Widgets Magazine 

28
Sep / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തിരുവനന്തപുരം പേട്ടയിൽ റെയിൽവേ ട്രാക്കിന് സമീപം തീപിടിത്തം; ട്രെയിൻ സർവീസുകൾ തടസ്സപ്പെട്ടു...


കരിങ്കൊടി മാമാങ്കം... അമിത് ഷായെ കരിങ്കൊടി കാണിച്ചതിൽ യുവമോർച്ചക്കാർ ഇളകി, പ്രിയങ്ക ഗാന്ധിക്കും ചെന്നിത്തലയടക്കമുള്ള മന്ത്രിമാർക്കുമെതിരെ കരിങ്കൊടി വീശി യുവമോർച്ചയും ബിജെപിയും


ഏഷ്യൻ ഗെയിംസ് വനിതാ ലോങ് ജംപിൽ മലയാളി താരം ആൻസി സോജന് വെള്ളി മെഡൽ...


  വി ഡി സതീശന്റെ നേതൃത്വത്തിലുള്ള യു ഡി എഫ് സർക്കാർ അധികാരത്തിലേറിയ ശേഷമുള്ള ആദ്യ ഉപതെരഞ്ഞെടുപ്പ് ഇന്ന് .... രാവിലെ ഏഴ് മുതൽ വൈകുന്നേരം ആറുവരെയാണ് വോട്ടെടുപ്പ്... പ്രാദേശിക അവധി പ്രഖ്യാപിച്ചു: സമ്പൂർണ്ണ മദ്യനിരോധനവും ഏർപ്പെടുത്തി, വോട്ടെണ്ണൽ സെപ്റ്റംബർ 29ന്


ഇന്നത്തെ രാശിഫലം: മേടത്തിലേക്ക് ചന്ദ്രന്റെ രാശിമാറ്റം; ഭാഗ്യനേട്ടങ്ങൾ ആർക്കൊക്കെ?

മഹാമാരിക്കുമുന്നില്‍ സര്‍വ്വം കൈവിട്ട് നിലവിളിച്ച് ലോകരാജ്യങ്ങള്‍; മരണം 181569 ആയി; ഇരുപത്താറ് ലക്ഷത്തിലധികം പേര്‍ക്ക് രോഗബാധയും; ചൈനക്കെതിരെ നിയമനടപടിക്കൊരുങ്ങി യുഎസ്

23 APRIL 2020 07:07 AM IST
മലയാളി വാര്‍ത്ത

മഹാമാരിയായി മാറിയ കൊവിഡില്‍ ലോകത്ത് മരണനിരക്ക് വര്‍ധിക്കുന്നു. ആഗോളതലത്തില്‍ ഇതുവരെ ഒരു ലക്ഷത്തി എണ്‍പത്തിയൊന്നായിരത്തിലധികം പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. ബുധനാഴ്ച ഇന്ത്യന്‍ സമയം രാത്രി 12 വരെയുള്ള റിപ്പോര്‍ട്ട് പ്രകാരം 181569 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനിടെ ആഗോളതലത്തില്‍ 4110 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ലോകത്താകമാനമായി ഇരുപത്താറ് ലക്ഷത്തിലധികം പേര്‍ക്കാണ് കൊവിഡ് ബാധയേറ്റിട്ടുള്ളത്. ഏഴ് ലക്ഷത്തിലധികം പേര്‍ക്ക് ഇതുവരെ രോഗം ഭേദമായിട്ടുണ്ട്.

