Widgets Magazine 

29
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തിരുവനന്തപുരം പേട്ടയിൽ റെയിൽവേ ട്രാക്കിന് സമീപം തീപിടിത്തം; ട്രെയിൻ സർവീസുകൾ തടസ്സപ്പെട്ടു...


കരിങ്കൊടി മാമാങ്കം... അമിത് ഷായെ കരിങ്കൊടി കാണിച്ചതിൽ യുവമോർച്ചക്കാർ ഇളകി, പ്രിയങ്ക ഗാന്ധിക്കും ചെന്നിത്തലയടക്കമുള്ള മന്ത്രിമാർക്കുമെതിരെ കരിങ്കൊടി വീശി യുവമോർച്ചയും ബിജെപിയും


ഏഷ്യൻ ഗെയിംസ് വനിതാ ലോങ് ജംപിൽ മലയാളി താരം ആൻസി സോജന് വെള്ളി മെഡൽ...


  വി ഡി സതീശന്റെ നേതൃത്വത്തിലുള്ള യു ഡി എഫ് സർക്കാർ അധികാരത്തിലേറിയ ശേഷമുള്ള ആദ്യ ഉപതെരഞ്ഞെടുപ്പ് ഇന്ന് .... രാവിലെ ഏഴ് മുതൽ വൈകുന്നേരം ആറുവരെയാണ് വോട്ടെടുപ്പ്... പ്രാദേശിക അവധി പ്രഖ്യാപിച്ചു: സമ്പൂർണ്ണ മദ്യനിരോധനവും ഏർപ്പെടുത്തി, വോട്ടെണ്ണൽ സെപ്റ്റംബർ 29ന്


ഇന്നത്തെ രാശിഫലം: മേടത്തിലേക്ക് ചന്ദ്രന്റെ രാശിമാറ്റം; ഭാഗ്യനേട്ടങ്ങൾ ആർക്കൊക്കെ?

ഇറാന്റെ സൈന്യം തങ്ങളെ ആക്രമിക്കാന്‍ ശ്രമിച്ചുവെന്ന് അമേരിക്ക.... ഗള്‍ഫ് മേഖലയില്‍ റോന്തുചുറ്റുന്ന അമേരിക്കന്‍ നാവിക സേനയുടെയും തീര സേനയുടെയും കപ്പലുകളെ ഇറാന്‍ സൈന്യത്തിന്റെ കപ്പലുകള്‍ ഭീഷണിപ്പെടുത്തി

17 APRIL 2020 07:28 AM IST
മലയാളി വാര്‍ത്ത

ഒരുകാലത്ത് സൗഹൃദത്തിലായിരുന്ന രാജ്യങ്ങളായിരുന്നു ഇറാനും അമേരിക്കയും. പിന്നീട് പരസ്പരം പോര്‍വിളിക്കുന്ന എതിരാളികളായി മാറി ഇപ്പോളിതാ ലോകം മൊത്തം കൊറോണ വൈറസ് വ്യാപനത്തിന്റെ ഭീതിയില്‍ നില്‍ക്കവെ, ഇറാനും അമേരിക്കയും തമ്മിലുള്ള പോര് ശക്തിപ്പെടുന്നു. കൊറോണ കൂടുതല്‍ മരണം വിതച്ച നാടുകളാണ് ഇറാനും അമേരിക്കയും. പ്രതിസന്ധി പരിഹരിക്കാന്‍ അമേരിക്ക ഉപരോധം പിന്‍വലിക്കുകയും അന്താരാഷ്ട്ര നാണയ നിധി (ഐഎംഎഫ്) 500 കോടി ഡോളര്‍ സാമ്പത്തിക സഹായം അനുവദിക്കുകയും വേണമെന്നാണ് ഇറാന്റെ ആവശ്യം.

