Widgets Magazine 

29
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തിരുവനന്തപുരം പേട്ടയിൽ റെയിൽവേ ട്രാക്കിന് സമീപം തീപിടിത്തം; ട്രെയിൻ സർവീസുകൾ തടസ്സപ്പെട്ടു...


കരിങ്കൊടി മാമാങ്കം... അമിത് ഷായെ കരിങ്കൊടി കാണിച്ചതിൽ യുവമോർച്ചക്കാർ ഇളകി, പ്രിയങ്ക ഗാന്ധിക്കും ചെന്നിത്തലയടക്കമുള്ള മന്ത്രിമാർക്കുമെതിരെ കരിങ്കൊടി വീശി യുവമോർച്ചയും ബിജെപിയും


ഏഷ്യൻ ഗെയിംസ് വനിതാ ലോങ് ജംപിൽ മലയാളി താരം ആൻസി സോജന് വെള്ളി മെഡൽ...


  വി ഡി സതീശന്റെ നേതൃത്വത്തിലുള്ള യു ഡി എഫ് സർക്കാർ അധികാരത്തിലേറിയ ശേഷമുള്ള ആദ്യ ഉപതെരഞ്ഞെടുപ്പ് ഇന്ന് .... രാവിലെ ഏഴ് മുതൽ വൈകുന്നേരം ആറുവരെയാണ് വോട്ടെടുപ്പ്... പ്രാദേശിക അവധി പ്രഖ്യാപിച്ചു: സമ്പൂർണ്ണ മദ്യനിരോധനവും ഏർപ്പെടുത്തി, വോട്ടെണ്ണൽ സെപ്റ്റംബർ 29ന്


ഇന്നത്തെ രാശിഫലം: മേടത്തിലേക്ക് ചന്ദ്രന്റെ രാശിമാറ്റം; ഭാഗ്യനേട്ടങ്ങൾ ആർക്കൊക്കെ?

ഈ ആപത്തുകാലത്തും ബില്യനുകള്‍ വാരിക്കൂട്ടി ചൈന; ലോക സാമ്പത്തീക ശക്തികള്‍ പോലും ഞെട്ടി; വീണ്ടും കയറ്റുമതി കൂട്ടം; ചൈനക്ക് പിന്നാലെ ക്യൂനിന്ന് ലോകത്തിലേ തന്നെ വന്‍ ശക്തികള്‍

06 APRIL 2020 05:05 PM IST
മലയാളി വാര്‍ത്ത

ഈ കൊറോണ കാലം കോകത്തെ സംബന്ധിച്ച് ജീവനും മുറുകെ പിടിച്ചുകൊണ്ടുള്ള ഓട്ടത്തിന്റെ കാലമാണ്. എന്നാല്‍ ചൈന എല്ലാം അതിജീവിച്ച് ഇപ്പോള്‍ ലോകത്തുതന്നെ ഏറ്റവും വലിയ സാമ്പത്തീക രാജ്യമാകാനുള്ള കുതിപ്പാണ് നടത്തിക്കൊണ്ടിരിക്കുന്നത്. ഇപ്പോള്‍ ലോകത്തിനാവശ്യമായ ഭൂരിഭാഗം മാസ്‌കുകളും, ആരോഗ്യ സുരക്ഷാ ഉപകരണങ്ങളും ഉത്പാദിപ്പിക്കപ്പെടുന്നത് ചൈനയിലാണെന്നുള്ളതാണ് വസ്തുത. മാത്രമല്ല മാസ്‌കിനായി ചൈനക്കു മുന്നില്‍ ക്യൂനില്‍ക്കുകയാണ് ലോകരാജ്യങ്ങള്‍. പക്ഷേ ക്യൂ നിന്നിട്ടും അമേരിക്ക എല്ലാ മാസ്‌കുകളും ഒരുമിച്ച് വമ്പന്‍ തുകകൊടുത്ത് വാങ്ങിക്കൊണ്ടുപോകുകയാണ്. എങ്കില്‍കൂടി യൂറോപും അമേരിക്കയും സുരക്ഷാ ഉപകരണങ്ങളുടെ കാര്യത്തില്‍ വലിയ ക്ഷാമമാണ് നേരിടുന്നത്. തദ്ദേശീയമായി നിലവിലെ സാഹചര്യത്തില്‍ ആവശ്യത്തിന് ആരോഗ്യ സുരക്ഷാ ഉപകരണങ്ങള്‍ നിര്‍മ്മിക്കുക അസാധ്യമാണെന്ന് തിരിച്ചറിഞ്ഞതോടെ ഇറക്കുമതിക്കാണ് ഇവരുടെ ശ്രമം. കോവിഡിനെതിരായ യുദ്ധസമാന സാഹചര്യത്തില്‍ 1.45 ബില്യണ്‍ ഡോളറിന്റെ (ഏതാണ്ട് 11,000 കോടിരൂപ) മെഡിക്കല്‍ ഉപകരണങ്ങളാണ് ചൈന കയറ്റി അയച്ചിരിക്കുന്നത്. ലോകത്തെ ഒന്നടങ്കം ഞെട്ടിക്കുന്ന മുന്നേറ്റമാണ് ചൈന നടത്തിയിരിക്കുന്നത്. ലോകം ഒന്നടങ്കം കൊറോണയില്‍ വിയര്‍ക്കുമ്പോള്‍ ചൈന കയറ്റുമതിയില്‍ അതിവേഗം കുതിക്കുകയാണ്.

