Widgets Magazine 

29
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തിരുവനന്തപുരം പേട്ടയിൽ റെയിൽവേ ട്രാക്കിന് സമീപം തീപിടിത്തം; ട്രെയിൻ സർവീസുകൾ തടസ്സപ്പെട്ടു...


കരിങ്കൊടി മാമാങ്കം... അമിത് ഷായെ കരിങ്കൊടി കാണിച്ചതിൽ യുവമോർച്ചക്കാർ ഇളകി, പ്രിയങ്ക ഗാന്ധിക്കും ചെന്നിത്തലയടക്കമുള്ള മന്ത്രിമാർക്കുമെതിരെ കരിങ്കൊടി വീശി യുവമോർച്ചയും ബിജെപിയും


ഏഷ്യൻ ഗെയിംസ് വനിതാ ലോങ് ജംപിൽ മലയാളി താരം ആൻസി സോജന് വെള്ളി മെഡൽ...


  വി ഡി സതീശന്റെ നേതൃത്വത്തിലുള്ള യു ഡി എഫ് സർക്കാർ അധികാരത്തിലേറിയ ശേഷമുള്ള ആദ്യ ഉപതെരഞ്ഞെടുപ്പ് ഇന്ന് .... രാവിലെ ഏഴ് മുതൽ വൈകുന്നേരം ആറുവരെയാണ് വോട്ടെടുപ്പ്... പ്രാദേശിക അവധി പ്രഖ്യാപിച്ചു: സമ്പൂർണ്ണ മദ്യനിരോധനവും ഏർപ്പെടുത്തി, വോട്ടെണ്ണൽ സെപ്റ്റംബർ 29ന്


ഇന്നത്തെ രാശിഫലം: മേടത്തിലേക്ക് ചന്ദ്രന്റെ രാശിമാറ്റം; ഭാഗ്യനേട്ടങ്ങൾ ആർക്കൊക്കെ?

"ഞാൻ കേട്ടിട്ടുണ്ട് കേരളത്തിൽ ടോപ് ക്ലാസ് മെഡിക്കൽ പരിചരണമാണെന്ന്. എന്റെ ചികിത്സയിലൂടെ അത് വ്യക്തമായി."ബ്രയാൻ ലൂക്ക് വുഡ് ; ഇതിലും മികച്ച ചികിത്സ എനിക്ക് ബ്രിട്ടണിൽ ലഭിക്കുമെന്ന് ഞാൻ വിശ്വസിക്കുന്നില്ല."എന്നും ബ്രയാൻ

06 APRIL 2020 03:32 PM IST
മലയാളി വാര്‍ത്ത

ഇതിലും മികച്ച ചികിത്സ എനിക്ക് ബ്രിട്ടണിൽ ലഭിക്കുമെന്ന് ഞാൻ വിശ്വസിക്കുന്നില്ല. ഈ വാക്കുകൾ ആരുടേതാണെന്ന് അറിയുമോ?മൂന്നാറിൽ ക്വാറന്റേനിൽ കഴിയാൻ പറഞ്ഞിട്ട് അവിടെ നിന്നും അനുമതിയില്ലാതെ യുകെയിലേക്ക് പോകാൻ കൊച്ചി വിമാനത്താവളത്തിൽ എത്തിയ ബ്രിട്ടീഷ് പൗരനെ ഓർമ്മയില്ലേ.നീൽ ബ്രയാൻ ലൂക്ക്.

അദ്ദേഹത്തിന്റെ വാക്കുകളാണിത്. ചികിത്സ കഴിഞ്ഞ് അസുഖം ഭേദമായി വിശ്രമത്തിൽ കഴിയുന്ന ബ്രയാൻ ലൂക്ക് വുഡുമായി നാഷണൽ മീഡിയയായ ഇന്ത്യ ടുഡേ നടത്തിയ അഭിമുഖത്തിൽ പറഞ്ഞതാണ് ഇത്.

കഴിഞ്ഞ മാർച്ച് 15 നാണ് ബ്രയാനെ കൊച്ചി വിമാനത്താവളത്തിൽ നിന്നും കോവിഡ് ടെസ്റ്റ് പോസിറ്റീവ് ആയതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അദ്ദേഹത്തിന്റെ ഭാര്യ ജെയിൻ ലോക് വുഡും ഒപ്പമുണ്ടായിരുന്നു. ബ്രയാനെ കേരള ആരോഗ്യവകുപ്പ് കൊച്ചി എയർപോർട്ടിൽ നിന്ന് തിരികെക്കൊണ്ടു പോയത് പുതിയ ജീവിതത്തിലേക്കായിരുന്നു.

