Widgets Magazine 

29
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തിരുവനന്തപുരം പേട്ടയിൽ റെയിൽവേ ട്രാക്കിന് സമീപം തീപിടിത്തം; ട്രെയിൻ സർവീസുകൾ തടസ്സപ്പെട്ടു...


കരിങ്കൊടി മാമാങ്കം... അമിത് ഷായെ കരിങ്കൊടി കാണിച്ചതിൽ യുവമോർച്ചക്കാർ ഇളകി, പ്രിയങ്ക ഗാന്ധിക്കും ചെന്നിത്തലയടക്കമുള്ള മന്ത്രിമാർക്കുമെതിരെ കരിങ്കൊടി വീശി യുവമോർച്ചയും ബിജെപിയും


ഏഷ്യൻ ഗെയിംസ് വനിതാ ലോങ് ജംപിൽ മലയാളി താരം ആൻസി സോജന് വെള്ളി മെഡൽ...


  വി ഡി സതീശന്റെ നേതൃത്വത്തിലുള്ള യു ഡി എഫ് സർക്കാർ അധികാരത്തിലേറിയ ശേഷമുള്ള ആദ്യ ഉപതെരഞ്ഞെടുപ്പ് ഇന്ന് .... രാവിലെ ഏഴ് മുതൽ വൈകുന്നേരം ആറുവരെയാണ് വോട്ടെടുപ്പ്... പ്രാദേശിക അവധി പ്രഖ്യാപിച്ചു: സമ്പൂർണ്ണ മദ്യനിരോധനവും ഏർപ്പെടുത്തി, വോട്ടെണ്ണൽ സെപ്റ്റംബർ 29ന്


ഇന്നത്തെ രാശിഫലം: മേടത്തിലേക്ക് ചന്ദ്രന്റെ രാശിമാറ്റം; ഭാഗ്യനേട്ടങ്ങൾ ആർക്കൊക്കെ?

ലക്ഷണങ്ങളൊന്നുമില്ല, പക്ഷേ രോഗികൾ പെരുകുന്നു; വെറ്റ് മാർക്കറ്റ് തുറന്ന് ലോകത്തെ വെല്ലുവിളിച്ച ചൈനയുടെ അഹങ്കാരത്തിന് ഇപ്പോൾ ഒരു മുട്ടൻ പണി, വീണ്ടും കൊറോണ

06 APRIL 2020 03:20 PM IST
മലയാളി വാര്‍ത്ത

വെറ്റ് മാർക്കറ്റ് തുറന്ന് ലോകത്തെ വെല്ലുവിളിച്ച ചൈനക്ക് ഇപ്പോൾ ഒരു മുട്ടൻ പണി . കൊറോണ വൈറസിന്റെ പ്രഭവകേന്ദ്രം ആയിരുന്നു ചൈന . ചൈനയിലെ വുഹാൻ മാർക്കറ്റിൽ നിന്നാണ് കോറോണവൈറസ് വ്യാപനം തുടങ്ങിയതും ഇപ്പോൾ ലോകമാകെ പടർന്നു പിടിച്ചതും . കോറോണവൈറസിനെ തങ്ങൾ പൂർണമായും കീഴടക്കി എന്നും ഇനി എല്ലാകാര്യങ്ങളും പഴയപടി ചൈന തുടരുമെന്നും ഈ കഴിഞ്ഞ ദിവസം ചൈനീസ് അധികാരികൾ പ്രഖ്യാപിച്ചു . ഇതിനെ ലോകം അഹങ്കാരമായിട്ടാണ് കണ്ടത്. ചൈനയുടെ ഈ വീമ്പു പറച്ചിലിനെ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസണും അമേരിക്കൻ പ്രസിഡന്റ് ട്രംപും ഒക്കെ ഏറെ ആശങ്കയോടെ കണ്ടിരുന്നു. ഇതിന് കൃത്യമായ മറുപടി ബോറിസ് ജോൺസൺ കൊടുത്തിരുന്നു.

