Widgets Magazine
14
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്ത് വരും ദിവസങ്ങളിലും ഒറ്റപ്പെട്ടയിടങ്ങളിൽ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്... മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 65 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിന് സാധ്യത...


കർണാടകയിൽ നേരിയ ഭൂചലനം..റിക്ടർ സ്കെയിലിൽ 2.9 തീവ്രത രേഖപ്പെടുത്തി..ഭൂനിരപ്പിൽ നിന്ന് ഏകദേശം 5 കിലോമീറ്റർ ആഴത്തിലായിരുന്നു പ്രകമ്പനത്തിന്റെ പ്രഭവകേന്ദ്രം..


ഇന്‍സ്റ്റഗ്രാം സുഹൃത്തില്‍നിന്ന് ഗര്‍ഭിണിയായ പതിനെട്ടുകാരി.. മകളെ കുടുംബത്തിന്റെ മാനം രക്ഷിക്കാന്‍ വേണ്ടി അച്ഛനും ബന്ധുവും ചേര്‍ന്ന് നദിയില്‍ മുക്കിക്കൊന്നു..ഞെട്ടിക്കുന്ന കൊലപാതകം..


ഡിവൈ.എഫ്.ഐ സംസ്ഥാന നേതൃത്വത്തില്‍ നിര്‍ണ്ണായക തീരുമാനങ്ങള്‍...ഡിവൈ.എഫ്.ഐ സംസ്ഥാന പ്രസിഡന്റായി ചിന്ത ജെറോമിനെയും, സെക്രട്ടറിയായി കല്ല്യാശ്ശേരി MLA എം. വിജിനെയും നിശ്ചയിക്കാന്‍ തീരുമാനിച്ചു..


എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർക്കെതിരെ കടുത്ത ആരോപണങ്ങളുമായി നടൻ അനൂപ് ചന്ദ്രൻ.. ചീത്തവിളിച്ച് അവിടെനിന്ന് ഇറക്കിവിട്ടതായും അനൂപ് ചന്ദ്രൻ..

റഷ്യന്‍ പ്രധാനമന്ത്രിക്ക് കൊവിഡ്.... 'കോവിഡ് പരിശോധനയില്‍ ഫലം പോസിറ്റീവ്... ഐസൊലേഷനില്‍ പോയ പ്രധാനമന്ത്രിയുടെ അസാന്നിധ്യത്തില്‍ ഉപപ്രധാനമന്ത്രി ആന്‍ഡ്രി ബെലോസോവ് ചുമതല വഹിക്കും

01 MAY 2020 07:41 AM IST
മലയാളി വാര്‍ത്ത

More Stories...

പുലിവാൽ പിടിച്ച് ട്രംപ്... 2029ൽ ട്രംപിന്റെ കാലാവധി കഴിയുന്നതുവരെ യുദ്ധം വലിച്ചുനീട്ടും; ഇറാനെ ആക്രമിക്കുന്നതിന്റെ വില മനസ്സിലാകണം, ട്രംപ് താമസിച്ച ഹോട്ടൽ ഇറാന്റെ ‘റഡാറിൽ

വിമാനത്തിന്റെ TAKE OFF കഴിഞ്ഞ് അര മണിക്കൂർ പൈലറ്റ് ഉറങ്ങി..! മരുന്ന് കഴിച്ചിരുന്നു..! കസ്റ്റഡിയിൽ പൈലറ്റിന്റെ നിലവിളി

മാസച്യുസിറ്റ്സിൽ സുധയും മകൻ സിദ്ധാർത്ഥും കൊല്ലപ്പെട്ട കേസ്: മൂത്തമകൻ അർജുൻ അരവിന്ദ് പിടിയിലായപ്പോൾ ഡിജിറ്റൽ തെളിവുകൾ കണ്ട് ഞെട്ടി യുഎസ് പൊലീസ്....

800 കിലോമീറ്റർ അഞ്ചുസെക്കൻഡിൽ പിന്നിട്ട് ട്രെയിൻ... റെക്കോർഡ് വേഗത്തിൽ ബുള്ളറ്റ് ട്രെയിൻ

ഇറാന്റെ മിസൈല്‍ ഭീഷണി; ഔദ്യോഗിക വിമാനം ഒഴിവാക്കി സൈനിക വിമാനത്തില്‍ മാറിയതിന്റെ യാത്ര ചെയ്ത് ട്രംപ്

റഷ്യന്‍ പ്രധാനമന്ത്രി മിഖായില്‍ മിഷുസ്തിനു കോവിഡ് സ്ഥിരീകരിച്ചു. പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിനുമായി നടത്തി വിഡിയോ ചാറ്റിനിടെയാണ് മിഷുസ്തിന്‍ ഇക്കാര്യം അറിയിച്ചത്. 'കോവിഡ് പരിശോധനയില്‍ ഫലം പോസിറ്റീവ് ആണെന്നു അറിഞ്ഞു.' മിഖായില്‍ മിഷുസ്തിന്‍ പറഞ്ഞു. ഐസൊലേഷനില്‍ പോയ പ്രധാനമന്ത്രിയുടെ അസാന്നിധ്യത്തില്‍ ഉപപ്രധാനമന്ത്രി ആന്‍ഡ്രി ബെലോസോവ് ചുമതല വഹിക്കും.