ആശുപത്രിയിൽ എത്തിയപ്പോൾ ബ്രയാന് ഗുരുതരമായി ന്യുമോണിയ ബാധിച്ചിരുന്നു. ഇദ്ദേഹത്തിന്റെ രക്തത്തിലെ ഓക്സിജന്റെ അളവ് കുറയുകയും ശ്വാസകോശസംബന്ധമായ പ്രശ്നങ്ങൾ ഉണ്ടാകുയും ചെയ്തു. പിന്നീട് അദ്ദേഹത്തിന്റെ സമ്മതത്തോടെ എച്ഐവിക്കുളള പ്രതിരോധ മരുന്ന് നൽകിയാണ് ജീവൻ രക്ഷിച്ചത്. ഏപ്രിൽ മാസം ഒന്നിന് ടെസ്റ്റ് നെഗറ്റീവ് ആയതിനെ തുടർന്ന് അദ്ദേഹം കളമശ്ശേരി ആശുപത്രി വിട്ടു . ഇപ്പോൾ 14 ദിവസത്തെ നിരീക്ഷണത്തിൽ തുടരുകയാണ്.

ചികിത്സയിൽ ആശങ്ക രേഖപടുത്തി ബിബിസിക്ക് ബ്രയാന്റെ മകൾ കൊടുത്ത വാർത്ത ഷെയർ ചെയ്തവരൊന്നും ബ്രയാൻ രോഗമുക്തനായി വന്ന വാർത്തയോ ഈ അഭിമുഖമോ ഒന്നും പങ്കുവെച്ചില്ല എന്നത് ശ്രദ്ധേയം ബ്രയാനുമായി ഇന്ത്യാ ടുഡേ നടത്തിയ അഭിമുഖത്തിലെ പ്രസക്തമായ ഭാഗങ്ങൾ ഇവയാണ്
അധികൃതർ വിമാനത്താവളത്തിൽ വെച്ച് കോവിഡ് ടെസ്റ്റ് പോസിറ്റീവാണെന്ന് പറഞ്ഞപ്പോൾ നിങ്ങളുടെ മാനസികാവസ്ഥ എന്തായിരുന്നു എന്ന ചോദ്യത്തിന് ഞാൻ പേടിച്ചു പോയി എന്നാണ് ബ്രയാന്റെ മറുപടി.

എങ്ങനെയുണ്ടായിരുന്നു ആശുപത്രിയിലെ ചികിത്സ എന്ന ചോദ്യത്തിന് ബ്രയാന്റെ മറുപടി.

"എനിക്കും ഭാര്യക്കും വെവ്വേറെ സ്ഥലത്തായിരുന്നു ട്രീറ്റ്മെന്റ് നൽകിയിരുന്നത്. ചികിത്സ ആരംഭിച്ച ശേഷം ഡോക്ടർമാരുടെ ടീം ഞങ്ങളെ സമീപിച്ചു ചികിത്സാരീതികളെപ്പറ്റി പറയുകയും പിന്നീട് മരുന്നുകളുടെ ഓപ്ഷൻ തരുകയും ചെയ്തു . അവരുടെ പ്രഫഷണലിസത്തിന് അനുസരിച്ച് ഞാൻ എന്റെ തീരുമാനം വിട്ടുകൊടുത്തു. പിന്നീട് വെന്റിലേറ്റർ ഉപയോഗിച്ച് ചികിത്സ നൽകിയത് വളരെയധികം ഉപകാരപ്രദമായി."

ആശുപത്രിയിലെ സൗകര്യങ്ങളിലും ,ഭക്ഷണത്തിലും , മെഡിക്കൽ ടീമുകളുടെ പ്രതികരണത്തിലും നിങ്ങൾ സംതൃപ്തനായിരുന്നോ എന്ന ചോദ്യത്തിന് ബ്രയാന്റെ മറുപടി.