ചൈന തന്നെയാണ് ഈ വൈറസിന്റെ ഉത്ഭവ കേന്ദ്രമെന്നും ചൈനീസ് അധികൃതർ അറിഞ്ഞുകൊണ്ട് തന്നെയാണിതെന്നും ലോകാരോഗ്യസംഘടന ഇതിൽ വിശദമായ പഠനം നടത്തി ചൈനയെ ശിക്ഷിക്കണമെന്നുമാണ് ബോറിസ് ജോൺസൺ ആവശ്യപ്പെട്ടത്. കൃത്യമായ കണ്ടെത്തലുകൾ ലോകത്തിനു മുമ്പിൽ വരണമെന്ന് ബ്രിട്ടൺ ആവർത്തിച്ചു ഉറപ്പിച്ചു പറഞ്ഞപ്പോൾ ട്രംപ് അതിനെ പിന്താങ്ങിയിരുന്നു. വുഹാനിലെ വെറ്റ് മാർക്കറ്റ് തുറന്നു വച്ച ചൈനക്ക് കിട്ടിയ രണ്ടാംപ്രഹരമാണ് ഇപ്പോഴത്തെ ഈ കൊറോണ വ്യാപനം. കൊറോണാവ്യാപനത്തിന്റെ രണ്ടാം ഘട്ടം ചൈനയിൽ തുടങ്ങി എന്നാണ് ഇപ്പോഴത്തെ റിപ്പോർട്ടുകൾ.

ഈ കഴിഞ്ഞ ഞായറാഴ്ച റിപ്പോർട്ട് ചെയ്യപ്പെട്ടത് 39 രോഗികളാണ്. പക്ഷെ ഇപ്പോൾ റിപ്പോർട്ട് ചെയ്യപ്പെടുന്ന രോഗികളുടെ ഒരു പ്രത്യേകത രോഗലക്ഷണങ്ങൾ ഒന്നും ഇവർ കാട്ടുന്നില്ല എന്നതാണ് . രോഗലക്ഷണങ്ങൾ ഒന്നും കാട്ടാത്ത 79 രോഗികളാണ് ഇപ്പോൾ ചൈനയിൽ ഉള്ളത്. ഇത് അക്ഷരാർത്ഥത്തിൽ വിറപ്പിക്കുകയാണ് . രോഗലക്ഷണങ്ങൾ കാട്ടാത്ത എത്രപേർ ഇനി സമൂഹത്തിൽ ഉണ്ടെന്നതാണ് ചൈനയെ അമ്പരപ്പിക്കുന്നതു. രോഗലക്ഷണങ്ങൾ ഇല്ലാതെ ഇരിക്കുകയും എന്നാൽ രോഗവാഹകരായി സമൂഹത്തിൽ തുടരുകയും ചെയ്യുന്ന അവസ്ഥ അതാണിപ്പോൾ ചൈന നേരിടുന്നത്. കൊറോണാവ്യാപനത്തിന്റെ രണ്ടാം ഘട്ടം എന്ന് വേണമെങ്കിൽ ഇതിനെ വിശേഷിപ്പിക്കാം.

പുറത്തുനിന്നു രോഗബാധയേറ്റു ചൈനയിൽ എത്തുന്നവരിൽ നിന്നാണ് ഇപ്പോൾ ചൈനയിൽ രോഗം പടരുന്നത് എന്നാണ് അധികാരികൾ പറയുന്നത്. എന്നാൽ അങ്ങനെ അല്ല എന്നാണ് നിരവധി പാശ്ചാത്യ മാധ്യമങ്ങൾ കൃത്യമായ റിപോർട്ടോടുകൂടി അവതരിപ്പിക്കുന്നത്. പ്രത്യേക രോഗലക്ഷണങ്ങൾ ഇല്ലാതെ സമൂഹത്തിൽ രോഗം വ്യാപിക്കുന്നു എന്ന് തന്നെയാണ് അധികാരികൾ ഭയപ്പെടുന്നത്. വെറ്റ് മാർക്കറ്റ് തുറന്നു വയ്ക്കുകയും ലോകത്തെ വെല്ലുവിളിക്കുകയും ചെയ്ത ചൈന ഇനിയെങ്കിലും ലോകം പറയുന്നതു കേൾക്കണം.