എന്തുവില കൊടുത്തും ഇത് തടയുമെന്ന് അമേരിക്ക വ്യക്തമാക്കിയിട്ടുണ്ട്. ഇതിന് പിന്നാലെയാണ് ഇറാന്‍ ഹോര്‍മുസ് കടലിടുക്കില്‍ കൂടുതല്‍ സൈനികരെ വിന്യസിച്ചത്. മേഖലയില്‍ പട്രോളിങ് നടത്തിയ ആറ് യുഎസ് നാവിക സേനാ കപ്പലുകളെ ഇറാന്‍ സൈന്യത്തിന്റെ 11 കപ്പലുകള്‍ ചേര്‍ന്ന് വളഞ്ഞു എന്നാണ് അറിയുന്നത്

അമേരിക്കന്‍ നാവിക സേനയുടെയും തീര സേനയുടെയും കപ്പലുകള്‍ ഗള്‍ഫ് മേഖലയില്‍ റോന്തുചുറ്റുന്നുണ്ട്. ഈ കപ്പലുകളെയാണ് ഇറാന്‍ സൈന്യത്തിന്റെ കപ്പലുകള്‍ ഭീഷണിപ്പെടുത്തിയത്. ഇറാന്‍ വിപ്ലവ ഗാര്‍ഡിന്റെ 11 കപ്പലുകള്‍ അമേരിക്കന്‍ കപ്പലുകളെ വളയുകയായിരുന്നു.

ആറ് അമേരിക്കന്‍ കപ്പലുകളാണ് ഗള്‍ഫ് മേഖലയിലുണ്ടായിരുന്നത്. ഇവര്‍ക്ക് സുരക്ഷയൊരുക്കി സൈന്യത്തിന്റെ ഹെലികോപ്റ്ററുകളുമുണ്ടായിരുന്നു. അന്താരാഷ്ട്ര ജലാതിര്‍ത്തിയിലാണ് അമേരിക്കന്‍ സൈനികരുണ്ടായിരുന്നതെന്ന് അവര്‍ പറയുന്നു. ഇറാന്റെ സൈന്യം തങ്ങളെ ആക്രമിക്കാന്‍ ശ്രമിച്ചുവെന്നാണ് അമേരിക്ക സേന പറയുന്നത്.

അമേരിക്കന്‍ കപ്പലുകളുടെ 10 വാര അകലെ വരെ ഇറാന്‍ കപ്പലുകള്‍ എത്തിയത്രെ. അലാറം മുഴക്കി അമേരിക്കന്‍ കപ്പല്‍ മുന്നറിയിപ്പ് നല്‍കി. പിന്തിരിയണമെന്ന് റേഡിയോ സന്ദേശം നല്‍കുകയും ചെയ്തു. കൂടാതെ അപകടസൂചന നല്‍കി വന്‍ ശബ്ദമുണ്ടാക്കുകയും ചെയ്തു. എന്നിട്ടും ഇറാന്‍ കപ്പലുകള്‍ അടുത്തേക്ക് വന്നുവെന്ന് യുഎസ് സൈന്യം പ്രസ്താവനയില്‍ പറയുന്നു.

അമേരിക്കന്‍ സേനാ കപ്പല്‍ മേഖലയില്‍ നിന്ന് പിന്‍വാങ്ങി. ഒരു മണിക്കൂറോളം ഭീതി സൃഷ്ടിച്ച ശേഷം ഇറാന്റെ കപ്പലുകളും പിന്‍വാങ്ങിയത്രെ. എല്ലാ അന്താരാഷ്ട്ര നിയമങ്ങളും ലംഘിച്ചാണ് ഇറാന്‍ സൈന്യം പ്രവര്‍ത്തിച്ചതെന്ന് അമേരിക്കന്‍ സൈന്യം പ്രസ്താവനയില്‍ കുറ്റപ്പെടുത്തി. അല്‍ജസീറ ഉള്‍പ്പെടെയുള്ള മാധ്യമങ്ങള്‍ ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തു.
കൊറോണ രോഗം ഇറാനില്‍ കൂടുതല്‍ പ്രതിസന്ധി സൃഷ്ടിക്കാന്‍ കാരണം അമേരിക്കന്‍ ഉപരോധമാണ്. ഉപരോധം കാരണം ഇറാനിലേക്ക് വിദേശത്ത് നിന്ന് മരുന്നുകളും മറ്റു അവശ്യവസ്തുക്കളും എത്തുന്നില്ല. ഉപരോധം പിന്‍വലിക്കണമെന്നാണ് ഇറാന്റെ ആവശ്യം. എന്നാല്‍ ഇക്കാര്യം അമേരിക്ക അംഗീകരിച്ചിട്ടുമില്ല. തുടര്‍ന്നാണ് ഇറാന്‍ ശക്തമായ നടപടികള്‍ സ്വീകരിക്കുന്നത്.

