ആ സത്യം വെൡപ്പെടുത്തി അമേരിക്ക,ഡിസംബര്‍ വരെ കാത്തിരിക്കണം; കൊറോണ വൈറസ് വാക്സിന്‍ ഈ വര്‍ഷം അവസാനത്തോടെ അമേരിക്കയ്ക്ക് ലഭിക്കുമെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്

കൊറോണ വൈറസ് വാക്സിന്‍ ഈ വര്‍ഷം അവസാനത്തോടെ അമേരിക്കയ്ക്ക് ലഭിക്കുമെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. വര്‍ഷാവസാനത്തോടെ ഒരു വാക്സിന്‍ ലഭിക്കുമെന്ന് ഞങ്ങള്‍ക്ക് ഉറപ്പുണ്ടെന്ന് വാഷിങ്ടണ്‍ ഡിസിയിലെ ലിങ്കണ്‍ മെമ്മോറിയലില്‍ നിന്ന് പ്രക്ഷേപണം ചെയ്ത ഫോക്സ് ന്യൂസിന്റെ ടിവി ഷോയില്‍ ട്രംപ് പറഞ്ഞു.
വാക്സിന്‍ വികസിപ്പിക്കുന്നതില്‍ മറ്റ് രാജ്യങ്ങള്‍ അമേരിക്കന്‍ ഗവേഷകരെ പിന്നിലാക്കിയാലും സന്തോഷമാണെന്ന് ട്രംപ് പറഞ്ഞു. ഇത് മറ്റൊരു രാജ്യമാണെങ്കില്‍ ഞാന്‍ അവരെ അഭിനന്ദിക്കും എന്നാണ് അദ്ദേഹം പറഞ്ഞത്. എനിക്കത് പ്രശ്നമല്ല, ഫലം ലഭിക്കുന്ന ഒരു വാക്‌സിനാണ് ഞാന്‍ ആഗ്രഹിക്കുന്നതെന്നും ട്രംപ് പറഞ്ഞു
അസാധാരണ വേഗത്തില്‍ നടക്കുന്ന ഒരു ഗവേഷണ പ്രക്രിയയില്‍ മനുഷ്യ ശരീരത്തില്‍ വാക്സിന്‍ പരീക്ഷിച്ചാലുണ്ടാകുന്ന അപകടങ്ങളെക്കുറിച്ച് ചോദിച്ചപ്പോള്‍ അവര്‍ സന്നദ്ധപ്രവര്‍ത്തകരാണ്, അവര്‍ എന്താണ് ചെയ്യുന്നതെന്ന് അവര്‍ക്കറിയാം എന്നാണ് ട്രംപ് പ്രതികരിച്ചത്.
കൊറോണ വൈറസിന്റെ ഉറവിടം വുഹാനിലെ ഒരു ലബോറട്ടറിയാണ് എന്നതിന് തെളിവുകളുണ്ടെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ. ഇത് ആരംഭിച്ചത് അവിടെ നിന്നാണ് എന്നതിന് ധാരാളം തെളിവുകളുണ്ടെന്ന് അദ്ദേഹം എബിസിയുടെ പരിപാടിയില്‍ പറഞ്ഞു. വിഷയം ചൈന കൈകാര്യം ചെയ്ത രീതിയെ വിമര്‍ശിച്ച പോംപിയോ പക്ഷേ വൈറസ് മനപ്പൂര്‍വം പുറത്തുവിട്ടതാണോ എന്ന കാര്യത്തെക്കുറിച്ച് പറയാന്‍ വിസമ്മതിച്ചു.
നേരത്തെ കോവിഡിന്റെ ഉറവിടം വുഹാനിലെ വൈറസ് പരീക്ഷണ ശാലയാണെന്ന ആരോപണം യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഉയര്‍ത്തിയിരുന്നു. ഇതിനുള്ള തെളിവുകള്‍ തന്റെ കൈവശമുണ്ടെന്നും അത് ഇപ്പോള്‍ പുറത്തുവിടാന്‍ കഴിയില്ലെന്നും ട്രംപ് അവകാശപ്പെട്ടിരുന്നു. സുപ്രധാന വിവരങ്ങള്‍ മറച്ചുവെച്ച ചൈനയ്ക്കാണ് വൈറസ് വ്യാപനത്തില്‍ ഉത്തരവാദിത്വമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
വൈറസിന്റെ ഉത്ഭവത്തെക്കുറിച്ച് കൂടുതല്‍ അറിയാന്‍ യുഎസ് ചാരന്മാരെ ട്രംപ് ചുമതലപ്പെടുത്തിയിട്ടുണ്ടെന്നാണ് വര്‍ത്തകള്‍. വുഹാനിലെ വെറ്റ് മാര്‍ക്കറ്റില്‍ നിന്നാണ് രോഗം ഉത്ഭവിച്ചതെന്ന് ആദ്യം കരുതിയിരുന്നുവെങ്കിലും അടുത്തുള്ള ഒരു വൈറസ് ഗവേഷണ ലബോറട്ടറിയില്‍ നിന്നായിരിക്കാം ഇത് പകര്‍ന്നതെന്നാണ് യു.എസ്. കരുതുന്നത്.
കൊറോണ വൈറസ് മനുഷ്യനിര്‍മിതമോ ജനിതകമാറ്റം വരുത്തിയതോ അല്ലെന്ന് യുഎസ് രഹസ്യാന്വേഷണ ഏജന്‍സികള്‍ പറഞ്ഞിരുന്നു. കൊറോണ ഉണ്ടായത് മൃഗങ്ങളുമായുള്ള സമ്പര്‍ക്കത്തിലൂടെയാണോ അതോ ചൈനയിലെ ലബോറട്ടറിയില്‍ നിന്നാണോ എന്ന് നിര്‍ണ്ണയിക്കാന്‍ നിലവില്‍ ഉയര്‍ന്നുവരുന്ന വിവരങ്ങള്‍ പരിശോധിക്കുമെന്നുമാണ് അവര്‍ പറഞ്ഞത്.
https://www.facebook.com/Malayalivartha