ചൈന പറയുന്ന കണക്കനുസരിച്ചു 81708 പേരിലാണ് കോവിഡ് ബാധ ചൈനയിൽ പടർന്നു കയറിയത്. അവർ പറയുന്ന കണക്കനുസരിച്ചു 3331 പേര് മരിച്ചു. എന്നാൽ അമേരിക്കൻ പ്രസിഡന്റ് ട്രംപ് പറയുന്നത് ഇതിന്റെ പതിന്മടങ്ങു ആണ് ചൈനയിലെ യഥാർത്ഥ ചിത്രങ്ങൾ എന്നാണ് അവർ കാര്യങ്ങൾ , വസ്തുതകൾ മറച്ചുവച്ചു . അതുതന്നെയാണ് ലോകത്തിനു ഭീഷണിയായതും. ചൈനയുടെ വൈറോളജി ലാബിൽനിന്നുമാണ് ഈ ഒരു വൈറസ് പ്രത്യക്ഷപ്പെട്ടത് എന്നും വുഹാനിൽ പ്രഹരമേല്പിച്ചതെന്നും നിരവധി റിപ്പോർട്ടുകൾ വന്നിരുന്നു .ഈ ഒരു വാദത്തെ സമർഥിക്കാൻ നിരവധി റിപ്പോർട്ടുകളാണ് പല മേഖലകളിൽ നിന്നുണ്ടായത് .

അപ്പോഴൊക്കെ ചൈന നിസ്സംഗനായി ഇതൊരു സാധാരണ മ്യൂട്ട് ഫോം ആണ് കോറോണ വൈറസിന്റെ എന്ന് പറഞ്ഞു ഒഴിയുകയായിരുന്നു. രോഗലക്ഷണങ്ങൾ കാട്ടാതെ എന്നാൽ രോഗങ്ങൾ ഉള്ള നിരവധിപേർ ചൈനയിലുണ്ട് എന്ന് അധികാരികൾ ഭയപ്പെടുന്നത് കൊണ്ട് വീണ്ടും റാൻഡം ടെസ്റ്റ് നടത്തി രോഗമുള്ളവർ ഐസൊലേറ്റ് ചെയ്യാൻ തീരുമാനം എടുത്തിരിക്കുകയാണ് ഭരണകൂടം. പ്രാദേശിക ഭരണകൂടങ്ങളോട് ചൈനീസ് അധികൃതർ ഇത് വ്യക്തമാക്കി കഴിഞ്ഞു. അവർ അത്തരത്തിൽ പ്രവർത്തനങ്ങളുമായി മുമ്പോട്ടു പോകുന്നു. ലോകം കൃത്യമായി മനസ്സിലാക്കിയ വിശ്വസിക്കുന്ന ഒരു വസ്തുതയുണ്ട് കോവിഡ് -19 വൈറസ് കോറോണവൈറസിന്റെ മ്യൂടെന്റ് ഫോം ഒരു പക്ഷെ ചൈനയുടെ പിടിപ്പുകേട് കൊണ്ട് ഉണ്ടായതു ആവാം അത് അല്ലെങ്കിൽ കരുതിക്കൂട്ടി തന്നെ. ഇപ്പോൾ അമേരിക്കയിൽ ഏറ്റവും കൂടുതൽ നാശം വിതക്കുന്ന കോവിഡ് 19 ലോക രാജ്യങ്ങളെ ആകെ ഭീതിയിലാഴ്തിയിരിക്കുകയാണ് .

ബ്രിട്ടൻ നിയന്ത്രണങ്ങൾക്ക് അപ്പുറം നിന്ന് പിടക്കുന്നു. സ്പെയിനും ഇറ്റലിയും ഒക്കെ തകർച്ചയുടെ വക്കിലാണ് . യൂറോപ്യൻ യൂണിയനിലെ ഒരുരാജ്യം പോലും കോവിഡ് 19 ഇന്റെ പിടിയിൽ നിന്ന് രക്ഷപെട്ടിട്ടില്ല. അല്പമെങ്കിലും രക്ഷപെട്ടു തലയുയർത്തി നിൽക്കുന്ന റഷ്യയും ദക്ഷിണ കൊറിയയും ഒക്കെ ഇപ്പോഴും പരിഭ്രാന്തിയിൽ തന്നെയാണ്. ലോക്ക് ഡൗണുകൾ തുടരുന്നു. ലോകത്താകമാനം കോവിഡ് 19 ഭീതിവിതച്ച് എല്ലാ ലോകരാജ്യങ്ങളെയും തളർത്തിയപ്പോൾ ചൈന തങ്ങളുടെ ഫാക്ടറികളും വെറ്റ് മാർക്കറ്റുകളും തുറന്നു വച്ച് അഹങ്കാരം കാണിക്കുകയായിരുന്നു.

