Widgets Magazine
13
Jul / 2025
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്ത് കാലവര്‍ഷം വീണ്ടും ശക്തമാകാന്‍ സാധ്യത...


ശുഭാംശു ശുക്‌ള ചൊവ്വാഴ്ച വൈകുന്നേരം ഭൂമിയില്‍ തിരിച്ചെത്തും... അമേരിക്കയില്‍ കാലിഫോര്‍ണിയയ്ക്ക് സമീപമുള്ള തീരത്ത് പസഫിക് സമുദ്രത്തിലാണ് ശുഭാംശുവും സംഘവും യാത്ര ചെയ്യുന്ന ഡ്രാഗണ്‍ പേടകം പതിക്കുക


'മെയ് ഡേ' ‘മേയ് ഡേ.. ഒടുവിൽ ദിവസങ്ങൾ ഇത്രയും കഴിഞ്ഞിട്ടും വീണ്ടും വിമാനാപകടം ചർച്ചയാവാൻ കാരണം..വിമാനാപകടത്തിന്റ നാൾ വഴികളിലൂടെ ഒന്ന് സഞ്ചരിച്ചു നോക്കാം ..


ഇറാനില്‍ അമേരിക്ക ആക്രമിച്ച് തകര്‍ത്ത ആണവ കേന്ദ്രങ്ങളില്‍, ഇപ്പോഴും സമ്പുഷ്ടീകരിച്ച യുറേനിയം.. ഇസ്രായേലിന്റെ ഡിഫന്‍സ് ഇന്റലിജന്‍സ് ഏജന്‍സിയുടെ പ്രഥമ റിപ്പോര്‍ട്ടിലാണ് , നടുക്കുന്ന വിവരങ്ങൾ..


ആർ. ബിന്ദു ഒറ്റപ്പെട്ടു... സി പി എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ മന്ത്രിയെ വിളിച്ചുവരുത്തി, ശ്രദ്ധയോടെ നീങ്ങാൻ ആവശ്യപ്പെട്ടെന്നാണ് റിപ്പോർട്ട്...കീം പരീക്ഷണം പാളിയതോടെ സഹമന്ത്രിമാരും മന്ത്രി ബിന്ദുവിനെ കൈവിട്ട മട്ടാണ്..

കൊറോണ തളർത്തിയ ചൈനീസ് കച്ചവടം; സജീവമായി വുഹാൻ മാർക്കറ്റ് ; ആമയും തവളയും ഇപ്പോഴും വുഹാനിൽ സുലഭം

22 APRIL 2020 02:44 PM IST
മലയാളി വാര്‍ത്ത

More Stories...

യെമനില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട മലയാളി നഴ്‌സ് നിമിഷ പ്രിയയുടെ മോചനത്തിനായി കേന്ദ്രം സുപ്രീംകോടതിയില്‍ വക്കാലത്ത് ഫയല്‍ ചെയ്തു...

ഇറാനില്‍ അമേരിക്ക ആക്രമിച്ച് തകര്‍ത്ത ആണവ കേന്ദ്രങ്ങളില്‍, ഇപ്പോഴും സമ്പുഷ്ടീകരിച്ച യുറേനിയം.. ഇസ്രായേലിന്റെ ഡിഫന്‍സ് ഇന്റലിജന്‍സ് ഏജന്‍സിയുടെ പ്രഥമ റിപ്പോര്‍ട്ടിലാണ് , നടുക്കുന്ന വിവരങ്ങൾ..

രാജ്യങ്ങള്‍ക്ക് സാമ്പത്തിക വെല്ലുവിളി ഉയര്‍ത്തുകയാണ് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്

പരിശീലന പറക്കലിനിടെ ചെറുവിമാനങ്ങള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ കാനഡയില്‍ രണ്ട് മരണം....

അതി തീവ്ര കാലാവസ്ഥയില്‍ യൂറോപ്പ് വിറച്ചു..ഫ്രാന്‍സില്‍ കാട്ടുതീ കത്തിപ്പടരുന്നു..ഏകദേശം ഒന്‍പത് ലക്ഷത്തോളം പേര്‍ താമസിക്കുന്ന നഗരത്തെ ഇതിനോടകം തന്നെ പുക മൂടിക്കഴിഞ്ഞിരിക്കുന്നു..