കോടിക്കണക്കിന് മാസ്‌കുകള്‍, ലക്ഷക്കണക്കിന് സുരക്ഷാ കവചങ്ങളും ഇന്‍ഫ്രാറെഡ് താപ പരിശോധന ഉപകരണങ്ങള്‍ 16,000 വെന്റിലേറ്ററുകള്‍ എന്നിവയാണ് മാര്‍ച്ച് ഒന്ന് മുതല്‍ ഏപ്രില്‍ നാല് വരെയുള്ള കാലത്ത് മാത്രം ചൈന വിദേശത്തേക്ക് കയറ്റി അയച്ചിരിക്കുന്നത്. ചൈനയിലെ ജനറല്‍ അഡ്മിനിസ്ട്രേഷന്‍ ഓഫ് കസ്റ്റംസിനെ ഉദ്ധരിച്ച് ഔദ്യോഗിക മാധ്യമമായ ഗ്ലോബല്‍ ടൈംസാണ് ഈ വിവരം പുറത്തുവിട്ടിരിക്കുന്നത്.

ഡോക്ടര്‍മാരും നേഴ്സുമാരും അടക്കമുള്ള ആരോഗ്യപ്രവര്‍ത്തകര്‍ക്ക് പോലും ആവശ്യത്തിന് സുരക്ഷാ ഉപകരണങ്ങള്‍ ഇല്ലെന്നതാണ് പല രാജ്യങ്ങളുടേയും ആശങ്ക വര്‍ധിപ്പിക്കുന്നത്. ആരോഗ്യപ്രവര്‍ത്തകരിലേക്ക് രോഗം വലിയ തോതില്‍ പടര്‍ന്നാല്‍ കാര്യങ്ങള്‍ കൂടുതല്‍ വഷളാവുകയും ചെയ്യും. ആവശ്യമുളള ആരോഗ്യ സുരക്ഷാ ഉപകരണങ്ങളുടെ പത്ത് ശതമാനം മാത്രമേ ഉത്പാദിപ്പിക്കാന്‍ യൂറോപ്യന്‍ രാജ്യങ്ങള്‍ക്ക് ശേഷിയുള്ളൂ എന്ന് റോയിട്ടേഴ്സ് തന്നെ റിപ്പോര്‍ട്ടു ചെയ്തിരുന്നു. ഈ സാഹചര്യം മുതലെടുത്ത്. ആരോഗ്യരംഗത്തെ അവശ്യവസ്തുക്കളുടെ കയറ്റുമതി വന്‍തോതിലാണ് ഉയര്‍ത്തിയത്. എങ്കില്‍കൂടി രാജ്യത്തിന്റെ ആവശ്യത്തിനായുള്ള സുരക്ഷാ ഉപകരണങ്ങള്‍ക്കുള്ള കരുതലെന്നോണം നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താ പോലും തയാറല്ലെന്നാണ് ചൈനീസ് സര്‍ക്കാരിന്റെ വ്യാപാര വകുപ്പ് അറിയിച്ചതുതന്നെ. 54 രാജ്യങ്ങളിലേക്കും മൂന്നു രാജ്യാന്തര ഏജന്‍സികളിലേക്കും മെഡിക്കല്‍ ഉപകരണങ്ങള്‍ ചൈനയിലെ കമ്പനികള്‍ വിതരണം ചെയ്യുന്നുണ്ട്. ഇതിനിടെ ചൈനയില്‍ നിന്നു കയറ്റി അയക്കുന്ന ചില മെഡിക്കല്‍ സുരക്ഷാ ഉപകരണങ്ങള്‍ക്ക് നിലവാരമില്ലെന്ന ആരോപണവുമായി ചില യൂറോപ്യന്‍ രാജ്യങ്ങള്‍ രംഗത്തെത്തിയിരുന്നു.

