Widgets Magazine 

29
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തിരുവനന്തപുരം പേട്ടയിൽ റെയിൽവേ ട്രാക്കിന് സമീപം തീപിടിത്തം; ട്രെയിൻ സർവീസുകൾ തടസ്സപ്പെട്ടു...


കരിങ്കൊടി മാമാങ്കം... അമിത് ഷായെ കരിങ്കൊടി കാണിച്ചതിൽ യുവമോർച്ചക്കാർ ഇളകി, പ്രിയങ്ക ഗാന്ധിക്കും ചെന്നിത്തലയടക്കമുള്ള മന്ത്രിമാർക്കുമെതിരെ കരിങ്കൊടി വീശി യുവമോർച്ചയും ബിജെപിയും


ഏഷ്യൻ ഗെയിംസ് വനിതാ ലോങ് ജംപിൽ മലയാളി താരം ആൻസി സോജന് വെള്ളി മെഡൽ...


  വി ഡി സതീശന്റെ നേതൃത്വത്തിലുള്ള യു ഡി എഫ് സർക്കാർ അധികാരത്തിലേറിയ ശേഷമുള്ള ആദ്യ ഉപതെരഞ്ഞെടുപ്പ് ഇന്ന് .... രാവിലെ ഏഴ് മുതൽ വൈകുന്നേരം ആറുവരെയാണ് വോട്ടെടുപ്പ്... പ്രാദേശിക അവധി പ്രഖ്യാപിച്ചു: സമ്പൂർണ്ണ മദ്യനിരോധനവും ഏർപ്പെടുത്തി, വോട്ടെണ്ണൽ സെപ്റ്റംബർ 29ന്


ഇന്നത്തെ രാശിഫലം: മേടത്തിലേക്ക് ചന്ദ്രന്റെ രാശിമാറ്റം; ഭാഗ്യനേട്ടങ്ങൾ ആർക്കൊക്കെ?

ചൈനയുടെ വിരട്ടലിൽ കണ്ടംവഴി ഓടി ഇമ്രാൻ ; പാകിസ്ഥാനിലെ സ്വതന്ത്ര വൈദ്യുതി നിര്‍മ്മാതാക്കള്‍ അനധികൃത കച്ചവടങ്ങളിലൂടെ കോടിക്കണക്കിന് പണം സമ്ബാദിച്ചു എന്ന ആരോപണത്തില്‍ പ്രധാനമന്ത്രി ഇമ്രാന്‍ഖാന്‍ പ്രഖ്യാപിച്ച അന്വേഷണം ചൈനീസ് ഇടപെടലുകളെ തുടര്‍ന്ന് അവതാളത്തിൽ

09 MAY 2020 05:42 PM IST
മലയാളി വാര്‍ത്ത

ചൈനീസ് ഭീഷണിയില്‍ തീരുമാനം മാറ്റി ഇമ്രാന്‍ ഖാന്‍, പാകിസ്ഥാനിലെ സ്വതന്ത്ര വൈദ്യുതി നിര്‍മ്മാതാക്കള്‍ അനധികൃത കച്ചവടങ്ങളിലൂടെ കോടിക്കണക്കിന് പണം സമ്ബാദിച്ചു എന്ന ആരോപണത്തില്‍ പ്രധാനമന്ത്രി ഇമ്രാന്‍ഖാന്‍ പ്രഖ്യാപിച്ച അന്വേഷണം ചൈനീസ് ഇടപെടലുകളെ തുടര്‍ന്ന് അവതാളത്തിലായി.

പാകിസ്ഥാന്റെ ചൈനീസ് അമ്ബാസിഡറായ യാവോ ജിങ് ശക്തമായ പ്രതികരണം അറിയിച്ചതോടെയാണ് തീരുമാനത്തിൽ നിന്നും പാകിസ്ഥാൻ പിൻവാങ്ങിയത്. ഇത്തരം അന്വേഷണങ്ങള്‍ രാജ്യങ്ങള്‍ തമ്മിലുള്ള ബന്ധത്തിന് നന്നാകില്ല എന്ന് ചൈന മുന്നറിയിപ്പ് നല്‍കി.