ചൈനയിലെ വുഹാൻ നഗരത്തിലെ തെരുവുവീഥികളിലൂടെ നീങ്ങുന്ന ലൗഡ്സ്പീക്കർ ഘടിപ്പിച്ച വാഹനങ്ങൾ വിളിച്ചു പറയുന്നത് വുഹാന്റെ ‘വിജയകഥ’യാണ്. ലോകം മുഴുവന്‍ പടർന്ന പുതിയ കൊറോണ വൈറസിന്റെ (സാർസ് കോവ് 2) തുടക്കം വുഹാനിലെ ഹ്വാനൻ സീഫൂഡ് മാർക്കറ്റിൽനിന്നാണെന്നാണു കരുതുന്നത്. രണ്ടുമാസത്തിലേറെ നീണ്ട ലോക്ഡൗണിനു ശേഷം വുഹാൻ പൂർവസ്ഥിതിയിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. എന്നാൽ കൊറോണയെ ഫലപ്രദമായി പ്രതിരോധിച്ച കഥയ്ക്കൊപ്പം ഒരു സങ്കടക്കഥയും പറയാനുണ്ട് വുഹാന്.

ചൈനയുടെ വലിയ നഗരങ്ങളിലൊന്നായ വുഹാനിലെ മിക്ക ചന്തകളിലും ഇപ്പോൾ ചില മുന്നറിയിപ്പ് ബോർഡുകൾ കാണാം. വന്യമൃഗങ്ങളുടെ ഇറച്ചിയും ജീവനുള്ള പക്ഷികളെയും വിൽക്കരുതെന്ന മുന്നറിയിപ്പ്. അത്തരത്തിൽ ഇറച്ചി വിറ്റിരുന്ന ഹ്വാനൻ ‘വെറ്റ്’ മാർക്കറ്റിൽനിന്നാണ് കൊറോണ പടർന്നതെന്ന ചീത്തപ്പേര് ചൈന ഏറെ മറയ്ക്കാൻ ശ്രമിച്ചെങ്കിലും ഇനിയും കെട്ടടങ്ങിയിട്ടില്ല. ജീവനോടെയുള്ള മൃഗങ്ങളെ ആവശ്യമനുസരിച്ച് അവിടെവച്ചുതന്നെ കൊന്ന് ഇറച്ചി നൽകുന്ന രീതിയാണ് വെറ്റ് മാർക്കറ്റുകളിൽ. ഇറച്ചിയും മീനും അനുബന്ധ ഉൽപന്നങ്ങളുമാണ് ഇവിടെ വിൽക്കുക. യൂറോപ്പിലെ ഫാർമേഴ്സ് മാർക്കറ്റിനു സമാനമാണിത്. പഴങ്ങളും പച്ചക്കറികളും മാംസവും കടൽ വിഭവങ്ങളും പച്ചമരുന്നുകളും സുഗന്ധവ്യഞ്ജനങ്ങളുമെല്ലാം ഈ തുറന്ന ചന്തയിൽ ലഭ്യമാകും.