"ആശുപത്രിയിലെ സൗകര്യങ്ങൾ ഗംഭീരമായിരുന്നു. ഞാൻ മനസ്സിലാക്കുന്നത് അതായിരിക്കും വൈറസ് വ്യാപനം തടയുന്നത്. ഐസലോഷൻ വാർഡ് ഡിസ്ഇൻഫക്റ്റ് ചെയ്യാറുണ്ടായിരുന്നു. അതൊരു സാധാരണ ആശുപത്രി ആയിരുന്നു. ഭക്ഷണം പാശ്ചാത്യരീതിയിലുളളത് ആയിരുന്നില്ല. പക്ഷെ അധികൃതർ ലഭിക്കുന്ന പകരം ഓപ്ഷൻ പറഞ്ഞു തന്നു. മെഡിക്കൽ ടീം ലോകോത്തര നിലവാരത്തിലുളളതായിരുന്നു (വേൾഡ് ക്ലാസ്) .അവർ കരുണയുളളവരായിരുന്നു കൂടാതെ പ്രൊഫഷണൽസും. എനിക്ക് ഇതിലും മികച്ച ചികിത്സ ലഭിക്കാനില്ല."

നിങ്ങളുടെ അനുമാനത്തിലുളള പ്രതീക്ഷ തെറ്റിച്ചോ കേരളത്തിലെ മെഡിക്കൽ രംഗം.

"ഞാൻ കേട്ടിട്ടുണ്ട് കേരളത്തിൽ ടോപ് ക്ലാസ് മെഡിക്കൽ പരിചരണമാണെന്ന്. എന്റെ ചികിത്സയിലൂടെ അത് വ്യക്തമായി."

ഇതിനിടയിൽ നിങ്ങൾ ചിന്തിച്ചിരുന്നോ നിങ്ങളുടെ രാജ്യത്ത് ഇതിലും മികച്ച ചികിത്സ ലഭിക്കും എന്ന്?.....

"ഇതിലും മികച്ച ചികിത്സ എനിക്ക് ബ്രിട്ടണിൽ ലഭിക്കുമെന്ന് ഞാൻ വിശ്വസിക്കുന്നില്ല."

മരുന്നിനോടൊപ്പം സഹാനുഭൂതിയും ആത്മാർത്ഥതയും ഒരുമിച്ച ചികിത്സയാണ് കേരളത്തിൽ തനിക്ക് ലഭിച്ചതെന്ന് കൊറോണ നെഗറ്റീവായി കളമശ്ശേരി മെഡിക്കൽ കോളേജ് വിട്ട ബ്രിട്ടീഷ് പൗരൻ ബ്രയൻ നീൽ പറയുമ്പോൾ കേരളത്തിലെ ആരോഗ്യരംഗത്തിനു അത് പൊൻ തൂവലാകുകയാണ് .
ആത്മാർത്ഥമായാണ്‌ ഡോക്ടർമാരും നഴ്‌സുമാരും ഇടപെട്ടത്. വളരെ മോശമായ നിലയിൽനിന്നാണ് ആശുപത്രി വിടുന്ന ഒരു നിലയിലേക്ക് എത്തിയത്.അതിനെല്ലാം താൻ കടപ്പെട്ടത് ആശുപത്രി ജീവനക്കാരോട് തന്നെഎന്ന് ബ്രയൻ പറയുന്നു.
ആദ്യ ദിവസങ്ങളിൽ വളരെ ബുദ്ധിമുട്ടായിരുന്നു. കടുത്ത ന്യുമോണിയയും തളർച്ചയുമെല്ലാമായിരുന്നു. അതിനാൽത്തന്നെ കൂടുതൽ സമയവും ഉറക്കമായിരുന്നു. ശാരീരികമായി മെച്ചപ്പെട്ടതോടെ ഇവരുമായി കൂടുതൽ സംസാരിക്കാൻ ശ്രമിച്ചു. അവരുടെ നല്ല വാക്കുകളും അനുകമ്പയോടെയുള്ള പെരുമാറ്റവും വളരെ ആശ്വാസം നൽകുന്നതായിരുന്നു.
നില മെച്ചപ്പെടും എന്ന ആത്മവിശ്വാസം നൽകാൻ അവർ ഏറെ സഹായിച്ചു. ഗുരുതരാവസ്ഥയുള്ള സമയം മുതൽ ഡിസ്ചാർജ്‌ ആകുന്നതുവരെ എല്ലാ വിഭാഗത്തിൽ ജോലി ചെയ്യുന്നവരും നൽകിയ പിന്തുണ വളരെ വലുതാണ്. ഇതിൽ ഡോ. ജേക്കബ്ബിന്റെയും ഡോ. ഫത്താവുദ്ദീന്റെയും സേവനം എടുത്തു പറയുന്നെന്ന് ബ്രയൻ കേരളത്തിലേക്ക് ആദ്യമായാണ് എത്തുന്നത്.

