കൂടുതല്‍ രാജ്യങ്ങള്‍ ഇളവുകളിലേക്ക് നീങ്ങുമ്പോള്‍ ജപ്പാനില്‍ അടിയന്തരാവസ്ഥ നീട്ടുന്നു

ഇറ്റലി, തായ്ലന്‍ഡ്, ഓസ്‌ട്രേലിയ, മലേഷ്യ, ജോര്‍ദാന്‍ എന്നിങ്ങനെ കൂടുതല്‍ രാജ്യങ്ങള്‍ ലോക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവ് പ്രഖ്യാപിച്ചു. ഈമാസം 12 മുതലാണ് സിംഗപ്പൂരില്‍ ഇളവ്. ദക്ഷിണ കൊറിയയില്‍ സ്‌കൂളുകള്‍ 13-നു തുറക്കും.
ജപ്പാനില്‍ അടിയന്തരാവസ്ഥ ഈ മാസാവസാനം വരെ നീട്ടാന്‍ നീക്കം. ഫുക്കുവോക്കയില്‍ അടുത്തവര്‍ഷം നടക്കാനിരുന്ന അക്വാറ്റിക് ലോക ചാംപ്യന്‍ഷിപ് 2022 മേയ് 13-ലേക്കു മാറ്റി. ന്യൂസീലന്‍ഡില്‍ ആദ്യമായി പുതിയ രോഗികളില്ലാത്ത ദിവസം ആയിരുന്നു. ദക്ഷിണ കൊറിയയിലും പുതിയ രോഗബാധിതരുടെ എണ്ണം പൂജ്യത്തിലേക്ക് എത്തി്. ഇതേസമയം, റഷ്യയിലും ബംഗ്ലദേശിലും രോഗം പടരുന്നത് തുടരുന്നു.
യുഎസ് ഛരാജ്യത്ത് ഒരുലക്ഷം പേരെങ്കിലും മരിക്കുമെന്നു യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. വര്‍ഷാവസാനത്തോടെ വാക്‌സിന്‍ വികസിപ്പിക്കുമെന്നു പറഞ്ഞ അദ്ദേഹം തിരഞ്ഞെടുപ്പു പ്രചാരണവും പുനരാരംഭിച്ചു. വാക്‌സിന്‍ വികസിപ്പിക്കാന്‍ ഒന്നരവര്‍ഷം വേണ്ടിവരുമെന്ന് ആരോഗ്യ വിദഗ്ധര്‍ പറയുന്നതിനിടെയാണ് ട്രംപിന്റെ പ്രവചനം. വാക്‌സിന്‍ വികസിപ്പിക്കാന്‍ വര്‍ഷങ്ങള്‍ വേണ്ടിവരുമെന്നു ജര്‍മനിയും പ്രതികരിച്ചു. വീണ്ടും പ്രസിഡന്റായാല്‍ രാജ്യത്തിന്റെ സാമ്പത്തികനിലയിലും പുരോഗതിയിലും വന്‍ മുന്നേറ്റമുണ്ടാകുമെന്നു ട്രംപ് അവകാശപ്പെട്ടു. സ്‌കൂളുകളും കോളജുകളും സെപ്റ്റംബറോടെ തുറക്കുമെന്നും അദ്ദേഹം പറഞ്ഞു.
ബ്രസീല്‍, ടാന്‍സാനിയ പ്രസിഡന്റുമാര്‍ രോഗത്തിന്റെ ഗൗരവം ഇതുവരേയും പൂര്‍ണ്ണമായി ഉള്‍ക്കൊണ്ടിട്ടില്ല. ബ്രസീലില്‍ ഒരു ലക്ഷത്തിലേറെ പേര്‍ക്കു രോഗം ബാധിക്കുകയും ഏഴായിരത്തിലേറെപ്പേര്‍ മരിക്കുകയും ചെയ്തിട്ടും പ്രസിഡന്റ് ജൈര്‍ ബൊല്‍സൊനാരോയ്ക്കു കൂസലില്ല. പാര്‍ലമെന്റിനും കോടതിക്കും എതിരെ കഴിഞ്ഞദിവസം പാര്‍ട്ടി നടത്തിയ റാലിയില്‍ ഇദ്ദേഹവും പങ്കെടുത്തു.
ടാന്‍സനിയ പ്രസിഡന്റ് ജോണ്‍ മഗ്ഫുലിക്കാകട്ടെ രോഗപരിശോധനാ കിറ്റുകളില്‍ വിശ്വാസമില്ല. മഡഗാസ്‌കറില്‍നിന്ന് പച്ചമരുന്ന് വാങ്ങാന്‍ ഉത്തരവു നല്‍കിയിരിക്കുകയാണ് ഇപ്പോള്‍.