ചൈനക്കാരുടെ ദൈനംദിന ജീവിതത്തിൽ ഭാഗം കൂടിയാണ് ഇത്തരം ചന്തകൾ. ‘ഫ്രഷ്’ ആയതിനാൽത്തന്നെ വെറ്റ് മാർക്കറ്റുകളിൽനിന്നു വാങ്ങുന്നതെന്തും സുരക്ഷിതമായിരിക്കുമെന്ന വിശ്വാസവും ചൈനക്കാർക്കുണ്ടായിരുന്നു. ഡ്രൈ പാക്കേജ് ഫൂഡും ന്യൂഡിൽസും മറ്റും വിൽക്കുന്ന ചന്തകളെ ‘ഡ്രൈ’ മാർക്കറ്റ് എന്നും ചൈനയിൽ വിളിക്കുന്നു. ഇലക്ട്രോണിക്സ് വസ്തുക്കൾ പോലുള്ള ‘ഡ്രൈ’ സംഗതികൾ വിൽക്കുന്നവയ്ക്കും ആ പേരുണ്ട്. നിലവിൽ ചൈനയിൽ തുറന്ന എല്ലാ ചന്തകളിലും വന്യമൃഗങ്ങളുടെ ഇറച്ചിവിൽപന നിരോധിച്ചിട്ടുണ്ട്. എന്നാൽ കൊറോണ വൈറസിനെതിരെ ലോകം പോരാടിക്കൊണ്ടിരിക്കുമ്പോൾതന്നെ ഇത്തരത്തിൽ ചൈന വീണ്ടും ഇറച്ചിച്ചന്തകള്‍ തുറന്നതു വൻ വിമർശനത്തിനിടയാക്കിയിരിക്കുകയാണ്.
പക്ഷേ ചൈനയിലെ സാധാരണക്കാർക്കാണു വലിയ തിരിച്ചടിയേറ്റിരിക്കുന്നതെന്ന് വാർത്താ ഏജൻസി എഎഫ്പി റിപ്പോർട്ട് ചെയ്യുന്നു. ഏപ്രിൽ 8നു ലോക്ഡൗൺ കഴിഞ്ഞു ചന്തകൾ സജീവമായപ്പോഴും വിൽപന കാര്യമായി നടക്കുന്നില്ലെന്നാണ് റിപ്പോർട്ട്. ഇറച്ചിയെന്നല്ല യാതൊന്നും കാര്യമായി വിറ്റുപോകുന്നില്ല. ഈ വർഷം ഇനി പ്രതീക്ഷയൊന്നുമില്ലെന്നും സുഗന്ധവ്യഞ്ജനക്കച്ചവടക്കാർ ഉൾപ്പെടെ പറയുന്നു. ‘ഇത്രയും കുറവ് ആൾക്കാർ മാർക്കറ്റിലെത്തിയ കാലം ഇതിനു മുൻപൊരിക്കലുമുണ്ടായിട്ടില്ല...’ കച്ചവടക്കാരനായ യാങ് പറയുന്നു. ചന്തകളെല്ലാം വൈറസ് വാഹകരാണെന്ന വിധത്തിലുള്ള പ്രചാരണം അനാവശ്യ ഭീതിയുണ്ടാക്കുന്നതായും അദ്ദേഹം പറഞ്ഞു.
വൈറസ് പൊട്ടിപ്പുറപ്പെട്ടുവെന്നു കരുതുന്ന ഹ്വാനൻ മാർക്കറ്റ് ഇപ്പോഴും അടഞ്ഞുകിടക്കുകയാണ്. അതു പൊളിച്ചുമാറ്റാനുള്ള നീക്കം നടക്കുന്നെന്നും റിപ്പോർട്ടുകളുണ്ട്. ഫ്രഷ് മാസം, പച്ചക്കറികൾ, മത്സ്യം എന്നിവയ്ക്കെല്ലാം ഏഷ്യൻ രാജ്യങ്ങളിൽ പ്രശസ്തമാണ് വെറ്റ് മാർക്കറ്റുകള്‍. പ്രദേശവാസികൾക്കു കുറഞ്ഞനിരക്കിൽ ഭക്ഷ്യവസ്തുക്കൾ ലഭ്യമാക്കുന്നുവെന്നതായിരുന്നു ഇത്തരം ചന്തകളുടെ പ്രത്യേകത. ജീവനുള്ള മൃഗങ്ങളെ ‘ലൈവ്’ ആയി കൊന്ന് ഇറച്ചി നൽകുന്നത് ഇവിടങ്ങളിൽ വളരെ കുറവാണ്, പക്ഷേ അപ്പോഴും ചിലർ അതു ചെയ്യുന്നുണ്ടായിരുന്നു. ഇപ്പോഴും മത്സ്യം, തവള, ആമ, ഞണ്ട് തുടങ്ങിയവയെ ജീവനോടെ വിൽക്കുന്നുണ്ട് വുഹാനിലെ ചന്തകളിൽ. എന്നാൽ പക്ഷികളെയോ സസ്തനികളെയോ ജീവനോടെ എവിടെയും വിൽക്കുന്നില്ല.
വുഹാനിലെ ചന്തകളിലേക്കു കടക്കുന്നതിനും ഇറങ്ങാനും ഒരൊറ്റ വാതിലാണുള്ളത്. പ്രവേശിക്കുന്നവർക്ക് ശരീരോഷ്മാവ് പരിശോധന നിർബന്ധം. നിയന്ത്രണങ്ങൾ കടുത്തതോടെ ജനവും വീട്ടിൽത്തന്നെയിരിപ്പായി. പലരും കൂടുതൽ സുരക്ഷിതമായ സൂപ്പർമാർക്കറ്റുകളിലേക്കു മാറി. വെറ്റ് മാർക്കറ്റുകളിൽ വൃത്തി കുറവായിരുന്നെങ്കിലും ഉൽപന്നങ്ങൾക്കു താരതമ്യേന വില കുറവായിരുന്നുവെന്നാണ് ഒരു വിഭാഗം ചൈനക്കാർ പറയുന്നത്. ‘ഫ്രഷ്’ ആയുള്ള മാംസം ലഭിക്കണമെങ്കിൽ വെറ്റ് മാർക്കറ്റ്തന്നെ വേണമെന്നു മറുവിഭാഗവും പറയുന്നു. അതിനിടയ്ക്കാണ് സർക്കാർ നിയന്ത്രണങ്ങളെത്തിയിരിക്കുന്നത്. കൊറോണ ഭീതി ചൈനയിൽനിന്നൊഴിഞ്ഞു തുടങ്ങിയെങ്കിലും കച്ചവട ഭാവി എങ്ങനെയായിരിക്കുമെന്നതിൽ വുഹാനിലെ വ്യാപാരികൾക്ക് ഇപ്പോഴും ഉത്തരം ലഭിച്ചിട്ടില്ല.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട മലയാളി നഴ്‌സ് നിമിഷ പ്രിയയുടെ  (5 minutes ago)

