Widgets Magazine 

29
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തിരുവനന്തപുരം പേട്ടയിൽ റെയിൽവേ ട്രാക്കിന് സമീപം തീപിടിത്തം; ട്രെയിൻ സർവീസുകൾ തടസ്സപ്പെട്ടു...


കരിങ്കൊടി മാമാങ്കം... അമിത് ഷായെ കരിങ്കൊടി കാണിച്ചതിൽ യുവമോർച്ചക്കാർ ഇളകി, പ്രിയങ്ക ഗാന്ധിക്കും ചെന്നിത്തലയടക്കമുള്ള മന്ത്രിമാർക്കുമെതിരെ കരിങ്കൊടി വീശി യുവമോർച്ചയും ബിജെപിയും


ഏഷ്യൻ ഗെയിംസ് വനിതാ ലോങ് ജംപിൽ മലയാളി താരം ആൻസി സോജന് വെള്ളി മെഡൽ...


  വി ഡി സതീശന്റെ നേതൃത്വത്തിലുള്ള യു ഡി എഫ് സർക്കാർ അധികാരത്തിലേറിയ ശേഷമുള്ള ആദ്യ ഉപതെരഞ്ഞെടുപ്പ് ഇന്ന് .... രാവിലെ ഏഴ് മുതൽ വൈകുന്നേരം ആറുവരെയാണ് വോട്ടെടുപ്പ്... പ്രാദേശിക അവധി പ്രഖ്യാപിച്ചു: സമ്പൂർണ്ണ മദ്യനിരോധനവും ഏർപ്പെടുത്തി, വോട്ടെണ്ണൽ സെപ്റ്റംബർ 29ന്


ഇന്നത്തെ രാശിഫലം: മേടത്തിലേക്ക് ചന്ദ്രന്റെ രാശിമാറ്റം; ഭാഗ്യനേട്ടങ്ങൾ ആർക്കൊക്കെ?

വിശപ്പ് കുത്തിവലിക്കുന്നു ലോക്ക് ഡൗണിലും വിശപ്പടക്കാന്‍ വയ്യാതെ ലൈഗീക തൊഴിലാളികള്‍ തെരുവിലേക്കിറങ്ങി; ആശങ്കയിലായി തായ്ലാന്‍ഡ് അധികൃതര്‍; രോഗം വ്യാപിക്കാന്‍ ഇതുമതി എന്ന് ഭരണകൂടം; വേറെ വഴിയില്ലെന്ന് ലൈംഗീക തൊഴിലാളികള്‍

07 APRIL 2020 09:00 AM IST
മലയാളി വാര്‍ത്ത

തായ്ലാന്‍ഡിനെ സംബന്ധിച്ച് അവിടെ ഏറ്റവും സുന്ദരമായത് രാത്രികാല ജീവിതമാണ്. എന്നാല്‍ കോവിഡ് ലോക്ഡൗണിനെതുടര്‍ന്ന് അതിര്‍ത്തികള്‍ അടച്ചതോടെ തായ്ലന്‍ഡില്‍ രാത്രി ജീവിതം പൂര്‍ണമായും ഇല്ലാതെയായി. ബാറുകളും നിശാ നൃത്തശാലകളും അടച്ചു. മസാജ് പാര്‍ലറുകളും ബ്യൂട്ടി പാര്‍ലറുകളും അധികൃതര്‍ അടപ്പിച്ചു. ഇതോടെ അവിടുത്തെ തെരുവുകളെല്ലാം വിജനമായി. ഈ രാജ്യത്ത് ചരിത്രത്തിലാദ്യമായാണ് ഇത്തരത്തില്‍ വിനോദ സഞ്ചാരം പൂര്‍ണതോതില്‍ നിലച്ചിരിക്കുന്നത് ഇതോടെ അതിനെ ആശ്രയിച്ചു ജീവിച്ചിരുന്ന നൂറുകണക്കിനു ലൈംഗിക തൊഴിലാളികളും പ്രതിസന്ധിയിലായിരിക്കുകയാണ്. കോവിഡ് എന്താണ് എന്നും. ഇത് മനുഷ്യരെ കൊല്ലും എന്നും ഇവര്‍ക്ക് അറിയാം. പക്ഷേ താമസ സ്ഥലത്ത് മാസം തോറും എങ്ങനെ വാടക കൊടുക്കുമെന്ന താണ് ഇവരുടെ ആശങ്ക. തായ്ലന്‍ഡില്‍ ബാങ്കോക് മുതല്‍ പട്ടായ വരെയുള്ള .സ്ഥലത്ത് വ്യാപിച്ചു കിടക്കുന്ന ചുവന്ന തെരുവുകളില്‍ ഇപ്പോള്‍ ശ്മശാന മൂകതയാണ്. ജോലി നഷ്ടപ്പെട്ടത് മൂന്നു ലക്ഷത്തോളം വരുന്ന ലൈംഗിക തൊഴിലാളികള്‍ തെരുവിലിറങ്ങേണ്ട അവസ്ഥയിലാണ്. പലരും ഇറങ്ങിയും കഴിഞ്ഞു ഇത് അധികൃതരെ ഭയപ്പെടുത്തുന്നു. രോഗ വ്യാപനത്തിലുള്ള ഒരു വലിയ സാധ്യയാണ് ഇത്. വാടക കൊടുക്കാനും ഭക്ഷണത്തിനും പണം ഇല്ലാതായതോടെയാണ് ഇവര്‍ക്ക് തെരുവുകളിലേക്ക് ഇറങ്ങേണ്ടിവന്നത്. തായ്ലാന്‍ഡിലെ പ്രാദേശിക മാധ്യമങ്ങളില്‍ ഇത് വലിയ വിഷയമായി മാറിയിട്ടുണ്ട്

