Widgets Magazine 

29
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ബഹിരാകാശ പര്യവേക്ഷണ രംഗത്ത് വൻമുന്നേറ്റവുമായി ഇലോൺ മസ്കിന്റെ സ്‌പേസ്എക്‌സ്...ടെക്സസിലെ സ്റ്റാർബേസിൽ നിന്നാണ് സ്റ്റാർഷിപ്പിന്റെ 14-ാം പരീക്ഷണ വിക്ഷേപണം നടന്നത്


തിരുവനന്തപുരം പേട്ടയിൽ റെയിൽവേ ട്രാക്കിന് സമീപം തീപിടിത്തം; ട്രെയിൻ സർവീസുകൾ തടസ്സപ്പെട്ടു...


കരിങ്കൊടി മാമാങ്കം... അമിത് ഷായെ കരിങ്കൊടി കാണിച്ചതിൽ യുവമോർച്ചക്കാർ ഇളകി, പ്രിയങ്ക ഗാന്ധിക്കും ചെന്നിത്തലയടക്കമുള്ള മന്ത്രിമാർക്കുമെതിരെ കരിങ്കൊടി വീശി യുവമോർച്ചയും ബിജെപിയും


ഏഷ്യൻ ഗെയിംസ് വനിതാ ലോങ് ജംപിൽ മലയാളി താരം ആൻസി സോജന് വെള്ളി മെഡൽ...


  വി ഡി സതീശന്റെ നേതൃത്വത്തിലുള്ള യു ഡി എഫ് സർക്കാർ അധികാരത്തിലേറിയ ശേഷമുള്ള ആദ്യ ഉപതെരഞ്ഞെടുപ്പ് ഇന്ന് .... രാവിലെ ഏഴ് മുതൽ വൈകുന്നേരം ആറുവരെയാണ് വോട്ടെടുപ്പ്... പ്രാദേശിക അവധി പ്രഖ്യാപിച്ചു: സമ്പൂർണ്ണ മദ്യനിരോധനവും ഏർപ്പെടുത്തി, വോട്ടെണ്ണൽ സെപ്റ്റംബർ 29ന്

കൊറോണ വൈറസ് ലോകം മുഴുവന്‍ ഭീതി ഉയര്‍ത്തി പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തില്‍ അതിനുള്ള ചികിത്സയ്ക്കായി ലോകം ഉറ്റുനോക്കവേ കൊറോണയെ തുരത്താനൊരുങ്ങി സ്നിഫര്‍ ഡോഗ്സ്... കൊറോണ വൈറസിനെ കണ്ടുപിടിക്കാന്‍ നായ്ക്കളുടെ ഘ്രാണശക്തി ഉപയോഗപ്പെടുത്താനുള്ള ശ്രമത്തില്‍ ബ്രിട്ടണിലെ സന്നദ്ധ സംഘടന

