കിം ജോങ് ഉന്നിന്റെ ബോഡി ഡബിള്‍ ഉണ്ടെന്ന് തെളിയിക്കുന്ന ചിത്രങ്ങള്‍ പുറത്ത്!

ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നിന്റെ ആരോഗ്യ സ്ഥിതിയെ കുറിച്ച് അഭ്യൂഹങ്ങള്‍ നിറഞ്ഞ റിപ്പോര്‍ട്ടുകളാണ് കഴിഞ്ഞ കുറച്ച് ആഴ്ചകളായി പുറത്തു വന്നു കൊണ്ടിരിക്കുന്നത്. ശസ്ത്രക്രിയക്ക് വിധേയനായ കിമ്മിന്റെ വളരെ ഗുരുതരമായ നിലയില്‍ തുടരുകയാണെന്ന സംശയമായിരുന്നു സിഎന്‍എന്‍ ഉള്‍പ്പടേയുള്ള രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. അദ്ദേഹം മരിച്ചെന്നടക്കമുള്ള റിപ്പോര്‍ട്ടുകളും പിന്നീട് പുറത്തു വന്നിരുന്നു.
എന്നാൽ ഇപ്പോൾ കിം ജോങ് ഉന്നിന്റെ തിരോധാനം സംബന്ധിച്ച് ചിത്രങ്ങള്‍ പുറത്തുവിട്ടിരിക്കുകയാണ് വിദേശ മാധ്യമങ്ങള്‍. അദ്ദേഹത്തിന് ബോഡി ഡബിള്‍ ഉണ്ടെന്ന് തെളിയിക്കുന്ന ചിത്രങ്ങള്‍ ആണ് പുറത്തുവന്നിരിക്കുന്നത് . എന്നാല്‍ ഈ ചിത്രത്തിലെ യഥാര്‍ത്ഥ കിം ഏതാണെന്ന് തിരിച്ചറിയുക വളരെ ബുദ്ധിമുട്ടാണ്. ചൈനയെ പുകഴ്ത്തിയും ദക്ഷിണ കൊറിയക്കെതിരെ യുദ്ധ ഭീഷണിയും മുഴക്കിയ അദ്ദേഹം മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്. അതേസമയം കിമ്മിന്റെ വധിക്കാന്‍ അന്താരാഷ്ട്ര തലത്തില്‍ ശ്രമങ്ങളും നടക്കുന്നുണ്ടെന്നും, അപരന്‍മാരെ ഉപയോഗിക്കുന്നതിലൂടെ ഇതിനെ നേരിടുകയാണ് കിം ലക്ഷ്യമിടുന്നതെന്നും ഉറപ്പായിരിക്കുകയാണ്
കിമ്മിന്റെ ആരോഗ്യ നില സംബന്ധിച്ച വിവരങ്ങള്‍ ഉത്തര കൊറിയ പുറത്തുവിട്ടെങ്കിലും സംശയങ്ങള്‍ ബാക്കിയാണ്. കിമ്മിന് അപരന്‍മാര്‍ ഉണ്ടെന്ന് കഴിഞ്ഞ വിവിധ റിപ്പോര്‍ട്ടുകള്‍ പറഞ്ഞിരുന്നു. കിമ്മിന് ഒന്നും സംഭവിച്ചിട്ടില്ലെന്ന വാര്‍ത്തകള്‍ വിശ്വസിക്കാത്തവരാണ് ഇതുമായ ബന്ധപ്പെട്ട ചര്‍ച്ചകള്‍ നടത്തുന്നത്. കിം അയാളുമായി രൂപ സാദൃശ്യമുള്ള മറ്റൊരാളെ ഉപയോഗിക്കുകയാണെന്നാണ് ഇവര്‍ ഉന്നയിക്കുന്ന വാദം. അഡോള്‍ഫ് ഹിറ്റ്‌ലർ സദ്ദാം ഹുസൈൻ എന്നിവരെ പോലെ കിം അപരനെ ഉപയോഗിച്ച് കളിക്കുകയാണെന്നാണ് ഇവര്‍ പറയുന്നത്.
