Widgets Magazine 

29
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തിരുവനന്തപുരം പേട്ടയിൽ റെയിൽവേ ട്രാക്കിന് സമീപം തീപിടിത്തം; ട്രെയിൻ സർവീസുകൾ തടസ്സപ്പെട്ടു...


കരിങ്കൊടി മാമാങ്കം... അമിത് ഷായെ കരിങ്കൊടി കാണിച്ചതിൽ യുവമോർച്ചക്കാർ ഇളകി, പ്രിയങ്ക ഗാന്ധിക്കും ചെന്നിത്തലയടക്കമുള്ള മന്ത്രിമാർക്കുമെതിരെ കരിങ്കൊടി വീശി യുവമോർച്ചയും ബിജെപിയും


ഏഷ്യൻ ഗെയിംസ് വനിതാ ലോങ് ജംപിൽ മലയാളി താരം ആൻസി സോജന് വെള്ളി മെഡൽ...


  വി ഡി സതീശന്റെ നേതൃത്വത്തിലുള്ള യു ഡി എഫ് സർക്കാർ അധികാരത്തിലേറിയ ശേഷമുള്ള ആദ്യ ഉപതെരഞ്ഞെടുപ്പ് ഇന്ന് .... രാവിലെ ഏഴ് മുതൽ വൈകുന്നേരം ആറുവരെയാണ് വോട്ടെടുപ്പ്... പ്രാദേശിക അവധി പ്രഖ്യാപിച്ചു: സമ്പൂർണ്ണ മദ്യനിരോധനവും ഏർപ്പെടുത്തി, വോട്ടെണ്ണൽ സെപ്റ്റംബർ 29ന്


ഇന്നത്തെ രാശിഫലം: മേടത്തിലേക്ക് ചന്ദ്രന്റെ രാശിമാറ്റം; ഭാഗ്യനേട്ടങ്ങൾ ആർക്കൊക്കെ?

ആ 'ഭയങ്കരന്‍' വീണ്ടും വരുമോ, വമ്പന്‍മാര്‍ കുത്തുപ്പാളയെടുക്കുമോ? ഇപ്പോഴത്തെ പ്രതിസന്ധി ഗ്രേറ്റ് ഡിപ്രഷനിലേയ്ക്ക് നയിക്കുമെന്ന് കണക്കുകൂട്ടൽ; ലോകം പേടിയില്‍

07 MAY 2020 05:37 PM IST
മലയാളി വാര്‍ത്ത

തുടരുന്ന കോവിഡ് പ്രതിസന്ധി നിരവധി മനുഷ്യരുടെ ജീവനെടുക്കുകയും ലോക സമ്പദ് വ്യവസ്ഥയെ ഗുരുതരമായി ബാധിക്കുകയും ചെയ്യുന്നസാഹചര്യമാണുള്ളത്. പലരും വന്‍ദുരന്തം പ്രവചിക്കുന്നു. ഇപ്പോഴത്തെ പ്രതിസന്ധി ഗ്രേറ്റ് ഡിപ്രഷനിലേയ്ക്ക് നയിക്കുമെന്നാണ് ചിലരെങ്കിലും കരുതുന്നത്. 1930 കളിലുണ്ടായ 'ഗ്രേറ്റ് ഡിപ്രഷന്‍' എന്നു വിവക്ഷിക്കപ്പെടുന്ന വന്‍തകര്‍ച്ച അതിന്റെ പാരമ്യത്തില്‍ യുഎസില്‍ 25 ശതമാനം തൊഴില്‍ നഷ്ടവും ജിഡിപിയില്‍ 30 ശതമാനം സങ്കോചവും രേഖപ്പെടുത്തി.

തീര്‍ച്ചയായും ആധുനിക കാലത്തെ ഏറ്റവും വലിയ സാമ്പത്തിക ദുരന്തമായിരുന്നു അത്. ഗ്രേറ്റ് ഡിപ്രഷനു ശേഷമുണ്ടായ ഏറ്റവുംവലിയ പ്രതിസന്ധിയായിരുന്നു 2008ലെ ആഗോളമാന്ദ്യം. ഇതുകൂടുതല്‍ രൂക്ഷമാകുമെന്നും അത് വര്‍ഷങ്ങള്‍ നീളുന്ന മറ്റൊരു തകര്‍ച്ചയിലേക്കു നയിക്കുമെന്നും അക്കാലത്തും ചില വിദഗ്ധര്‍ പറഞ്ഞിരുന്നു. എന്നാല്‍ അങ്ങനെ സംഭവിച്ചില്ല. സാമ്പ്രദായിക നയങ്ങളില്‍നിന്നു വ്യത്യസ്ഥമായി ലോകത്തെ പ്രമുഖ കേന്ദ്ര ബാങ്കുകള്‍ നടപ്പിലാക്കിയ കൂടുതല്‍ അയഞ്ഞ പണനയം ശക്തമായ സാമ്പത്തിക തിരിച്ചുവരവിനു വഴിതെളിച്ചു.

