സ്വന്തം വീട്ടിലായിരിക്കുമ്പോഴും നിങ്ങളുടെ ഓരോ പ്രവര്‍ത്തികളും ക്യാമറകള്‍ വഴി നിരീക്ഷിക്കപ്പെടുകയും അതനുസരിച്ച് സർക്കാർ നല്‍കുന്ന മാര്‍ക്കിനനുസരിച്ച് ജീവിതം ക്രമപ്പെടുത്തേണ്ടി വരികയും ചെയ്താല്‍ എങ്ങനെയിരിക്കും? അത്തരമൊരു സാഹചര്യത്തിലൂടെയാണ് ചൈനക്കാര്‍ ഇപ്പോൾ കടന്നുപോകുന്നത്

സ്വന്തം വീട്ടിലായിരിക്കുമ്പോഴും നിങ്ങളുടെ ഓരോ പ്രവര്‍ത്തികളും ക്യാമറകള്‍ വഴി നിരീക്ഷിക്കപ്പെടുകയും അതനുസരിച്ച് സർക്കാർ നല്‍കുന്ന മാര്‍ക്കിനനുസരിച്ച് ജീവിതം ക്രമപ്പെടുത്തേണ്ടി വരികയും ചെയ്താല്‍ എങ്ങനെയിരിക്കും? അത്തരമൊരു സാഹചര്യത്തിലൂടെയാണ് ചൈനക്കാര്‍ ഇപ്പോൾ കടന്നുപോകുന്നത്
140 കോടിയോളം വരുന്ന ചൈനക്കാരെ നിരന്തരം നിരീക്ഷിക്കുന്ന നിര്‍മിത ബുദ്ധി സംവിധാനത്തിലാണ് ചൈന മുന്നോട്ട് പോകുന്നത്... നിരീക്ഷണ ക്യാമറകള്‍ സ്ഥാപിക്കുന്നതിന് ഒരു പ്രത്യേക നിയമവും ഇപ്പോള്‍ ചൈനയിലില്ല. നേരത്തെ തന്നെ നിരത്തുകളിൽ, ഷോപ്പിങ് മാളുകളിൽ, ഹോട്ടലുകളിൽ, ബസുകളിൽ, എന്തിന് സ്‌കൂളുകളില്‍ പോലും കാമറകൾ സ്ഥാപിച്ചിരുന്നു. 2018ല്‍ പുറത്തുവിട്ട ഒരു പഠനം പറയുന്നത് ചൈന നിലകൊള്ളുന്നത് ഏകദേശം 349 ദശലക്ഷം നിരീക്ഷണ ക്യാമറകളുടെ കാവലിലാണ് എന്നാണ്. ഇതിന്റെ അഞ്ചിലൊന്നു ക്യാമറകളെ അമേരിക്കയിലുള്ളു.
കൊറോണാവൈറസ് ബാധ തുടങ്ങിയതോടെ നിരീക്ഷണ ക്യാമറകള്‍ നിരത്തും പൊതു സ്ഥലങ്ങളും വിട്ട്
ആളുകളുടെ വീട്ടിലേക്ക് എത്തുകയായിരുന്നു. വീടിന്റെ മുന്‍പില്‍ മാത്രമല്ല, വീടിനുള്ളില്‍ പോലും ക്യാമറകള്‍ സ്ഥാപിച്ചിട്ടുണ്ടെന്ന് രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നു. ഈ കാമറകളിൽ നോക്കിയാണത്രെ ആരൊക്കെ ക്വാറന്റിനില്‍ പോകണമെന്നു നിര്‍ണ്ണയിക്കുന്നത് !
ചൈനയിലെ കുപ്രസിദ്ധമായ ഡിജിറ്റല്‍ ഹെല്‍ത് കോഡ് സിസ്റ്റം വഴി ആളുകളെ നിരന്തരം നിരീക്ഷിച്ചുകൊണ്ടിരിക്കുന്നു. ക്വാറന്റിനില്‍ പോകുന്ന ആളുകള്‍ സർക്കാർ പറയുന്നതു അനുസരിക്കു ന്നുണ്ടെന്ന് ഉറപ്പാക്കാനാണ് വീടുകളില്‍ ക്യാമറ സ്ഥാപിക്കുന്നത് എന്നാണു സർക്കാർ ഭാഷ്യം .
ക്വാറന്റിനിലുള്ള ആളുകളെ 24 മണിക്കൂറും ക്യാമറയിലൂടെ നിരീക്ഷിക്കാനാകുമ്പോൾ ഉദ്യോഗസ്ഥന്മാരെ നിർത്തി നിരീക്ഷിക്കുന്നതിന്റെ ചെലവു കുറയ്ക്കാമെന്നാണ് കണക്കുകൂട്ടലത്രെ. ഹെബെയ് (Hebei) പ്രൊവിന്‍സിലും ഇത്തരം ക്യാമറകള്‍ സ്ഥാപിച്ചിട്ടുണ്ട്.