റഷ്യയില്‍ ഇതുവരെ 106,498 പേര്‍ക്ക് കൊവിഡ് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. അതില്‍ 1,073 പേര്‍ മരിച്ചു. രോഗവ്യാപനത്തെ തുടര്‍ന്ന് രണ്ടാഴ്ച കൂടി രാജ്യത്ത് ലോക്ക് ഡൗണ്‍ നീട്ടിയിരുന്നു. അതേസമയം ലോകത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 2,31,473 ആയി. ഇതുവരെ 3,274,346 പേര്‍ക്ക് രോഗം ബാധിച്ചു.

വ്‌ളാഡിമിര്‍ പുടിന്‍ എന്നാണ് അവസാനമായി മിഷുസ്തിനുമായി കൂടിക്കാഴ്ച നടത്തിയതെന്നു വ്യക്തമല്ല. കോവിഡ് വ്യാപനത്തെ തുടര്‍ന്നു സര്‍ക്കാര്‍ യോഗങ്ങള്‍ വെട്ടിക്കുറയ്ക്കുകയും ഔദ്യോഗിക പരിപാടികള്‍ പലതും വിഡിയോ കോണ്‍ഫറന്‍സ് വഴി ആക്കുകയും ചെയ്തിരുന്നു. ദിമിത്രി മെദ്വെദേവിന്‍ രാജിവച്ചതിനെ തുടര്‍ന്ന് ഈ വര്‍ഷമാദ്യമാണ് മിഖായില്‍ മിഷുസ്തിന്‍ റഷ്യന്‍ പ്രധാനമന്ത്രിയായി ചുമതലയേറ്റത്.

കോവിഡ് 19 കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ രാജ്യത്ത് പ്രഖ്യാപിച്ച ലോക്ഡൗണ്‍ നീട്ടി റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന്‍. മേയ് 11 വരെയാണ് ലോക്ക്ഡൗണ്‍ നീട്ടിയത്. മേയ് 12 മുതല്‍ ക്രമേണ ഇളവു വരുത്തുമെന്നും പുടിന്‍ അറിയിച്ചു.
റഷ്യ ഇതുവരെ കോവിഡ് വ്യാപനത്തിന്റെ ഏറ്റവും മോശം അവസ്ഥയില്‍ എത്തിയിട്ടില്ല. ദുഷ്‌കരവും കഠിനമേറിയതുമായ സാഹചര്യത്തെയാണ് ഇനി മറികടക്കേണ്ടത് -ടെലിവിഷനിലൂടെ രാജ്യത്തെ അഭിസംബോധന ചെയ്ത് പുടിന്‍ പറഞ്ഞു. രോഗം പടരാന്‍ ഏറ്റവും ഉയര്‍ന്ന സാധ്യതയുള്ള ഘട്ടമാണ് നമ്മള്‍ നേരിടുന്നത്. വൈറസ് ഭീഷണി മാരകമാംവിധം തുടരുകയാണെന്നും പുടിന്‍ പറഞ്ഞു.

നേരത്തെ ഏപ്രില്‍ 30 വരെയാണ് ലോക്ഡൗണ്‍ നീട്ടിയിരുന്നത്. മറ്റ് യൂറോപ്യന്‍ രാജ്യങ്ങളെ അപേക്ഷിച്ച് മരണനിരക്ക് കുറവാണെങ്കിലും റഷ്യയില്‍ വൈറസിന്റെ ഭീതിയൊഴിഞ്ഞിട്ടില്ല. രാജ്യത്ത് 93,558 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. വൈറസ് ബാധയെ തുടര്‍ന്ന് 867 പേര്‍ക്ക് ജീവന്‍ നഷ്ടമായി. 8,456 പേര്‍ രോഗമുക്തി നേടി.