അതേസമയം, ചൈനയ്‌ക്കെതിരെ നിയമനടപടി സ്വീകരിക്കാന്‍ യുഎസ് സംസ്ഥാനമായ മിസോറി തീരുമാനിച്ചു. കോവിഡിന്റെ യഥാര്‍ഥ വിവരങ്ങള്‍ മൂടിവച്ച ചൈന, മുന്നറിയിപ്പു നല്‍കിയവരെ നിശ്ശബ്ദരാക്കിയെന്നും രോഗം പടരുന്നതു തടയാന്‍ ഒന്നും ചെയ്തില്ലെന്നും അവര്‍ ആരോപിച്ചു. അക്ഷരാര്‍ത്ഥത്തില്‍ അമേരിക്ക കൊവിഡ് മരണത്തില്‍ ഇന്നും ഞെട്ടിയെന്ന് പറയാം. ആയിരത്തോളം ജീവനുകളാണ് ഇന്ന് അമേരിക്കയില്‍ നഷ്ടമായത്. ഇന്ത്യന്‍ സമയം രാത്രി 12 മണിവരെയുള്ള കണക്കുകള്‍ പ്രകാരം 831 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. അമേരിക്കയിലെ മൊത്തം മരണസംഖ്യ നാല്‍പ്പത്താറായിരം പിന്നിട്ടിട്ടുണ്ട്. പതിനായിരത്തോളം പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. ഇവിടുത്തെ മൊത്തം രോഗബാധിതരുടെ എണ്ണം എട്ടേകാല്‍ ലക്ഷം പിന്നിടുകയും ചെയ്തിട്ടുണ്ട്. യുകെയിലും കൊവിഡ് ഭീതി തുടരുകയാണ്. ഇന്ന് ഇതുവരെ 763 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. മൊത്തം മരണസംഖ്യ പതിനെണ്ണായിരം കടക്കുകയും ചെയ്തു. നാലായിരത്തിലേറെ പേര്‍ക്ക് ഇവിടെ പുതുതായി രോഗം സ്ഥിരികരിച്ചിട്ടുണ്ട്. മൊത്തം രോഗികളുടെ എണ്ണമാകട്ടെ 133495 ആയിട്ടുണ്ട്.


യുഎസില്‍ 24 മണിക്കൂറിനിടെ 2700 മരണം. ന്യൂയോര്‍ക്കില്‍ പ്രതിദിനം 40,000 പേര്‍ക്കു പരിശോധന നടത്തും. പകര്‍ച്ചപ്പനികളുടെ മഞ്ഞുകാലം വരാനിരിക്കെ, വൈറസ് രണ്ടാംഘട്ട വ്യാപനം സ്ഥിതി ഗുരുതരമാക്കുമെന്ന് ആരോഗ്യവകുപ്പിന്റെ മുന്നറിയിപ്പ്. സ്‌പെയ്നില്‍ 24 മണിക്കൂറിനിടെ 435 പുതിയ രോഗികള്‍. ആകെ രോഗികള്‍ 2 ലക്ഷം കവിഞ്ഞു. മേയ് രണ്ടാം വാരം ലോക്ഡൗണ്‍ ഇളവുകള്‍. ബ്രിട്ടണില്‍ കോവിഡ് പ്രതിസന്ധിയിലെ സര്‍ക്കാര്‍ നടപടികള്‍ അന്വേഷിക്കണമെന്ന് പ്രതിപക്ഷ ആവശ്യം. പരിമിതമായ രോഗ പരിശോധന, ആശുപത്രികളിലെ രക്ഷാ ഉപകരണങ്ങളുടെ ക്ഷാമം, മരണസംഖ്യ മറച്ചുവയ്ക്കല്‍ തുടങ്ങിയവയാണ് ആരോപണങ്ങള്‍. റഷ്യയില്‍ മണിക്കൂറിനിടെ 5000 ലേറെ പുതിയ രോഗികള്‍. ആകെ രോഗികള്‍ 58,000. ആകെ മരണം 513. സിംഗപ്പൂരില്‍ ഏറ്റവും രോഗബാധിതമായ തെക്കുകിഴക്കന്‍ ഏഷ്യന്‍ രാജ്യം. ഇന്നലെ മാത്രം 1,016 രോഗികള്‍. ആകെ രോഗികള്‍ 10,000 കവിഞ്ഞു. ഇസ്രയേലില്‍ ഗാസ മുനമ്പില്‍ നിന്നുള്ള സാംപിളുകളുടെ പരിശോധന നടത്താനുള്ള സൈന്യത്തിന്റെ പദ്ധതി പ്രതിരോധ മന്ത്രി ഇടപെട്ടു റദ്ദാക്കി.

