39000 വർഷത്തെ പഴക്കം.....കൂർത്ത പല്ലുകൾ ...അഴുകാത്ത ശരീരം ....ഐസിനുള്ളിൽ നിന്നും കണ്ടെത്തിയത്; ഞെട്ടിത്തരിച്ച് ഗവേഷകർ

39000 വർഷത്തെ പഴക്കം... കൂർത്ത പല്ലുകൾ അഴുകാത്ത ശരീരം കണ്ടെത്തലിൽ ഞെട്ടിത്തരിച്ചിരിക്കുകയാണ് ശാസ്ത്രലോകം... ശാസ്ത്രലോകത്തിന് ഈ കണ്ടെത്തൽ ലോകത്തിനു തന്നെ നടുക്കം ഉളവാക്കിയിരിക്കുകയാണ്.. 39,000 വർഷത്തെ പഴക്കമുള്ള ഇത്തരത്തിലൊരു കണ്ടുപിടുത്തത്തെ അത്ഭുതം അതിശയം എന്നല്ലാതെ മറ്റെന്തു പറഞ്ഞാണ് വിശേഷിപ്പിക്കാൻ കഴിയുന്നത്....
ഐസിനുള്ളിൽ ആയിരുന്നു 39,000 വർഷങ്ങൾക്കു മുൻപ് ജീവിച്ച കൂറ്റൻ ഗുഹാ കരടിയെയും കുഞ്ഞിനേയും കണ്ടെത്തിയത് . ഈ കണ്ടെത്തലിനെ ശാസ്ത്ര ലോകം പ്രാധാന്യം കൽപ്പിക്കുന്നുണ്ട് . സൈബീരിയയിലാണ് മഞ്ഞുപാളികൾക്കുള്ളിൽ നിന്നും പതിനായിരക്കണക്കിന് വർഷങ്ങൾക്കു മുൻപ് ജീവിച്ചിരുന്ന കൂറ്റൻ ഗുഹാ കരടിയുടെയും കുഞ്ഞിന്റെയും ജഡങ്ങൾ ഗവേഷകർ കണ്ടെത്തിയിരിക്കുന്നത്. അധികം കേടുപാടുകളും ഇല്ലാത്ത അവസ്ഥയിലാണ് രണ്ടു കരടികളുടെയും ജഡങ്ങൾ കണ്ടെത്തിയത്. ഏറ്റവും സുപ്രധാനമായ ഒരു കണ്ടെത്തലാണിതെന്ന നിഗമനത്തിലാണ് ശാസ്ത്ര ലോകം ഇപ്പോൾ ഉള്ളത് .
മുൻകാലങ്ങളിൽ ഗുഹാ കരടികളെ കുറിച്ചുള്ള ഗവേഷണങ്ങളിൽ അവയുടെ എല്ലുകൾ മാത്രമാണ് ഗവേഷകർക്ക് കണ്ടെത്താനായിരുന്നത്. എന്നാൽ ഇപ്പോൾ ലഭിച്ച കരടികളുടെ ശരീരങ്ങളിലെ രോമം പോലും നഷ്ടപ്പെടാതെ നിലയിൽ ആണുള്ളത്. അമ്മ കരടിയുടെ വായിലെ പല്ലുകൾക്ക് പോലും കേടുപാടുകളൊന്നും സംഭവിച്ചിട്ടില്ല എന്ന കാര്യവും ശ്രദ്ധേയമാണ് . ചരിത്രാതീത കാലഘട്ടത്തിൽ യുറേഷ്യൻ ഭൂഖണ്ഡത്തിൽ മൂന്നു ലക്ഷം വർഷങ്ങൾക്കു മുൻപുമുതൽ ജീവിച്ചിരുന്ന വർഗമാണ് ഗുഹാകരടികൾ. ഏകദേശം 15000 വർഷങ്ങൾക്ക് മുൻപാണ് ഇവയ്ക്ക് വംശനാശം സംഭവിച്ചത് എന്നാണ് കരുതപ്പെടുന്നത്. ഉറഞ്ഞ ഐസിനുള്ളിൽ സംരക്ഷിക്കപ്പെട്ട നിലയിൽ ആയിരുന്നതിനാൽ കരടികളുടെ ശരീരത്തിലെ മൃദു കോശങ്ങൾ പോലും അതേ രീതിയിൽ തന്നെ നശിക്കാതെ നിലനിൽക്കുന്നുണ്ട്. ലോകത്തിൽ ഇത്തരമൊരു കണ്ടെത്തൽ ഇതാദ്യമാണെന്ന് ഗവേഷകയായ ഡോക്ടർ ലെന ഗ്രിഗോറിവ പറയുന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വിദഗ്ധൻമാരെ കരടികളെക്കുറിച്ചുള്ള കൂടുതൽ പഠനത്തിനായി ക്ഷണിക്കുമെന്നും ഗവേഷകസംഘം വ്യക്തമാക്കി.
ജഢങ്ങളുടെ കാലപ്പഴക്കം കൃത്യമായി നിർണയിക്കുന്നതിന് റേഡിയോകാർബൺ പരിശോധന നടത്തേണ്ടത് അത്യാവശ്യമാണെന്ന അഭിപ്രായമാണ് മുതിർന്ന ഗവേഷകനായ ഡോക്ടർ മാക്സിൻ ഷെപ്രസോവിന്റെ അഭിപ്രായം ഉള്ളത് . മഞ്ഞുപാളികൾ കൂടുതലായി ഉരുകി തുടങ്ങിയതിനെ തുടർന്ന് ലോകത്തിന്റെ പല ഭാഗങ്ങളിൽ നിന്നുമായി വംശനാശം സംഭവിച്ച പല ജീവിവർഗങ്ങളുടെയും ശരീര ഭാഗങ്ങൾ കണ്ടെത്താൻ സാധിക്കുന്നുണ്ട്.എന്തായാലും ലോകത്തിൽ ഇത്തരത്തിലുള്ള കണ്ടെത്തലുകളും വളരെയധികം കൗതുകപൂർവമായ വിവരങ്ങളും മനുഷ്യനെ സംബന്ധിച്ച് ഏറെ വിശേഷപ്പെട്ട വാർത്തകൾ തന്നെയാണ്. അത് അറിയാനും അത് മനസ്സിലാക്കുവാനും മനുഷ്യർക്ക് ആകാംക്ഷ ഉണ്ട് . അത്തരത്തിൽ ഒരു വാർത്തയാണ് ഇതും
https://www.facebook.com/Malayalivartha