സംസ്ഥാനത്ത് നിപ വൈറസ് ഭീഷണി വീണ്ടും സജീവം...  (23 minutes ago)

വാതകം ചോര്‍ന്ന് മലയാളിയുള്‍പ്പെടെ രണ്ട് ജീവനക്കാര്‍ മരിച്ചു  (35 minutes ago)

പാലക്കാട് പൊല്‍പ്പുള്ളി കാര്‍ പൊട്ടിത്തെറിച്ച് ഉണ്ടായ അപകടത്തില്‍  (1 hour ago)

കാലവര്‍ഷം വീണ്ടും ശക്തമാകാന്‍ സാധ്യത...  (1 hour ago)

കുളിയ്ക്കാന്‍ ഇറങ്ങിയ രണ്ട് കുട്ടികള്‍  (1 hour ago)

ബഹിരാകാശ നിലയത്തില്‍ നിന്ന് തിങ്കളാഴ്ച വൈകിട്ട് ഇന്ത്യന്‍ സമയം  (1 hour ago)

തിരുവനന്തപുരം നഗരൂരില്‍ മൂന്ന് നില കെട്ടിടത്തില്‍ തീപിടിച്ചു  (7 hours ago)

വയറ്റില്‍ കോടികളുടെ മയക്കുമരുന്ന് ഗുളികയുമായി നെടുമ്പാശേരിയില്‍ ദമ്പതികള്‍ പിടിയില്‍  (7 hours ago)

ബിജെപിയുടെ അപരനാമം വാഷിങ് മെഷീന്‍ എന്നാണെന്ന് എം എ ബേബി  (7 hours ago)

എഎഐബി റിപ്പോര്‍ട്ടിനെതിരെ എയര്‍ലൈന്‍ പൈലറ്റ്‌സ് അസോസിയേഷന്‍  (7 hours ago)

ജെഎസ്‌കെ സിനിമയുടെ പുതിയ പതിപ്പിലെ മാറ്റങ്ങള്‍ സിബിഎഫ്‌സി അംഗീകരിച്ചു  (8 hours ago)

നിമിഷപ്രിയയുടെ മോചനം: വക്കാലത്ത് സമര്‍പ്പിച്ച് കേന്ദ്രസര്‍ക്കാര്‍ അഭിഭാഷകന്‍  (8 hours ago)

നാലുകിലോ കഞ്ചാവുമായി ഇതരസംസ്ഥാന തൊഴിലാളികള്‍ പിടിയില്‍  (9 hours ago)

വാഗമണില്‍ കാര്‍ ചാര്‍ജിങ് സ്‌റ്റേഷനിലേക്ക് ഇടിച്ചുകയറി നാലുവയസ്സുകാരന് ദാരുണാന്ത്യം  (9 hours ago)

Malayali Vartha Recommends