നാസയുടെ പുതിയ കണ്ടെത്തല്‍ ; സൂര്യന് ദൈര്‍ഘ്യമേറിയ സമയപരിധികളേക്കാള്‍ ഉയര്‍ന്ന വ്യതിയാനമുണ്ടാകാന്‍ സാധ്യതയുണ്ടെന്നു ശാസ്ത്രജ്ഞര്‍

സൂര്യന് എന്നു കേള്‍ക്കുമ്പോള്‍ ചുട്ടുപഴുത്ത, തിളയ്ക്കുന്ന ഒരു അഗ്നിഗോളത്തെയാണ് നമുക്ക് ഓര്‍മവരുന്നത്. എന്നാല്‍ ആളൊരു തണുപ്പനാണ്. പറയുന്നത് മറ്റാരുമല്ല നാസ. നാസയുടെ പുതിയ കണ്ടെത്തല്‍ കൗതുകത്തിനൊപ്പം അറിവും പകരുന്നു നമുക്ക്. സൂര്യനു സമാനമായ 369 നക്ഷത്രങ്ങളുടെ ഉപരിതലവും വലുപ്പവും ഭ്രമണ സ്വഭാവവുമൊക്ക താരതമ്യം ചെയ്താണ് ശാസ്ത്രജ്ഞര്‍ ഈ നിഗമനത്തിലെത്തിയത്.
പൊതുവെ ചൂട് കൂടുതലുള്ള സൂര്യന്‍ മറ്റു നക്ഷത്രങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ വളരെ ശാന്തനാണെന്നാണ് ശാസ്ത്രജ്ഞന്മാരുടെ അഭിപ്രായം. മറ്റു നക്ഷത്രങ്ങളെപ്പോലെ തിളക്കത്തിന്റെ കാര്യത്തിലും വ്യത്യസ്ത പ്രതിഭാസങ്ങളുടെ കാര്യത്തിലുമൊക്കെ തീരെ സജീവമല്ല സൂര്യന്റെ വ്യക്തിത്വം. എന്നാല്‍, നമ്മളെ സംബന്ധിച്ച് ഇതൊരനുഗ്രഹമാണ്. സൂര്യനു സമാനമായ 369 നക്ഷത്രങ്ങളുടെ ഉപരിതലവും വലുപ്പവും ഭ്രമണ സ്വഭാവവുമൊക്ക താരതമ്യം ചെയ്താണ് ശാസ്ത്രജ്ഞര്‍ ഈ നിഗമനത്തിലെത്തിയത്. നാസയുടെ കെപ്ലര്‍ ടെലസ്‌കോപ് ശേഖരിച്ച വിവരങ്ങളാണ് ഇതിനുസഹായിച്ചത്.
സൂര്യന് ദൈര്‍ഘ്യമേറിയ സമയപരിധികളേക്കാള്‍ ഉയര്‍ന്ന വ്യതിയാനമുണ്ടാകാന്‍ സാധ്യതയുണ്ടെന്നും അല്ലെങ്കില്‍ ഇതുവരെ തിരിച്ചറിയപ്പെടാത്ത വിധത്തില്‍ സമാന നക്ഷത്രങ്ങളില്‍ നിന്ന് വ്യത്യസ്തമായതു കൊണ്ടാകാമെന്നുമാണ് ഗവേഷണത്തിനു പിന്നിലെ ശാസ്ത്രജ്ഞര്‍ സൂചിപ്പിക്കുന്നത്. ''ആയിരക്കണക്കിന് വര്‍ഷമായി സൂര്യന്‍ ശാന്തമായ ഒരു ഘട്ടത്തിലൂടെ കടന്നുപോകുകയാണെന്നും അതിനാല്‍ നമ്മുടെ നക്ഷത്രത്തിന്റെ വികലമായ ഒരു ചിത്രം നമുക്കുണ്ടെന്നും സങ്കല്പിക്കുക.' ടിമോ റീന്‍ഹോള്‍ഡ് എന്ന ശാസ്ത്രജ്ഞന്‍ പറഞ്ഞു.
ജര്‍മനിയിലെ മാക്സ് പ്ലാങ്ക് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ സോളാര്‍ സിസ്റ്റം റിസര്‍ച്ചിലെ ശാസ്ത്രജ്ഞനായ ടിമോ റീന്‍ഹോള്‍ഡാണ് പഠനത്തിന് നേതൃത്വം നല്‍കിയത്. നേച്വര്‍ ജേണലിലാണ് പഠനം പ്രസിദ്ധീകരിച്ചത്. നൂറ്റാണ്ടുകളുടെ വിവരവിശകലനത്തില്‍നിന്നു സൂര്യന്‍ യാതൊരു തരത്തിലുള്ള പരിവര്‍ത്തന സ്വഭാവവും പ്രകടിപ്പിച്ചിട്ടില്ലെന്നതു ആശ്വാസം നല്‍കുന്നു. എന്തെങ്കിലും തരത്തിലുളള മാറ്റം ഭൂമിയിലെ ജീവജാലങ്ങളുടെ നിലനില്‍പിനെ അതിഭീകരമായി മാറ്റിമറിക്കുമായിരുന്നു. സൗരയൂഥത്തിന്റെ സന്തുലിതാവസ്ഥയെയും തടസപ്പെടുത്തുമായിരുന്നു. പ്രകാശഭേദത്തിന്റെയും തിളക്കത്തിന്റെയും അടിസ്ഥാനത്തില്‍ സമാനനക്ഷത്രങ്ങളേക്കാള്‍ തികച്ചും നിഷ്‌ക്രിയനാണു സൂര്യന്‍. കഴിഞ്ഞ 140 വര്‍ഷത്തിനിടയില്‍ സമാനനക്ഷത്രങ്ങളില്‍ സൂര്യനേക്കാള്‍ ശക്തമായ സ്വഭാവവ്യതിയാനമാണു വന്നത്. 369 നക്ഷത്രങ്ങളില്‍ കൃത്യമായ ഭ്രമണ കാലാവധിയുള്ള പലതും സൂര്യനെ അപേക്ഷിച്ച് അസ്ഥിരമായ അവസ്ഥയാണു പ്രകടിപ്പിക്കുന്നത്. അതുവഴി ആ നക്ഷത്രങ്ങള്‍ കൂടുതല്‍ സജീവവുമാണ്. എന്നാല്‍ സൂര്യന്‍ എന്നും ഒരു പോലെ
https://www.facebook.com/Malayalivartha























