Widgets Magazine 

29
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


മാസപ്പടി കേസ്.. പ്രാഥമിക അന്വഷണം നടത്താതെ കേസെടുക്കാനാകില്ലെന്ന് സംസ്ഥാന സർക്കാർ.. കത്ത് ഇഡി ഹൈക്കോടതിക്ക് കൈമാറിയിട്ടുണ്ട്...


"നിന്റെ നഷ്ടപ്പെട്ട ബാല്യം തിരികെനൽകാൻ ഈ കോടതിക്ക് കഴിയില്ല. പക്ഷേ, നിന്നെ ഉപദ്രവിച്ചയാൾ ഇനിയൊരിക്കലും വെളിച്ചം കാണില്ല." ജഡ്ജിയുടെ കത്ത് വൈറൽ..


കുടയെടുക്കാൻ മറക്കണ്ട.. സംസ്ഥാനത്ത് ഒക്ടോബർ മൂന്ന് വരെ ഇടിയോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത..മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രതാ നിർദേശവും..


കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗം.. നിയന്ത്രിക്കുന്നതിന് നിയമപരമായ സുരക്ഷാ സംവിധാനങ്ങൾ..പരിഗണിക്കാൻ കേന്ദ്ര സർക്കാരിനോട് സുപ്രീംകോടതി...


'ബീച്ച് കണ്ടാലേ മൂഡ് വരൂ..'വീണ്ടും മുഖ്യമന്ത്രി വിജയ്‌യെ ചൊടിപ്പിച്ച് ഉദയനിധി സ്റ്റാലിൻ..പ്രതിപക്ഷ നേതാവല്ല, 'അശ്ലീലനിധി'യാണെന്ന് ടിവികെ.. അറസ്റ് ഉണ്ടാകുമോ..?

മഹാമാരിയായ കൊറോണ പടരുന്നതിനു കാരണം 5ജി മൊബൈല്‍ ടെലികമ്യൂണിക്കേഷനാണെന്ന പ്രചാരണത്തെ തുടര്‍ന്നു ടവറുകള്‍ കത്തിച്ച് യുകെയിലെ ഒരു വിഭാഗം ജനങ്ങള്‍

22 APRIL 2020 11:08 AM IST
മലയാളി വാര്‍ത്ത

More Stories...

2023 ഒക്ടോബര്‍ ഏഴിലെ ഹമാസ് ഭീകരാക്രമണം..ബൈക്കില്‍ അലറിവിളിക്കുന്ന നോവ അര്‍ഗാമണിയെ ഗാസയിലേക്ക് കടത്തിയ ആ ഹമാസുകൾ തീർന്നു..കണക്ക് തീർത്ത് ഹമാസ്..

നേപ്പാളില്‍ വീണ്ടും പ്രകൃതിയുടെ താണ്ഡവം..കണ്‍മുന്നില്‍ വീടുകള്‍ താണുപോകവെ ജീവ രക്ഷാര്‍ത്ഥം നിലവിളിച്ചുകൊണ്ട് ഓടുന്ന കുടുംബങ്ങളുടെ നടുക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു...

അമേരിക്കയിൽ ഭൂചലനം കൂട്ടത്തോടെ വിഴുങ്ങി 'Noreaster' വീട് വിട്ടിറങ്ങി ജനം, വിമാനങ്ങൾ റദ്ദാക്കി..! നിർണ്ണായക മണിക്കൂർ

അമേരിക്കയിൽ ഭൂചലനം കൂട്ടത്തോടെ വിഴുങ്ങി 'Noreaster' വീട് വിട്ടിറങ്ങി ജനം, വിമാനങ്ങൾ റദ്ദാക്കി..! നിർണ്ണായക മണിക്കൂർ

ദക്ഷിണാഫ്രിക്കയിലെ ബാറില്‍ എട്ടംഗ സംഘം നടത്തിയ വെടിവയ്പില്‍ 17 പേര്‍ കൊല്ലപ്പെട്ടു