ഇറാനെ സഹായിക്കാമെന്ന് അമേരിക്ക വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ സഹായം വേണ്ടെന്ന് ഇറാന്‍ പ്രസിഡന്റ് ഹസന്‍ റൂഹാനിയും ആത്മീയ നേതാവ് ആയത്തുല്ലാ അലി ഖാംനഇയും വ്യക്തമാക്കി. ഉപരോധം തുടര്‍ന്നാല്‍ അമേരിക്കക്ക് ദുഃഖിക്കേണ്ടി വരുമെന്നും ഇറാന്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. തൊട്ടുപിന്നാലെയാണ് ഹോര്‍മുസ് കടലിടുക്കിലെ നീക്കങ്ങള്‍. ഇറാന്‍ സൈന്യം ഹോര്‍മുസ് കടലിടുക്കില്‍ സായുധരായ പട്ടാളത്തെയും മിസൈലുകളും മിസൈല്‍ പ്രതിരോധ സംവിധാനങ്ങളും വിന്യസിച്ചുവെന്ന കഴിഞ്ഞാഴ്ച റിപ്പോര്‍ട്ടുണ്ടായിരുന്നു. ലോകരാജ്യങ്ങളുടെ ചരക്ക് കടത്തിന്റെ പ്രധാന പാതയാണ് ഹോര്‍മുസ്. ഈ മേഖലയില്‍ ഇറാന്‍ തടസം സൃഷ്ടിച്ചാല്‍ അമേരിക്കയെ മാത്രമല്ല, ലോകത്തെ മൊത്തം ബാധിക്കും.

ചൊവ്വാഴ്ച ഇറാന്‍ അതിര്‍ത്തിയില്‍ വച്ച് ഹോങ്കോങ് പതാകയുള്ള എസ്സി തായ്പേയ് കപ്പല്‍ സായുധ സംഘം തടഞ്ഞിരുന്നു. കപ്പലിലെ ചൈനീസ് ജോലിക്കാരെയും തടഞ്ഞുവച്ചു. മണിക്കൂറുകള്‍ക്ക് ശേഷമാണ് വിട്ടയച്ചതെന്ന് അല്‍ ജസീറ ചാനല്‍ റിപ്പോര്‍ട്ട് ചെയ്തു. ഈ സംഭവത്തിന് പിന്നാലെയാണ് യുഎസ് സൈനിക കപ്പലിനെതിരായ നീക്കമുണ്ടായത്.

അതേസമയം, സംഭവത്തില്‍ ഇറാന്‍ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. ഇറാനിലെ അര്‍ധ സര്‍ക്കാര്‍ വാര്‍ത്താ ഏജന്‍സിയായ ഫാര്‍സ് ന്യൂസ് സംഭവം സ്ഥിരീകരിച്ചു. എന്നാല്‍ സൈന്യത്തിന്റെ പ്രതികരണം അവര്‍ നല്‍കിയില്ല. തങ്ങള്‍ക്കെതിരായ നീക്കം അമേരിക്ക അവസാനിപ്പിച്ചില്ലെങ്കില്‍ ശക്തമായ പ്രതികരണമുണ്ടാകുമെന്ന് ഇറാന്‍ ഭരണകൂടം വ്യക്തമാക്കിയിരുന്നു.


