Widgets Magazine
17
Nov / 2025
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തിരുവനന്തപുരം, പാലക്കാട്, കാസർകോട്..എൻ ഐ എ കേരളത്തിലേക്കും എത്തുമോ..? അൽ ഫലാഹ് പ്രേതാലയമായെന്ന് രോഗികൾ..ഡോക്ടർമാരില്ല.. ഭയത്തിന്റെ അന്തരീക്ഷമുണ്ടെന്ന് രോഗികൾ..


കേരളത്തിൽ മഴ മുന്നറിയിപ്പില്‍ മാറ്റം....ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് ബുധനാഴ്ച വരെ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്


നിതീഷ് കുമാര്‍ ബീഹാര്‍ മുഖ്യമന്ത്രിയായി വ്യാഴാഴ്ച സത്യപ്രതിജ്ഞ ചെയ്യും.... പട്‌ന ഗാന്ധി മൈതാനത്താണ് സത്യപ്രതിജ്ഞ, പ്രധാനമന്ത്രി നരേന്ദ്രമോദി ഉള്‍പ്പടെ പ്രമുഖ നേതാക്കള്‍ സത്യപ്രതിജ്ഞാ ചടങ്ങിന് എത്തുമെന്ന് സൂചന


ബീഹാറില്‍ നിന്ന് കേരളത്തിലേക്ക്... ബീഹാര്‍ തെരഞ്ഞെടുപ്പോടെ കോണ്‍ഗ്രസ് വന്‍ പ്രതിസന്ധിയില്‍, അമിത് ഷാ നടത്തിയ നിർണായക ചർച്ച വിജയം, 'നി മോ' സുനാമി ആഞ്ഞടിച്ച ബിഹാറിൽ മുഖ്യമന്ത്രി സ്ഥാനം നിതീഷിന് തന്നെ; ബിജെപിക്ക് ഉപമുഖ്യമന്ത്രിയടക്കം 16 മന്ത്രി


ശബരിമല സ്വർണകവർച്ച.... ഹൈക്കോടതിയുടെ നിർദ്ദേശ പ്രകാരം ശാസ്ത്രിയ തെളിവെടുപ്പിനായി പ്രത്യേക അന്വേഷണ സംഘം ശബരിമലയിൽ

ഇന്ത്യന്‍ സര്‍ക്കാരിന്റെ സോഫ്റ്റ്വേര്‍ ഹാക്ക് ചെയ്ത അഞ്ച് ചൈനീസ് പൗരന്‍മാര്‍ക്കെതിരേ അമേരിക്ക കേസെടുത്തു

18 SEPTEMBER 2020 08:08 AM IST
മലയാളി വാര്‍ത്ത

നൂറിലേറെ അമേരിക്കന്‍ സ്ഥാപനങ്ങളുടെയും ഇന്ത്യന്‍ സര്‍ക്കാരിന്റെയും സോഫ്റ്റ്വേര്‍ ഹാക്ക് ചെയ്ത അഞ്ച് ചൈനീസ് പൗരന്‍മാര്‍ക്കെതിരേ യു.എസ്. നീതിന്യായവകുപ്പ് കേസെടുത്തു. വിവരം ചോര്‍ത്തല്‍ സംബന്ധിച്ച മൂന്ന് സംഭവങ്ങളാണ് പുറത്തുവന്നത്.

മൂന്ന് മലേഷ്യന്‍ പൗരന്‍മാര്‍ ഡേറ്റ വില്‍ക്കാന്‍ ചൈനക്കാരെ സഹായിച്ചതിന് കഴിഞ്ഞ 13-ന് അറസ്റ്റിലായി. ചൈനക്കാരായ പ്രതികളെ പിടികിട്ടാപ്പുള്ളികളായി പ്രഖ്യാപിച്ചെന്നും യു.എസ്. ഡെപ്യൂട്ടി അറ്റോര്‍ണി ജനറല്‍ ജെഫ്രി റോസെന്‍ വ്യക്തമാക്കി. ചൈനീസ് സര്‍ക്കാരിനെ റോസെന്‍ രൂക്ഷമായി വിമര്‍ശിച്ചു. സൈബര്‍ ക്രിമിനലുകളെ ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടി സംരക്ഷിക്കുകയാണ്. ചൈനയ്ക്കു പുറത്തുള്ളതും ചൈനയ്ക്ക് ഗുണമുള്ളതുമായ ബൗദ്ധികസ്വത്തുക്കളാണ് മോഷ്ടിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