മറ്റൊരു വാര്‍ത്ത അനുസരിച്ച് കോവിഡ് ലോകമെമ്പാടും ഭീതി വിതയ്ക്കുമ്പോള്‍ റഷ്യയെ വിറപ്പിക്കുന്നത് വൈറസ് മാത്രമല്ല, മദ്യവുമാണ്. അമിത മദ്യപാനശീലത്തിനു കുപ്രസിദ്ധമായിരുന്ന റഷ്യ ആ ചീത്തപ്പേരു മാറ്റിയെടുക്കുന്നതിനിടയിലാണ് ലോക്ഡൗണ്‍ വന്നത്. വീടുകളില്‍ അടച്ചിരിക്കേണ്ടിവന്ന റഷ്യക്കാര്‍ മടുപ്പും രോഗഭീതിയുമകറ്റാനും ഒറ്റപ്പെടലില്‍നിന്നു രക്ഷപ്പെടാനും മദ്യത്തെ ആശ്രയിച്ചുതുടങ്ങിയെന്നാണ് സൂചന. മദ്യത്തിന്റെ കുതിച്ചുയരുന്ന വില്‍പനക്കണക്കുകള്‍ ഈ ആശങ്ക ശരിവയ്ക്കുന്നു.

സര്‍ക്കാരിന്റെ മദ്യപാന വിരുദ്ധ പ്രചാരണങ്ങളും വില്‍പന നിയന്ത്രിക്കാനുള്ള അധികാരികളുടെ നീക്കങ്ങളും മൂലം മദ്യപാനം റഷ്യയില്‍ കുറഞ്ഞുവരികയായിരുന്നു. ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് 2003 നും 2016 നും ഇടയില്‍ റഷ്യയിലെ മദ്യ ഉപഭോഗം 40 ശതമാനത്തിലധികം ഇടിഞ്ഞിരുന്നു. മുതിര്‍ന്ന പൗരന്മാരുടെ മദ്യപാന ശീലത്തില്‍ റഷ്യ ഫ്രാന്‍സിനെയും ജര്‍മനിയെയുംകാള്‍ പിന്നിലായി. എന്നാല്‍ കൊറോണ ലോക്ഡൗണില്‍ സമ്മര്‍ദത്തിലായ റഷ്യക്കാര്‍ പഴയ ശീലങ്ങളെ പുനരുജ്ജീവിപ്പിക്കുന്നെന്ന ആശങ്കയാണ് വിദഗ്ധര്‍ പങ്കുവയ്ക്കുന്നത്. മാര്‍ച്ച് അവസാനത്തോടെ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തിയതിനു പിന്നാലെ മദ്യം വാങ്ങല്‍ കുതിച്ചുയര്‍ന്നു. മദ്യപാനത്തില്‍ നിന്ന് മുന്‍പു മുക്തി നേടിയവരും വീണ്ടും മദ്യപിക്കാന്‍ തുടങ്ങി.

ലോക്ഡൗണിലെ ആദ്യ ആഴ്ചയിലെ വില്‍പന 65 ശതമാനം ഉയര്‍ന്നതായി മാര്‍ക്കറ്റ് റിസര്‍ച് ഗ്രൂപ്പായ ജിഎഫ്‌കെ അഭിപ്രായപ്പെട്ടു. ക്യാംപെയ്ന്‍ ഗ്രൂപ്പായ സോബര്‍ റഷ്യ നടത്തിയ സര്‍വേയില്‍ 75 ശതമാനം ആളുകള്‍ പതിവിലും കൂടുതല്‍ മദ്യം വാങ്ങുന്നതായി റിപ്പോര്‍ട്ടുചെയ്തു. ഇത് പുതുവത്സരാഘോഷത്തിന് മുന്നോടിയായി വാങ്ങുന്നതിനു സമാനമാണ്. പലരും മദ്യം സംഭരിച്ചു തുടങ്ങി.

ഇതിനിടെ, മദ്യത്തിന് കൊറോണ വൈറസിനെ തടയാന്‍ കഴിയുമെന്ന പ്രചാരണവുമുണ്ടായി. സര്‍വേയില്‍ പങ്കെടുത്ത 80 ശതമാനം പേരും കരുതുന്നത് മദ്യം കോവിഡ് 19നെ പ്രതിരോധിക്കുമെന്നാണ്. എന്നാല്‍ മദ്യപാനം പ്രതിരോധശേഷി ദുര്‍ബലമാക്കുകയാണെന്ന് സോബര്‍ റഷ്യയുടെ തലവന്‍ സുല്‍ത്താന്‍ ഖംസയേവ് പറയുന്നു.

വര്‍ധിച്ച മദ്യപാനത്തോടൊപ്പം, റഷ്യയില്‍ ഗാര്‍ഹിക പീഡനവും വര്‍ധിച്ചു. ലോക്ഡൗണിനെ തുടര്‍ന്ന് ഭര്‍ത്താവിനെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടെന്നും അയാള്‍ കുടിക്കാനും തന്നെയും കുഞ്ഞിനെയും അടിക്കാനും തുടങ്ങിയെന്നും 32 കാരിയായ ഐറിന പറയുന്നു.

