ചൈന കൊന്നത് 12 ലക്ഷം കുഞ്ഞുങ്ങളെ, പെണ്ണെങ്കില്‍ പിറക്കില്ല, രക്തം കടത്തും; ലോകത്തില്‍ ഏറ്റവുമധികം ജനസംഖ്യയുള്ള ചൈന രക്തക്കടത്തിന്റെ വലിയ വിപണിയായി മാറുന്നു

ലോകത്തില്‍ ഏറ്റവുമധികം ജനസംഖ്യയുള്ള ചൈന രക്തക്കടത്തിന്റെ വലിയ വിപണിയായി മാറുന്നു. ചൈനയില്‍നിന്നു ഹോങ്കോങ്ങിലേക്കാണു വ്യാപക രക്തക്കടത്ത്. പണത്തിനു വേണ്ടിയല്ല, അടുത്ത തലമുറ വളരണോ എന്നു തീരുമാനിക്കുന്ന നിര്‍ണായക തീരുമാനം എടുക്കുന്നതിനാണു ചൈനക്കാര്‍ രഹസ്യമായി രക്തം ഹോങ്കോങ്ങിലേക്കു കടത്തുന്നത്. രാജ്യാന്തര രക്തമാഫിയാ സംഘങ്ങളെ കുറിച്ചുള്ള ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണു മാധ്യമങ്ങള്‍ അഅടുത്തകാലം വരെ വെളിപ്പെടുത്തിയത്. 2017 മുതല്‍ സജീവമായി ഇത് മാധ്യമങ്ങള്‍ ചര്‍ച്ച ചെയ്തു.
ഗര്‍ഭം ആറോ ഏഴോ ആഴ്ചകള്‍ പിന്നിടുന്ന സ്ത്രീകളാണു ഹോങ്കോങ്ങിലെ ക്ലിനിക്കുകളിലേക്കു രക്തസാംപിളുകള്‍ പരിശോധനയ്ക്ക് അയക്കുന്നത്. ഭ്രൂണ ലിംഗനിര്‍ണയ പരിശോധനയ്ക്കു ചൈനയില്‍ 2002 മുതല്‍ വിലക്കുണ്ട്. ജനിക്കാനിരിക്കുന്ന കുഞ്ഞ് ആണോ പെണ്ണോ എന്നറിയാനാണു ഹോങ്കോങ്ങില്‍ പരിശോധന. പെണ്‍കുട്ടിയോ ജനിതക വൈകല്യങ്ങളോ ഉള്ള കുഞ്ഞോ ആണെങ്കില്‍ അതോടെ കഥ കഴിഞ്ഞു. ഉടനെ സ്ത്രീകള്‍ ഗര്‍ഭഛിദ്രം നടത്തുന്നതാണു ചൈനയിലെ പൊതുരീതി. അതിര്‍ത്തിയില്‍ പരിശോധന കര്‍ക്കശമാക്കിയതോടെ കുറിയറിലൂടെ രക്തസാംപിളുകള്‍ അയക്കുന്നതും കൂടി. ഇടപാടുകാരനെന്ന വ്യാജേന രാജ്യാന്തര മാധ്യമം രക്തക്കടത്ത് ഏജന്‍സിയുമായി വിചാറ്റ് അക്കൗണ്ടിലൂടെ നടത്തിയ ചാറ്റിന്റെ വിശദാംശങ്ങള്‍ ലോകത്തെ ഞെട്ടിച്ചിരുന്നു. ഡോക്ടറുടെ നിര്‍ദേശം ഉണ്ടെങ്കില്‍ മാത്രമേ രക്തപരിശോധന നടത്താവൂ എന്നാണ് ഹോങ്കോങ്ങിലെ നിയമം.
പക്ഷേ, സ്വകാര്യ ക്ലിനിക്കുകളും രക്തക്കടത്ത് മാഫിയാ സംഘവും ചേര്‍ന്നു നിയമം അട്ടിമറിച്ചു പണം കൊയ്‌തെടുക്കുകയാണ്. നാഷനല്‍ യുണിവേഴ്സ്റ്റി ഓഫ് സിംഗപ്പൂരിന്റെ പഠനം അനുസരിച്ച് 1970 മുതല്‍ 2017 വരെ കാലയളവില്‍ ചൈനയില്‍ 12 ലക്ഷത്തോളം പെണ്‍ഭ്രൂണഹത്യകള്‍ നടന്നിട്ടുണ്ടെന്നാണു കണക്ക്. അതിനു കാരണമായതാകട്ടെ അനധികൃത പരിശോധനയും. 40 വര്‍ഷമായി രാജ്യത്തു തുടരുന്ന നയത്തിന്റെ ഭാഗമായി ജനസംഖ്യയിലെ ഭൂരിഭാഗവും പ്രായമായവരാണ്. ഭ്രൂണലിംഗ നിര്‍ണയ പരിശോധന നിര്‍ബാധം നടക്കുകയും പെണ്‍കുഞ്ഞാണെങ്കില്‍ യാതൊരു ദയയുമില്ലാതെ െകാലക്കത്തിക്കു ഇരയാകുന്നതു തുടരുകയും ചെയ്തതോടെ ശിശുജനന നിരക്കില്‍ ചൈന പിന്നോട്ടു പോയി. ഭ്രൂണലിംഗ നിര്‍ണയ പരിശോധനയ്ക്കായി ഹോങ്കോങ്ങിലേക്കു രക്തം കടത്താന്‍ സഹായിക്കുന്ന ഏജന്‍സികള്‍ ചൈന തദ്ദേശീയമായി വികസിപ്പിച്ച സമൂഹമാധ്യമായ വൈബോയാണു തട്ടകമായി തിരഞ്ഞെടുത്തത്. വൈബോയില്‍ 3,80,000 പേര്‍ പിന്തുടര്‍ന്ന ഏജന്‍സി ഏകദേശം 35,000 രൂപയാണ് ഓരോ ഇടപാടിനും ഈടാക്കുന്നതെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതോടെ ഭരണകൂടം സമ്മര്‍ദത്തിലായി.
https://www.facebook.com/Malayalivartha