ഇന്ത്യക്കെതിരെ പോരിനുള്ള അടുത്ത ആയുധമെറിഞ്ഞ് നേപ്പാള്‍ പ്രധാനമന്ത്രി കെപി ഒലി; അസ്ഥാനത്തുള്ള പരാമര്‍ശങ്ങളില്‍ കട്ടക്കലിപ്പില്‍ ഇന്ത്യയിലെ ജനങ്ങള്‍

കഴിഞ്ഞ കുറേ നാളുകളായി ഇന്ത്യയെ ചൊറിയുന്ന തരത്തിലുള്ള പ്രസ്ഥാവനകളും നടപടികളുമാണ് നേപ്പാള്‍ പ്രധാനവന്ത്രി കെപി ഓലിയുടെ ഭാഗത്തുനിന്നും ഉണ്ടാകുന്നത്. അതിന്റെ പ്രത്യാഘാതങ്ങള്‍ അദേഹം സ്വന്തം നാട്ടില്‍നിന്ന് നേരിടുന്നുണ്ട് എങ്കില്‍കൂടി വീണ്ടും വീണ്ടും ഒലിയുടെ ഭാഗത്തുനിന്നും ആവശ്യമില്ലാത്തതും അസ്ഥാനത്തുള്ളതുമായ പരാമര്‍ശങ്ങളാണ് ഉണ്ടാകുന്നത്. ഭൂപടം പിന്നെ, കസേര തെറിപ്പിക്കാന്‍ ഇന്ത്യന്‍ ഇടപെടല്‍, ഇപ്പോഴിതാ ശ്രീരാമനില്‍ അവകാശവാദം ഉന്നയിച്ചുകൊണ്ട് രംഗത്തുവരികയാണ് ഒലി. ശ്രീരാമന്‍ നേപ്പാള്‍ സ്വദേശിയായിരുന്നെന്ന വാദവുമായി നേപ്പാള്‍ പ്രധാനമന്ത്രി കെ.പി. ശര്‍മ ഒലി. ശ്രീരാമന്റെ ജന്മസ്ഥലമെന്നു ഹിന്ദുമതവിശ്വാസികള്‍ കരുതുന്ന അയോധ്യ യഥാര്‍ഥത്തില്‍ നേപ്പാള്‍ തലസ്ഥാനമായ കാഠ്മണ്ഡുവിന് സമീപത്തുള്ള ചെറിയ ഗ്രാമമാണെന്നും നേപ്പാള്‍ പ്രധാനമന്ത്രി തിങ്കളാഴ്ച അവകാശപ്പെട്ടു. നേപ്പാള്‍ മാധ്യമങ്ങളെ ഉദ്ധരിച്ച് ദേശീയ വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയും ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്ത്യയുടെ പ്രദേശങ്ങള്‍ ഉള്‍പ്പെടുത്തി നേപ്പാള്‍ ഭൂപടം പുറത്തിറക്കിയതിനു പിന്നാലെയാണ് ഒലിയുടെ പുതിയ പ്രതികരണം.
നേപ്പാളിന്റെ സംസ്‌കാരം ഇന്ത്യ അടിച്ചമര്‍ത്തുകയും പിടിച്ചെടുക്കുകയും ചെയ്തതായും ഔദ്യോഗിക വസതിയില്‍ നടന്ന ഒരു പരിപാടിയില്‍ ഒലി ആരോപിച്ചു. ശാസ്ത്ര മേഖലയില്‍ നേപ്പാളിന്റെ സംഭാവനകളെ വില കുറച്ചു കാണുകയാണ്. രാജകുമാരന്‍ ശ്രീരാമനു സീതയെ നല്‍കിയതു ഞങ്ങളാണെന്ന് ഇപ്പോഴും വിശ്വസിക്കുന്നു. അയോധ്യയില്‍നിന്ന് ശ്രീരാമനെ നല്‍കിയതും ഞങ്ങളാണ്. എന്നാല്‍ ഇന്ത്യയിലെ അയോധ്യയല്ല. കാഠ്മണ്ഡുവില്‍നിന്ന് 135 കിലോമീറ്റര്‍ അകലെയുള്ള ബിര്‍ഗുഞ്ച് ജില്ലയ്ക്ക് സമീപമുള്ള ഗ്രാമമാണ് അയോധ്യ.