ഈ കാലഘട്ടം മുഴുവൻ ഏറ്റവും കൂടുതൽ മിസ് ചെയ്തത് ഭാര്യയുടെ സാമീപ്യമാണ്. ഭാര്യയെയും നിരീക്ഷണത്തിലാക്കിയിരുന്നു. എന്നാൽ, തങ്ങളിരുവരും രണ്ടിടങ്ങളിലാണ് ഈ കാലം കഴിച്ചത്. പരസ്പരം സംസാരിക്കുന്നതുപോലും കുറവായിരുന്നു..തന്റെ പേരിൽ പത്ര മാധ്യമങ്ങളിൽ വന്ന വാർത്തകളൊന്നും തന്നെ അറിഞ്ഞില്ല. തീർത്തും ഏകാന്തമായാണ് ചികിത്സാ കാലഘട്ടം കടന്നു പോയത്.എന്നും അദ്ദേഹം പറഞ്ഞു.

ന്യൂമോണിയ ലക്ഷണങ്ങളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച അദ്ദേഹത്തിന് കൊവിഡ് 19 സ്ഥിരീകരിക്കുകയായിരുന്നു. മാര്‍ച്ച് 15നാണ് നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്ന് ബ്രയാന്‍ നീല്‍ അടക്കമുള്ള 19 അംഗ സംഘത്തെ ദുബായിലേയ്ക്കുള്ള വിമാനത്തില്‍ നിന്ന് തിരിച്ചിറക്കി ക്വാറന്റൈന്‍ ചെയ്തത്. ബ്രയാന്‍ നീലിനേയും ഭാര്യയേയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. പരിശോധനയില്‍ നെഗറ്റീവ് ആയ ഭാര്യ ജെയ്ന്‍ ലോക്ക് വാര്‍ഡിനെ നേരത്തെ ഡിസ്ചാര്‍ജ്ജ് ചെയ്തിരുന്നു. മൂന്നാറില്‍ കെടിഡിസി റിസോര്‍ട്ടില്‍ താമസിച്ച ബ്രിട്ടീഷ് സംഘം ഉദ്യോഗസ്ഥരുടെ കൊവിഡ് മുന്നറിയിപ്പുകളെ അവഗണിച്ച് കൊച്ചിയിലെത്തിയതും വിമാനത്തില്‍ കയറിയതും വലിയ വിവാദമായിരുന്നു.പ്രത്യേക കൊവിഡ് 19 ഐസിയുവില്‍ പ്രവേശിപ്പിച്ച നീല്‍ ബ്രയാന്റെ നില ഇടയ്ക്ക് ഗുരുതരമായിരുന്നു. ഓക്‌സിജന്റെ അളവ് കുറയുകയും ശ്വാസകോശത്തിന്റെ പ്രവര്‍ത്തനം തകരാറിലാവുകയും ചെയ്തിരുന്നു. ആന്റിവൈറലുകള്‍ തുടങ്ങി മൂന്ന് ദിവസത്തിന് ശേഷമാണ് ബ്രയാന്റെ ആരോഗ്യനില മെച്ചപ്പെട്ടത്. വെന്റിലേറ്റര്‍ വേണ്ടിവന്നിരുന്നു. ആന്റിവൈറല്‍ ചികിത്സ തുടങ്ങി ഏഴ് ദിവസത്തിനകം പനി മാറി. പിന്നീട് രണ്ട് സാമ്പിളുകള്‍ നെഗറ്റീവ് ആയി. ശരീരത്തിന്റെ പ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കാനായി എച്ച്‌ഐവി മരുന്നുകളായ റി്‌റ്റോനാവിറും ലോപ്പിനാവിറും ബ്രയാന് നല്‍കിയിരുന്നു.