കൊറോണ വൈറസിനെ ചെറുക്കാന്‍ യൂറോപ്യന്‍ യൂണിയന്‍ ഒരുമിച്ചുനില്‍ക്കണമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ആഹ്വാനം. സാമ്പത്തിക പ്രതിസന്ധി ചെയ്യാന്‍ ഇന്നു യൂറോപ്യന്‍ നേതാക്കളുടെ യോഗം. ചൈനയില്‍ വിദേശത്തു നിന്നു തിരിച്ചെത്തിയ 23 പേര്‍ അടക്കം ചൈനയില്‍ പുതിയ രോഗികള്‍ 30. ദക്ഷിണ കൊറിയയില്‍ പുതിയ രോഗികള്‍ 11. തുടര്‍ച്ചയായ നാലാം ദിവസമാണു രോഗികള്‍ 15ല്‍ താഴെയാകുന്നത്. യൂറോപ്പിലെ ജര്‍മനിയില്‍ ലോക്ഡൗണ്‍ ഇളവുകള്‍. ബര്‍ലിനില്‍ ചെറിയ കടകള്‍ തുറന്നു. ഡെന്‍മാര്‍ക്കിലും ഓസ്ട്രിയയിലും ഇളവുകള്‍. ഫ്രാന്‍സില്‍ തുറന്ന റസ്റ്ററന്റുകളില്‍ നീണ്ട നിര. ജപ്പാനില്‍ നാഗസാക്കിയില്‍ അറ്റകുറ്റപ്പണിക്കായി നങ്കൂരമിട്ട ഇറ്റാലിയന്‍ വിനോദസഞ്ചാരക്കപ്പലിലെ 33 പേര്‍ക്കു രോഗം സ്ഥിരീകരിച്ചു. സാമൂഹിക അകലം പാലിക്കുന്നത് ഉറപ്പുവരുത്താന്‍ ആയിരങ്ങളെത്തുന്ന പുഷ്‌പോത്സവം വേണ്ടെന്നു വച്ചു. പൂവിട്ട ഒരു ലക്ഷം ടുലിപ് ചെടികള്‍ വെട്ടിനിരത്തി. ലബനനില്‍ പലസ്തീന്‍ അഭയാര്‍ഥികള്‍ തിങ്ങിപ്പാര്‍ക്കുന്ന ക്യാംപില്‍ ആദ്യ കോവിഡ് സ്ഥിരീകരിച്ചതോടെ ലോക്ഡൗണ്‍.



 

" 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രവാസി മലയാളിയെ സൗദിയിൽ തൂക്കി കൊന്നു..! കാരണം ഇങ്ങനെ പ്രവാസികളെ അറിഞ്ഞോ..! ദുബായിൽ ജോലി അവസരം  (1 minute ago)

നികേഷ് കുമാറിന്റെ അറസ്റ്റ് ഉടൻ! വമ്പൻ പ്ലാനിംഗ് കയ്യോടെ തൂക്കി! അടുത്ത ഇര അരുൺ കുമാർ; റിപോർട്ടറിൽ നിലവിളി തുടങ്ങി!  (9 minutes ago)

വിദേശ ജോലി തട്ടിപ്പില്‍ ആംസ്റ്റര്‍ ഓവര്‍സീസ്സ് ഓഫീസ് അടിച്ചുപൊളിച്ച് തട്ടിപ്പിന് ഇരയായവര്‍  (2 hours ago)

'ഓപ്പറേഷൻ തൂഫാന്റെ' രണ്ടാം ഘട്ടമായ 'തൂഫാൻ തദ്ദേശം' തുടക്കമായി; അമ്മമാരുടെയും സഹോദരിമാരുടെയും പിന്തുണകൊണ്ടാണ്‌ ഓപ്പറേഷൻ തൂഫാൻ വൻ വിജയമായതെന്ന്‌ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല  (2 hours ago)

