മാലദ്വീപില്‍ നിന്നു മടങ്ങിപ്പോകുന്നവര്‍ ജോലി രാജിവയ്ക്കണം, പ്രവാസികള്‍ പ്രതിസന്ധിയില്‍

മാലദ്വീപിലെ ഇന്ത്യക്കാരെ തിരിച്ചുകൊണ്ടുവരാന്‍ കേന്ദ്രസര്‍ക്കാര്‍ തയാറെടുക്കവേ, മടങ്ങിപ്പോകുന്നവര്‍ ജോലി രാജിവയ്ക്കണമെന്ന അവിടുത്തെ സര്‍ക്കാര്‍ നിലപാട് പ്രവാസികളെ പ്രതിസന്ധിയിലാക്കി.
ഈ മാസം 20 മുതല്‍ അവിടെ സ്‌കൂള്‍ അവധി തുടങ്ങുമെന്നിരിക്കേ സ്‌കൂള്‍ അധ്യാപകരടക്കമുള്ളവരോടാണ് ഇത്തരത്തിലൊരു നിര്‍ദേശം വച്ചിരിക്കുന്നത്. അവധിക്കു നാട്ടിലേക്കു വരാനിരുന്നവരോടും രാജിവയ്ക്കാന്‍ ആവശ്യപ്പെട്ടതായി അറിയുന്നു. ആനുകൂല്യങ്ങളൊന്നും നല്‍കാതിരിക്കാനുള്ള തന്ത്രമാണിതെന്നും ഇക്കാര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്നുമാാണ് ആവശ്യം.
തിരിച്ചുകൊണ്ടുവരുന്നതു സംബന്ധിച്ചും ആശയക്കുഴപ്പമുണ്ട്. തലസ്ഥാനമായ മാലെയില്‍ നിന്നാണ് കൊച്ചിയിലേക്കുള്ള കപ്പല്‍ പുറപ്പെടുന്നത്. മാലെയിലേക്കു സ്വന്തം ചെലവിലെത്തണമെന്നാണ് ഹൈക്കമ്മിഷന്‍ അറിയിച്ചിരിക്കുന്നത്. മാലദ്വീപിലെ മലയാളികളില്‍ ഭൂരിപക്ഷവും അധ്യാപകരാണ്. ഇവരുടെ രണ്ടു മാസത്തെ ശമ്പളത്തിലേറെയാണ് ചില ദ്വീപുകളില്‍നിന്ന് ഇവിടെ എത്താന്‍ വേണ്ടിവരുന്ന 34,000 റുഫിയ (1.45 ലക്ഷം ഇന്ത്യന്‍ രൂപ). വിവിധ ദ്വീപുകളിലുള്ളവര്‍ക്ക് ഇതിനു വലിയ ചെലവുവരും.
ലോക്ഡൗണിലുള്ള തലസ്ഥാനത്തേക്ക് എങ്ങനെ എത്തുമെന്നതും പ്രശ്‌നം. മാലെയില്‍ മാത്രമാണ് ഇപ്പോള്‍ കോവിഡ് വലിയ തോതിലുള്ളത്. രോഗഭീഷണിയില്ലാത്ത മറ്റു ദ്വീപുകളിലുള്ളവരും അവിടെയെത്തണമെന്ന നിര്‍ദേശവും ആശയക്കുഴപ്പമുണ്ടാക്കിയിട്ടുണ്ട്.
https://www.facebook.com/Malayalivartha