കഴിഞ്ഞ ഓഗസ്റ്റ് മാസത്തില്‍ പ്രത്യേക അന്വേഷണ കമ്മിറ്റി ഇത്തരം ഇടപാടുകളിലൂടെ രാജ്യത്തിന് നാല് ലക്ഷം കോടിയുടെ നഷ്ടമാണ് ഉണ്ടായതെന്ന് കണ്ടെത്തിയിരുന്നു. തുടര്‍ന്ന് ഏപ്രില്‍ 21ന് ഇമ്രാന്‍ഖാന്‍ പ്രഖ്യാപിച്ച അന്വേഷണം ചൈനീസ് ഇടപെടലില്‍ രണ്ട് മാസത്തേക്കാണ് നീട്ടിയത്. പല ചൈനീസ് കമ്ബനികള്‍ക്കും ഇതില്‍ പങ്കുണ്ടെന്നതാണ് കാരണമായി കരുതുന്നത്. പതിനാറോളം സ്വതന്ത്ര കമ്ബനികള്‍ ചിലവാക്കിയതിനെക്കാള്‍ വന്‍ തുക ലാഭമായി തിരികെ ലഭിച്ചു എന്നാണ് അന്വേഷണത്തില്‍ കണ്ടെത്തിയത്. പാകിസ്ഥാനില്‍ വൈദ്യുതി നിരക്ക് വളരെയധികം കൂടുതലാണ്. എന്നാല്‍ കൊവിഡ് 19 രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ രാജ്യത്ത് ശക്തിപ്പെടുത്താനാണ് ഇപ്പോള്‍ അന്വേഷണം നീട്ടിവച്ചതെന്ന് പാകിസ്ഥാന്‍ കേന്ദ്രമന്ത്രി ഷിബിലി ഫറാസ് പറഞ്ഞു.

അന്വേഷണം നീട്ടിവച്ച കാലയളവില്‍ ചൈനീസ് കമ്ബനികളുമായി കൂടിയാലോചിക്കാനാണ് പാക് ശ്രമം. ചൈന-പാക് സാമ്ബത്തിക ഇടനാഴി പദ്ധതി പ്രകാരം 17 പദ്ധതികളാണ് വൈദ്യുത മേഖലയിലുള്ളത്. ഇവയില്‍ 9 എണ്ണം പ്രവര്‍ത്തിക്കുന്നുണ്ട്.

അമേരിക്കയുമായുള്ള ബന്ധത്തിലെ കല്ലുകടിക്കൊപ്പം പാകിസ്താന്‍ ചൈനയുടെ അടിമ രാജ്യമെന്ന പെന്റഗണ്‍ പ്രസ്താവന ഇസ്ലാമാബാദിന് തലവേദനയാകുന്നു എന്നുതന്നെ പറയാം. പെന്റഗണിന്റെ മുന്‍ ഉദ്യോഗസ്ഥനായ ഡോ. മൈക്കിള്‍ റൂബിനാണ് അമേരിക്കയുടെ വിലയിരുത്തല്‍ പുറത്തുവിട്ടത്. ഇന്ത്യയുമായുള്ള അമേരിക്കയുടെ ബന്ധം ശക്തമായതു മുതല്‍ പാകിസ്താന്‍ ചൈനയുമായുള്ള കൂട്ടുകെട്ട് ശക്തമാക്കിയതും അമേരിക്ക നിരീക്ഷിക്കുന്നതായി റൂബിന്‍ പറഞ്ഞു.

