പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ വിജയിച്ചാല്‍ എച്ച്-1ബി വീസ സമ്പ്രദായം പരിഷ്‌കരിക്കും: ബൈഡന്‍

യു എസ്സില്‍ നവംബറില്‍ നടക്കുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ വിജയിച്ചാല്‍ എച്ച്-1ബി വീസ സമ്പ്രദായം പരിഷ്‌കരിക്കുമെന്നും ഓരോ രാജ്യത്തിനും ഗ്രീന്‍ കാര്‍ഡ് ക്വോട്ട നിശ്ചയിക്കുന്നത് ഒഴിവാക്കുമെന്നും ഡെമോക്രാറ്റ് സ്ഥാനാര്‍ഥി ജോ ബൈഡന്‍.
ഇന്ത്യയില്‍ നിന്നുള്ള വിദഗ്ധ തൊഴിലാളികള്‍ക്ക് ഏറെ പ്രയോജനകരമാണ് വിദഗ്ധ തസ്തികകളില്‍ വിദേശ ജോലിക്കാരെ നിയോഗിക്കാന്‍ യുഎസ് കമ്പനികളെ അനുവദിക്കുന്ന കുടിയേറ്റത്തിനല്ലാത്ത എച്ച്-1ബി വീസ. കുടുംബം അടിസ്ഥാനമാക്കിയുള്ള കുടിയേറ്റ സംവിധാനത്തെ പിന്തുണയ്ക്കുമെന്നും ബൈഡന്‍ പറഞ്ഞു.
ട്രംപ് ഭരണകൂടം എച്ച്-1ബി വീസ നല്‍കുന്നത് കഴിഞ്ഞ ജൂണില്‍ നിര്‍ത്തുകയും ഈയിടെ പുനഃസ്ഥാപിക്കുകയും ചെയ്തിരുന്നു. തിരഞ്ഞെടുക്കപ്പെട്ടാല്‍ അയല്‍രാജ്യങ്ങളില്‍ നിന്നുള്ള വെല്ലുവിളികള്‍ നേരിടുന്നതില്‍ ഇന്ത്യയ്‌ക്കൊപ്പം നില്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു.
https://www.facebook.com/Malayalivartha



