തെരുവ് നായ്ക്കളിലെ പേവിഷബാധ നിയന്ത്രണത്തിനും വാക്‌സിനേഷനും ശാസ്ത്രീയവും ഏകോപിതവുമായ ശ്രമം ആവശ്യമാണ്; ഇതിനായി മൃഗസംരക്ഷണ വകുപ്പ്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, ആരോഗ്യവകുപ്പ്, വിവിധ ഏജന്‍സികള്‍, പൊതുസമൂ  (2 hours ago)

വട്ടിയൂർക്കാവ് നിയോജകമണ്ഡലത്തിൽ പുതിയ ഫയർ സ്റ്റേഷന് ആരംഭിക്കും; പുതിയ കെട്ടിടം പണിയുന്നതിനുമുള്ള നടപടികൾ വേഗത്തിലാക്കുമെന്ന് ആരോഗ്യ ദേവസ്വം മന്ത്രി കെ.മുരളീധരൻ  (2 hours ago)

പകർച്ചവ്യാധികളുടെ പ്രതിരോധം പ്രാദേശിക അടിസ്ഥാനത്തിൽ ശക്തിപ്പെടുത്തും ; കളക്ടർമാരുടെ അദ്ധ്യക്ഷതയിൽ കോർഡിനേഷൻ കമ്മിറ്റി രൂപീകരിക്കുമെന്ന് ആരോഗ്യ ദേവസ്വം മന്ത്രി കെ.മുരളീധരൻ  (2 hours ago)

ഉപരാഷ്ട്രപതിയുടെ വാഹന വ്യൂഹത്തിനുനേരെ ബൈക്ക് ഓടിച്ചുകയറ്റി  (2 hours ago)

യു.പി.ഐ. ഇടപാടുകള്‍ക്ക് ഫീസ് ഈടാക്കുന്നതില്‍ കേന്ദ്രത്തോടും ആര്‍.ബി.ഐയോടും വിശദീകരണം തേടി സുപ്രീം കോടതി  (2 hours ago)

പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ മഴ മുന്നറിയിപ്പ്; കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചനം ഇങ്ങനെ; കേരള - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ല  (3 hours ago)

ഇരുപത്തിമൂന്നുകാരിയായ ഐടി എന്‍ജിനീയര്‍ ജീവനൊടുക്കിയ നിലയില്‍  (3 hours ago)

മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിനുനേരെ യുവമോര്‍ച്ച പ്രവര്‍ത്തകരുടെ കരിങ്കൊടി പ്രതിഷേധം  (3 hours ago)

കേരളത്തില്‍ അടുത്ത അഞ്ചുദിവസം മഴയ്ക്ക് സാദ്ധ്യത  (3 hours ago)

അഴിമതിക്കാരോട് യാതൊരുവിധ വിട്ടുവീഴ്ചയുമില്ലാത്ത സമീപനമായിരിക്കും സര്‍ക്കാര്‍ സ്വീകരിക്കുക; അഴിമതിയെന്ന വിപത്ത് തുടച്ചുനീക്കാന്‍ യുവതലമുറയുള്‍പ്പെടെയുള്ളവര്‍ ഒറ്റക്കെട്ടായി മുന്നേറണം; ആഹ്വാനവുമായി ആഭ്യ  (3 hours ago)

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ വ്യക്തിപരമായ അധിക്ഷേപങ്ങൾ, സർക്കാരിനും ബിജെപിക്കുമെതിരായ അടിസ്ഥാനരഹിതമായ ആരോപണങ്ങൾ എന്നിവയാണ് രാഹുലിന്റെ രാഷ്ട്രീയ രീതി; ആഞ്ഞടിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ്  (3 hours ago)

Malayali Vartha Recommends