ഇന്ത്യക്കെതിരെ നിയന്ത്രണരേഖയില്‍ ചൈനക്കുള്ള തന്ത്രപരമായ സ്ഥാനം മനസ്സിലാക്കിയുള്ള നയമാണ് പാകിസ്താന്‍ സ്വീകരിക്കുന്നത്. അതിനാലാണ് പാകിസ്താനിലെ അഴിമതികളെക്കുറിച്ചോ ഭീകരപ്രവര്‍ത്തനത്തെപ്പറ്റിയോ അവിടെ നടക്കുന്ന ന്യുനപക്ഷ പീഡനത്തെപ്പറ്റിയോ ചൈന ഒന്നും സംസാരിക്കാത്തത്. നിലവില്‍ ഗദ്വാര്‍ തുറമുഖ നടത്തിപ്പും പാകിസ്താനിലെ മാര്‍ക്കറ്റും മാത്രമാണ് ചൈനയുടെ ലക്ഷ്യം. ചൈനയുടെ ചെകുത്താന്‍ തന്ത്രങ്ങള്‍ പാകിസ്താന് അധികം താമസിയാതെ മനസ്സിലാകുമെന്ന മുന്നറിയിപ്പും റൂബിന്‍ നല്‍കി. പത്തുലക്ഷത്തിലേറെ മുസ്ലീങ്ങളെ പതിറ്റാണ്ടുകളായി കരുതല്‍ തടങ്കലില്‍ വച്ചിരിക്കുന്ന ചൈനയുമായിട്ടാണ് പാകിസ്താന്‍ കൂട്ടുകൂടിയി രിക്കുന്നതെന്നതും അത്ഭുതത്തോടെയാണ് അമേരിക്ക വിലയിരുത്തുന്നതെന്നും റൂബിന്‍ പറഞ്ഞു.

തെക്കന്‍ ഏഷ്യയിലേക്കുള്ള കവാടമായ ചൈന-പാക് സാമ്പത്തിക ഇടനാഴി ചൈനയുടെ സമ്പൂര്‍ണ്ണ നിയന്ത്രണത്തിലാണ്. കൊറോണ ബാധയില്‍ പൊറുതിമുട്ടുന്ന അതിര്‍ത്തി പ്രദേശങ്ങളൊന്നും പാകിസ്താന്‍ ശ്രദ്ധിക്കുന്നുമില്ലെന്നും അമേരിക്ക കുറ്റപ്പെടുത്തി. സ്വതന്ത്ര രാജ്യം ആവശ്യപ്പെടുന്ന ബലൂചുകളേയും ഗില്‍ഗിത് ബാള്‍ട്ടിസ്ഥാന്‍ നിവാസികളേയും പാകിസ്താന്‍ അവഗണിച്ചിരുക്കുന്നതും പെന്റഗണ്‍ ഉദ്യോഗസ്ഥന്‍ ചൂണ്ടിക്കാട്ടി. നിലവില്‍ ചൈനാക്കാരായ തൊഴിലാളികളിലൂടെയും കൊറോണ ബാധക്കുള്ള സാധ്യത പാകിസ്താന്‍ ശ്രദ്ധിച്ചിട്ടില്ലെന്നും റൂബിന്‍ ചൂണ്ടിക്കാട്ടിയിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

38 തദ്ദേശ വാര്‍ഡുകളിലേക്കു നടന്ന ഉപതിരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ നാളെ  (3 hours ago)

മദ്യപിച്ച് വാഹനം ഓടിച്ച് അപകടമുണ്ടാക്കിയ യൂട്യൂബര്‍ അശ്വന്ത് കോക്ക് കസ്റ്റഡിയില്‍  (3 hours ago)

അവസാന നിമിഷം ട്വിസ്റ്റ്! പണിമുടക്ക് പിൻവലിച്ചു..! ബാങ്ക് തുറക്കും..! അടച്ചിട്ടില്ല. ആഴ്ചയിൽ അഞ്ചു ദിവസം മാത്രം..?  (4 hours ago)

നെടുമങ്ങാട് വ്യാപാര സ്ഥാപനങ്ങള്‍ കത്തിനശിച്ചു  (5 hours ago)

