അധികാരത്തിലേറിയാല്‍ ടിബറ്റില്‍ മനുഷ്യാവകാശലംഘനം നടത്തുന്ന ചൈനീസ് അധികൃതരെ ഉപരോധിക്കുമെന്ന് യുഎസ്സ് പ്രസിഡന്റ് സ്ഥാനാര്‍ഥി ജോ ബൈഡന്‍

തെരഞ്ഞെടുപ്പിലൂടെ അധികാരത്തിലെത്തിയാല്‍ ടിബറ്റിലെ മനുഷ്യാവകാശ ലംഘനങ്ങള്‍ക്ക് ഉത്തരവാദികളായ ചൈനീസ് അധികൃതരെ ഉപരോധിക്കുമെന്ന് ഡൈമോക്രാറ്റിക് പ്രസിഡന്റ് സ്ഥാനാര്‍ഥി ജോ ബൈഡന്‍.
കടുത്ത നിയന്ത്രണങ്ങളാണ് ടിബറ്റന്‍ ജനതയുടെ മനുഷ്യാവകാശങ്ങള്‍ക്കും മതസ്വാതന്ത്ര്യത്തിനും അന്തസിനും വിലകല്‍പ്പിക്കാതെ അവിടെ ചൈന അടിച്ചേല്‍പ്പിക്കുന്നത്. സംസ്‌കാരവും ഭാഷയും വിശ്വാസങ്ങളും സംരക്ഷിക്കാനുള്ള ഗോത്രന്യൂനപക്ഷങ്ങളുടെ നീക്കത്തെ അടിച്ചമര്‍ത്താനുള്ള ശ്രമങ്ങള്‍ ചൈന ഇന്നും ഇന്നലെയും തുടങ്ങിയതല്ലെന്നും അമേരിക്കന്‍ മുന്‍ വൈസ് പ്രസിഡന്റ് ചൂണ്ടിക്കാട്ടി. ടിബറ്റിനുമേല്‍ കൂടുതല്‍ നിയന്ത്രണങ്ങളുമായി ചൈന പിടിമുറുക്കുന്നതിനിടെ നടത്തിയ ഈ പ്രസ്താവം ശ്രദ്ധേയമായി.
അധികാരത്തിലെത്തിയാല്‍ റേഡിയോ ഫ്രീ ഏഷ്യയിലും വോയ്സ് ഓഫ് അമേരിക്കയിലും ടിബറ്റന്‍ ഭാഷയില്‍ പ്രക്ഷേപണം നടത്തും. പുറംലോകത്തു നടക്കുന്നതൊക്കെ ഇതിലൂടെ ടിബറ്റന്‍ ജനത അറിയട്ടെയെന്നും ടിബറ്റന്‍ ജനതയ്ക്ക് എല്ലാ സഹായവും നല്‍കുമെന്നും ബൈഡന്‍ പറഞ്ഞു.
https://www.facebook.com/Malayalivartha



