ഒരു വ്യക്തിക്ക് വാങ്ങാന്‍ കഴിയുന്ന മദ്യത്തിന്റെ അളവ് നിയന്ത്രിക്കാനും മദ്യം വില്‍ക്കുന്ന കടകള്‍ അടയ്ക്കാനും സോബര്‍ റഷ്യ ആവശ്യപ്പെട്ടിട്ടുണ്ട്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

20 വർഷം ഭർത്താവിന്റെ കൂടെ ജീവിച്ച് മടുത്തു..! കാമുകൻ മതി..! ഭാര്യ ഇഞ്ചിഞ്ചായി ഭർത്താവിനെ കൊന്ന് തള്ളി  (2 minutes ago)

ഞാൻ അവളെ കൊന്ന് സാറേ..! സുരമ്യയെ വീട്ടിൽ വരുത്തി നെഞ്ചിൽ കയറിയിരുന്ന് കുത്തി..! എല്ലാം അമ്മയുടെ മുന്നിലിട്ട്..!  (7 minutes ago)

ആര്യ രാജേന്ദ്രനെ ഒറ്റ വെട്ടിന് പുറത്തെറിഞ്ഞ് ഗോവിന്ദൻ ചിന്ത മതി ഉറപ്പിച്ച് തീരുമാനം..! പൊട്ടിക്കരഞ്ഞ് ആര്യ EX മേയർ OUT  (12 minutes ago)

തീവ്രന്യൂനമർദം തുടരുന്നു;  (4 hours ago)

കർണാടകയിൽ ബല്ലാരി മേഖലയിൽ നേരിയ ഭൂചലനം  (4 hours ago)

DELHI നാണക്കേട് ഭയന്ന് കൊടും ക്രൂരത  (4 hours ago)

ആര്യാ രാജേന്ദ്രനായുള്ള നീക്കം പാളി;  (4 hours ago)

പല ട്രെയിനുകളിലും വെയിറ്റിംഗ് ലിസ്റ്റ് ടിക്കറ്റുകള്‍ പോലും ലഭ്യമല്ല; ഓണക്കാലത്ത് അനുവദിച്ച പ്രത്യേക ട്രെയിനുകള്‍ അപര്യാപ്തം; സ്പെഷ്യല്‍ ട്രെയിനുകള്‍ അനുവദിക്കണമെന്ന് കെ.സി. വേണുഗോപാല്‍ എം.പി  (4 hours ago)

നെഹ്‌റു കുടുംബത്തിന് അപമാനം; പ്രധാനമന്ത്രി നരേന്ദ്ര മോദി വിദേശ നേതാക്കളെ ആലിംഗനം ചെയ്യുന്ന ശീലത്തെ പരിഹസിച്ച ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി; വിമർശനവുമായി രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്ത  (4 hours ago)

സംസ്ഥാനത്ത് അറുന്നൂറിലധികം ഡോക്ടർമാരുടെ ഒഴിവുകൾ മൂലം ആരോഗ്യമേഖല വലിയ പ്രതിസന്ധി നേരിടുന്ന ഈ സാഹചര്യത്തിൽ സർക്കാരിന്റെ ഈ നടപടി അങ്ങേയറ്റം ആശ്വാസകരം :ആരോഗ്യവകുപ്പ് ഡയറക്ടറേറ്റിൽ പ്രത്യേക എച്ച്.ആർ സെൽ ര  (4 hours ago)

സ്‌കൂള്‍ വരാന്തയിലിരുന്ന് വിദ്യാര്‍ത്ഥിനികളുടെ പരസ്യ മദ്യപാനം  (5 hours ago)

കർഷകർക്ക് എഐ അധിഷ്ഠിത കാലാവസ്ഥാ വിവരങ്ങളുമായി മോട്ടോറോള ആകാശവാണി  (5 hours ago)

G SUKUMARAN NAIR കടുത്ത ആരോപണങ്ങളുമായി നടൻ  (5 hours ago)

കെ.പി.സി.സി അധ്യക്ഷ പദവിയിലേക്ക് മാത്യു കുഴൽനാടൻ? പ്രഖ്യാപനം ഉടൻ ഉണ്ടായേക്കുമെന്ന് സൂചന  (5 hours ago)

രാഷ്ട്രപതിയുടെ പൊലീസ് മെഡലുകള്‍ക്ക് അര്‍ഹരായവരില്‍ 11 പേര്‍ കേരളത്തില്‍ നിന്ന്  (5 hours ago)

Malayali Vartha Recommends