അതുപോലെതന്നെ ഉപയോഗശൂന്യമായ മെഡിക്കല്‍ സുരക്ഷാ ഉപകരണങ്ങള്‍ കയറ്റി അയച്ചാല്‍ നിര്‍മാണ കമ്പനികള്‍ കനത്ത ശിക്ഷ ഏറ്റുവാങ്ങേണ്ടി വരുമെന്ന് കമ്പനികള്‍ക്ക് ചൈനീസ് അധികൃതര്‍ മുന്നറിയിപ്പ് നല്‍കുകയും ചെയ്തു. അത്രമാത്രം ഈ കാര്യങ്ങളില്‍ ശ്രദ്ധചെലുത്തുന്നുണ്ട് ചൈനീസ് സര്‍ക്കാര്‍ എന്നുള്ളതാണ്. ചൈനയില്‍ നിന്നും പടര്‍ന്നുപിടിച്ച കോവിഡ് ലോകമാകെ 12 ലക്ഷം പേരിലാണ് സ്ഥിരീകരിച്ചിരിക്കുന്നത്. 69000 ലേറെ പേര്‍ മരിക്കുകയും ചെയ്തു. അമേരിക്ക, സ്പെയിന്‍, ഇറ്റലി, ജര്‍മ്മനി തുടങ്ങിയ രാജ്യങ്ങളില്‍ ഒരു ലക്ഷത്തിലേറെ പേരില്‍ രോഗം സ്ഥിരീകരിച്ചു കഴിഞ്ഞു. അമേരിക്കയിലെ കോവിഡ് രോഗികളുടെ എണ്ണം 3.30 ലക്ഷത്തിലേറെയാണ്.

മാതത്രമല്ല ആരോഗ്യ സുരക്ഷാ ഉപകരണങ്ങളുടെ കാര്യത്തില്‍ വികസിത രാജ്യങ്ങള്‍ തമ്മില്‍ തര്‍ക്കങ്ങള്‍ പോലും കഴിഞ്ഞദിവസം റിപ്പോര്‍ട്ടു ചെയ്യപ്പെട്ടിരുന്നു. തങ്ങളുടെ മാസ്‌കുകള്‍ അമേരിക്ക കമ്പനിയെ സ്വാധീനിച്ച് വഴിതിരിച്ചുവിട്ടെന്ന ആരോപണം ജര്‍മ്മനി ഉന്നയിച്ചിരുന്നു. സ്പെയിന്‍, ഫ്രാന്‍സ്, ബ്രിട്ടന്‍, തുര്‍ക്കി തുടങ്ങി നിരവധി രാജ്യങ്ങള്‍ ആരോഗ്യ സുരക്ഷാ ഉപകരണങ്ങളുടെ പേരിലുള്ള തര്‍ക്കങ്ങള്‍ പരസ്യമാക്കുകയും ചെയ്തിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

38 തദ്ദേശ വാര്‍ഡുകളിലേക്കു നടന്ന ഉപതിരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ നാളെ  (4 hours ago)

മദ്യപിച്ച് വാഹനം ഓടിച്ച് അപകടമുണ്ടാക്കിയ യൂട്യൂബര്‍ അശ്വന്ത് കോക്ക് കസ്റ്റഡിയില്‍  (5 hours ago)

