Widgets Magazine
18
Aug / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


റിയാസിനെ വളഞ്ഞ് ഇ ഡി മിന്നൽ റെയ്ഡിൽ പേടിച്ച് വീണയും പിണറായിയും ഒളിച്ചു.. ഇത് മൂന്നാം തവണയാണ് ഇ.ഡി. സംസ്ഥാനത്ത് വ്യാപക പരിശോധന 8 ഇടങ്ങൾ മാന്തിയെടുക്കുന്നു..


ശബരിമല തീർഥാടനത്തിനെത്തുന്ന അയ്യപ്പഭക്തരെ ‘സ്വാമി’ എന്ന് വിളിക്കണമെന്ന് പോലീസിനോട് തിരുവിതാംകൂർ ദേവസ്വം ബോർഡ്


മകരം രാശി (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതിഭാഗം):


കള്ളക്കടൽ പ്രതിഭാസം... കേരള തീരത്ത് കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം, മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും ജാ​ഗ്രത


ചിങ്ങപ്പുലരിയിൽ തീർത്ഥാടക സഹസ്രങ്ങൾക്ക് പുണ്യദർശനമേകി ശബരീശ സന്നിധി

ഇന്ത്യയും അമേരിക്കയും അടക്കമുള്ള രാജ്യങ്ങളെ ലക്ഷ്യം വച്ച അഞ്ചു ചൈനീസ് പൗരന്മാര്‍ക്കെതിരെ നടപടിയെടുത്ത് അമേരിക്ക; മറ്റു രാജ്യങ്ങളിലുമുള്ള നൂറിലേറെ കമ്പനികള്‍ ഹാക്കു ചെയ്യാന്‍ ശ്രമിച്ചു

18 SEPTEMBER 2020 01:24 PM IST
മലയാളി വാര്‍ത്ത

ചൈനയുടെ ചാരപ്പണി വീണ്ടും വീണ്ടും ആവർത്തിക്കുകയാണ്. ഇന്ത്യയും അമേരിക്കയും അടക്കമുള്ള രാജ്യങ്ങളെ ലക്ഷ്യം വച്ച അഞ്ചു ചൈനീസ് പൗരന്മാര്‍ക്കെതിരെ നടപടിയെടുത്ത് അമേരിക്ക, ഇവർ അമേരിക്കയിലും മറ്റു രാജ്യങ്ങളിലുമുള്ള നൂറിലേറെ കമ്പനികള്‍ ഹാക്കു ചെയ്യാന്‍ ശ്രമിച്ചു. മാത്രമല്ല ഇന്ത്യന്‍ ഗവണ്‍മെന്റിന്റെ നെറ്റ്‌വര്‍ക്കുകള്‍ക്കെതിരെ ആക്രമിച്ചെന്നും അമേരിക്കയുടെ ജസ്റ്റിസ് ