Widgets Magazine
13
Nov / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വീണ്ടും നമ്മുടെ കേരള പോലീസ്.. എയര്‍ഫോഴ്‌സിന്റെ സണ്‍ഗ്ലാസ് മോഷ്ടാവിനെ കേരളാ പോലീസ് പിടികൂടിയത് അതിവേഗം... കേസ് തെളിയിക്കാന്‍ പോലീസിന് വേണ്ടി വന്നത് വെറും 4 മണിക്കൂര്‍..


അന്വേഷണം ആരംഭിച്ച് എന്‍ഐഎ..റിപ്പബ്ലിക്, ദീപാവലി ദിനങ്ങളിലായിരുന്നു ആക്രമണത്തിന് പദ്ധതി..ഭീകരർ ജനുവരിയില്‍ ഡല്‍ഹി സന്ദര്‍ശിച്ചതായും അന്വേഷണ സംഘം..


പ്രതിക്കൊപ്പമുള്ള പോലീസുകാർ അതീവ ശ്രദ്ധാലുക്കളാണ്..ഹൈക്കോടതി നിയോഗിച്ച പ്രത്യേക അന്വേഷണ സംഘത്തിന് പിന്നാലെ ക്യാമറയുമായി നടക്കുകയാണ് സർക്കാർ..


രാജ്യത്തെ നടുക്കിയ ആ ദൃശ്യങ്ങൾ... സ്റ്റേഷന് സമീപത്തെ തിരക്കേറിയ റോഡിലൂടെ പതിയെ കാര്‍ നീങ്ങുന്നതും പെട്ടെന്ന് പൊട്ടിത്തെറിക്കുന്നതുമായ, 15 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള ദൃശ്യങ്ങൾ..


സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ കുറവ്.. ഇന്ന് പവന് 240 രൂപ കുറഞ്ഞ് 92,040 രൂപയിലാണ് വ്യാപാരം നടക്കുന്നത്.. ഗ്രാമിന് 11,505 രൂപയാണ് വില..

കൊറോണ വൈറസ് രോഗലക്ഷണമൊന്നുംതന്നെയല്ല, എങ്കിലും രോഗബാധിതർ ഏറുന്നു; ചൈനയിൽ ഉരുവാകുന്നത് പുതിയ പ്രതിസന്ധി

06 APRIL 2020 11:35 AM IST
മലയാളി വാര്‍ത്ത

നോവൽ കൊറോണ വൈറസിന്റെ പ്രഭവ കേന്ദ്രമെന്ന് പറയപ്പെടുന്ന ചൈനയെ വീണ്ടും ആശങ്കപ്പെടുത്തി അവിടെ വീണ്ടും വൈറസ് ബാധിതരുടെ എണ്ണം ഉയരുന്നതായി റിപ്പോർട്ട്. വൈറസ് വ്യാപനത്തിന്റെ ഭീതിപ്പെടുത്തിയ നാൾവഴികൾ പിന്നിട്ടാണ് ചൈന ലോകത്തിന് തന്നെ ആശ്വാസമായി മാറിയത്. എന്നാലിതാ ലോകരാജ്യങ്ങളിൽ കൊറോണ പടർന്നുപിടിക്കുന്നതിന് പിന്നാലെ ചൈനയിൽ ഞായറാഴ്ച മാത്രം കൊറോണ വൈറസ് സ്ഥിരീകരിച്ചത് 39 പേരിലാണ്. എന്നാൽ രോഗലക്ഷണങ്ങൾ ഒന്നും പ്രകടിപ്പിക്കാതെ വൈറസ് ബാധയുള്ളവരുടെ എണ്ണത്തിലും വർദ്ധനവ് രേഖപ്പെടുത്തുകയുണ്ടായി. ഇതിനെതിരെ കടുത്ത നടപടികൾ സ്വീകരിച്ചിട്ടും വൈറസിനെ തുരത്താൻ സസാധിക്കുന്നില്ല എന്ന പ്രശ്നമാണ് ചൈനീസ് അധികൃതർക്കുള്ളത്.

അതോടൊപ്പം തന്നെ രോഗലക്ഷണങ്ങൾ ഇല്ലാതിരിക്കുകയും എന്നാൽ വൈറസ് ശരീരത്തിൽ ഉണ്ടായിരിക്കുകയും ചെയ്യുന്നവരുടെ എണ്ണം ഇപ്പോൾ 78 ആണ് എന്നാണ് ലഭ്യമാകുന്ന വിവരം. എന്നാൽ ഞായറാഴ്ച വരെ ഇത് 47 ആയിരുന്നു. അതേസമയം ഒറ്റയടിക്ക് ഇത്രയധികം വർധനവ് ഉണ്ടാകുന്നത് ചൈനീസ് അധികൃതരെ ആശങ്കയിലാക്കുന്നുണ്ട്. പുറത്തുനിന്ന് വൈറസ് ബാധയേറ്റ് എത്തുന്നവർ, രോഗലക്ഷണങ്ങൾ ഇല്ലാതിരിക്കുന്നവർ ഇവരിലൂടെ കൂടുതൽ ആളുകളിലേക്ക് രോഗം പകരാമെന്നതാണ് ചൈനയെ ആകെ ഭയപ്പെടുത്തുന്നത്.