ചൈനീസ് ഹാക്കര്‍മാര്‍ ഇന്ത്യന്‍ സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള ഓപ്പണ്‍ വി.പി.എന്‍. നെറ്റ്വര്‍ക്കില്‍ നുഴഞ്ഞുകയറാന്‍ വി.പി.എസ്. പ്രവൈഡര്‍ സെര്‍വറുകളാണ് ഉപയോഗിച്ചത്. 'കൊബാള്‍ട്ട് സ്ട്രൈക്ക്' മാല്‍വേര്‍ ഉപയോഗിച്ചായിരുന്നു സൈബര്‍ ആക്രമണമെന്നും കുറ്റപത്രത്തില്‍ പറയുന്നു. ചൈനയുടെ സൈബര്‍ ആക്രമണം അമേരിക്കയിലും പുറത്തുമുള്ള നൂറിലേറെ യു.എസ്. കമ്പനികളെയും സ്ഥാപനങ്ങളെയും ബാധിച്ചു.

വിദേശസര്‍ക്കാരുകള്‍, സന്നദ്ധസംഘടനകള്‍, സര്‍വകലാശാലകള്‍, ബുദ്ധിജീവികള്‍, ജനാധിപത്യ രാഷ്ട്രീയനേതാക്കള്‍, ഹോങ്കോങ് സാമൂഹികപ്രവര്‍ത്തകര്‍ എന്നിവരെയും ഹാക്കര്‍മാര്‍ ലക്ഷ്യമിട്ടു. സോഴ്സ് കോഡ്, സോഫ്റ്റ്വേര്‍ കോഡ്, കസ്റ്റമര്‍ അക്കൗണ്ട് ഡാറ്റ, ബിസിനസ് വിവരങ്ങള്‍ തുടങ്ങിയവ മോഷ്ടിക്കപ്പെട്ടു. സോഫ്റ്റ്വേര്‍, കമ്പ്യൂട്ടര്‍ ഹാര്‍ഡ്വേര്‍, ടെലികമ്യൂണിക്കേഷന്‍ സ്ഥാപനങ്ങള്‍, സാമൂഹികമാധ്യമങ്ങള്‍, വീഡിയോ ഗെയിം കമ്പനികള്‍ തുടങ്ങിയവയും ഇരകളാക്കപ്പെട്ടു.

അനധികൃത വെബ്സൈറ്റുകളിലൂടെയാണ് ചോര്‍ത്തിയ വിവരങ്ങളുടെ വില്‍പ്പന. വിയറ്റ്നാം, ബ്രിട്ടന്‍ എന്നീ രാജ്യങ്ങളെയും ചൈനീസ് ഹാക്കര്‍മാര്‍ ലക്ഷ്യമിട്ടെങ്കിലും ബ്രിട്ടനിലെ ശ്രമം വിജയിച്ചില്ല. എന്നാല്‍, ഇന്ത്യ, ഓസ്ട്രേലിയ, ബ്രസീല്‍, ചിലി, പാകിസ്താന്‍, ഹോങ്കോങ്, ഇന്തോനീഷ്യ, ജപ്പാന്‍, മലേഷ്യ, സിംഗപ്പുര്‍, ദക്ഷിണാഫ്രിക്ക, തായ്ലാന്‍ഡ്, തായ്വാന്‍ തുടങ്ങിയ രാജ്യങ്ങളിലെ വ്യക്തികളുടെയും സംഘടനകളുടെയും കമ്പനികളുടെയും വിവരങ്ങള്‍ ചോര്‍ത്തപ്പെട്ടു.