മഹാമാരിയായ കൊറോണ പടരുന്നതിനു കാരണം 5ജി മൊബൈല്‍ ടെലികമ്യൂണിക്കേഷനാണെന്ന പ്രചാരണത്തെ തുടര്‍ന്നു ടവറുകള്‍ കത്തിച്ച് യുകെയിലെ ഒരു വിഭാഗം ജനങ്ങള്‍. സമൂഹമാധ്യമങ്ങള്‍ വഴി പ്രചരിക്കുന്ന വ്യാജസിദ്ധാന്തം വിശ്വസിച്ചാണു ജനം ടവര്‍ കത്തിക്കുന്ന അവസ്ഥയിലെത്തിയത്. 5ജിയും കൊറോണയും തമ്മില്‍ ബന്ധമുണ്ടെന്നു പ്രചരിക്കുന്ന സംഭവത്തില്‍ യുകെ അന്വേഷണം ആരംഭിച്ചതായി ബിബിസി റിപ്പോര്‍ട്ട് ചെയ്തു. കൊറോണയുമായി ബന്ധപ്പെട്ടു പ്രചരിക്കുന്ന ഗൂഢസിദ്ധാന്തങ്ങളില്‍ പുതിയതും അപകടകരവുമാണു യുകെയിലേതെന്ന് ആരോഗ്യവിദഗ്ധര്‍ പറഞ്ഞിരുന്നു ഇപ്പോള്‍ അതിനു സമാനമായ സംഭവങ്ങള്‍ തന്നെയാണ് ഡെന്മാര്‍ക്കിലെ കാണാനാകുക

കൊറോണവൈറസ് വ്യാപനവും 5ജി മൊബൈല്‍ ടവറുകളും തമ്മില്‍ ബന്ധമുണ്ടെന്ന വ്യാജസിദ്ധാന്തം കുറച്ച് ആഴ്ചകളായി യുറോപ്പിലെ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഇത് വിശ്വസിച്ചാണ് ജനം ടവര്‍ കത്തിക്കാന്‍ തെരുവിലിറങ്ങിയത്. യുഎസും യുറോപ്യന്‍ രാജ്യങ്ങളും സംഭവം നിരീക്ഷിച്ചു വരികയാണ്. ഈ മഹാമാരി സമയത്ത് ഏറ്റവും ആവശ്യമുള്ള ടെലികമ്യൂണിക്കേഷന്‍ സംവിധാനങ്ങളെ ആക്രമിക്കുന്നത് സ്ഥിതി കൂടുതല്‍ ഗുരുതരമാക്കുമെന്നാണ് ഇവരുടെ വിലയിരുത്തല്‍.

നെതര്‍ലന്‍ഡില്‍ 16 ടവറുകളോളും കത്തിച്ചു. ഐര്‍ലന്‍ഡ്, സിപസ്രേ്, ബെല്‍ജിയം എന്നിവിടങ്ങളിലും സമാനമായ അക്രമസംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ടവറുകള്‍ കത്തിക്കാന്‍ ആഹ്വാനം ചെയ്യുന്ന വിവിധ സന്ദേശങ്ങളാണ് ഫെയ്‌സ്ബുക്കിലും മറ്റു സമൂഹമാധ്യമങ്ങളിലും പ്രത്യക്ഷപ്പെടുന്നത്. ഒരു ടവര്‍ കത്തിക്കുന്ന വിഡിയോ പങ്കുവച്ചു കൊണ്ട് ഏപ്രില്‍ 12ന് പ്രത്യക്ഷപ്പെട്ട പോസ്റ്റില്‍ എഴുതിയിരിക്കുന്നത് ഇങ്ങനെ 'ആര്‍ക്കും വേണ്ട കാന്‍സറും കോവിഡും'.

കഴിഞ്ഞ ദിവസം നടന്നത് ഇങ്ങനെയാണ് വെള്ള കണ്ടെയ്‌നറില്‍ വന്നിറങ്ങിയ കറുത്ത തൊപ്പിക്കാരന്‍ ഒരു മൊബൈല്‍ ടവറിനു താഴെ കുറച്ചു സാധനങ്ങള്‍ നിക്ഷേപിച്ച ശേഷം ഓടിപ്പോകുന്ന സിസിടിവി ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസം ഡച്ച് ബിസിനസ് പാര്‍ക്കില്‍നിന്നു പുറത്തു വന്നിരുന്നു. കറുത്ത തൊപ്പിക്കാരന്‍ തന്റെ വാഹനത്തില്‍ ഓടിക്കയറിയതിനു തൊട്ടുപിന്നാലെ ടവര്‍ കത്തിയെരിയുന്നതും കാണാം.