27 MARCH 2020 12:01 PM IST
മലയാളി വാര്‍ത്ത

കൊറോണ വൈറസ് ലോകം മുഴുവന്‍ ഭീതി ഉയര്‍ത്തി പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തില്‍ അതിനുള്ള ചികിത്സയ്ക്കായി ലോകം ഉറ്റുനോക്കുകയാണ്. നിലവില്‍ രോഗിയുടെ രക്ത സ്രവ സാംപിളുകള്‍ ശേഖരിച്ച് ലാബുകളിലേക്ക് അയച്ചാണ് വൈറസ് ബാധ സ്ഥിരീകരിക്കുന്നത്. എന്നാല്‍ ഈ രീതിയിലുള്ള പരിശോധനയ്ക്ക് കൂടുതല്‍ സമയം ആവശ്യമായതിനാല്‍ രോഗനിര്‍ണയം നീണ്ടുപോയിരുന്നു. അതോടൊപ്പം രോഗബാധ സംശയമുള്ളവരെ കണ്ടെത്താനും വൈകിയിരുന്നു. ഇങ്ങനെയുള്ളവര്‍ നിരുത്തരവദാപരമായി പെരുമാറി ക്വാറന്റൈന്‍ ലംഘിച്ച് ചുറ്റിക്കറങ്ങി ഒരു പ്രദേശത്തെയാകെ പ്രതിസന്ധിയിലേക്ക് തള്ളിവിടുന്നതുമായ നിരവധി സംഭവങ്ങളും നമ്മുടെ മുന്നിലുണ്ട്. ഇതിനൊക്കെ പരിഹാരമെന്ന നിലയില്‍ കൊറോണ വൈറസിനെ കണ്ടുപിടിക്കാന്‍ നായ്ക്കളുടെ ഘ്രാണശക്തി ഉപയോഗപ്പെടുത്താനുള്ള ശ്രമത്തിലാണ് ബ്രിട്ടണിലെ സന്നദ്ധ സംഘടനയെന്നാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്ന ആശ്വാസവാര്‍ത്ത.

മലേറിയ രോഗികളെ കണ്ടെത്താന്‍ നായ്ക്കളെ ഉപയോഗപ്പെടുത്താമെന്ന പഠനത്തിന്റെ അടിസ്ഥാനത്തിലാണ് ഇത്തരമൊരു ശ്രമത്തിന് മുതിരുന്നത്. മെഡിക്കല്‍ ഡിറ്റക്ഷന്‍ ഡോഗ്സ് എന്ന സംഘടന, ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഹൈജീന്‍ ആന്‍ഡ് ട്രോപ്പിക്കല്‍ മെഡിസിന്‍, ദര്‍ഹാം യൂണിവേഴ്സിറ്റി എന്നിവയുമായി ചേര്‍ന്നാണ് ഇത്തരമൊരു ഉദ്യമത്തിന് മുതിരുന്നത്. ആറാഴ്ചക്കുള്ളില്‍ നായ്ക്കളെ പരിശീലിപ്പിച്ച് പുറത്തിറക്കുമെന്നാണ് ഇവരുടെ അവകാശവാദം. ഇതിനായി ശാസ്ത്രജ്ഞരുടെ സഹായം തേടുമെന്നും ്‌വ്യക്തമാക്കിയിട്ടുണ്ട്.

പാര്‍ക്കിന്‍സണ്‍സ് രോഗം, ബാക്ടീരിയില്‍ ഇന്‍ഫക്ഷന്‍, കാന്‍സര്‍ എന്നിവ കണ്ടെത്താന്‍ ഇതിനു മുമ്പ് സ്നിഫര്‍ ഡോഗുകളെ ഇവര്‍ പരിശീലിപ്പിച്ചിരുന്നു. രോഗബാധിതരുടെ സാംപിളുകള്‍ ശേഖരിച്ചായിരുന്നു പരിശീലനം നല്‍കിയിരുന്നത്. ഈ നായ്ക്കള്‍ക്ക്് രോഗികളുടെ ശരീരോഷ്മാവ് ചെറിയ രീതിയില്‍ കൂടിയാല്‍ വരെ മണത്ത് കണ്ടുപിടിക്കാനുള്ള കഴിവുമുണ്ട്. 'നായ്ക്കള്‍ക്ക് കോവിഡ് 19 രോഗബാധ മണത്ത് കണ്ടുപിടിക്കാനാവും എന്ന് തന്നെയാണ് ഞങ്ങളുടെ വിശ്വാസം', മെഡിക്കല്‍ ഡിറ്റക്ഷന്‍ ഡോഗ്സിന്റെ സ്ഥാപകന്‍ ക്ലെയര്‍ പറയുന്നു.