സൈബര്‍ കുറ്റകൃത്യങ്ങള്‍ക്കായി ചൈനീസ് സര്‍ക്കാര്‍ സ്വന്തം പൗരന്‍മാരെ പ്രേരിപ്പിക്കുകയാണെന്ന് ആരോപിച്ച എഫ്.ബി.ഐ. ഡെപ്യൂട്ടി ഡയറക്ടര്‍ ഡേവിഡ് ബോവ്ഡിച്ച്, ചൈനീസ് സര്‍ക്കാരുമായി ഉറ്റബന്ധമുള്ളതിനാല്‍ ലോകത്തെവിടെയുമുള്ള വിവരങ്ങള്‍ ചോര്‍ത്താമെന്നു കരുതുന്ന സൈബര്‍ ക്രിമിനലുകള്‍ക്കെതിരേ സാധ്യമായതെല്ലാം ചെയ്യുമെന്ന് പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

DELHI രോഗികൾ ഭയന്ന് ഓടി  (5 minutes ago)

നിങ്ങളുടെ ഉറക്കശൈലി… നിങ്ങളുടെ വ്യക്തിത്വത്തെക്കുറിച്ച് എന്താണ് പറയുന്നത്...?  (29 minutes ago)

സംസ്ഥാനത്ത് ബുധനാഴ്ച വരെ ശക്തമായ മഴയ്ക്ക്  (1 hour ago)

കേസിന്റെ മെറിറ്റ് അറിയാതെ ജാമ്യം അനുവദിക്കാനാകില്ലെന്നും സുപ്രീം കോടതി  (2 hours ago)

യുവാവ് മുങ്ങി മരിച്ചു...  (2 hours ago)

എഴുത്തുകാർക്ക് തങ്ങളുടെ സൃഷ്ടികൾ അംഗീകരിക്കപ്പെടുന്ന നല്ല കാലമാണിത്  (2 hours ago)

സാമ്പത്തിക കാര്യങ്ങളിൽ പുരോഗതി ഉണ്ടാകും. ..അനുകൂലമായ ഒരു ദിനമാണിത്.  (3 hours ago)

കടുത്ത ജോലി സമ്മർദമുണ്ടെന്ന്‌ ആത്മഹത്യാക്കുറിപ്പെഴുതി വച്ച്‌ ട്രെയിനിന് മുന്നിൽ ചാടി ...  (3 hours ago)

സെൻസെക്‌സ് 84,600ന് മുകളിലാണ് വ്യാപാരം  (3 hours ago)

ഭീകര പ്രവർത്തനം വളർത്താൻ പാകിസ്ഥാന് ഇന്ത്യയിൽ സർവകലാശാലയോ? ഇടിച്ചുനിരത്താൻ മോദി ബുൾഡോസറുകൾ റെഡി  (4 hours ago)

ക്ഷേത്ര ദർശനത്തിന് ശേഷം അഷ്ടമുടി കായലിൽ കുളിക്കാനിറങ്ങിയ ...  (4 hours ago)

സൗദിയിൽ തീഗോളമായി ബസ് 42 പേർ വെന്ത് മരിച്ചു മരിച്ചവരിൽ 11 കുട്ടികൾ ഒരാൾ രക്ഷപ്പെട്ടു...!  (4 hours ago)

പെനാൽറ്റി ഷൂട്ടൗട്ടിൽ പരാജയപ്പെട്ട് നൈജീരിയ പുറത്ത്  (4 hours ago)

ദർശനത്തിനായി അയ്യപ്പ ഭക്തരുടെ നീണ്ടനിര  (4 hours ago)

റാത്തറിനെ വളഞ്ഞ് കാശ്മീരി സ്ത്രീകൾ കുഞ്ഞുങ്ങളെ പെറ്റു പെരുക്കാൻ ഉകാസയുടെ മുന്നറിയിപ്പ് ഡയറിയിൽ തെളിവ്  (4 hours ago)

Malayali Vartha Recommends