 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

38 തദ്ദേശ വാര്‍ഡുകളിലേക്കു നടന്ന ഉപതിരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ നാളെ  (24 minutes ago)

മദ്യപിച്ച് വാഹനം ഓടിച്ച് അപകടമുണ്ടാക്കിയ യൂട്യൂബര്‍ അശ്വന്ത് കോക്ക് കസ്റ്റഡിയില്‍  (38 minutes ago)

അവസാന നിമിഷം ട്വിസ്റ്റ്! പണിമുടക്ക് പിൻവലിച്ചു..! ബാങ്ക് തുറക്കും..! അടച്ചിട്ടില്ല. ആഴ്ചയിൽ അഞ്ചു ദിവസം മാത്രം..?  (1 hour ago)

നെടുമങ്ങാട് വ്യാപാര സ്ഥാപനങ്ങള്‍ കത്തിനശിച്ചു  (2 hours ago)

ബീമാപള്ളിയിൽ കസറി VVR; കൈയടിച്ച് ബീമാപള്ളിക്കാർ! നല്ലത് ചെയ്താൽ നല്ലത് പറയും, രാജേഷ് മേയർ പോളിയാണ്!  (2 hours ago)

കടലിൽ ഭീമൻ അലർട്ട് ഇടവലം നോക്കാതെ ഇറങ്ങരുത് 4 ദിവസം നിർണായകം കടലിൽ സംഭവിക്കുന്നത്  (2 hours ago)

"ഗണേശ് കുമാർ പിണറായിയെ ഭിത്തിയിലൊട്ടിച്ചു! പക പലിശസഹിതം കൊടുത്ത് പാർട്ടി വിട്ടിറങ്ങാൻ നീങ്ങുന്നു!"  (2 hours ago)

'സിന്‍വാര്‍ തടവറകളെ ഇളക്കിമറിക്കും...ഇസ്രായേലിന് കിട്ടിയ സന്ദേശം എല്ലാം പുച്ഛിച്ച്' തള്ളി, പിന്നാലെ  (2 hours ago)

കടൽ ഉൾവലിഞ്ഞ് ഞെട്ടി ജനം..! എന്താണ് സംഭവിക്കുന്നത്? നിലവിളിച്ച് അമേരിക്ക വീടൊലിച്ച് പോയി ; 48 മണിക്കൂറിൽ  (2 hours ago)

പ്രവാസി മലയാളിയെ സൗദിയിൽ തൂക്കി കൊന്നു..! കാരണം ഇങ്ങനെ പ്രവാസികളെ അറിഞ്ഞോ..! ദുബായിൽ ജോലി അവസരം  (2 hours ago)

നികേഷ് കുമാറിന്റെ അറസ്റ്റ് ഉടൻ! വമ്പൻ പ്ലാനിംഗ് കയ്യോടെ തൂക്കി! അടുത്ത ഇര അരുൺ കുമാർ; റിപോർട്ടറിൽ നിലവിളി തുടങ്ങി!  (2 hours ago)

വിദേശ ജോലി തട്ടിപ്പില്‍ ആംസ്റ്റര്‍ ഓവര്‍സീസ്സ് ഓഫീസ് അടിച്ചുപൊളിച്ച് തട്ടിപ്പിന് ഇരയായവര്‍  (4 hours ago)

'ഓപ്പറേഷൻ തൂഫാന്റെ' രണ്ടാം ഘട്ടമായ 'തൂഫാൻ തദ്ദേശം' തുടക്കമായി; അമ്മമാരുടെയും സഹോദരിമാരുടെയും പിന്തുണകൊണ്ടാണ്‌ ഓപ്പറേഷൻ തൂഫാൻ വൻ വിജയമായതെന്ന്‌ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല  (5 hours ago)

തെരുവ് നായ്ക്കളിലെ പേവിഷബാധ നിയന്ത്രണത്തിനും വാക്‌സിനേഷനും ശാസ്ത്രീയവും ഏകോപിതവുമായ ശ്രമം ആവശ്യമാണ്; ഇതിനായി മൃഗസംരക്ഷണ വകുപ്പ്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, ആരോഗ്യവകുപ്പ്, വിവിധ ഏജന്‍സികള്‍, പൊതുസമൂ  (5 hours ago)

വട്ടിയൂർക്കാവ് നിയോജകമണ്ഡലത്തിൽ പുതിയ ഫയർ സ്റ്റേഷന് ആരംഭിക്കും; പുതിയ കെട്ടിടം പണിയുന്നതിനുമുള്ള നടപടികൾ വേഗത്തിലാക്കുമെന്ന് ആരോഗ്യ ദേവസ്വം മന്ത്രി കെ.മുരളീധരൻ  (5 hours ago)

Malayali Vartha Recommends