കോവിഡിനെ ആരും ഭയപ്പെടേണ്ട ; എല്ലാവര്‍ക്കും കോവിഡിനെ നേരിടേണ്ടി വരും; ധീരതയോടെ അതിനെ നേരിടുകയാണ് വേണ്ടത്; എല്ലാവരും അതിന് തയ്യാറാകണമെന്നും ബ്രസീല്‍ പ്രസിഡന്‍റ് ജെയിര്‍ ബോള്‍സനാരോ

കോവിഡിനെ ആരും ഭയപ്പെടേണ്ട സാഹചര്യമില്ലെന്ന് ബ്രസീല്‍ പ്രസിഡന്‍റ് ജെയിര്‍ ബോള്‍സനാരോ പറഞ്ഞു . എല്ലാവര്‍ക്കും കോവിഡിനെ നേരിടേണ്ടി വരുമെന്നും . ധീരതയോടെ അതിനെ നേരിടുകയാണ് വേണ്ടതെന്നും ബ്രസീല്‍ പ്രസിഡന്‍റ് പറഞ്ഞു. കോവിഡിനെ തുടര്‍ന്ന് ക്വാറന്‍റീനില്‍ പോയ ബ്രസീല്‍ പ്രസിഡന്‍റ് ഏതാനും ആഴ്ചകള്‍ക്ക് മുമ്പായിരുന്നു പൊതുവേദികളില്‍ വന്നത്.
65 വയസായ തന്നെ ഏറ്റവും അപകട സാധ്യതയുള്ള വിഭാഗത്തിലായിരുന്നു ഉൾപ്പെടുത്തിയിരുന്നത് . എന്നെങ്കിലും ഒരു ദിവസം കോവിഡിനെ നേരിടേണ്ടി വരുമെന്ന് എനിക്കറിയാമായിരുന്നു. എല്ലാവരും ഇതിന് തയാറാകണമെന്നും അദ്ദേഹം പറഞ്ഞു . കോവിഡ് മൂലമുണ്ടായ മരണങ്ങളില്‍ ദുഃഖമുണ്ട്. എന്നാല്‍, എല്ലാ ദിവസങ്ങളിലും ആളുകള്‍ മരിക്കാറുണ്ടെന്നും ബോല്‍സനാരോ വ്യക്തമാക്കി. കോവിഡിനെ കുറിച്ച് ബോല്‍സനാരോയുടെ പ്രസ്താവനകളെല്ലാം വലിയ വിവാദമായിരുന്നു. ബ്രസീലില്‍ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം വലിയ രീതിയില്‍ കൂടുമ്പോഴും കോവിഡിനെ ചെറിയ പനിയുമായാണ് അദ്ദേഹം താതമ്യപ്പെടുത്തിയത് എന്ന കാര്യം വലിയ വിവാദങ്ങൾക്ക് വഴി വച്ചു .
https://www.facebook.com/Malayalivartha