അമേരിക്കയും ചൈനയും തമ്മിലുള്ള കൊറോണ വൈറസ് യുദ്ധവും ചേരിപ്പോരും മുറുകുന്നു

അമേരിക്കയും ചൈനയും തമ്മിലുള്ള കൊറോണ വൈറസ് യുദ്ധവും ചേരിപ്പോരും മുറുകുന്നു : ചൈന മരുന്ന് കയറ്റുമതി നിര്‍ത്തിയ അവസ്ഥ വരെ ഉണ്ടായിരിക്കുകയാണ് . മാത്രമല്ല യുഎസ് സൈന്യം ദക്ഷിണ ചൈനാ കടലിൽ വളഞ്ഞിരിക്കുന്നു യുഎസ് ഇന്തോ-പസഫിക് കമാൻഡും യുഎസ് സ്ട്രാറ്റജിക് കമാൻഡും സംയുക്ത ബോംബർ ടാസ്‌ക് ഫോഴ്‌സിന്റെ ഭാഗമായി എസ്ഡിയിലെ എൽസ്‌വർത്ത് എയർഫോഴ്‌സ് ബേസിലെ 28-ാമത്തെ ബോംബ് വിംഗിൽ നിന്നുള്ള ബി -1 ബി ലാൻസറുകൾ 32 മണിക്കൂർ യാത്ര ചെയ്തു. അമേരിക്കൻ വ്യോമസേന വ്യാഴാഴ്ച വാർത്താക്കുറിപ്പിൽ അറിയിച്ചു. ഈ നീക്കങ്ങളാൽ ലോകത്തിന്റെ ഉറക്കം കെടുത്തുന്നത്. ചൈനയ്‌ക്കെതിരെ അമേരിക്ക നീങ്ങിയാൽ അത് മറ്റൊരു ലോക മഹായുദ്ധത്തിന് വഴിയൊരുക്കും.
ഇപ്പോഴിതാ ചൈനയിൽ നിന്നും അത്യധുനിക എച്ച് -20 സ്റ്റെല്‍ത് ബോംബര്‍ വിമണ്ണ്ങ്ങൾ പുറത്തിറക്കാനൊരുങ്ങുന്നു എന്ന വാർത്ത പുറത്ത് വരികയാണ് നവംബറില്‍ അന്ന് പുറത്തിറക്കാനൊരുങ്ങി ഇവ പുറത്തിറങ്ങുക . ഴുഹായ് എയര്‍ഷോയില്‍ ബോംബര്‍ വിമാനം പ്രദര്‍ശിപ്പിക്കും. ഇത്തരത്തിൽ ഴുഹായ് എയര്‍ഷോയില്‍ ബോംബര്‍ പ്രദര്‍ശിപ്പിക്കുന്നതിലൂടെ പ്രതിച്ഛായ വര്‍ധിപ്പിക്കുകയാണ് ചൈനയുടെ ലക്ഷ്യം. കൊവിഡ് പ്രതിസന്ധിയില്‍ നിന്ന് ചൈന മുക്തമായെന്നും പ്രതിരോധ രംഗത്ത് ചൈന ശക്തമാണെന്ന് തെളിയിക്കുകയുമാണ് ലക്ഷ്യം. ചൈന സ്റ്റെല്‍ത് ബോംബര്‍ വികസിപ്പിച്ചത് ആശങ്കയോടെയാണ് ഇന്‍ഡോ-പസിഫിക് മേഖല വീക്ഷിക്കുന്നത്. ന്യൂ ജനറേഷന്‍ സ്ട്രാറ്റജിക് ബോംബറായ സ്‌റ്റെല്‍ത് ഈ വര്‍ഷം സൈന്യത്തിന് കൈമാറാനാകുമെന്നായിരുന്നു പ്രതീക്ഷ. എന്നാല്‍ കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് ബോംബര്‍ പുറത്തിറക്കുന്നത് അന്താരാഷ്ട്ര ബന്ധങ്ങളെ എങ്ങനെ ബാധിക്കുമെന്ന് ബീജീംഗ് വ്യക്തമാക്കിയെന്ന് സൗത് ചൈന മോണിംഗ് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു.
സ്്‌റ്റെല്‍ത് ബോംബര്‍ പുറത്തിറക്കുന്നത് ചൈനയുടെ ഏറെക്കാലത്തെ പ്രതീക്ഷയായിരുന്നു. 2016ലാണ് ബോംബര്‍ നിര്‍മാണം തുടങ്ങുന്നത്. 2025ഓടെ മാത്രമേ ചൈന സ്റ്റെല്‍ത് ബോംബര്‍ വികസിപ്പിക്കൂവെന്ന് യുഎസ് പ്രതിരോധ മന്ത്രാലയം നേരത്തെ റിപ്പോര്‍ട്ട് പുറത്തുവിട്ടിരുന്നു. എന്നാല്‍, അമേരിക്കയുടെ കണക്കുകൂട്ടല്‍ തെറ്റിച്ച് അഞ്ച് വര്‍ഷം മുമ്പേ ആയുധം സജ്ജമാക്കാന്‍ ചൈനക്ക് സാധിച്ചു. നിലവില്‍ എച്ച് -6 ബോംബര്‍ വിമാനങ്ങളാണ് ചൈന ഉപയോഗിക്കുന്നത്.
എച്ച്-20 സ്റ്റെല്‍ത് ബോംബര്‍ വിമാനങ്ങളുടെ ഡിസൈന്‍ ചൈന വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചു. യുഎസ് ബി-2 ജെറ്റിന് സമാനമാണ് ചൈനയുടെ ബോംബര്‍. ചൈനയുടെ അവകാശ വാദങ്ങള്‍ കൃത്യമാണെങ്കില്‍ അമേരിക്കയുടെ ബോംബര്‍ വിമാനത്തേക്കാള്‍ പ്രഹരശേഷിയുണ്ടാകും. 8500 കിലോമീറ്ററാണ് റെഞ്ച് അവകാശപ്പെടുന്നത്.
മേഖലയിലെ അന്താരാഷ്ട്ര ബന്ധങ്ങളെ ബാധിക്കുമെന്നാണ് ചൈനയുടെ നിരീക്ഷണം
https://www.facebook.com/Malayalivartha