ചാങ്ഗുചുണ്‍ (Changchun) നഗരത്തിലാകട്ടെ വീടുകളില്‍ വയ്ക്കുന്ന നിരീക്ഷണ ക്യാമറകള്‍ക്ക് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ ശക്തിയുമുണ്ട്. ഹാങ്ഗ്‌സോ നഗരത്തില്‍ പ്രാദേശിക ഭരണകൂടം ഏകദേശം 238 ഇത്തരം ക്യാമറകള്‍ സ്ഥാപിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.
ചൈനയിലെ ഏറ്റവും വിജയിച്ച നിര്‍മിത ബുദ്ധി കമ്പനികളിലൊന്നായ സെന്‍സ് ടൈമിന്റെ സിഇഒ പറയുന്നത് അവരുടെ സംവിധാനത്തിന് 4000 വ്യത്യസ്ഥതരം വാഹനങ്ങളെ തിരിച്ചറിയാനാകുമെന്നാണ്. മനുഷ്യരില്‍ പ്രായപൂര്‍ത്തിയായവരെയും കുട്ടികളെയും വേര്‍തിരിച്ചറിയാനാകും. ഒപ്പം ആണ്‍ പെണ്‍ വ്യത്യാസവും ഇത്തരം ക്യാമറ സംവിധാനത്തിന് തിരിച്ചറിയാനാകും
2020 മുതൽ 'ബ്ലാക്ക് മിറര്‍' എന്നപേരിൽ നിരീക്ഷണം ഏർപ്പെടുത്തി മാർക്കിടുന്ന സാഹചര്യത്തിലൂടെ ചൈനക്കാര്‍ ജീവിക്കേണ്ടി വരുമെന്ന മുന്നറിയിപ്പ് നേരത്തെതന്നെ നൽകി കഴിഞ്ഞിരുന്നതായും റിപ്പോർട്ടുകളുണ്ട്..
ഇതുപ്രകാരം പരമാവധി 800 മാര്‍ക്കാണ് ഓരോ പൗരനും ലഭിക്കുക. പട്ടികയില്‍ മുന്നിലുള്ളവര്‍ക്ക് മുന്തിയ ജീവിതസാഹചര്യങ്ങള്‍ ലഭ്യമാകും. അവര്‍ക്ക് വിമാനത്താവളങ്ങളില്‍ വിഐപി പരിഗണന ലഭിക്കും, വായ്പകളില്‍ ഇളവുണ്ടാകും, ഹോട്ടലുകളില്‍ പ്രത്യേക പരിഗണന കിട്ടും എന്തിനേറെ മക്കള്‍ക്ക് എളുപ്പത്തില്‍ മുന്തിയ സര്‍വ്വകലാശാലകളലേക്ക് പ്രവേശനം ലഭിക്കുക പോലും ചെയ്യും.
എന്നാല്‍ സർക്കാരിന്റെ ഇച്ഛക്കനുസരിച്ച് ജീവിക്കാത്തവര്‍ക്ക് കടുത്ത ശിക്ഷ ഉണ്ടാകും ആനുകൂല്യങ്ങള്‍ റദ്ദാക്കും..തൊഴിലവസരങ്ങള്‍ പോലും നഷ്ടമാകും . മോഷ്ടാക്കള്‍ക്കും നികുതിവെട്ടിപ്പുകാര്‍ക്കും നിയമവിരുദ്ധമായ സ്ഥലങ്ങളില്‍ പുകവലിക്കുന്നവര്‍ക്കടക്കം മാര്‍ക്കുകള്‍ കുറക്കപ്പെടും. സര്‍ക്കാര്‍ അനുമതിയില്ലാത്ത സ്ഥാപനങ്ങളില്‍ നിന്നും മദ്യവും വീഡിയോ ഗെയിമുകളും വാങ്ങുന്നതടക്കം അവരുടെ ഭാവി ജീവിതത്തെ കാര്യമായി തന്നെ ബാധിക്കും.
മോശം മാര്‍ക്ക് ലഭിക്കുന്ന ചൈനക്കാര്‍ക്ക് മികച്ച ഹൈ സ്പീഡ് ഇന്റര്‍നെറ്റ് സ്വപ്‌നമായി മാറും. ഇവരുടെ മക്കള്‍ക്ക് മികച്ച വിദ്യാഭ്യാസ അവസരങ്ങള്‍ പോലും നിഷേധിക്കപ്പെടുമെന്നും സൂചനയുണ്ടായിരുന്നു എന്നാൽ ഇപ്പോൾ നിരീക്ഷണ ക്യാമറകൾ വെച്ചിട്ടുള്ളത് കൊറോണയുടെ സാഹചര്യത്തിൽ മാത്രമാണെന്നാണ് സർക്കാർ ഭാഷ്യം. അതേസമയം ക്വാറന്റിനിലുള്ള ആളുകളുടെ വീടുകളില്‍ ക്യാമറ സ്ഥാപിക്കുമെന്ന് യാതൊരു ഔദ്യോഗിക പ്രസ്താവനയും ചൈന നടത്തിയിട്ടില്ല.
