ചൈനക്ക് മുന്നറിയിപ്പുമായി അമേരിക്ക; ചൈനക്കെതിരെ വ്യാപാര ഭീഷണിയുമായി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് രംഗത്ത്

കോവിഡ് മഹാമാരിയില്‍ പ്രതിസ്ഥാനത്തു നിര്‍ത്തി ചൈനയ്‌ക്കെതിരെ തുടര്‍ച്ചയായി വിമര്‍ശന ശരങ്ങള്‍ തൊടുത്തുവിട്ട് അമേരിക്ക. വൈറസിന്റെ തീവ്രതയെപ്പറ്റി ചൈനീസ് സര്‍ക്കാര്‍ രാജ്യാന്തര സമൂഹത്തോടു മനഃപൂര്‍വം മറച്ചുവച്ചുവെന്നാണ് അമേരിക്കയുടെ ആരോപണം
ഇപ്പോഴിതാ ചൈനക്കെതിരെ വ്യാപാര ഭീഷണിയുമായി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് രംഗത്ത്. 200 ബില്ല്യണ്‍ ഡോളറിന്റെ അമേരിക്കന്‍ ഉല്‍പന്നങ്ങളും സേവനങ്ങളും വാങ്ങിയില്ലെങ്കില്‍ ചൈനയുമായുള്ള വ്യാപാരക്കരാര്‍ അമേരിക്ക റദ്ദാക്കുമെന്ന് ട്രംപ് മുന്നറിയിപ്പ് നല്‍കി. ചൈനയുടെ നടപടി എന്താണെന്ന് അമേരിക്ക നിരീക്ഷിക്കുകയാണ്. ചൈന അമേരിക്കയെ മുതലെടുത്തു. അവര്‍ അമേരിക്കന്‍ ഉല്‍പന്നങ്ങള്‍ വാങ്ങണം. ഇല്ലെങ്കിര്‍ കാര്യങ്ങള്‍ ലളിതമാണ്. കരാര്‍ റദ്ദാക്കും. തന്നെ തെരഞ്ഞെടുക്കുന്നത് കാണാന്‍ ചൈന ആഗ്രഹിക്കുന്നില്ലെന്നും ട്രംപ് പറഞ്ഞു.
അത് മാത്രമല്ല മുമ്പ് കൊറോണവൈറസ് ബാധയുമായി ബന്ധപ്പെട്ട് ചൈനയെ കൂടുതൽ പ്രതികൂട്ടിലാക്കുന്ന റിപ്പോർട്ടുകളാണ് അമേരിക്കയും യൂറോപ്യൻ രാജ്യങ്ങളും പുറത്തുവിടുന്നത്. കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ടാൽ എന്തു സംഭവിക്കുമെന്ന് ചൈനയ്ക്ക് കൃത്യമായി നേരത്തെ തന്നെ അറിയാമായിരുന്നുവെന്നും എല്ലാം ഒളിപ്പിച്ചു വയ്ക്കുകയാണ് ചെയ്തതെന്നും അമേരിക്ക ആരോപിക്കുന്നു. യുഎസ് ഭരണകൂടത്തിന്റെ വിമർശനത്തെ ആഭ്യന്തര സുരക്ഷാ വകുപ്പും പിന്തുണച്ച് രംഗത്തെത്തി. ഈ റിപ്പോർച്ച് ഇതിനകം തന്നെ മാധ്യമങ്ങൾക്ക് ചോർന്നുകിട്ടിയിട്ടുണ്ട്.
ദുരിതകാലം മുന്‍കൂട്ടി കണ്ട് ഇറക്കുമതി കൂട്ടുകയും കയറ്റുമതി കുറയ്ക്കുകയുമാണു ചൈന ചെയ്തതെന്നും ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഹോംലാന്‍ഡ് സെക്യൂരിറ്റിയുടെ (ഡിഎച്ച്‌എസ്) റിപ്പോര്‍ട്ടില്‍ പറയുന്നതായി രാജ്യാന്തര മാധ്യമമായ സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്തു.
കോവിഡ് വ്യാപനമുണ്ടാകുമെന്നു ലോകാരോഗ്യ സംഘടനയെ ജനുവരിയില്‍ അറിയിച്ചതിനു പിന്നാലെ മരുന്ന് ഉള്‍പ്പെടെയുള്ള മെഡിക്കല്‍ സാമഗ്രികളുടെ കയറ്റുമതി ചൈന നിര്‍ത്തിയെന്നും ഡിഎച്ച്‌എസ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ഈ റിപ്പോര്‍ട്ട് പിന്നീട് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക് പോംപെയോ ശരിവയ്ക്കുകയും ചെയ്തു.