എനിക്കു രോഗത്തെ പേടിയാണ്. പക്ഷേ, ഭക്ഷണത്തിനു പണം കണ്ടെത്തണം. വാടകയും കൊടുക്കണം. അതിനാല്‍ ഞാന്‍ ഉപഭോക്താക്കളെ തേടി ഇറങ്ങിയിരിക്കുകയാണ്- എന്നാണ് ഇവിടുത്തെ ഒരു ലൈംഗികത്തൊഴിലാളി പിം പ്രതികരിച്ചത്. ബാങ്കോക്കിലെ തെരുവിനു സമീപമായുന്നു പിം ജോലി ചെയ്യുന്ന നൃത്തശാല. വെള്ളിയാഴ്ചയാണ് തായ്ലന്‍ഡില്‍ രാത്രി കര്‍ഫ്യൂ പ്രഖ്യാപിച്ചത്. രാത്രി 10 മുതല്‍ രാവിലെ 4 വരെ. ലൈംഗിക തൊഴിലാളികള്‍ പലരും ബാറുകളിലാണ് ജോലി ചെയ്യുന്നത്. അവിടം സന്ദര്‍ശിക്കുന്നവരില്‍ നിന്നു കിട്ടുന്ന ടിപ്പുകള്‍ക്കു പുറമെ പലരും വിനോദ സഞ്ചാരികളുടെ താമസ സ്ഥലത്തും ചെല്ലാറുണ്ട്. ഇവയെല്ലാം ഇപ്പോള്‍ മുടങ്ങിയിരിക്കുന്നു.

അതേസമയം രാജ്യം 15 മിനിറ്റ് കൊണ്ട് ഫലം ലഭിക്കുന്ന കോവിഡ് റാപ്പിഡ് ടെസ്റ്റ് നടപ്പാക്കിക്കഴിഞ്ഞു. രോഗം എത്രയും വേഗം കണ്ടുപിടിച്ച് വ്യാപനം തടയുകയാണ് ലക്ഷ്യം. 20 പേര്‍ ഇതിനോടകം മരിച്ചു. 2000- ല്‍ അധികം പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. കഴിഞ്ഞ പത്തു ദിവസമായി പിമ്മിന് ഒരു കസ്റ്റമറിനെപ്പോലും ലഭിച്ചിട്ടില്ല. വാടകയുടെയും ഭക്ഷണത്തിന്റെയും ബില്‍ ആകട്ടെ ഉയരുകയും. പിമ്മിന്റെ സുഹൃത്തും മറ്റൊരു ട്രാന്‍സ്ജെന്‍ഡറുമായ ആലിസും ഇപ്പോള്‍ തെരുവില്‍ കസ്റ്റമേഴ്സിനെതേടി എത്തിയിരിക്കുകയാണ്. നേരത്തെ 300 മുതല്‍ 600 ഡോളര്‍ വരെ ആഴ്ചയില്‍ ആലിസ് സമ്പാദിക്കുമായിരുന്നു. വാടക കൊടുത്തില്ലെങ്കില്‍ ഹോട്ടലുകാര്‍ ഇറക്കിവിടുമെന്നതാണ് അവസ്ഥയെന്നും ആലീസ് പറയുന്നു.തെരുവില്‍ ഇടയ്ക്കിടെ കാണുന്ന വിനോദ സഞ്ചാരികളാണ് ഇവരുടെ നോട്ടം.

അവരെ എങ്ങനെയെങ്കിലും പ്രലോഭിപ്പിച്ച് ഹോട്ടലിലേക്ക് കൊണ്ടുപോകാനാണ് നോക്കുന്നത്. എന്നാല്‍ ഇതു രോഗ വ്യാപനത്തിന്റെ സാധ്യത കൂട്ടുമെന്നത് ഇവര്‍ തല്‍ക്കാലം മറക്കുന്നു. അംഗീകൃത തൊഴിലാളികള്‍ക്ക് സര്‍ക്കാര്‍ അടുത്ത 3 മാസത്തേക്ക് ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല്‍ ലൈംഗിക തൊഴില്‍ അംഗീകൃതമല്ലാത്തതിനാല്‍ ഇവര്‍ക്ക് ധനസഹായം ലഭിക്കില്ല. തങ്ങള്‍ക്കും സാമ്പത്തിക സഹായം ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് ഇവര്‍ സര്‍ക്കാരിനു നിവേദനം നല്‍കി കാത്തിരിക്കുകയാണ്. രോഗം വന്നേക്കാം. എന്നാല്‍ അതിനു മുന്‍പു തന്നെ പട്ടിണി കൊണ്ട് ഞങ്ങള്‍ മരിച്ചേക്കാം- ആലിസും പിമ്മും ഒരേ സ്വരത്തില്‍ പറയുന്നു.


