Widgets Magazine 

28
Sep / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തിരുവനന്തപുരം പേട്ടയിൽ റെയിൽവേ ട്രാക്കിന് സമീപം തീപിടിത്തം; ട്രെയിൻ സർവീസുകൾ തടസ്സപ്പെട്ടു...


കരിങ്കൊടി മാമാങ്കം... അമിത് ഷായെ കരിങ്കൊടി കാണിച്ചതിൽ യുവമോർച്ചക്കാർ ഇളകി, പ്രിയങ്ക ഗാന്ധിക്കും ചെന്നിത്തലയടക്കമുള്ള മന്ത്രിമാർക്കുമെതിരെ കരിങ്കൊടി വീശി യുവമോർച്ചയും ബിജെപിയും


ഏഷ്യൻ ഗെയിംസ് വനിതാ ലോങ് ജംപിൽ മലയാളി താരം ആൻസി സോജന് വെള്ളി മെഡൽ...


  വി ഡി സതീശന്റെ നേതൃത്വത്തിലുള്ള യു ഡി എഫ് സർക്കാർ അധികാരത്തിലേറിയ ശേഷമുള്ള ആദ്യ ഉപതെരഞ്ഞെടുപ്പ് ഇന്ന് .... രാവിലെ ഏഴ് മുതൽ വൈകുന്നേരം ആറുവരെയാണ് വോട്ടെടുപ്പ്... പ്രാദേശിക അവധി പ്രഖ്യാപിച്ചു: സമ്പൂർണ്ണ മദ്യനിരോധനവും ഏർപ്പെടുത്തി, വോട്ടെണ്ണൽ സെപ്റ്റംബർ 29ന്


ഇന്നത്തെ രാശിഫലം: മേടത്തിലേക്ക് ചന്ദ്രന്റെ രാശിമാറ്റം; ഭാഗ്യനേട്ടങ്ങൾ ആർക്കൊക്കെ?

കാല്‍ലക്ഷത്തിലേറെ പേര്‍ക്ക് കൊവിഡ് എന്നിട്ടും യുദ്ധക്കൊതി മൂത്ത് ഇറാന്‍; ബാലിസ്റ്റിക്ക് മിസൈല്‍ പദ്ധതിക്ക് സഹായകമാകുന്ന സൈനീക സാറ്റ്‌ലൈറ്റ് വിക്ഷേപിച്ച് ഇറാന്‍

23 APRIL 2020 12:33 AM IST
മലയാളി വാര്‍ത്ത

ഏപ്രില്‍ 22 വരെയുള്ള കണക്ക് പ്രകാരം 5297 പേരാണ് കൊവിഡ് ബാധിച്ച് ഇറാനില്‍ മരിച്ചത്. കാല്‍ലക്ഷത്തിലേറെ പേര്‍ക്ക് ഇപ്പോഴും കോവിഡ് 19 ഭേദമായിട്ടില്ല. എന്നിട്ടും ഭരണകൂടത്തിന് യുദ്ധക്കൊതിയാണ്, പല തവണയായി പരാജയപ്പെട്ട മിലിട്ടറി സാറ്റലൈറ്റിന്റെ വിക്ഷേപണം നടത്തിയിരിക്കുകയാണ് ഇറാന്‍. പലതവണ പരാജയപ്പെട്ടു എങ്കിലും ഇപ്പള്‍ അത് വിജയം കണ്ടു എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. 'നൂര്‍' അഥവാ പ്രകാശം എന്നു പേരിട്ടിരിക്കുന്ന സാറ്റലൈറ്റ് ഇറാന്‍ ഭ്രമണപഥത്തിലെത്തിച്ചിരിക്കുന്നതെന്ന് ഇറാന്‍ റവല്യൂഷനറി ഗാര്‍ഡ്‌സ് വ്യക്തമാക്കി.

'മെസഞ്ചര്‍' എന്നു വിളിപ്പേരിട്ട സാറ്റലൈറ്റ് കാരിയര്‍ ഉപയോഗിച്ചായിരുന്നു മിസൈല്‍ ബഹിരാകാശത്തെത്തിച്ചത്. എന്നാല്‍ ഇത്തരമൊരു സംവിധാനത്തെപ്പറ്റി നേരത്തേ ആരും കേട്ടിട്ടില്ലെന്നാണു വിദഗ്ധര്‍ പറയുന്നത്. തികച്ചും രഹസ്യാത്മകമായിട്ടായിരുന്നു നിര്‍മാണം. സാങ്കേതികവിദ്യയുടെ വിവരങ്ങളും മറച്ചുവച്ചു.