ചൈനീസ് സമൂഹ മാധ്യമ സൈറ്റായ വെയ്‌ബോയില്‍ തങ്ങളുടെ മുന്‍ വാതിലിനോടു ചേര്‍ന്നു പിടിപ്പിച്ചിരിക്കുന്ന ക്യാമറകളുടെ ചിത്രം ചിലര്‍ പോസ്റ്റു ചെയ്തിട്ടുണ്ട്. അയര്‍ലൻഡില്‍ നിന്നുള്ള പ്രവാസിയായ ഇയന്‍ ലാഹിഫ് ബെയ്ജിങില്‍ തിരിച്ചെത്തി, തന്റെ അപ്പാര്‍ട്ട്‌മെന്റിന്റെ മുന്‍ വാതിലിനു മുന്നില്‍ നില്‍ക്കുമ്പോഴാണ് പുറത്തെ ഭിത്തിയില്‍ യാതൊരു മുന്നറിയിപ്പുമില്ലാതെ വച്ചിരിക്കുന്ന ക്യാമറ കണ്ടത് എന്ന് പറയുന്നു . ബെയ്ജിങില്‍ എത്തുന്നവരെല്ലാം കൊറോണാവൈറസ് വ്യാപനം തടയാന്‍ ക്വാറന്റിന്‍ നടത്തണമെന്നതാണ് നിയമം.
മുന്‍വാതിലിനടുത്ത് ക്യാമറ ഇരിക്കുക എന്നു പറഞ്ഞാല്‍ അത് സ്വകാര്യത പാടെ തകര്‍ക്കുമെന്നാണ് ഇയന്‍ പറയുന്നത്. കാര്യമായ രീതിയില്‍ ഡേറ്റ ലഭിക്കാന്‍ തന്നെയായിരിക്കണം ക്യാമറ സ്ഥാപിച്ചിരിക്കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഇതു നിയമപരമാണോ എന്ന് തനിക്കറിയില്ലെന്നും ഇയന്‍ പറഞ്ഞു.
ചൈനയില്‍ ഇന്റര്‍നെറ്റ് ബ്രൗസിങ് അടക്കമുളള കാര്യങ്ങള്‍ നരീക്ഷിക്കപ്പെടുന്നുണ്ട്. പലര്‍ക്കും ലഭിക്കുന്നത് സെന്‍സര്‍ ചെയ്ത ഇന്റര്‍നെറ്റ് ആണു താനും. ബെയ്ജിങില്‍ നിന്ന് കൊറോണാവൈറസ് പടര്‍ന്ന ഹ്യൂബെയ് പ്രൊവിന്‍സില്‍ പോയി വന്ന ഒരാളോട് വീടിനു മുന്നില്‍ ക്യാമറയും അലാമും സ്ഥാപിക്കുമെന്ന് പറഞ്ഞിരുന്നു.
താന്‍ ഈ നീക്കത്തെ പരിപൂര്‍ണ്ണമായും അംഗീകരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നുവെന്നാണ് ഈ വ്യക്തി പറഞ്ഞത്. ചിലരെങ്കിലും ഇതു തങ്ങളുടെ പുതിയ ജീവിതത്തിന്റെ തുടക്കമായി അംഗീകരിച്ചു കീഴടങ്ങി എന്നാണു ഇതിൽ നിന്ന് മനസ്സിലാകുന്നത് .വീടിനുള്ളിലെ ക്യാമറ മാനസികമായി തകര്‍ക്കുന്നു എന്ന് പറയുന്ന വരും ഉണ്ട്
ചിലര്‍ പറയുന്നത് തങ്ങളുടെ വീടിനുള്ളിലും സർക്കാർ നിരീക്ഷണ ക്യാമറ സ്ഥാപിച്ചിട്ടുണ്ട് എന്നാണ്. പലരുടെയും പ്രശ്‌നം തങ്ങളുടെ വീട്ടില്‍ നടക്കുന്ന കാര്യങ്ങള്‍ കമ്മ്യൂണിറ്റി വര്‍ക്കര്‍മാരാണ് നിരീക്ഷിക്കുന്നത് എന്നതാണ്.
മഹാവ്യാധി പടര്‍ന്നതോടെ കമ്യൂണിറ്റിവര്‍ക്കര്‍മാര്‍ക്ക് ധാരാളം അധികാരം നല്‍കിയിരിക്കുകയാണ്. ആളുകള്‍ ക്വാറന്റിനില്‍ തുടരുന്നുവെന്ന് ഉറപ്പിക്കേണ്ടത് അവരുടെ ചുമതലയാണ്. സദാ തങ്ങളെ നോക്കിയിരിക്കുന്ന ക്യാമറയുമായി പൊരുത്തപ്പെടാനാകാത്തവരും അതേസമയം പുതിയ യാഥാര്‍ഥ്യമായി അംഗീകരിച്ച് മുന്നോട്ട് പോകാൻ നിർബന്ധിതരായവരും ഇന്നു ചൈനയില്‍ ഉണ്ടെന്നു പറയുന്നു
https://www.facebook.com/Malayalivartha