ബ്രിട്ടനില്‍ ഈ മാസം മൊബൈല്‍ ടവറുകളും അതുമായി ബന്ധപ്പെട്ട വസ്തുക്കളും അഗ്‌നിക്കിരയാക്കുന്നതുമായി ബന്ധപ്പെട്ട് അമ്പതോളം കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. മൂന്നു പേരെ അറസ്റ്റു ചെയ്തിട്ടുമുണ്ട്. ബര്‍മിങ്ങാം, ലിവര്‍പൂള്‍, മെര്‍സിസൈഡിലെ മെല്ലിങ് എന്നിവിടങ്ങളിലെ ടവറുകളാണു തീയിട്ടത്. കഴിഞ്ഞ ആഴ്ച ബര്‍മിങ്ങാമില്‍ ബ്രിട്ടനിലെ ഏറ്റവും വലിയ ടെലികോം കമ്പനിയുടെ ടവറുകളും ആള്‍ക്കൂട്ടം കത്തിച്ചിരുന്നു. യുകെയാണ് അക്രമങ്ങളുടെ പ്രധാന കേന്ദ്രമായി മാറിയിരിക്കുന്നത്.

ഒരു തെളിവുമില്ലെങ്കിലും 5ഏയും കൊറോണ വൈറസും തമ്മില്‍ ബന്ധമുണ്ടെന്ന തരത്തിലുള്ള വ്യാജ പ്രചരണങ്ങള്‍ വ്യാപകമായി നടക്കുന്നുണ്ട്. 5ഏ പ്രതിരോധ സംവിധാനം തകര്‍ക്കുമെന്നാണ് ഒരു പ്രചാരണം. മൊബൈല്‍ നെറ്റ്‌വെര്‍ക്കിന്റെ റേഡിയോ തരംഗങ്ങളുടെ സഹായത്തോടെയാണ് വൈറസ് പുതിയ ഇരകളിലേക്കെത്തുന്നതെന്ന തിരച്ചും അസംബന്ധമായ പ്രചാരണങ്ങളും ചിലര്‍ പരത്തുന്നു.

ഈ പ്രചാരണങ്ങള്‍ തികച്ചും തെറ്റാണെന്ന് ബോധ്യപ്പെടാന്‍ യുകെയില്‍ എവിടെയൊക്കെയാണ് കൊവിഡ് വ്യാപനം രൂക്ഷമായതെന്ന് പരിശോധിച്ചാല്‍ മതി. 5ഏ സാങ്കേതികവിദ്യ ഇതുവരെ സ്ഥാപിച്ചിട്ടില്ലാത്ത നഗരങ്ങളിലാണ് വൈറസ് പടരുന്നത്. 5ഏ സാങ്കേതികവിദ്യ എത്താത്ത ജപ്പാനിലും ഇറാനിലും ആയിരക്കണക്കിനാളുകള്‍ക്കാണ് വൈറസ് ബാധിച്ചത്.

പലയിടത്തും ടെലികോം ജീവനക്കാരെ ജനം അസഭ്യം പറഞ്ഞതായും റിപ്പോര്‍ട്ടുണ്ട്. 'വിഡ്ഢിത്തമാണിത്, അപകടകരമായ മണ്ടത്തരം' എന്നാണു ജനം ടവറുകള്‍ക്കു തീയിടുന്നതിനെപ്പറ്റി ബ്രിട്ടിഷ് കാബിനറ്റ് ഓഫിസര്‍ മിനിസ്റ്റര്‍ മൈക്കിള്‍ ഗോവ് അഭിപ്രായപ്പെട്ടത്. കോവിഡുമായി ബന്ധപ്പെട്ടു പ്രചരിക്കുന്ന ഗൂഢസിദ്ധാന്തങ്ങളില്‍ പുതിയതും ഏറ്റവും അപകടകരവുമാണ് യുകെയിലേതെന്നാണ് ആരോഗവിദഗ്ധര്‍ പറയുന്നത്. കോവിഡുമായി ബന്ധപ്പെട്ട വ്യാജസന്ദേശങ്ങള്‍ക്കൊപ്പം ടവറുകള്‍ തീയിടുന്നതിന്റെ ചിത്രങ്ങളും വിഡിയോകളും പ്രചരിക്കുന്നുണ്ട്.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നടുറോഡില്‍ യുവതികളും ഓട്ടോ ഡ്രൈവറും തമ്മില്‍ കൂട്ടത്തല്ല്  (1 hour ago)

സുഹൃത്തായ യുവതിയെ കഴുത്തറുത്തുകൊന്ന് കനാലില്‍ തള്ളിയ ഇറച്ചിവെട്ടുകാരന്‍ അറസ്റ്റില്‍  (2 hours ago)

കോതമംഗലത്ത് ട്രാക്ടര്‍ നിയന്ത്രണംവിട്ട് മറിഞ്ഞ് രണ്ട് അന്യസംസ്ഥാന തൊഴിലാളികള്‍ മരിച്ചു  (2 hours ago)

