ബ്യൂബോണിക് പ്ലേഗ് ബാധിച്ച 15 വയസ്സുകാരന്‍ മരിച്ചു; പടര്‍ന്നു പിടിക്കാന്‍ സാധ്യത....എലിയെ ഭക്ഷിക്കുന്നതിന് ഈ വര്‍ഷം അവസാനം വരെ വിലക്ക്

പടിഞ്ഞാറന്‍ മംഗോളിയയില്‍ ബ്യൂബോണിക് പ്ലേഗ് ബാധിച്ച് 15 വയസ്സുകാരന്‍ മരിച്ചു. കുട്ടി മരിച്ചത് പ്ലേഗ് ബാധിച്ചാണെന്ന് പ്രമുഖ മംഗോളിയൻ പത്രം റിപ്പോര്‍ട്ട് ചെയ്‍തത്.എലിയില്‍ നിന്നാണ് രോഗം പകര്‍ന്നതെന്ന് മംഗോളിയ ആരോഗ്യ വിഭാഗം അറിയിച്ചു.
രോഗിയുമായി അടുത്തിടപഴകിയ 15-ലേറെ ആളുകളെ ഐസൊലേറ്റ് ചെയ്‍തിരുന്നു. ഇവെര ഞായറാഴ്‍ച ക്വാറന്‍റൈനില്‍ നിന്ന് ഒഴിവാക്കി. ആര്‍ക്കും രോഗം ബാധിച്ചതായി കണ്ടെത്തിയിട്ടില്ല.
പ്ലേഗ് ബാധ കണ്ടെത്തിയതിനെ തുടര്‍ന്ന് ഇന്നര്‍ മംഗോളിയയിലെ ബയന്നുര്‍ മേഖലയില്‍ കര്‍ശന നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിനെ തുടർന്ന് എലി വര്‍ഗത്തില്‍പെട്ട ജീവികളെ ഭക്ഷിക്കുന്നതിന് 2020 അവസാനം വരെ വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.
പടിഞ്ഞാറന്‍ മംഗോളിയയിലെ ഖോവ്ഡ് പ്രവിശ്യയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട രണ്ട് കേസുകള്‍ ബ്യൂബോണിക് പ്ലേഗാണെന്ന് സ്ഥിരീകരിച്ചതായി ജൂലൈ ഒന്നിന് സര്‍ക്കാര്‍ സിന്‍ഹുവ വാര്‍ത്താ ഏജന്‍സി അറിയിച്ചു. പടിഞ്ഞാറന്‍ മംഗോളിയയിലെ ഖോവ്ഡ് പ്രവിശ്യയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട രണ്ട് കേസുകള്‍ ബ്യൂബോണിക് പ്ലേഗാണെന്ന് സ്ഥിരീകരിച്ചതായി ജൂലൈ ഒന്നിന് സര്‍ക്കാര്‍ സിന്‍ഹുവ വാര്‍ത്താ ഏജന്‍സി അറിയിച്ചു. ഇരുപത്തിയേഴുകാരനും സഹോദരനായ പതിനേഴുകാരനുമാണ് രോഗ ബാധ സ്ഥിരീകരിച്ചത്. ഇവര്‍ ഇപ്പോള്‍ ചികിത്സയിലാണ്.
ഇവരുമായി സമ്പര്‍ക്കം പുലര്‍ത്തിയ 146 പേരെ പ്രാദേശിക ആശുപത്രികളില്‍ നിരീക്ഷണത്തിലാക്കിയിട്ടുണ്ട്.
കാട്ടെലി വര്‍ഗത്തില്‍ പെട്ട മാര്‍മോട്ടിന്റെ മാസം ഭക്ഷിച്ചില്‍ നിന്നാണ് ഇവര്‍ക്ക് രോഗബാധയുണ്ടായതെന്നും മാര്‍മോട്ടിന്റെ മാസം ഭക്ഷിക്കാതിരിക്കാന്‍ ജനങ്ങള്‍ ശ്രദ്ധിക്കണമെന്നും അധികൃതര്‍ ആവശ്യപ്പെട്ടു.
പടിഞ്ഞാറന്‍ മംഗോളിയന്‍ പ്രവിശ്യയായ ബയാന്‍-ഉല്‍ഗിയില്‍ കഴിഞ്ഞ വര്‍ഷം മാര്‍മോട്ട് മാംസം കഴിച്ച ദമ്പതികള്‍ ബ്യൂബോണിക് പ്ലേഗ് ബാധിച്ച് മരിച്ചിരുന്നു
https://www.facebook.com/Malayalivartha
