'നിങ്ങള്‍ക്ക് ഇപ്പോഴാണ് ശരിയായ സത്യങ്ങള്‍ കിട്ടിയത്. ലോകം സമയാസമയത്തു കാര്യങ്ങള്‍ അറിയരുതെന്ന ചിന്തയിലാണു ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടി ഇതെല്ലാം ചെയ്തതെന്നു നമുക്ക് ഉറപ്പിക്കാനാകും' എന്നാണ് ഒരു ടിവി പരിപാടിയില്‍ പോംപെയോ പറഞ്ഞത്. ചൈനയുടെ നടപടിക്കു പലതരത്തില്‍ തിരിച്ചടി നല്‍കാനായി ട്രംപ് ഭരണകൂടം ദീര്‍ഘകാല പദ്ധതിക്കു രൂപം നല്‍കുന്നുവെന്ന വിവരത്തിനു പിന്നാലെയാണു പോംപെയോയുടെ പ്രസ്താവന എന്നതും ശ്രദ്ധേയമാണ്.
മാത്രമല്ല ചൈനീസ് ഉല്‍പ്പനങ്ങള്‍ക്ക് അമേരിക്ക നികുതി വര്‍ധന വരുത്തിയപ്പോള്‍ ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ് അമേരിക്കയില്‍ നിന്ന് 200 ബില്ല്യണ്‍ ഡോളര്‍ വിലവരുന്ന ഉല്‍പന്നങ്ങള്‍ വാങ്ങാമെന്ന് ഉറപ്പ് നല്‍കിയിരുന്നു. ഇക്കാര്യമാണ് ട്രംപ് ഓര്‍മ്മിപ്പിച്ചത്.
നേരത്തെ അമേരിക്കയും ചൈനയും തമ്മിലുള്ള വ്യാപാര യുദ്ധമായിരുന്നു ആഗോള സാമ്പത്തിക രംഗത്തെ പ്രതികൂലമായി ബാധിച്ചത്. ചൈനീസ് ഉല്‍പ്പന്നങ്ങള്‍ക്ക് അമേരിക്ക കുത്തന നികുതി വര്‍ധിപ്പിച്ചപ്പോള്‍ ചൈനയും തിരിച്ചടിച്ചു. പിന്നീടാണ് ഇരുരാജ്യങ്ങളും ധാരണയിലെത്തിയത്. കൊവിഡിന്റെ വ്യാപനത്തിന് ചൈനയാണ് കാരണമെന്നും ചൈനീസ് ഉല്‍പ്പന്നങ്ങള്‍ക്ക് നികുതി വര്‍ധിപ്പിക്കുമെന്നും ട്രംപ് നേരത്തെയും ഭീഷണി മുഴക്കിയിരുന്നു.
ജനുവരിയിൽ ചൈന കയറ്റുമതി കുറയ്ക്കുകയും ഫെയ്സ് മാസ്കുകൾ, സർജിക്കൽ ഗൗണുകൾ, കയ്യുറകൾ എന്നിവ പോലുള്ള അടിസ്ഥാന മെഡിക്കൽ ഉൽപ്പന്നങ്ങളുടെ ഇറക്കുമതി കുത്തനെ വർധിപ്പിക്കുകയും ചെയ്തിരുന്നു. അതേസമയം, കയറ്റുമതി നിയന്ത്രണങ്ങൾ കൊണ്ടുവരികയും ചെയ്തിരുന്നു എന്നാണ് ആരോപണം.
95 ശതമാനം നേരാണെന്നു തോന്നുന്ന ഈ നീക്കം അത്ര നല്ലതല്ലെന്നും രോഗത്തിന്റെ തീവ്രത ചൈന മനഃപൂർവ്വം മറച്ചുവെച്ചതായും യുഎസ് രഹസ്യാന്വേഷണ വിലയിരുത്തൽ നിഗമനം ചെയ്യുന്നു. കൊറോണ വൈറസ് ഒരു പകർച്ചവ്യാധിയാണെന്ന് ചൈനയ്ക്ക് അറിയാമായിരുന്നുവെങ്കിലും ലോകാരോഗ്യ സംഘടനയെ അറിയിക്കാൻ വൈകിപ്പിച്ചു. എന്താണ് സംഭവിക്കുന്നതെന്ന് പോലും ലോകത്തെ അറിയിക്കാൻ ചൈന തയാറായില്ലെന്നും ആരോപണമുണ്ട്.
പുറത്തായ പുതിയ വിവരങ്ങൾ ചൈന– അമേരിക്ക സംഘർഷവും വാക്പോരും ശക്തമാക്കും. കൊറോണ കാരണം ആയിരക്കണക്കിന് അമേരിക്കക്കാരാണ് മരിച്ചത്. പ്രസിഡന്റ് ഡോണൾഡ് ട്രംപും സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോയുമടക്കം യുഎസിലെ ഉന്നത ഉദ്യോഗസ്ഥർ ആവർത്തിച്ച് പരാമർശിക്കുന്നത് മഹാമാരി ചൈനയുടെ തെറ്റിന്റെ ഫലമാണ് എന്നാണ്. വുഹാനിലെ ലാബിൽ നിന്ന് ചോര്‍ന്നതല്ലെന്ന് തെളിയിക്കാൻ ചൈനയ്ക്ക് മേല്‍ പൊതുജനങ്ങളും മാധ്യമങ്ങളും സമ്മർദ്ദം ചെലുത്തുന്നുണ്ട്.
https://www.facebook.com/Malayalivartha























