ഒക്ടോബര്‍ മുതല്‍ രാജ്യവ്യാപകമായി കോവിഡ് വാക്സിനേഷന്‍ തുടങ്ങാനൊരുങ്ങി റഷ്യ

കൊവിഡ് 19നെതിരെയുള്ള വാക്സിന്‍ കണ്ടെത്തുന്നതിനായി ലോകമെമ്ബാടുമുള്ള ഗവേഷകര്‍ കഠിന പരിശ്രമത്തിലാണ്. ഏകദേശം 20 ലേറെ വാക്സിനുകള്‍ നിലവില്‍ ക്ലിനിക്കല്‍ ട്രയലുകളുടെ ഘട്ടത്തിലാണ്. ഈ സാഹചര്യത്തിൽ കൊവിഡ് 19നെതിരെ ഒക്ടോബര്‍ മുതല്‍ രാജ്യവ്യാപകമായി വാക്സിനേഷന്‍ തുടങ്ങാനൊരുങ്ങി റഷ്യ. റഷ്യന്‍ ആരോഗ്യമന്ത്രി മിഖായില്‍ മുറാഷ്കോയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. രാജ്യത്തെ ഡോക്ടര്‍മാര്‍ക്കും അദ്ധ്യാപകര്‍ക്കുമാണ് ആദ്യം വാക്സിന്‍ നല്‍കുക. റഷ്യയുടെ ആദ്യ കൊവിഡ് വാക്സിന് ഈ മാസം തന്നെ അംഗീകാരം ലഭിക്കുമെന്നാണ് റിപ്പോര്‍ട്ട്.
അതേസമയം, റഷ്യയുടെ നടപടികളില്‍ ലോകമെമ്ബാടുമുള്ള ആരോഗ്യ വിദഗ്ദ്ധര്‍ ആശങ്ക അറിയിച്ചു. അമേരിക്കന്‍ പകര്‍ച്ചവ്യാധി വിദഗ്ദ്ധനായ ഡോ. ആന്റണി ഫൗചിയും ഇക്കാര്യം ചൂണ്ടിക്കാട്ടി. ചൈനയും റഷ്യയും വാക്സിനുകള്‍ പരീക്ഷിച്ച് കൊണ്ടിരിക്കുകയാണെന്നും സുരക്ഷിതമാണെന്ന് ഉറപ്പാക്കുന്നതിന് മുമ്ബ് മനുഷ്യരില്‍ പ്രയോഗിക്കുന്നതില്‍ ആശങ്കയുണ്ടെന്നും ഫൗചി പറഞ്ഞിരുന്നു. യു.എസിന്റെ കൊവിഡ് വാക്സിന്‍ സുരക്ഷിതവും ഫലപ്രദവുമാണെന്നും ഈ വര്‍ഷം അവസാനത്തോടെ അത് പുറത്തിറക്കുമെന്നും ഫൗചി പറഞ്ഞു.
https://www.facebook.com/Malayalivartha



























