ഡല്‍ഹിയില്‍ നടക്കുന്ന ഡല്‍ഹി ചലോ സമരത്തിനായി സിപിഐ ബുക്ക് ചെയ്ത പ്രത്യേക ട്രെയിന്‍..റദ്ദാക്കി റെയില്‍വേ നടപടി.. പാര്‍ട്ടി മുന്‍കൂറായി നൽകിയ 10 ലക്ഷം രൂപ തിരിച്ചു നൽകി..

'ഡൽഹി ചലോ, ബദലാവ് സരൂരി ഹേ' എന്ന് വച്ചാൽ (ഡൽഹിയിലേക്ക് പോകാം, മാറ്റം അനിവാര്യമാണ്) എന്നത് കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (സി.പി.ഐ - CPI) തങ്ങളുടെ ദേശീയ പ്രക്ഷോഭത്തിനായി ഉയർത്തിയിരിക്കുന്ന പ്രധാന സമരമുദ്രാവാക്യമാണ്. അതായത് കേന്ദ്രത്തിനെതിരെ സമരത്തിന് പുറപ്പെടുകയാണ് സഖാക്കൾ . നല്ലത് പക്ഷെ ഇതിലെ തമാശ എന്താന്ന് വച്ചാൽ മോദിയെയും കേന്ദ്രത്തിന്റെയും തെറിവിളിക്കാൻ പോകാൻ ഇവിടുന്നു വണ്ടി വേണം . അതിനു വേണ്ടി വാടകയ്ക്ക് എടുത്തിരിക്കുന്നത് ഇന്ത്യൻ റെയിൽവേയുടെ ട്രെയിനും . പക്ഷെ ഇങ്ങനെ ഒരു ട്വിസ്റ്റ് പ്രതീക്ഷിച്ചില്ല .
കേന്ദ്രസര്‍ക്കാരിന്റെ ജനദ്രോഹ നയങ്ങള്‍ക്കെതിരെ സെപ്റ്റംബര്‍ ഒന്നിന് ഡല്‍ഹിയില്‍ നടക്കുന്ന ഡല്‍ഹി ചലോ സമരത്തിനായി സിപിഐ ബുക്ക് ചെയ്ത പ്രത്യേക ട്രെയിന്‍ റദ്ദാക്കിയ റെയില്‍വേ നടപടിക്കെതിരെ കടുത്ത വിമര്‍ശനവുമായി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. സെപ്റ്റംബര്‍ ഒന്നിന് രാംലീല മൈതാനിയില്‍ സംഘടിപ്പിച്ചിരിക്കുന്ന പ്രതിഷേധത്തില്‍ പങ്കെടുക്കാന്‍ 22 ബോഗികളുള്ള പ്രത്യേക ട്രെയിനാണ് പാര്‍ട്ടി ബുക്ക് ചെയ്തിരുന്നത്. എന്നാല്‍ യാതൊരു മുന്നറിയിപ്പുമില്ലാതെ റെയില്‍വേ സര്‍വീസ് റദ്ദാക്കുകയായിരുന്നുവെന്നും, ഇത് കേന്ദ്രവിരുദ്ധ സമരം പൊളിക്കാനുള്ള രാഷ്ട്രീയ ഗൂഢനീക്കമാണെന്നും ബിനോയ് വിശ്വം വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. പ്രത്യേക ട്രെയിനായി ഒന്‍പത് ലക്ഷം രൂപ റെയില്‍വേ അഡ്വാന്‍സ് ആവശ്യപ്പെട്ടിരുന്നെങ്കിലും പാര്‍ട്ടി മുന്‍കൂറായി 10 ലക്ഷം രൂപയാണ് അടച്ചിരുന്നതെന്ന് അദ്ദേഹം പറഞ്ഞു.