സാംസ്‌കാരികമായി ഞങ്ങള്‍ അടിച്ചമര്‍ത്തപ്പെട്ടു. വസ്തുതകള്‍ അപഹരിക്കപ്പെട്ടെന്നും ഒലി പറഞ്ഞു. ശ്രീരാമന്‍ ഇന്ത്യനല്ലെന്നും നേപ്പാളിയാണെന്നും ഒലി അവകാശപ്പെട്ടതായി എഎന്‍ഐ ആണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്. ഉത്തര്‍ പ്രദേശിലെ നഗരമാണ് ഇന്നത്തെ അയോധ്യ. നേപ്പാള്‍ പ്രധാനമന്ത്രിയുടെ പുതിയ അവകാശവാദമെത്തിയതോടെ വിമര്‍ശനവുമായി ശ്രീരാമ ഭക്തരും രംഗത്തുവരുന്നുണ്ട്. ഇന്ത്യന്‍ പ്രദേശങ്ങള്‍ക്കു മേല്‍ അവകാശവാദമുന്നയിച്ച് നേപ്പാള്‍ പുതിയ ഭൂപടം ഇറക്കിയിരുന്നു. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായ സാഹചര്യത്തിലാണ് കെ.പി. ശര്‍മ ഒലിയുടെ പുതിയ അവകാശവാദം.
നേപ്പാളിന്റെ ചരിത്രപരവും സാമൂഹികപരവുമായ ബന്ധം ചൈനയേക്കാള്‍ ഇന്ത്യയുമായിട്ടാണെന്നത് പുരാണ-ഇതിഹാസ കാലഘട്ടം മുതലേ തര്‍ക്കമില്ലാത്ത വസ്തുതയാണ്. രാമായണത്തില്‍ സീതാദേവിയുടെ നാടായി പറയുന്നത് ജനക മഹാരാജാവിന്റെ ഭരണപ്രദേശമായിരുന്ന മിഥിലാപുരിയാണ്. ഇന്നത്തെ ബീഹാറിലും നേപ്പാളിലുമായിട്ടാണ് പുരാണത്തിലെ മിഥില. നേപ്പാളിലെ രണ്ടാം പ്രവിശ്യയായ ജനകപുരിയിലാണ് സീത ജനിച്ചതെന്ന ഇതിഹാസ ലിഖിതങ്ങളും ശക്തമായ സാംസ്‌ക്കാരിക ബന്ധത്തിന്റെ തെളിവാണ്. ഇന്നും ശ്രീരാമപാദുക പൂജയും ശ്രീരാമന്റെ വിവാഹത്തിന് മുന്നോടിയായി നടത്തുന്ന ഘോഷയാത്രയും ഏറെ പ്രത്യേകത നിറഞ്ഞതാണ്. ഉത്തര്‍പ്രദേശിലെ അയോധ്യയില്‍ നിന്നും നേപ്പാളിലെ കാഠ്മണ്ഡുവിലേക്കാണ് രഥയാത്ര നടക്കുന്നത്. സീതാസ്വയംവരത്തിനായി പോകുന്നതും വിവാഹ ശേഷം സീതാസമേതനായി ശ്രീരാമന്റെ പ്രതീകാത്മകമായ വിഗ്രഹയാത്ര വരുന്നതും ഇരു രാജ്യത്തെ സര്‍ക്കാറുകളുടെ സാംസ്‌ക്കാരിക വകുപ്പിന്റെ മേല്‍നോട്ടത്തിലാണ്.
ചരിത്രകാലഘട്ടത്തില്‍ സമുദ്രഗുപ്ത മൗര്യന്റെ വിശാല സാമ്രാജ്യത്തിന്റെ തണലിലും നേപ്പാളിന് ഒരു കാലത്ത് സവിശേഷ പദവിയും അംഗീകാരവും ലഭിച്ചിരുന്നു. സമുദ്രഗുപ്തന് ശേഷം ചന്ദ്രഗുപ്ത വിക്രമാദിത്യന്‍ സാമ്രാജ്യം സ്ഥാപിച്ച ശേഷം നേപ്പാളിനെ നന്നായി പരിപാലിച്ചതായും ശക-ഹൂണ ആക്രമണങ്ങളില്‍ നിന്നും രക്ഷിച്ചതായും പരാമര്‍ശമുണ്ട്. ചന്ദ്രഗുപ്ത വിക്രമാദിത്യന്‍ പിന്തുടര്‍ന്ന കാലഗണനയായ വിക്രമസംവത്സരമാണ് ഇന്നും നേപ്പാള്‍ ഔദ്യോഗിക കലണ്ടറായി കണക്കാക്കുന്നത്.
https://www.facebook.com/Malayalivartha