 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

38 തദ്ദേശ വാര്‍ഡുകളിലേക്കു നടന്ന ഉപതിരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ നാളെ  (4 hours ago)

മദ്യപിച്ച് വാഹനം ഓടിച്ച് അപകടമുണ്ടാക്കിയ യൂട്യൂബര്‍ അശ്വന്ത് കോക്ക് കസ്റ്റഡിയില്‍  (4 hours ago)

അവസാന നിമിഷം ട്വിസ്റ്റ്! പണിമുടക്ക് പിൻവലിച്ചു..! ബാങ്ക് തുറക്കും..! അടച്ചിട്ടില്ല. ആഴ്ചയിൽ അഞ്ചു ദിവസം മാത്രം..?  (6 hours ago)

നെടുമങ്ങാട് വ്യാപാര സ്ഥാപനങ്ങള്‍ കത്തിനശിച്ചു  (6 hours ago)

ബീമാപള്ളിയിൽ കസറി VVR; കൈയടിച്ച് ബീമാപള്ളിക്കാർ! നല്ലത് ചെയ്താൽ നല്ലത് പറയും, രാജേഷ് മേയർ പോളിയാണ്!  (6 hours ago)

കടലിൽ ഭീമൻ അലർട്ട് ഇടവലം നോക്കാതെ ഇറങ്ങരുത് 4 ദിവസം നിർണായകം കടലിൽ സംഭവിക്കുന്നത്  (6 hours ago)

"ഗണേശ് കുമാർ പിണറായിയെ ഭിത്തിയിലൊട്ടിച്ചു! പക പലിശസഹിതം കൊടുത്ത് പാർട്ടി വിട്ടിറങ്ങാൻ നീങ്ങുന്നു!"  (6 hours ago)

'സിന്‍വാര്‍ തടവറകളെ ഇളക്കിമറിക്കും...ഇസ്രായേലിന് കിട്ടിയ സന്ദേശം എല്ലാം പുച്ഛിച്ച്' തള്ളി, പിന്നാലെ  (6 hours ago)

കടൽ ഉൾവലിഞ്ഞ് ഞെട്ടി ജനം..! എന്താണ് സംഭവിക്കുന്നത്? നിലവിളിച്ച് അമേരിക്ക വീടൊലിച്ച് പോയി ; 48 മണിക്കൂറിൽ  (6 hours ago)

പ്രവാസി മലയാളിയെ സൗദിയിൽ തൂക്കി കൊന്നു..! കാരണം ഇങ്ങനെ പ്രവാസികളെ അറിഞ്ഞോ..! ദുബായിൽ ജോലി അവസരം  (7 hours ago)

നികേഷ് കുമാറിന്റെ അറസ്റ്റ് ഉടൻ! വമ്പൻ പ്ലാനിംഗ് കയ്യോടെ തൂക്കി! അടുത്ത ഇര അരുൺ കുമാർ; റിപോർട്ടറിൽ നിലവിളി തുടങ്ങി!  (7 hours ago)

വിദേശ ജോലി തട്ടിപ്പില്‍ ആംസ്റ്റര്‍ ഓവര്‍സീസ്സ് ഓഫീസ് അടിച്ചുപൊളിച്ച് തട്ടിപ്പിന് ഇരയായവര്‍  (9 hours ago)

'ഓപ്പറേഷൻ തൂഫാന്റെ' രണ്ടാം ഘട്ടമായ 'തൂഫാൻ തദ്ദേശം' തുടക്കമായി; അമ്മമാരുടെയും സഹോദരിമാരുടെയും പിന്തുണകൊണ്ടാണ്‌ ഓപ്പറേഷൻ തൂഫാൻ വൻ വിജയമായതെന്ന്‌ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല  (9 hours ago)

തെരുവ് നായ്ക്കളിലെ പേവിഷബാധ നിയന്ത്രണത്തിനും വാക്‌സിനേഷനും ശാസ്ത്രീയവും ഏകോപിതവുമായ ശ്രമം ആവശ്യമാണ്; ഇതിനായി മൃഗസംരക്ഷണ വകുപ്പ്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, ആരോഗ്യവകുപ്പ്, വിവിധ ഏജന്‍സികള്‍, പൊതുസമൂ  (9 hours ago)

വട്ടിയൂർക്കാവ് നിയോജകമണ്ഡലത്തിൽ പുതിയ ഫയർ സ്റ്റേഷന് ആരംഭിക്കും; പുതിയ കെട്ടിടം പണിയുന്നതിനുമുള്ള നടപടികൾ വേഗത്തിലാക്കുമെന്ന് ആരോഗ്യ ദേവസ്വം മന്ത്രി കെ.മുരളീധരൻ  (9 hours ago)

Malayali Vartha Recommends