രോഗികളുടെ മണം എങ്ങനെ സുരക്ഷിതമായി ശേഖരിച്ച് നായ്ക്കള്‍ക്ക് നല്‍കാമെന്നത് മാത്രമാണ് നിലവില്‍ നേരിടുന്ന പ്രശ്നം. ലക്ഷണങ്ങള്‍ കാണിക്കാത്ത രോഗികളെയും തിരിച്ചറിഞ്ഞ് ടെസ്റ്റിന്റെ ആവശ്യകതയുണ്ടോന്ന് പറയാന്‍ നായ്ക്കളെ ഉപയോഗപ്പെടുത്തിയാല്‍ കഴിയുമെന്നും ക്ലെയിര്‍ അവകാശപ്പെടുന്നു. ശ്വാസോച്ഛ്വാസത്തെ ബാധിക്കുന്ന രോഗങ്ങളെല്ലാം തന്നെ ശരീരത്തിന്റെ സ്വതസിദ്ധമായ ഗന്ധത്തിന് മാറ്റം വരുത്താറുണ്ട്. അതിനാല്‍ തന്നെ കോവിഡ് 19 രോഗികളെ നായ്ക്കള്‍ക്ക് കണ്ടുപിടിക്കാനാവുമെന്ന് തന്നെയാണ് പദ്ധതിയുടെ ഭാഗമായി പ്രവര്‍ത്തിക്കുന്ന ശാസ്ത്രജ്ഞരും വെച്ചു പുലര്‍ത്തുന്ന പ്രതീക്ഷ. വിമാനത്താവളത്തില്‍ നായ്ക്കളുടെ സേവനം ഉപയോഗപ്പെടുത്തുന്നതിലൂടെ രോഗവ്യാപനം വലിയ രീതിയില്‍ തടയാനാവുമെന്നും പ്രതീക്ഷ വെക്കുന്നുണ്ട്.

അതേസമയം, ലോകത്തൊട്ടാകെ കൊറോണ രോഗബാധിതരുടെ എണ്ണം അഞ്ചേകാല്‍ ലക്ഷം കടന്നു. 24,000ലധികം പേര്‍ പേര്‍ മരിക്കുകയും ചെയ്തു. ഏറ്റവും കൂടൂതല്‍ രോഗം റിപ്പോര്‍ട്ട് ചെയ്ത രാജ്യങ്ങളില്‍ അമേരിക്ക മുന്നിലെത്തി. 86,197 പേര്‍ക്കാണ് അമേരിക്കയില്‍ രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. 24 മണിക്കൂറിനിടെ അമേരിക്കയില്‍ 16,841 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 1195 പേര്‍ ഇതുവരെ മരിച്ചിട്ടുണ്ട്. ചൈനയേയും ഇറ്റലിയേയും മറികടന്നാണ് അമേരിക്ക മുന്നിലെത്തിയത്. കൊറോണവൈറസിന്റെ അടുത്ത ആഘാത കേന്ദ്രം യുഎസായിരിക്കുമെന്ന് ലോകാരോഗ്യ സംഘടന നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു.

അതേ സമയം മരണസംഖ്യയില്‍ മുന്നില്‍ ഇറ്റലിയാണ്. 8,215 പേര്‍ ഇറ്റലിയില്‍ ഇതുവരെ മരിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം മാത്രം ഇവിടെ 712 പേര്‍ മരിച്ചു. യൂറോപ്പില്‍ ഇറ്റലി കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ രോഗബാധിതരുള്ളത് സ്പെയിനിലാണ്. 56,197 പേരാണ് സ്പെയിനില്‍ രോഗബാധിതരായുള്ളത്. മരണ നിരക്കില്‍ ലോകത്ത് രണ്ടാം സ്ഥാനത്തും സ്പെയിനാണ്. 4150 പേര്‍ ഇവിടെ മരിച്ചു. വ്യാഴാഴ്ച മാത്രം സ്പെയിനില്‍ 700 പേരാണ് മരിച്ചത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നവരാത്രി തിരക്ക് നിയന്ത്രിക്കാൻ സ്പെഷൽ ട്രെയിനുകളും അധിക കോച്ചുകളും അനുവദിച്ച് റെയിൽവ...  (15 minutes ago)