ചൈനയുടെ ലക്‌ഷ്യം ലോക മെഡിക്കൽ കമ്പോളം സ്വന്തമാക്കുക എന്ന് തന്നെ. ലോകത്തെ എല്ലാ രാജ്യങ്ങൾക്കും വേണ്ട വെന്റിലെറ്ററുകളും മാസ്കുകളും കൈയുറകളും മെഡിക്കൽ എക്യുപ്മെന്റ്‌സും ഒക്കെ നിർമാണം ത്വരിത ഗതിയിലാക്കി ചൈന. ഇത്തരത്തിൽ ലോകകമ്പോളം പിടിച്ചടക്കാൻ ഉള്ള ത്വരിത ശ്രമമാണ് ചൈന നടത്തുന്നത് ഒപ്പം ചൈനയുടെ അഹങ്കാരവും. ഇങ്ങനെ തന്നെ ഞങ്ങൾ കോവിഡ് 19 നെ പിടിച്ചുകെട്ടി. കൃത്യമായ നിയന്ത്രണങ്ങളോടെ രാജ്യത്ത് അത് പടരാതിരിക്കാൻ ഞങ്ങൾ ശ്രദ്ധിച്ചു .ലോകരാജ്യങ്ങൾക്ക് ഇടയിൽ കൈയ്യടി നേടുവാനും ഇതിനിടക്ക് ചൈന ശ്രമം നടത്തുന്നുണ്ട്. ഈ കഴിഞ്ഞ ദിവസവും അമേരിക്കയിലെ ന്യൂയോർക്കിനു 1000 വെന്റിലെറ്റർ സമ്മാനിച്ചു . ചൈനയിലെ ആലിബാബ ഫൗണ്ടർമാരാണ് ഇത് സമ്മാനിച്ചതെങ്കിലും ചൈനീസ് അധികൃതരുടെ സമ്മതത്തോടെ അവരാണ് അതിനു സമ്മതം നൽകിയത്.

ഇന്ത്യയുൾപ്പടെ ഉള്ള ലോകരാജ്യങ്ങൾക്ക് കോവിഡ് 19 എതിരെയുള്ള പ്രതിരോധത്തിന് വേണ്ട മരുന്നും മറ്റു മാര്ഗങ്ങളും തങ്ങൾ സമ്മാനിക്കും എന്ന് ഓഫറുമായി ചൈന പുറകെ നടക്കുകയാണ് ഇപ്പോൾ രാജ്യങ്ങളുടെ ഈ വീഴ്ചയിൽ നിന്ന് ഉയർത്തു എഴുന്നേറ്റാൽ ലോകരാജ്യങ്ങൾ ചൈനക്ക് എതിരെ ഒത്തുകൂടും എന്ന് ഉറപ്പാണ്. അന്ന് അവരുടെ പതനം തുടങ്ങണം. ഇത്ര വലിയ ഒരു വീഴ്ചയിൽ ലോകത്തെ തള്ളിയിട്ടിട്ട് വീണ്ടും വാണിജ്യകമ്പോളം പിടിക്കാനും ലോകരാജ്യങ്ങൾക്കിടയിലെ ബിസിനസ് രാജാവാകാനും ശ്രമിക്കുന്ന ചൈനയെ ഇനി മൂലക്കിരുത്തിയെ പറ്റൂ. ഇന്ന് അല്ലെങ്കിൽ നാളെ അവർ പുതിയ ഭീഷണിയുമായി വരും. ഇതിനേക്കാൾ വലിയ വിപത്തു ലോകംനേരിടേണ്ടി വരും . ചൈനയെ ആശ്രയിക്കുന്ന വാണിജ്യകമ്പോളങ്ങൾ ഇനിമുമ്പോട്ടു അരുത് . അത്തരം തിരിച്ചറിവുകളിലേക്കാണ് ലോകം ഇപ്പോൾ കടക്കുന്നത് .

