Widgets Magazine
19
Dec / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കര്‍ഫ്യൂ പ്രഖ്യാപിച്ചും സൈന്യത്തെ ഇറക്കുമെന്ന് ഭീഷണിപ്പെടുത്തിയും പ്രക്ഷോഭകാരികളെ നിയന്ത്രിക്കാനുള്ള പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ശ്രമങ്ങള്‍ ഫലം കണ്ടില്ല...ആഫ്രോ-അമേരിക്കന്‍ വംശജനായ ജോര്‍ജ് ഫ്‌ലോയിഡിന്റെ കൊലപാതകത്തില്‍ ഉള്‍പ്പെട്ട നാല് പൊലീസ് ഉദ്യാഗസ്ഥര്‍ക്കെതിരെയും കുറ്റം ചുമത്തും... രാജ്യത്ത് പ്രക്ഷോഭം തുടരുന്നതിനിടെയാണ് കുറ്റക്കാര്‍ക്കെതിരെ കൂടുതല്‍ നടപടി വരുന്നത്

04 JUNE 2020 06:44 AM IST
മലയാളി വാര്‍ത്ത

ആഫ്രോ-അമേരിക്കന്‍ വംശജനായ ജോര്‍ജ് ഫ്‌ലോയിഡിന്റെ കൊലപാതകത്തില്‍ ഉള്‍പ്പെട്ട നാല് പൊലീസ് ഉദ്യാഗസ്ഥര്‍ക്കെതിരെയും കുറ്റം ചുമത്തും. ഫ്‌ലോയിഡിനെ കാലുകൊണ്ട് കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ ഡെറിക് ഷോവിന്‍ എന്ന പൊലീസ് ഉദ്യോഗസ്ഥന് മേല്‍ മാത്രമാണ് നിലവില്‍ കുറ്റം ചുമത്തിയിട്ടുള്ളത്.

ഡെറിക് ഷോവിന്റെ മേല്‍ ചുമത്തിയ മൂന്നാംതരം കൊലക്കുറ്റം രണ്ടാംതരം കൊലക്കുറ്റമായി വര്‍ധിപ്പിക്കുകയും ചെയ്യും. മിന്നെസോട്ട അറ്റോര്‍ണി ജനറല്‍ കെയ്ത്ത് എല്ലിസണ്‍ ഈ നടപടികള്‍ കൈക്കൊള്ളുകയാണെന്ന വിവരം യു.എസ് സെനറ്റര്‍ ആമി ക്ലോബുഷര്‍ ആണ് ട്വീറ്റിലൂടെ അറിയിച്ചത്.

ജോര്‍ജ് ഫ്‌ലോയിഡിന്റെ കൊലപാതകത്തെ തുടര്‍ന്നുണ്ടായ പ്രക്ഷോഭം രാജ്യത്ത് തുടരുന്നതിനിടെയാണ് കുറ്റക്കാര്‍ക്കെതിരെ കൂടുതല്‍ നടപടി വരുന്നത്. കൊലപാതകത്തിന് കാരണക്കാരായ പൊലീസുകാരെ നേരത്തെ സര്‍വിസില്‍നിന്ന് പുറത്താക്കിയിരുന്നു. കര്‍ഫ്യൂ പ്രഖ്യാപിച്ചും സൈന്യത്തെ ഇറക്കുമെന്ന് ഭീഷണിപ്പെടുത്തിയും പ്രക്ഷോഭകാരികളെ നിയന്ത്രിക്കാനുള്ള പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ശ്രമങ്ങള്‍ ഫലം കണ്ടില്ല.

കര്‍ഫ്യൂ ലംഘിച്ച് പ്രധാന നഗരങ്ങളിലെല്ലാം ആയിരങ്ങളാണ് തെരുവിലിറങ്ങിയത്. സൈന്യത്തെ ഉപയോഗിക്കുന്നത് അനുവദിക്കാനാകില്ലെന്ന് തലസ്ഥാന നഗരിയായ വാഷിങ്ടണിലെ മേയര്‍ വ്യക്തമാക്കി. 150 നഗരങ്ങളില്‍ പ്രഖ്യാപിച്ച കര്‍ഫ്യൂവും 13 പ്രധാന നഗരങ്ങളിലെ അടിയന്തരാവസ്ഥയും ലംഘിച്ചാണ് ജനം വര്‍ണവിവേചനത്തിനെതിരെ തെരുവിലിറങ്ങിയത്.


രാജ്യത്തുടനീളമായി 75,000 ഫെഡറല്‍ സൈനികരെ നിയോഗിക്കുകയും 9,000ലധികം പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തിട്ടും പ്രക്ഷോഭം തണുപ്പിക്കാനായിട്ടില്ല. ട്രംപിന്റെ കര്‍ക്കശ നടപടികള്‍ പ്രക്ഷോഭത്തെ ആളിക്കത്തിക്കുമെന്ന ആശങ്കയുമുണ്ട്. പതിനായിരക്കണക്കിന് പേര്‍ തെരുവിലുള്ള വാഷിങ്ടണില്‍ 1600 നാഷനല്‍ ഗാര്‍ഡ് സൈനികരെ നിയോഗിക്കുകയും സൈനിക ഹെലികോപ്ടറില്‍ നിരീക്ഷണം നടത്തുകയും ചെയ്യുന്നുണ്ട്. വാഷിങ്ടണില്‍ എട്ടാം ദിനത്തിലും പ്രക്ഷോഭം സമാധാനപരമായിരുന്നു.