ദാഷ്ടെ കവീര്‍ എന്നറിയപ്പെടുന്ന മരുഭൂമിയില്‍ രണ്ടു ഘട്ടമായിട്ടായിരുന്നു വിക്ഷേപണ നടപടികള്‍. എന്നാല്‍ എപ്പോഴായിരുന്നു വിക്ഷേപണമെന്നു വ്യക്തമാക്കിയിട്ടില്ല. ഭൗമോപരിതലത്തില്‍നിന്ന് 425 കിലോമീറ്റര്‍ ഉയരത്തിലുള്ള ഭ്രമണപഥത്തിലാണ് സാറ്റലൈറ്റ് എത്തിയത്. സൈനിക ആവശ്യത്തിനായി ഉപയോഗിക്കാവുന്ന, ഇറാന്റെ ആദ്യ മിലിട്ടറി സാറ്റലൈറ്റാണിത്. ഇറാന്റെ ബാലിസ്റ്റിക് മിസൈല്‍ പദ്ധതിയെ ഉള്‍പ്പെടെ സഹായിക്കുന്നതാണ് പുതിയ സാറ്റലൈറ്റ്.

ആണവ ഉടമ്പടിയില്‍നിന്നു യുഎസ് പിന്മാറിയതിനെത്തുടര്‍ന്നുള്ള സംഘര്‍ഷം മേഖലയില്‍ നിലനില്‍ക്കുന്നതിനിടെയാണ് ഇറാന്റെ സാറ്റലൈറ്റ് പരീക്ഷണം. ഒട്ടേറെ തവണ മറ്റു സാറ്റലൈറ്റുകളെയും ഭ്രമണപഥത്തിലെത്തിക്കാന്‍ ശ്രമിച്ച് ഇറാന്‍ പരാജയപ്പെട്ടിരുന്നു. ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ ആശയവിനിമയ ഉപഗ്രഹമായ സഫര്‍1ന്റെ വിക്ഷേപണം പരാജയപ്പെട്ടിരുന്നു. കഴിഞ്ഞ വര്‍ഷം പായം, ദോസ്തി എന്നീ സാറ്റലൈറ്റുകളും പരാജയപ്പെട്ടു. 2019 ഓഗസ്റ്റില്‍ ലോഞ്ചിങ്ങിനിടെ റോക്കറ്റ് പൊട്ടിത്തെറിച്ചതും തിരിച്ചടിയായി. ഇതിന്റെ ചിത്രം യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ട്വീറ്റ് ചെയ്തിരുന്നു. ഇതിനെത്തുടര്‍ന്നാണ് മറ്റു രാജ്യങ്ങളും ഇറാന്റെ വിക്ഷേപണത്തില്‍ ഇടപെടുന്നുണ്ടെന്ന സംശയമുണ്ടായത്. എന്നാല്‍ യുഎസ് അന്നുതന്നെ ഇതു നിഷേധിച്ചു. 2019 ഫെബ്രുവരിയില്‍ ഇമാം ഖമൈനി സ്‌പേസ്‌ െസന്ററിലുണ്ടായ തീപിടിത്തത്തില്‍ മൂന്നു ഗവേഷകര്‍ മരിച്ചിരുന്നു. ആണവ പോര്‍മുനകള്‍ വഹിക്കാനാകുന്ന ബാലിസ്റ്റിക് മിസൈലുകള്‍ നിര്‍മിക്കുന്നത് തടയാനുള്ള യുഎന്‍ സെക്യൂരിറ്റി കൗണ്‍സില്‍ പ്രമേയത്തെ ലംഘിക്കുന്നതാണ് മിലിട്ടറി സാറ്റലൈറ്റുകളെന്നാണ് നേരത്തേ യുഎസ് വ്യക്തമാക്കിയിരുന്നത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നികേഷ് കുമാറിന്റെ അറസ്റ്റ് ഉടൻ! വമ്പൻ പ്ലാനിംഗ് കയ്യോടെ തൂക്കി! അടുത്ത ഇര അരുൺ കുമാർ; റിപോർട്ടറിൽ നിലവിളി തുടങ്ങി!  (7 minutes ago)

വിദേശ ജോലി തട്ടിപ്പില്‍ ആംസ്റ്റര്‍ ഓവര്‍സീസ്സ് ഓഫീസ് അടിച്ചുപൊളിച്ച് തട്ടിപ്പിന് ഇരയായവര്‍  (2 hours ago)