ബ്രസ്സൽസിൽ ബെൽജിയത്തെ 1-0 ന് തോൽപ്പിച്ച് ഫ്രാൻസ് നേഷൻസ് ലീഗിൽ തുടർച്ചയായ രണ്ടാം ജയം സ്വന്തമാക്കി  (23 minutes ago)

ഇരു മുന്നണികൾക്കും അതീവ നിർണായകം.... 38 തദ്ദേശ വാര്‍ഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണൽ ഇന്ന് ...  (38 minutes ago)

ഈ നാളുകാർക്ക് ഇന്ന് വലിയ കാര്യസിദ്ധിയും അഭീഷ്ടസിദ്ധിയും!  (55 minutes ago)

പരുക്ക് വില്ലനായി ... ഏഷ്യൻ ഗെയിംസ് ലോങ് ജമ്പിൽ മലയാളി താരം മുരളി ശ്രീശങ്കറിന് വെള്ളി...  (1 hour ago)

മുഴപ്പിലങ്ങാട് ദേശീയപാത 66 മുറിച്ചുകടക്കവെ ബൈക്ക് തട്ടി വയോധികന് ദാരുണാന്ത്യം  (1 hour ago)

ബഹിരാകാശ പര്യവേക്ഷണ രംഗത്ത് വൻമുന്നേറ്റവുമായി ഇലോൺ മസ്കിന്റെ സ്‌പേസ്എക്‌സ്...ടെക്സസിലെ സ്റ്റാർബേസിൽ നിന്നാണ് സ്റ്റാർഷിപ്പിന്റെ 14-ാം പരീക്ഷണ വിക്ഷേപണം നടന്നത്  (1 hour ago)

38 തദ്ദേശ വാര്‍ഡുകളിലേക്കു നടന്ന ഉപതിരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ നാളെ  (8 hours ago)

മദ്യപിച്ച് വാഹനം ഓടിച്ച് അപകടമുണ്ടാക്കിയ യൂട്യൂബര്‍ അശ്വന്ത് കോക്ക് കസ്റ്റഡിയില്‍  (8 hours ago)

അവസാന നിമിഷം ട്വിസ്റ്റ്! പണിമുടക്ക് പിൻവലിച്ചു..! ബാങ്ക് തുറക്കും..! അടച്ചിട്ടില്ല. ആഴ്ചയിൽ അഞ്ചു ദിവസം മാത്രം..?  (10 hours ago)

നെടുമങ്ങാട് വ്യാപാര സ്ഥാപനങ്ങള്‍ കത്തിനശിച്ചു  (10 hours ago)

ബീമാപള്ളിയിൽ കസറി VVR; കൈയടിച്ച് ബീമാപള്ളിക്കാർ! നല്ലത് ചെയ്താൽ നല്ലത് പറയും, രാജേഷ് മേയർ പോളിയാണ്!  (10 hours ago)

കടലിൽ ഭീമൻ അലർട്ട് ഇടവലം നോക്കാതെ ഇറങ്ങരുത് 4 ദിവസം നിർണായകം കടലിൽ സംഭവിക്കുന്നത്  (10 hours ago)

"ഗണേശ് കുമാർ പിണറായിയെ ഭിത്തിയിലൊട്ടിച്ചു! പക പലിശസഹിതം കൊടുത്ത് പാർട്ടി വിട്ടിറങ്ങാൻ നീങ്ങുന്നു!"  (10 hours ago)

'സിന്‍വാര്‍ തടവറകളെ ഇളക്കിമറിക്കും...ഇസ്രായേലിന് കിട്ടിയ സന്ദേശം എല്ലാം പുച്ഛിച്ച്' തള്ളി, പിന്നാലെ  (10 hours ago)

Malayali Vartha Recommends