10 വര്‍ഷത്തിലധികം നീണ്ടുനിന്ന ചരിത്രത്തിലെ ഏറ്റവും വലിയ സാമ്പത്തിക വികസനത്തിനാണ് യുഎസ് സാക്ഷ്യംവഹിച്ചത്. മുന്‍പൊരിക്കലുമില്ലാത്തവിധം നടപ്പാക്കിയ വന്‍തോതിലുള്ള അടച്ചിടല്‍ ഗ്രേറ്റ് ഡിപ്രഷന്‍ കാലത്തേതിനേക്കാള്‍ മോശമായ തൊഴിലില്ലായ്മ സൃഷ്ടിച്ചു. എന്നാല്‍ ഇത് നിര്‍ബന്ധിത തൊഴില്‍ നഷ്ടമാണ്; സാമ്പത്തിക തകര്‍ച്ചയെത്തുടര്‍ന്നുണ്ടായ തൊഴില്‍ നഷ്ടമല്ല. അടച്ചിടല്‍ അവസാനിക്കുന്നതോടെ ഈ തൊഴില്‍ നഷ്ടം ഗണ്യമായികുറയും. മുമ്പൊരിക്കലും ഉണ്ടായിട്ടില്ലാത്തവിധം ലോകമെങ്ങും നടപ്പാക്കിക്കൊണ്ടിരിക്കുന്ന അയഞ്ഞ പണനയത്തിനും ആശ്വാസ ഉത്തേജക നടപടികള്‍ക്കും വന്‍തകര്‍ച്ചയെ തടയാന്‍ കഴിയും. ഗ്രേറ്റ് ഡിപ്രഷന്‍ പാരമ്യത്തിലെത്തിയ 1932ല്‍ വിലയിടിവ് 10.7 ശതമാനവും യഥാര്‍ത്ഥ പലിശനിരക്ക് 11.49 ശതമാനവുമായിരുന്നു. ധനകാര്യ സംവിധാനത്തിന്റെ സുരക്ഷിതത്വത്തിന് ചില ദുര്‍ബ്ബല ബാങ്കുകളുടെ പതനം അനിവാര്യമാണെന്നു വിശ്വസിച്ച കേന്ദ്ര ബാങ്കിന്റെ യാഥാസ്ഥിതികത്വം കാരണം ബാങ്കുകളില്‍ മൂന്നില്‍ഒന്നും തകര്‍ന്നു. ജനം പണം പൂഴ്ത്തിവെക്കാന്‍ തുടങ്ങി. വന്‍തോതിലുള്ള തൊഴിലില്ലായ്മയും പണത്തിന്റെ പൂഴ്ത്തിവെപ്പും മൊത്തം ഡിമാന്റില്‍ വലിയ തകര്‍ച്ചയുണ്ടാക്കി. കുറയുന്ന നിക്ഷേപം, പെരുകുന്ന തൊഴിലില്ലായ്മ, തകരുന്ന ഡിമാന്റ് എന്നിവയുടെ ദൂഷിത വലയത്തിന് ഇതുതിരികൊളുത്തുകയും വളര്‍ച്ചയില്‍ വന്‍തകര്‍ച്ച ഉണ്ടാവുകയും ചെയ്തു. വ്യാപകമായ അടച്ചിടലിനെത്തുടര്‍ന്നുണ്ടായ ഇപ്പോഴത്തെ സാമ്പത്തിക പ്രതിസന്ധി മുമ്പെങ്ങും ഉണ്ടായിട്ടില്ലാത്തതും ഗ്രേറ്റ് ഡിപ്രഷന്‍ കാലത്തെ സാഹചര്യത്തേക്കാള്‍ തീര്‍ത്തുംവ്യത്യസ്തവുമാണ്. പ്രമുഖ കേന്ദ്ര ബാങ്കുകള്‍ വന്‍തോതില്‍ പണംസൃഷ്ടിച്ച് ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ പലിശ നിരക്ക് ഉറപ്പുവരുത്തിയിട്ടുണ്ട്.

ആഗോളതലത്തില്‍ സാമ്പത്തിക ആശ്വാസ/ഉത്തേജന നടപടികള്‍ എക്കാലത്തേയും ഉയരത്തിലാണ്. പിന്നീട് ഉദ്ദേശിക്കാത്ത വിപരീത പ്രത്യാഘാതങ്ങള്‍ ഇതുതീര്‍ച്ചയായും ഉണ്ടാക്കിയേക്കാം. എന്നാല്‍ ഇപ്പോഴത്തെ മുഖ്യ പരിഗണന സാമ്പത്തികതകര്‍ച്ച ഒഴിവാക്കുകഎന്നതിനാണ്. വൈറസ് വ്യാപനം കുറഞ്ഞാലും ഇല്ലെങ്കിലും സാമ്പത്തികമേഖല തുറക്കുകതന്നെവേണം. സമ്പദ് വ്യവസ്ഥയുടെ ഘട്ടംഘട്ടമായ തുറക്കല്‍ അനിവാര്യമാണ്. വൈറസിനെ പരിപൂര്‍ണമായി അകറ്റാനായില്ലെങ്കില്‍ അതുമായി സഹവസിക്കാന്‍ പഠിക്കേണ്ടിവരും. ല്‍ തുടരുന്നത് രോഗത്തേക്കാള്‍ മോശമായ ചികിത്സയായിത്തീരും.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