എന്നാല്‍ കഴിഞ്ഞ ദിവസം ഐആര്‍സിടിസിയുടെ ഏജന്‍സി മുഖേന ഈ തുക പാര്‍ട്ടിയുടെ ബാങ്ക് അക്കൗണ്ടിലേക്ക് തിരികെ എത്തുകയായിരുന്നു. ട്രെയിന്‍ റദ്ദാക്കിയത് എന്തിനാണെന്ന കാര്യത്തില്‍ ഔദ്യോഗിക വിശദീകരണമൊന്നും നല്‍കിയിട്ടില്ലെന്ന് ബിനോയ് വിശ്വം ചൂണ്ടിക്കാട്ടി.കഴിഞ്ഞ ദിവസങ്ങളില്‍ ട്രെയിനിന്റെ സ്റ്റോപ്പുകളും മറ്റ് യാത്രാ ക്രമീകരണങ്ങളും റെയില്‍വേ ഉദ്യോഗസ്ഥരുമായി ചര്‍ച്ച ചെയ്തിരുന്നതാണെങ്കിലും, കഴിഞ്ഞ മൂന്ന് ദിവസമായി നേതാക്കള്‍ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിക്കുമ്പോള്‍ ഉദ്യോഗസ്ഥര്‍ ഫോണ്‍ എടുക്കുകയോ സന്ദേശങ്ങള്‍ക്ക് മറുപടി നല്‍കുകയോ ചെയ്യുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കേരളത്തിന് പുറമെ തമിഴ്നാട്,
തെലങ്കാന, ആന്ധ്രപ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ സിപിഐ ഘടകങ്ങള്‍ക്കും സമാനമായ അനുഭവമാണുണ്ടായതെന്നും അദ്ദേഹം വെളിപ്പെടുത്തി.റെയില്‍വേയുടെ പ്രതികാര നടപടികള്‍ കൊണ്ട് സമരത്തില്‍ നിന്ന് പിന്മാറില്ലെന്ന് ബിനോയ് വിശ്വം അറിയിച്ചു. സാധ്യമായ എല്ലാ വഴിയിലൂടെയും പ്രവര്‍ത്തകര്‍ ഡല്‍ഹിയില്‍ എത്തുമെന്നും കേന്ദ്രത്തിന്റെ ഈ നീക്കത്തോടെ ഡല്‍ഹി സമരത്തില്‍ പങ്കെടുക്കുന്ന പ്രവര്‍ത്തകരുടെ എണ്ണം ഇനിയും വര്‍ദ്ധിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇതില്‍ പ്രതിഷേധിച്ച് ഓഗസ്റ്റ് 14 വൈകിട്ട് സംസ്ഥാനത്തെ എല്ലാ പ്രധാനപ്പെട്ട റെയില്‍വേ സ്റ്റേഷനുകളിലേക്കും
സിപിഐ മാര്‍ച്ച് നടത്തുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു.ആയിരത്തഞ്ഞൂറോളം (1,400-ലധികം) പ്രവര്‍ത്തകരുമായി 2026 ഓഗസ്റ്റ് 29-ന് കൊച്ചുവേളിയില്‍ നിന്ന് പുറപ്പെട്ട് ഓഗസ്റ്റ് 31-ന് ഡല്‍ഹിയില്‍ എത്തുന്ന രീതിയിലാണ് ട്രെയിന്‍ യാത്ര ക്രമീകരിച്ചിരുന്നത്.ഡല്‍ഹിയില്‍ നിന്നുള്ള മടക്കയാത്ര സെപ്റ്റംബര്‍ രണ്ടിന് ആരംഭിച്ച് സെപ്റ്റംബര്‍ നാലിന് തിരുവനന്തപുരത്ത് തിരിച്ചെത്തുന്ന രീതിയിലായിരുന്നു പ്ലാന്‍ ചെയ്തിരുന്നത്.കേന്ദ്ര റെയിൽവേ മന്ത്രാലയം നിശ്ചിത തുക ഈടാക്കി ആർക്കും ട്രെയിൻ മുഴുവനായി വാടകയ്ക്ക് നൽകാറുണ്ട്. ഇതിനെ ഇന്ത്യൻ റെയിൽവേയുടെ നിയമപ്രകാരം FTR (Full Tariff Rate) സേവനം എന്ന് വിളിക്കുന്നു.
https://www.facebook.com/Malayalivartha


