'ഓപ്പറേഷൻ തൂഫാന്റെ' രണ്ടാം ഘട്ടമായ 'തൂഫാൻ തദ്ദേശം' തുടക്കമായി; അമ്മമാരുടെയും സഹോദരിമാരുടെയും പിന്തുണകൊണ്ടാണ്‌ ഓപ്പറേഷൻ തൂഫാൻ വൻ വിജയമായതെന്ന്‌ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല  (2 hours ago)

തെരുവ് നായ്ക്കളിലെ പേവിഷബാധ നിയന്ത്രണത്തിനും വാക്‌സിനേഷനും ശാസ്ത്രീയവും ഏകോപിതവുമായ ശ്രമം ആവശ്യമാണ്; ഇതിനായി മൃഗസംരക്ഷണ വകുപ്പ്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, ആരോഗ്യവകുപ്പ്, വിവിധ ഏജന്‍സികള്‍, പൊതുസമൂ  (2 hours ago)

വട്ടിയൂർക്കാവ് നിയോജകമണ്ഡലത്തിൽ പുതിയ ഫയർ സ്റ്റേഷന് ആരംഭിക്കും; പുതിയ കെട്ടിടം പണിയുന്നതിനുമുള്ള നടപടികൾ വേഗത്തിലാക്കുമെന്ന് ആരോഗ്യ ദേവസ്വം മന്ത്രി കെ.മുരളീധരൻ  (2 hours ago)

പകർച്ചവ്യാധികളുടെ പ്രതിരോധം പ്രാദേശിക അടിസ്ഥാനത്തിൽ ശക്തിപ്പെടുത്തും ; കളക്ടർമാരുടെ അദ്ധ്യക്ഷതയിൽ കോർഡിനേഷൻ കമ്മിറ്റി രൂപീകരിക്കുമെന്ന് ആരോഗ്യ ദേവസ്വം മന്ത്രി കെ.മുരളീധരൻ  (2 hours ago)

ഉപരാഷ്ട്രപതിയുടെ വാഹന വ്യൂഹത്തിനുനേരെ ബൈക്ക് ഓടിച്ചുകയറ്റി  (2 hours ago)

യു.പി.ഐ. ഇടപാടുകള്‍ക്ക് ഫീസ് ഈടാക്കുന്നതില്‍ കേന്ദ്രത്തോടും ആര്‍.ബി.ഐയോടും വിശദീകരണം തേടി സുപ്രീം കോടതി  (2 hours ago)

പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ മഴ മുന്നറിയിപ്പ്; കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചനം ഇങ്ങനെ; കേരള - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ല  (3 hours ago)

ഇരുപത്തിമൂന്നുകാരിയായ ഐടി എന്‍ജിനീയര്‍ ജീവനൊടുക്കിയ നിലയില്‍  (3 hours ago)

മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിനുനേരെ യുവമോര്‍ച്ച പ്രവര്‍ത്തകരുടെ കരിങ്കൊടി പ്രതിഷേധം  (3 hours ago)

കേരളത്തില്‍ അടുത്ത അഞ്ചുദിവസം മഴയ്ക്ക് സാദ്ധ്യത  (3 hours ago)

അഴിമതിക്കാരോട് യാതൊരുവിധ വിട്ടുവീഴ്ചയുമില്ലാത്ത സമീപനമായിരിക്കും സര്‍ക്കാര്‍ സ്വീകരിക്കുക; അഴിമതിയെന്ന വിപത്ത് തുടച്ചുനീക്കാന്‍ യുവതലമുറയുള്‍പ്പെടെയുള്ളവര്‍ ഒറ്റക്കെട്ടായി മുന്നേറണം; ആഹ്വാനവുമായി ആഭ്യ  (3 hours ago)

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ വ്യക്തിപരമായ അധിക്ഷേപങ്ങൾ, സർക്കാരിനും ബിജെപിക്കുമെതിരായ അടിസ്ഥാനരഹിതമായ ആരോപണങ്ങൾ എന്നിവയാണ് രാഹുലിന്റെ രാഷ്ട്രീയ രീതി; ആഞ്ഞടിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ്  (3 hours ago)

കോടതിയുടെ പരാമർശങ്ങൾ ഉണ്ടായിട്ടും എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാതെ അന്വേഷണം നീട്ടിക്കൊണ്ടുപോകുന്ന യു.ഡി.എഫ് സർക്കാരിന്റെ നടപടി പരസ്പര ധാരണയിലുള്ള ഒത്തുകളിയുടെ ഭാഗം; സംസ്ഥാന വ്യാപകമായി ശക്തമായ പ്രതിഷേധ പരിപ  (4 hours ago)

Malayali Vartha Recommends