അവസാന നിമിഷം ട്വിസ്റ്റ്! പണിമുടക്ക് പിൻവലിച്ചു..! ബാങ്ക് തുറക്കും..! അടച്ചിട്ടില്ല. ആഴ്ചയിൽ അഞ്ചു ദിവസം മാത്രം..?  (6 hours ago)

നെടുമങ്ങാട് വ്യാപാര സ്ഥാപനങ്ങള്‍ കത്തിനശിച്ചു  (6 hours ago)

ബീമാപള്ളിയിൽ കസറി VVR; കൈയടിച്ച് ബീമാപള്ളിക്കാർ! നല്ലത് ചെയ്താൽ നല്ലത് പറയും, രാജേഷ് മേയർ പോളിയാണ്!  (6 hours ago)

കടലിൽ ഭീമൻ അലർട്ട് ഇടവലം നോക്കാതെ ഇറങ്ങരുത് 4 ദിവസം നിർണായകം കടലിൽ സംഭവിക്കുന്നത്  (6 hours ago)

"ഗണേശ് കുമാർ പിണറായിയെ ഭിത്തിയിലൊട്ടിച്ചു! പക പലിശസഹിതം കൊടുത്ത് പാർട്ടി വിട്ടിറങ്ങാൻ നീങ്ങുന്നു!"  (6 hours ago)

'സിന്‍വാര്‍ തടവറകളെ ഇളക്കിമറിക്കും...ഇസ്രായേലിന് കിട്ടിയ സന്ദേശം എല്ലാം പുച്ഛിച്ച്' തള്ളി, പിന്നാലെ  (7 hours ago)

കടൽ ഉൾവലിഞ്ഞ് ഞെട്ടി ജനം..! എന്താണ് സംഭവിക്കുന്നത്? നിലവിളിച്ച് അമേരിക്ക വീടൊലിച്ച് പോയി ; 48 മണിക്കൂറിൽ  (7 hours ago)

പ്രവാസി മലയാളിയെ സൗദിയിൽ തൂക്കി കൊന്നു..! കാരണം ഇങ്ങനെ പ്രവാസികളെ അറിഞ്ഞോ..! ദുബായിൽ ജോലി അവസരം  (7 hours ago)

നികേഷ് കുമാറിന്റെ അറസ്റ്റ് ഉടൻ! വമ്പൻ പ്ലാനിംഗ് കയ്യോടെ തൂക്കി! അടുത്ത ഇര അരുൺ കുമാർ; റിപോർട്ടറിൽ നിലവിളി തുടങ്ങി!  (7 hours ago)

വിദേശ ജോലി തട്ടിപ്പില്‍ ആംസ്റ്റര്‍ ഓവര്‍സീസ്സ് ഓഫീസ് അടിച്ചുപൊളിച്ച് തട്ടിപ്പിന് ഇരയായവര്‍  (9 hours ago)

'ഓപ്പറേഷൻ തൂഫാന്റെ' രണ്ടാം ഘട്ടമായ 'തൂഫാൻ തദ്ദേശം' തുടക്കമായി; അമ്മമാരുടെയും സഹോദരിമാരുടെയും പിന്തുണകൊണ്ടാണ്‌ ഓപ്പറേഷൻ തൂഫാൻ വൻ വിജയമായതെന്ന്‌ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല  (9 hours ago)

തെരുവ് നായ്ക്കളിലെ പേവിഷബാധ നിയന്ത്രണത്തിനും വാക്‌സിനേഷനും ശാസ്ത്രീയവും ഏകോപിതവുമായ ശ്രമം ആവശ്യമാണ്; ഇതിനായി മൃഗസംരക്ഷണ വകുപ്പ്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, ആരോഗ്യവകുപ്പ്, വിവിധ ഏജന്‍സികള്‍, പൊതുസമൂ  (9 hours ago)

വട്ടിയൂർക്കാവ് നിയോജകമണ്ഡലത്തിൽ പുതിയ ഫയർ സ്റ്റേഷന് ആരംഭിക്കും; പുതിയ കെട്ടിടം പണിയുന്നതിനുമുള്ള നടപടികൾ വേഗത്തിലാക്കുമെന്ന് ആരോഗ്യ ദേവസ്വം മന്ത്രി കെ.മുരളീധരൻ  (9 hours ago)

Malayali Vartha Recommends