38 തദ്ദേശ വാര്‍ഡുകളിലേക്കു നടന്ന ഉപതിരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ നാളെ  (2 hours ago)

മദ്യപിച്ച് വാഹനം ഓടിച്ച് അപകടമുണ്ടാക്കിയ യൂട്യൂബര്‍ അശ്വന്ത് കോക്ക് കസ്റ്റഡിയില്‍  (2 hours ago)

അവസാന നിമിഷം ട്വിസ്റ്റ്! പണിമുടക്ക് പിൻവലിച്ചു..! ബാങ്ക് തുറക്കും..! അടച്ചിട്ടില്ല. ആഴ്ചയിൽ അഞ്ചു ദിവസം മാത്രം..?  (4 hours ago)

നെടുമങ്ങാട് വ്യാപാര സ്ഥാപനങ്ങള്‍ കത്തിനശിച്ചു  (4 hours ago)

ബീമാപള്ളിയിൽ കസറി VVR; കൈയടിച്ച് ബീമാപള്ളിക്കാർ! നല്ലത് ചെയ്താൽ നല്ലത് പറയും, രാജേഷ് മേയർ പോളിയാണ്!  (4 hours ago)

കടലിൽ ഭീമൻ അലർട്ട് ഇടവലം നോക്കാതെ ഇറങ്ങരുത് 4 ദിവസം നിർണായകം കടലിൽ സംഭവിക്കുന്നത്  (4 hours ago)

"ഗണേശ് കുമാർ പിണറായിയെ ഭിത്തിയിലൊട്ടിച്ചു! പക പലിശസഹിതം കൊടുത്ത് പാർട്ടി വിട്ടിറങ്ങാൻ നീങ്ങുന്നു!"  (4 hours ago)

'സിന്‍വാര്‍ തടവറകളെ ഇളക്കിമറിക്കും...ഇസ്രായേലിന് കിട്ടിയ സന്ദേശം എല്ലാം പുച്ഛിച്ച്' തള്ളി, പിന്നാലെ  (4 hours ago)

കടൽ ഉൾവലിഞ്ഞ് ഞെട്ടി ജനം..! എന്താണ് സംഭവിക്കുന്നത്? നിലവിളിച്ച് അമേരിക്ക വീടൊലിച്ച് പോയി ; 48 മണിക്കൂറിൽ  (4 hours ago)

പ്രവാസി മലയാളിയെ സൗദിയിൽ തൂക്കി കൊന്നു..! കാരണം ഇങ്ങനെ പ്രവാസികളെ അറിഞ്ഞോ..! ദുബായിൽ ജോലി അവസരം  (4 hours ago)

നികേഷ് കുമാറിന്റെ അറസ്റ്റ് ഉടൻ! വമ്പൻ പ്ലാനിംഗ് കയ്യോടെ തൂക്കി! അടുത്ത ഇര അരുൺ കുമാർ; റിപോർട്ടറിൽ നിലവിളി തുടങ്ങി!  (5 hours ago)

വിദേശ ജോലി തട്ടിപ്പില്‍ ആംസ്റ്റര്‍ ഓവര്‍സീസ്സ് ഓഫീസ് അടിച്ചുപൊളിച്ച് തട്ടിപ്പിന് ഇരയായവര്‍  (7 hours ago)

'ഓപ്പറേഷൻ തൂഫാന്റെ' രണ്ടാം ഘട്ടമായ 'തൂഫാൻ തദ്ദേശം' തുടക്കമായി; അമ്മമാരുടെയും സഹോദരിമാരുടെയും പിന്തുണകൊണ്ടാണ്‌ ഓപ്പറേഷൻ തൂഫാൻ വൻ വിജയമായതെന്ന്‌ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല  (7 hours ago)

തെരുവ് നായ്ക്കളിലെ പേവിഷബാധ നിയന്ത്രണത്തിനും വാക്‌സിനേഷനും ശാസ്ത്രീയവും ഏകോപിതവുമായ ശ്രമം ആവശ്യമാണ്; ഇതിനായി മൃഗസംരക്ഷണ വകുപ്പ്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, ആരോഗ്യവകുപ്പ്, വിവിധ ഏജന്‍സികള്‍, പൊതുസമൂ  (7 hours ago)

വട്ടിയൂർക്കാവ് നിയോജകമണ്ഡലത്തിൽ പുതിയ ഫയർ സ്റ്റേഷന് ആരംഭിക്കും; പുതിയ കെട്ടിടം പണിയുന്നതിനുമുള്ള നടപടികൾ വേഗത്തിലാക്കുമെന്ന് ആരോഗ്യ ദേവസ്വം മന്ത്രി കെ.മുരളീധരൻ  (7 hours ago)

Malayali Vartha Recommends