റഷ്യ : പുതുതായി 10,581 കേസുകള്‍. മുന്‍ ദിവസത്തേതില്‍നിന്നു നേരിയ കുറവു മാത്രം. ആകെ രോഗികള്‍ 1.45 ലക്ഷം കടന്നു.
അഫ്ഗാനിസ്ഥാന്‍ : തലസ്ഥാനമായ കാബൂളില്‍ മൂന്നിലൊന്നു പേര്‍ക്കും രോഗം ബാധിച്ചെന്ന പഠന റിപ്പോര്‍ട്ടിനെത്തുടര്‍ന്ന് ആരോഗ്യവകുപ്പിന്റെ മുന്നറിയിപ്പ്.
ബംഗ്ലദേശ് : രോഗികളുടെ എണ്ണം 10,000 കടന്നു. ഒറ്റദിവസം 688 പുതിയ കേസ്. രോഗികളുടെ എണ്ണത്തില്‍ ഒരാഴ്ചയായി വര്‍ധന.
സിംഗപ്പൂര്‍ : ഒറ്റദിവസം 573 പുതിയ കേസ്. ഇതിനകം ഇന്ത്യക്കാരായ 4,800 കുടിയേറ്റ തൊഴിലാളികള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ഇന്ത്യന്‍ ഹൈക്കമ്മിഷണര്‍. വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ 3,500 പേര്‍ ഇന്ത്യയിലേക്കു മടങ്ങാന്‍ റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
മലേഷ്യ : റെക്കോര്‍ഡിട്ട് ഒറ്റദിവസം 122 പുതിയ കേസ് റിപ്പോര്‍ട്ട് ചെയ്‌തെങ്കിലും ഭക്ഷണശാലകളും വ്യാപാരസ്ഥാപനങ്ങളും തുറന്നു.
ഇന്തൊനീഷ്യ : ഒറ്റദിവസം 395 പുതിയ കേസ്. ആകെ രോഗികള്‍ 11,500 കടന്നു.
ഓസ്‌ട്രേലിയ : സ്‌കൂളുകള്‍ തുറന്നെങ്കിലും സിഡ്‌നിയില്‍ വിദ്യാര്‍ഥിക്കു രോഗം സ്ഥിരീകരിച്ചതോടെ തീരുമാനം പുനഃപരിശോധിക്കണമെന്ന് ആവശ്യം.
റിയാദ് : കോവിഡിന്റെ പശ്ചാത്തലത്തില്‍ സ്വകാര്യ മേഖലാ തൊഴിലാളികളുടെ തൊഴില്‍ ദിനങ്ങളും ശമ്പളവും അടുത്ത 6 മാസത്തേക്കു കുറയ്ക്കാന്‍ സൗദി അറേബ്യയില്‍ തൊഴിലുടമകള്‍ക്ക് അനുവാദം.
അതിനുള്ള പ്രധാന നിര്‍ദേശങ്ങള്‍ പ്രധാന നിര്‍ദേശങ്ങള്‍ ഇവയാണ്: വേതനത്തിന്റെ 40 ശതമാനത്തിലധികം കുറയ്ക്കാന്‍ പാടില്ല. 6 മാസത്തിനുശേഷം പഴയ വേതനം പുനഃസ്ഥാപിക്കണം. വേതനം 40 ശതമാനത്തിലേറെ കുറച്ചാലേ പരാതിപ്പെടാന്‍ അവകാശമുള്ളൂ. ജോലി സാഹചര്യമനുസരിച്ച് കമ്പനിയുടമയക്ക് വാര്‍ഷികാവധി തീരുമാനിക്കാം. ഇത് ഒന്നിച്ചോ ഭാഗികമായോ നല്‍കാനും നേരത്തെയാക്കാനും സ്വാതന്ത്ര്യം. അവധിക്കാല വേതനം നേരത്തെയുള്ളതുപോലെ നല്‍കണം. ഉടമ അനുവദിച്ചാല്‍ വേതനമില്ലാത്ത അവധിയെടുക്കാം. 6 മാസത്തിനിടെ തൊഴില്‍ കരാര്‍ അവസാനിപ്പിക്കാന്‍ കമ്പനിയെ അനുവദിക്കില്ല.
https://www.facebook.com/Malayalivartha