ഞായറാഴ്ച മാത്രം സ്ഥിരീകരിച്ച 39 കേസുകളിൽ 38 എണ്ണവും ചൈനയ്‍ക്ക് പുറത്തുനിന്ന് രോഗം ബാധിച്ചവരാണ്. എന്നാൽ പ്രാദേശികമായി രോഗം പകർന്ന ഒരാൾ ഗ്വാങ്ഡോങ് പ്രവിശ്യയിലെ താമസക്കാരനാണ്. അതോടൊപ്പം നിലവിൽ ചൈനയിലെ പുതിയ കണക്കുകൾ അനുസരിച്ച് 81,708 പേരിലാണ് വൈറസ് സ്ഥിരീകരിച്ചത് തന്നെ. ഇതിൽ 3,331 പേർ മരിച്ചതായാണ് ചൈനയിലെ ഔദ്യോഗിക വൃത്തങ്ങൾ മുന്നോട്ട് വച്ചത്.

അതേസമയം രോഗപ്പകർച്ച തീവ്രമായ സമയത്ത് ദിവസേന നൂറിനുമുകളിൽ ആളുകളിൽ വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു. ഈ സാഹചര്യമാണ് ഇപ്പോൾ ഇല്ലാതായിരിക്കുന്നത്. എന്നാൽതന്നെയും പുതിയ കേസുകൾ ഇപ്പോഴും ദിവസേനെ റിപ്പോർട്ട് ചെയ്‌യപ്പെടുന്നുമുണ്ട്. വിദേശത്തുനിന്ന് ചൈനയിലേക്കെത്തുന്നവർക്ക് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുമുണ്ട്. ഒപ്പം രോഗലക്ഷണങ്ങൾ കാണിക്കാത്തവരെ കണ്ടെത്തി ഐസൊലേറ്റ് ചെയ്യാന്‍ പ്രാദേശിക ഭരണകൂടങ്ങളോട് ചൈനീസ് സർക്കാർ ആവശ്യുപ്പെട്ടിട്ടുണ്ട്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിവാഹച്ചടങ്ങിനിടെ വരന് കുത്തേറ്റ സംഭവത്തില്‍ ഡ്രോണ്‍ ദൃശ്യങ്ങള്‍ നിര്‍ണ്ണായക തെളിവ്  (5 hours ago)

ശബരിമല സ്വര്‍ണക്കൊളള കേസില്‍ പ്രക്ഷോഭം തുടരാനൊരുങ്ങി കോണ്‍ഗ്രസ്  (5 hours ago)

എന്‍.പ്രശാന്തിന്റെ സസ്‌പെന്‍ഷന്‍ 6 മാസം നീട്ടി  (5 hours ago)

മുന്‍ ചെല്‍സി താരം ജിമ്മില്‍ പരിശീലനത്തിനിടെ കുഴഞ്ഞു വീണു  (6 hours ago)

നടന്‍ അമിത് ചക്കാലക്കലിന് ഇ ഡി നോട്ടീസ്  (6 hours ago)

മുട്ടക്കറിയുടെ പേരിലുണ്ടായ തര്‍ക്കം: ഹോട്ടല്‍ ഉടമയെ മര്‍ദ്ദിച്ച യുവാക്കള്‍ അറസ്റ്റില്‍  (7 hours ago)

കെസി വേണുഗോപാലിനെതിരെ സൈബര്‍ ആക്രമണം  (8 hours ago)

ഇനി യുഡിഎഫിന്റെ രാഷ്ട്രീയ കാലമെന്ന് വി ഡി സതീശന്‍  (8 hours ago)

നടന്‍ അജിത് കുമാറിന്റേയും നടി രമ്യാ കൃഷ്ണന്റേയും വീടുകള്‍ക്ക് നേരെ ബോംബ് ഭീഷണി  (8 hours ago)

ഒരേസമയം ആറ് കുട്ടികളെ വരവേല്‍ക്കാന്‍ തയ്യാറായി യുവാവും ആറ് ഭാര്യമാരും  (8 hours ago)

ഭീകരര്‍ വാങ്ങിയ ചുവന്ന ഇക്കോസ്‌പോര്‍ട്ട് കാര്‍ കണ്ടെത്തി  (9 hours ago)

പിഎം ശ്രീ പദ്ധതി തുടര്‍നടപടികള്‍ നിര്‍ത്തിവയ്ക്കണമെന്ന് കേരളം  (9 hours ago)

ഹോക്കൈഡോ ദ്വീപില്‍ ഭക്ഷണവുമായെത്തിയ ഉദ്യോഗസ്ഥന്റെ കാറിന് നേരെ ആക്രമണം  (9 hours ago)

KERALA POLICE കേസ് തെളിയിക്കാന്‍ വെറും 4 മണിക്കൂര്‍  (9 hours ago)

DELHI നിർണായക വിവരം ലഭിച്ചെന്ന് NIA  (9 hours ago)

Malayali Vartha Recommends