വിശന്നു കരഞ്ഞുറങ്ങുന്ന മക്കളെ പറ്റിക്കാന്‍ പാത്രത്തില്‍ കല്ല് പുഴുങ്ങിയൊരമ്മ; ലോക്ഡൌണ്‍ കാലത്തെ ഹൃദയഭേദകമീ കാഴ്ച

കൊറോണ എന്ന കുഞ്ഞൻ വൈറസ് ലോകരാജ്യങ്ങളെ ഒന്നടങ്കം മുൾമുനയിൽ നിർത്തിയിരിക്കുകയാണ്. നിര്വചനകൾക്ക് അതീതമായി രോഗം പടർന്നു പിടിക്കുകയാണ്. ലോക് ഡൗൺ പോലുള്ള നടപടികളിൽ കൂടെ മാത്രമേ രോഗവ്യാപനത്തെ പിടിച്ചു കെട്ടാൻ സാധിക്കുകയുള്ളു. എന്നാൽ ലോക്ഡൗൺ വിതക്കുന്ന ദുരിതവും എത്രകൊണ്ടൊന്നും തള്ളിക്കളയേണ്ട ഒന്നല്ല.
തുടച്ചുനീക്കാനാവാത്ത വിധം പടര്‍ന്നുപിടിച്ച പട്ടിണിയാണ് കെനിയ എന്ന കിഴക്കന്‍ ആഫ്രിക്കന്‍ രാഷ്ട്രത്തെ ഏറ്റവും ദുരിതത്തിലാഴ്ത്തിയിരിക്കുന്നത്. ലോക്ഡൌണ്‍ കൂടി ഏര്‍പ്പെടുത്തിയതോടെ ദുരിതത്തിലായിപ്പോയി ഇവിടുത്തെ പാവങ്ങള്‍. സ്വന്തം കുഞ്ഞുങ്ങളുടെ വിശപ്പടക്കാന്‍ പോലും കഴിയാതെ അവരെ പറ്റിക്കാനായി കല്ലുകള്‍ പുഴുങ്ങാന്‍ വച്ച അമ്മയുടെ നിസ്സഹായാവസ്ഥ ഏവരുടെയും ഹൃദയത്തിൽ ഒരു നൊമ്പരമായിതുടരും.
മൊമ്പാസയിലുള്ള പെനീന ബഹതി കിറ്റ്‌സാപ്പ് വിധവയാണ് പാത്രത്തില്‍ വെള്ളം വച്ച് അതില്‍ കുറച്ചു കല്ലുകളുമിട്ട് പുഴുങ്ങാന്‍ വച്ചത്. കുട്ടികള്‍ അത് ഭക്ഷണമാണെന്ന് കരുതി കാത്തിരുന്നു ഉറങ്ങിപ്പോകുമെന്ന് കരുതിയാണ് താനങ്ങിനെ ചെയ്തതെന്ന് ഈ പാവം അമ്മ പറയുന്നു. മൂത്ത കുട്ടികള്‍ക്ക് ഭക്ഷണമില്ലെന്ന് പറഞ്ഞാല്‍ മനസിലാകും. എന്നാല്‍ ഇളയ കുട്ടിക്ക് ആ പ്രായമല്ല, അവനെ പറ്റിക്കാനാണ് കല്ലുകള്‍ പാചകം ചെയ്തത്.
നിരക്ഷരയായ പെനീന ഒരു അലക്കുകാരിയാണ്. അടുത്ത വീടുകളില്‍ പോയി തുണിയലക്കി ലഭിക്കുന്ന തുച്ഛമായ വരുമാനം കൊണ്ടാണ് ഇവര്‍ ജീവിക്കുന്നത്. കോവിഡ് വന്നതോടെ സാമൂഹിക അകലം പാലിക്കണമെന്ന നിര്‍ദ്ദേശം വന്നതോടെ പെനീനയുടെ ഒട്ടും സ്ഥിരമല്ലാത്ത ഈ ജോലിയും നഷ്ടപ്പെട്ടു. ലോക്ഡൌണായതോടെ പൂര്‍ണ്ണമായും പട്ടിണിയിലായി. രണ്ടും മുറികളും വെള്ളവും വൈദ്യുതിയുമില്ലാത്ത ചെറിയ വീട്ടിലാണ് പെനീനയും മക്കളും താമസിക്കുന്നത്.
പെനീനയുടെ ദയനീയാവസ്ഥ കണ്ട അയൽവാസിയായ പ്രിസ്ക മോമൻവി മാധ്യമങ്ങളെ അറിയിക്കുകയും അവർക്കായി ഒരു ബാങ്ക് അക്കൗണ്ട് തുറക്കുകയും ചെയ്തു. തുടര്‍ന്ന് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും സഹായപ്രവാഹമായിരുന്നു. കെനിയക്കാരില്‍ സഹായം ലഭിച്ചതില്‍ അത്ഭുതപ്പെട്ടിരിക്കുകയാണ് പെനീന, മാത്രമല്ല ലോകത്ത് ഇത്രയധികം ആളുകള്‍ സ്നേഹമുള്ളവരുണ്ടോ എന്നും അവര്‍ ചോദിക്കുന്നു. വാര്‍ത്ത പുറത്തുവന്നതിന് ശേഷം നിരവധി പേര്‍ സഹായം വാഗ്ദാനം ചെയ്ത് വിളിക്കുന്നുണ്ടെന്നും പെനീന പറഞ്ഞു.
https://www.facebook.com/Malayalivartha