ബീമാപള്ളിയിൽ കസറി VVR; കൈയടിച്ച് ബീമാപള്ളിക്കാർ! നല്ലത് ചെയ്താൽ നല്ലത് പറയും, രാജേഷ് മേയർ പോളിയാണ്!  (5 hours ago)

കടലിൽ ഭീമൻ അലർട്ട് ഇടവലം നോക്കാതെ ഇറങ്ങരുത് 4 ദിവസം നിർണായകം കടലിൽ സംഭവിക്കുന്നത്  (5 hours ago)

"ഗണേശ് കുമാർ പിണറായിയെ ഭിത്തിയിലൊട്ടിച്ചു! പക പലിശസഹിതം കൊടുത്ത് പാർട്ടി വിട്ടിറങ്ങാൻ നീങ്ങുന്നു!"  (5 hours ago)

'സിന്‍വാര്‍ തടവറകളെ ഇളക്കിമറിക്കും...ഇസ്രായേലിന് കിട്ടിയ സന്ദേശം എല്ലാം പുച്ഛിച്ച്' തള്ളി, പിന്നാലെ  (5 hours ago)

കടൽ ഉൾവലിഞ്ഞ് ഞെട്ടി ജനം..! എന്താണ് സംഭവിക്കുന്നത്? നിലവിളിച്ച് അമേരിക്ക വീടൊലിച്ച് പോയി ; 48 മണിക്കൂറിൽ  (5 hours ago)

പ്രവാസി മലയാളിയെ സൗദിയിൽ തൂക്കി കൊന്നു..! കാരണം ഇങ്ങനെ പ്രവാസികളെ അറിഞ്ഞോ..! ദുബായിൽ ജോലി അവസരം  (5 hours ago)

നികേഷ് കുമാറിന്റെ അറസ്റ്റ് ഉടൻ! വമ്പൻ പ്ലാനിംഗ് കയ്യോടെ തൂക്കി! അടുത്ത ഇര അരുൺ കുമാർ; റിപോർട്ടറിൽ നിലവിളി തുടങ്ങി!  (5 hours ago)

വിദേശ ജോലി തട്ടിപ്പില്‍ ആംസ്റ്റര്‍ ഓവര്‍സീസ്സ് ഓഫീസ് അടിച്ചുപൊളിച്ച് തട്ടിപ്പിന് ഇരയായവര്‍  (7 hours ago)

'ഓപ്പറേഷൻ തൂഫാന്റെ' രണ്ടാം ഘട്ടമായ 'തൂഫാൻ തദ്ദേശം' തുടക്കമായി; അമ്മമാരുടെയും സഹോദരിമാരുടെയും പിന്തുണകൊണ്ടാണ്‌ ഓപ്പറേഷൻ തൂഫാൻ വൻ വിജയമായതെന്ന്‌ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല  (8 hours ago)

തെരുവ് നായ്ക്കളിലെ പേവിഷബാധ നിയന്ത്രണത്തിനും വാക്‌സിനേഷനും ശാസ്ത്രീയവും ഏകോപിതവുമായ ശ്രമം ആവശ്യമാണ്; ഇതിനായി മൃഗസംരക്ഷണ വകുപ്പ്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, ആരോഗ്യവകുപ്പ്, വിവിധ ഏജന്‍സികള്‍, പൊതുസമൂ  (8 hours ago)

വട്ടിയൂർക്കാവ് നിയോജകമണ്ഡലത്തിൽ പുതിയ ഫയർ സ്റ്റേഷന് ആരംഭിക്കും; പുതിയ കെട്ടിടം പണിയുന്നതിനുമുള്ള നടപടികൾ വേഗത്തിലാക്കുമെന്ന് ആരോഗ്യ ദേവസ്വം മന്ത്രി കെ.മുരളീധരൻ  (8 hours ago)

Malayali Vartha Recommends