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

38 തദ്ദേശ വാര്‍ഡുകളിലേക്കു നടന്ന ഉപതിരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ നാളെ  (4 hours ago)

മദ്യപിച്ച് വാഹനം ഓടിച്ച് അപകടമുണ്ടാക്കിയ യൂട്യൂബര്‍ അശ്വന്ത് കോക്ക് കസ്റ്റഡിയില്‍  (5 hours ago)

അവസാന നിമിഷം ട്വിസ്റ്റ്! പണിമുടക്ക് പിൻവലിച്ചു..! ബാങ്ക് തുറക്കും..! അടച്ചിട്ടില്ല. ആഴ്ചയിൽ അഞ്ചു ദിവസം മാത്രം..?  (6 hours ago)

നെടുമങ്ങാട് വ്യാപാര സ്ഥാപനങ്ങള്‍ കത്തിനശിച്ചു  (6 hours ago)

ബീമാപള്ളിയിൽ കസറി VVR; കൈയടിച്ച് ബീമാപള്ളിക്കാർ! നല്ലത് ചെയ്താൽ നല്ലത് പറയും, രാജേഷ് മേയർ പോളിയാണ്!  (6 hours ago)

കടലിൽ ഭീമൻ അലർട്ട് ഇടവലം നോക്കാതെ ഇറങ്ങരുത് 4 ദിവസം നിർണായകം കടലിൽ സംഭവിക്കുന്നത്  (6 hours ago)

"ഗണേശ് കുമാർ പിണറായിയെ ഭിത്തിയിലൊട്ടിച്ചു! പക പലിശസഹിതം കൊടുത്ത് പാർട്ടി വിട്ടിറങ്ങാൻ നീങ്ങുന്നു!"  (6 hours ago)

'സിന്‍വാര്‍ തടവറകളെ ഇളക്കിമറിക്കും...ഇസ്രായേലിന് കിട്ടിയ സന്ദേശം എല്ലാം പുച്ഛിച്ച്' തള്ളി, പിന്നാലെ  (7 hours ago)

കടൽ ഉൾവലിഞ്ഞ് ഞെട്ടി ജനം..! എന്താണ് സംഭവിക്കുന്നത്? നിലവിളിച്ച് അമേരിക്ക വീടൊലിച്ച് പോയി ; 48 മണിക്കൂറിൽ  (7 hours ago)

പ്രവാസി മലയാളിയെ സൗദിയിൽ തൂക്കി കൊന്നു..! കാരണം ഇങ്ങനെ പ്രവാസികളെ അറിഞ്ഞോ..! ദുബായിൽ ജോലി അവസരം  (7 hours ago)

നികേഷ് കുമാറിന്റെ അറസ്റ്റ് ഉടൻ! വമ്പൻ പ്ലാനിംഗ് കയ്യോടെ തൂക്കി! അടുത്ത ഇര അരുൺ കുമാർ; റിപോർട്ടറിൽ നിലവിളി തുടങ്ങി!  (7 hours ago)

വിദേശ ജോലി തട്ടിപ്പില്‍ ആംസ്റ്റര്‍ ഓവര്‍സീസ്സ് ഓഫീസ് അടിച്ചുപൊളിച്ച് തട്ടിപ്പിന് ഇരയായവര്‍  (9 hours ago)

'ഓപ്പറേഷൻ തൂഫാന്റെ' രണ്ടാം ഘട്ടമായ 'തൂഫാൻ തദ്ദേശം' തുടക്കമായി; അമ്മമാരുടെയും സഹോദരിമാരുടെയും പിന്തുണകൊണ്ടാണ്‌ ഓപ്പറേഷൻ തൂഫാൻ വൻ വിജയമായതെന്ന്‌ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല  (9 hours ago)

തെരുവ് നായ്ക്കളിലെ പേവിഷബാധ നിയന്ത്രണത്തിനും വാക്‌സിനേഷനും ശാസ്ത്രീയവും ഏകോപിതവുമായ ശ്രമം ആവശ്യമാണ്; ഇതിനായി മൃഗസംരക്ഷണ വകുപ്പ്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, ആരോഗ്യവകുപ്പ്, വിവിധ ഏജന്‍സികള്‍, പൊതുസമൂ  (9 hours ago)

വട്ടിയൂർക്കാവ് നിയോജകമണ്ഡലത്തിൽ പുതിയ ഫയർ സ്റ്റേഷന് ആരംഭിക്കും; പുതിയ കെട്ടിടം പണിയുന്നതിനുമുള്ള നടപടികൾ വേഗത്തിലാക്കുമെന്ന് ആരോഗ്യ ദേവസ്വം മന്ത്രി കെ.മുരളീധരൻ  (9 hours ago)

Malayali Vartha Recommends