വാഷിങ്ടണില്‍ പ്രക്ഷോഭകര്‍ക്ക് നേരെ കണ്ണീര്‍വാതകം പ്രയോഗിച്ചു. കര്‍ഫ്യൂ ലംഘിച്ചതിന് ന്യൂയോര്‍ക്കില്‍ 200 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. അതിനിടെ, മിനിയപൊളിസ് പൊലീസിനെതിരെ മിനിസോട സ്‌റ്റേറ്റ് പൗരാവകാശ അന്വേഷണം പ്രഖ്യാപിച്ചു. ഫ്‌ലോയ്ഡിന്റെ കൊലപാതകത്തില്‍ ഔപചാരിക പരാതി നല്‍കിയതായി ഗവര്‍ണര്‍ ടിം വാല്‍സും മിനിസോട മനുഷ്യാവകാശ വിഭാഗവും വ്യക്തമാക്കി.

മിനിയപൊളിസിലെ പൊലീസിന്റെ വര്‍ണവിവേചനപരമായ പെരുമാറ്റത്തിന്റെ ചരിത്രം തിരുത്താന്‍ അന്വേഷണത്തിലൂടെ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ഗവര്‍ണറും മനുഷ്യാവകാശ കമീഷണര്‍ റെബേക്ക ലുസെറോയും പ്രത്യാശ പ്രകടിപ്പിച്ചു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കെഎസ്ആ‍‍ർടിസി ബസ് ബൈക്കിലിടിച്ചുണ്ടായ അപകടത്തിൽ യുവതിക്ക്  (6 minutes ago)

വിലക്ക് നോക്കാതെ എല്ലാ ചിത്രങ്ങളും പ്രദർശിപ്പിക്കുമെന്നായിരുന്നു കേരളം ആദ്യം പ്രഖ്യാപിച്ചത്....  (10 minutes ago)

കുടുംബ ബന്ധു ജനങ്ങളിൽ നിന്നും ഗുണാനുഭവങ്ങൾ, കുടുംബ ഐശ്വര്യം എന്നിവ ഇന്ന് ഉണ്ടാകും.  (22 minutes ago)

64-ാം സംസ്ഥാന സ്‌കൂൾ കലോത്സവത്തിന്റെ ....  (1 hour ago)

ഇഡിയുടെ അപേക്ഷയിൽ കൊല്ലം വിജിലൻസ് കോടതി വിധി ഇന്ന്....  (1 hour ago)

സംവിധായകനും മുൻ ഇടത് എം എൽ എയുമായ പി ടി കുഞ്ഞുമുഹമ്മദിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ 20 ന് ഉത്തരവ്  (1 hour ago)

. പയ്യന്നൂരിൽ ടാങ്കർ ലോറി സ്കൂട്ടറിൽ ഇടിച്ച് യുവതിക്ക് ദാരുണാന്ത്യം‌  (1 hour ago)

നവംബർ 30 നാണ് അ‍ഞ്ചു പേർക്കെതിരെ കേസെടുത്തത്  (2 hours ago)

ബെംഗളൂരുവിൽ നിന്നും കോഴിക്കോടേക്ക് വരികയായിരുന്ന ബസ്സാണ് അപകടത്തിൽപ്പെട്ടത് .... യാത്രക്കാർക്ക് പരിക്കില്ല... എല്ലാവരും സുരക്ഷിതരാണ്....  (2 hours ago)

നരേന്ദ്ര മോദിക്ക് പരമോന്നത ബഹുമതി നൽകി ആദരിച്ച് ഒമാൻ...    (2 hours ago)

ക​ര​ട്​ പ​ട്ടി​ക 23ന്​ ​പ്ര​സി​ദ്ധീ​ക​രി​ക്കു​മെ​ന്ന്​ മു​ഖ്യ​തെ​ര​ഞ്ഞെ​ടു​പ്പ്​ ഓ​ഫി​സ​ർ  (2 hours ago)

കസ്റ്റഡിയിലെടുത്ത ഭർത്താവിനെ അന്വേഷിച്ച് പൊലീസ് സ്റ്റേഷനിലെത്തിയ ഗർഭിണിയെ മർദിച്ച സി.ഐക്ക്  (3 hours ago)

യുഎഇയിൽ പ്ലാസ്റ്റിക് നിരോധനം 2026 മുതൽ ഡിസ്‌പോസിബിൾ ഉൽപ്പന്നങ്ങൾക്ക് പൂർണ്ണ വിലക്ക്  (9 hours ago)

പ്രവാസികളേ 2026 ൽ നാട്ടിലേയ്ക്ക് വരുന്നുണ്ടോ ? യുഎഇയിൽ നീണ്ട അവധി വിമാനടിക്കറ്റ് ഇപ്പോഴേ എടുക്കൂ !!  (10 hours ago)

കള്ളൻ...കള്ളൻ....ജീവൻ പോയി...കള്ളനാണെന്ന് ആരോപ്പിച്ച് ആൾക്കൂട്ട മർദനം...ഇതരസംസ്ഥാന തൊഴിലാളി മരിച്ചു...ഛത്തീസ്ഗഢ് സ്വദേശിയായ രാംനാരായണനാണ് മരിച്ചത്  (10 hours ago)

Malayali Vartha Recommends