നെല്‍സണ്‍ മണ്ടേലയുടെ മകളും ഡെന്‍മാര്‍ക്കിലെ ദക്ഷിണാഫ്രിക്കന്‍ അംബാസഡറുമായിരുന്ന സിന്‍ഡ്‌സി അന്തരിച്ചു

മുന്‍ ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റ് നെല്‍സണ്‍ മണ്ടേലയുടെയും വിന്നി മണ്ടേലയുടെയും ഇളയ മകള്‍ സിന്‍ഡ്‌സി മണ്ടേല (59) അന്തരിച്ചു. 2015-മുതല്‍ ഡെന്‍മാര്‍ക്കിലെ ദക്ഷിണാഫ്രിക്കന്‍ അംബാസഡറായിരുന്നു.
1985-ല്‍ വെള്ളക്കാരുടെ സര്‍ക്കാര്‍, ആഫ്രിക്കന്‍ നാഷനല്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള സ്വാതന്ത്ര്യ സമരത്തെ തള്ളിപ്പറഞ്ഞാല്‍ നെല്‍സണ്‍ മണ്ടേലയെ ജയില്‍ മോചിതനാക്കാം എന്ന് വാഗ്ദാനം ചെയ്തപ്പോള്‍ അതിനെതിരായ മണ്ടേലയുടെ പ്രസ്താവന വായിച്ചത് സിന്‍ഡ്‌സി ആയിരുന്നു.
വന്‍ ജനക്കൂട്ടം പങ്കെടുത്ത പൊതുയോഗത്തില്‍ നടത്തിയ ആ പ്രസ്താവനാപാരായണം ലോകമെങ്ങും ടെലിവിഷനില്‍ സംപ്രേക്ഷണം ചെയ്തതോടെയാണ് സിന്‍ഡ്‌സി ശ്രദ്ധിക്കപ്പെട്ടത്.
https://www.facebook.com/Malayalivartha