ഇതിനുള്ള തെളിവുകളാണ് പുറത്തുവരുന്നത്. ഉത്തര കൊറിയന്‍ സര്‍ക്കാര്‍ അധീനതയിലുള്ള ടിവി കെആര്‍ടി പുറത്തുവിട്ട വീഡിയോയില്‍ കിം തന്റെ അപരനുമായി സംസാരിക്കുന്നതാണ് ഉള്ളത്. രണ്ട് പേര്‍ക്കും ഒരേ ഹെയര്‍ സ്റ്റൈലും ഏകദേശം ഒരേ ഉയരവുമാണ് ഉള്ളത്. ഇരുവരും കറുത്ത സ്യൂട്ടും ക്യൂബര്‍ ഹീല്‍സുമാണ് ധരിച്ചിരിക്കുന്നത്
ഈ ചിത്രം രണ്ട് വര്‍ഷം മുമ്പുള്ളതാണ്. അപ്പോഴും കിമ്മിന് ബോഡി ഡബിള്‍ ഉണ്ടായിരുന്നുവെന്നാണ് വ്യക്തമാകുന്നത്. 2017 ജൂലായ് 28ന് ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണ സമയത്ത് കിമ്മിനൊപ്പം അദ്ദേഹത്തിന്റെ അപരനുണ്ടായിരുന്നു. അതാണ് ചിത്രത്തില്‍ നിന്ന് വ്യക്തമാകുന്നത്. ഇയാളുമായി സംസാരിക്കുന്ന ചിത്രവും പുറത്തുവന്നിട്ടുണ്ട്. ഇത് മിസൈല്‍ പരീക്ഷിക്കുന്നതിന് തൊട്ട് മുമ്പുള്ള ചിത്രമാണ്. കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയും ഇക്കാര്യം ചൂണ്ടിക്കാണിച്ചിരുന്നു. കിമ്മിന് പ്ലാസ്റ്റിക് സര്‍ജറി നടന്നെന്നും ഇവര്‍ കണ്ടെത്തിയിരുന്നു.
അപരന്‍മാര്‍ ഒന്നിലധികമുണ്ടെന്നാണ് ചിത്രങ്ങളില്‍ നിന്ന് വ്യക്തമാകുന്നത്. 2017 മുതല്‍ കിമ്മല്ല പകരം അദ്ദേഹത്തിന്റെ ബോഡി ഡബിളുകളാണ് വിവിധ വേദികളില്‍ പ്രത്യക്ഷപ്പെട്ടതെന്ന് റിപ്പോര്‍ട്ടുണ്ട്. കിമ്മിനെതിരെ വധശ്രമം നടക്കുന്നുണ്ടെന്നും, അത് ഒഴിവാക്കാനാണ് ഈ ശ്രമമെന്നുമാണ് മറ്റൊരു വാദം. കിമ്മിന്റെ പല്ലുകളിലും മൂക്കിലും മാറ്റങ്ങള്‍ ഉണ്ടെന്ന് കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. ഇത് അദ്ദേഹം ശസ്ത്രക്രിയക്ക് വിധേയനായെന്നാണ് സൂചിപ്പിക്കുന്നത് എന്നും വാദമുയർന്നു. പ്ലാസ്റ്റിക് സര്‍ജറിയിലൂടെ മാത്രമേ ഇത്തരത്തിലുള്ള മാറ്റങ്ങള്‍ വരുത്താനാവൂ എന്നാണ് ഇപ്പോൾ ഉയരുന്ന ചർച്ചകൾ. .നാസി ജര്‍മനിയെ പരാജയപ്പെടുത്തിയതിന്റെ 75ാം വാര്‍ഷികത്തില്‍ കിം ജോങ് ഉന്നിന് പ്രത്യേക മെഡല്‍ സമ്മാനിക്കാന്‍ റഷ്യ പദ്ധതിയിട്ടിരുന്നു.. ഇതിനായി അദ്ദേഹത്തെ ക്ഷണിക്കുകയും ചെയ്തു . എന്നാൽ ഈ ചടങ്ങില്‍ നിന്നും കിം അപ്രതീക്ഷിതമായി മുങ്ങിയിരിക്കുകയാണ്. എന്തുകൊണ്ട് ഇത്രയും പ്രാധാന്യമേറിയ പരിപാടിക്ക് കിം എത്തിയില്ല എന്ന ചോദ്യം ഇതോടെ ശക്തമായിരുന്നു . കിമ്മിന്റെ ആരോഗ്യം മോശമായത് കൊണ്ട് അപരനാണ് എല്ലാ പരിപാടികളിലും പങ്കെടുക്കുന്നത്. എന്നാല്‍ റഷ്യയിലെത്തിയാല്‍ കിമ്മിന്റെ ബോഡി ഡബിളാണ് ഇതെന്ന് ലോകരാജ്യങ്ങള്‍ തിരിച്ചറിയും എന്നതാണ് ഇതുമായി ബന്ധപെട്ടുയരുന്ന പ്രധാന ആരോപണങ്ങൾ .
https://www.facebook.com/Malayalivartha