യു എസ്സ് 2 മാസത്തേക്ക് ഗ്രീന്‍ കാര്‍ഡ് വിലക്കുന്നു
യു എസ്സില്‍ സ്ഥിരതാമസാനുമതിയായ ഗ്രീന്‍ കാര്‍ഡിനു ശ്രമിക്കുന്നവരെയാണ് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പ്രഖ്യാപിച്ച കുടിയേറ്റ വിലക്ക് ലക്ഷ്യമിടുന്നത്. 2 മാസത്തേക്കു പുതിയ ഗ്രീന്‍ കാര്‍ഡ് അനുവദിക്കില്ല. അതുകഴിഞ്ഞ് വേണ്ടി വന്നാല്‍ വിലക്ക് പുതുക്കും.
ഇന്ത്യന്‍ ഐടി പ്രഫഷനലുകള്‍ക്കുള്ള എച്ച്1ബി വീസയ്ക്ക് പ്രശ്നമില്ലെന്നാണു സൂചന. തൊഴില്‍ വീസയിലെത്തുന്ന താല്‍ക്കാലിക ജീവനക്കാരെയും തീരുമാനം ബാധിക്കില്ല. അതേസമയം, എച്ച്1ബി വീസയില്‍ യുഎസില്‍ ഇപ്പോഴുള്ള ആയിരക്കണക്കിന് ഇന്ത്യക്കാരുടെ ഗ്രീന്‍ കാര്‍ഡിനുള്ള കാത്തിരിപ്പ് നീളും.
കുടിയേറ്റക്കാര്‍ മൂലം അമേരിക്കന്‍ പൗരന്മാര്ക്കുള്ള തൊഴില്‍നഷ്ടവും കോവിഡും പരിഗണിച്ചാണ് എക്സിക്യൂട്ടീവ് ഉത്തരവ് ഇറക്കുന്നതെന്നു ട്രംപ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ചില ഇളവുകള്‍ ഉള്‍പ്പെടുത്തുമെന്നു പിന്നീടു വിശദീകരിച്ചു.
നിലവിലെ യുഎസ് നിയമം വര്‍ഷം തോറും 1.40 ലക്ഷം തൊഴിലധിഷ്ഠിത ഗ്രീന്‍ കാര്‍ഡുകള്‍ വരെ അനുവദിക്കാറുള്ളതാണ്.
കോവിഡിനെ നേരിടുന്നതിന് പരിശോധനകളുടെ എണ്ണം കൂട്ടുന്ന നടപടികള്‍ എടുക്കേണ്ട ഈ സമയത്ത് കുടിയേറ്റക്കാരെ ലക്ഷ്യമിടുന്നത് ഭരണ വീഴ്ചകളില്‍നിന്നു ശ്രദ്ധ തിരിക്കാനാണെന്ന് പ്രസിഡന്റ് തിരഞ്ഞെടുപ്പിനുള്ള ഡെമോക്രാറ്റ് സ്ഥാനാര്‍ഥി ജോ ബൈഡന് ആരോപിച്ചു.
https://www.facebook.com/Malayalivartha