ടൂറിസ്റ്റ് ബസുകളുടെ കളര്‍കോട് സ്‌റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റിക്ക് തീരുമാനിക്കാം  (2 hours ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം  (2 hours ago)

വന്യജീവി പ്രശ്നം വനം വകുപ്പിന്റെ മാത്രം ഉത്തരവാദിത്തമായി കാണാതെ കൃഷി, റവന്യൂ വകുപ്പുകളുടെ സംയോജിത ഇടപെടലിലൂടെ പരിഹരിക്കും; ഉറപ്പ് നൽകി മന്ത്രി ഷിബു ബേബി ജോൺ  (2 hours ago)

വന്യജീവി ആക്രമണം മൂലമുള്ള ജീവഹാനിക്കും കൃഷിനാശത്തിനും നഷ്ടപരിഹാര തുകയിൽ 100% വർദ്ധനവ് ഉണ്ടാകും; കൃഷിനാശം സംഭവിച്ച കർഷകർക്ക് കുടിശ്ശിക കൂടാതെ നഷ്ടപരിഹാരം വിതരണം ചെയ്യും; കാർഷികാഭിവൃദ്ധി ഫണ്ടിൽനിന്ന് 11  (2 hours ago)

കേരളത്തിന്റെ സൈന്യമെന്നൊക്കെ വിളിച്ചെങ്കിലും പരിതാപകരമാണ് മത്സ്യത്തൊഴിലാളികളുടെ അവസ്ഥ; സർക്കാർ മത്സ്യത്തൊഴിലാളികളെ ചേര്‍ത്തു നിര്‍ത്തുമെന്ന് മന്ത്രി ബിന്ദു കൃഷ്ണ  (2 hours ago)

സര്‍ക്കാരിന്റെ 100 ദിന കര്‍മ്മപരിപാടിയുടെ ഭാഗമായി ഭൂമി ശാസ്ത്രപരമായ പ്രയാസങ്ങള്‍, മാനസിക സംഘര്‍ഷങ്ങള്‍ കാരണം പഠനരംഗത്ത് പിന്നാക്കം പോകുന്ന ഗോത്രവര്‍ഗ്ഗ മേഖലയിലെ വിദ്യാര്‍ത്ഥികളെ പ്രത്യേകമായി പ്രോത്സാ  (2 hours ago)

മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്  (2 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ പുരോഗമിക്കുന്നു; 12673 പേരെ അറസ്റ്റ് ചെയ്തു; 288 ബോധവത്ക്കരണ ക്ലാസുകള്‍ നടത്തി  (3 hours ago)

ഫലപ്രദമായ ഹൃദയ പരിശോധന സാധാരണക്കാർക്കും ഉറപ്പാക്കുകയാണ് ലക്ഷ്യം; ഹൃദയാഘാതം നേരത്തെ തിരിച്ചറിയുന്ന പരിശോധന സൗജന്യമാക്കുമെന്ന് ആരോഗ്യവകുപ്പ് മന്ത്രി കെ മുരളീധരൻ  (3 hours ago)

ശസ്ത്രക്രിയയ്ക്ക് ശേഷം വീട്ടിൽ ചികിത്സയിലിരിക്കെ വഴക്ക്; ഭാര്യയെ കത്തി കൊണ്ട് കുത്തി കൊലപ്പെടുത്തി ഭർത്താവ്; ശേഷം വിദേശത്തുള്ള മക്കളെ വിളിച്ച് പറഞ്ഞത്; നടുക്കുന്ന സംഭവം  (3 hours ago)

അങ്ങയുടെ കുടുംബത്തിനു സിനിമയെടുക്കാൻ പാവങ്ങളെ വ്യാജ സർട്ടിഫിക്കറ്റ് കൊടുത്ത് വഴിയാധാരമാക്കി ഉണ്ടാക്കിയ പണം വേണം എന്ന് നിർബന്ധമുണ്ടെങ്കിൽ ഒരു കാര്യം മാത്രം ഓർമ്മിപ്പിക്കുന്നു; ഇങ്ങനെയുള്ള ആവശ്യങ്ങൾക്ക്  (4 hours ago)

പാക്കറ്റ് ഭക്ഷണങ്ങളുടെ ലേബലില്‍ വലിയ മാറ്റത്തിന് എഫ്എസ്എസ്എഐ  (5 hours ago)

Malayali Vartha Recommends