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

38 തദ്ദേശ വാര്‍ഡുകളിലേക്കു നടന്ന ഉപതിരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ നാളെ  (4 hours ago)

മദ്യപിച്ച് വാഹനം ഓടിച്ച് അപകടമുണ്ടാക്കിയ യൂട്യൂബര്‍ അശ്വന്ത് കോക്ക് കസ്റ്റഡിയില്‍  (5 hours ago)

അവസാന നിമിഷം ട്വിസ്റ്റ്! പണിമുടക്ക് പിൻവലിച്ചു..! ബാങ്ക് തുറക്കും..! അടച്ചിട്ടില്ല. ആഴ്ചയിൽ അഞ്ചു ദിവസം മാത്രം..?  (6 hours ago)

നെടുമങ്ങാട് വ്യാപാര സ്ഥാപനങ്ങള്‍ കത്തിനശിച്ചു  (6 hours ago)

ബീമാപള്ളിയിൽ കസറി VVR; കൈയടിച്ച് ബീമാപള്ളിക്കാർ! നല്ലത് ചെയ്താൽ നല്ലത് പറയും, രാജേഷ് മേയർ പോളിയാണ്!  (6 hours ago)

കടലിൽ ഭീമൻ അലർട്ട് ഇടവലം നോക്കാതെ ഇറങ്ങരുത് 4 ദിവസം നിർണായകം കടലിൽ സംഭവിക്കുന്നത്  (6 hours ago)

"ഗണേശ് കുമാർ പിണറായിയെ ഭിത്തിയിലൊട്ടിച്ചു! പക പലിശസഹിതം കൊടുത്ത് പാർട്ടി വിട്ടിറങ്ങാൻ നീങ്ങുന്നു!"  (6 hours ago)

'സിന്‍വാര്‍ തടവറകളെ ഇളക്കിമറിക്കും...ഇസ്രായേലിന് കിട്ടിയ സന്ദേശം എല്ലാം പുച്ഛിച്ച്' തള്ളി, പിന്നാലെ  (7 hours ago)

കടൽ ഉൾവലിഞ്ഞ് ഞെട്ടി ജനം..! എന്താണ് സംഭവിക്കുന്നത്? നിലവിളിച്ച് അമേരിക്ക വീടൊലിച്ച് പോയി ; 48 മണിക്കൂറിൽ  (7 hours ago)

പ്രവാസി മലയാളിയെ സൗദിയിൽ തൂക്കി കൊന്നു..! കാരണം ഇങ്ങനെ പ്രവാസികളെ അറിഞ്ഞോ..! ദുബായിൽ ജോലി അവസരം  (7 hours ago)

നികേഷ് കുമാറിന്റെ അറസ്റ്റ് ഉടൻ! വമ്പൻ പ്ലാനിംഗ് കയ്യോടെ തൂക്കി! അടുത്ത ഇര അരുൺ കുമാർ; റിപോർട്ടറിൽ നിലവിളി തുടങ്ങി!  (7 hours ago)

വിദേശ ജോലി തട്ടിപ്പില്‍ ആംസ്റ്റര്‍ ഓവര്‍സീസ്സ് ഓഫീസ് അടിച്ചുപൊളിച്ച് തട്ടിപ്പിന് ഇരയായവര്‍  (9 hours ago)

'ഓപ്പറേഷൻ തൂഫാന്റെ' രണ്ടാം ഘട്ടമായ 'തൂഫാൻ തദ്ദേശം' തുടക്കമായി; അമ്മമാരുടെയും സഹോദരിമാരുടെയും പിന്തുണകൊണ്ടാണ്‌ ഓപ്പറേഷൻ തൂഫാൻ വൻ വിജയമായതെന്ന്‌ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല  (9 hours ago)

തെരുവ് നായ്ക്കളിലെ പേവിഷബാധ നിയന്ത്രണത്തിനും വാക്‌സിനേഷനും ശാസ്ത്രീയവും ഏകോപിതവുമായ ശ്രമം ആവശ്യമാണ്; ഇതിനായി മൃഗസംരക്ഷണ വകുപ്പ്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, ആരോഗ്യവകുപ്പ്, വിവിധ ഏജന്‍സികള്‍, പൊതുസമൂ  (9 hours ago)

വട്ടിയൂർക്കാവ് നിയോജകമണ്ഡലത്തിൽ പുതിയ ഫയർ സ്റ്റേഷന് ആരംഭിക്കും; പുതിയ കെട്ടിടം പണിയുന്നതിനുമുള്ള നടപടികൾ വേഗത്തിലാക്കുമെന്ന് ആരോഗ്യ ദേവസ്വം മന്ത്രി കെ.മുരളീധരൻ  (9 hours ago)

Malayali Vartha Recommends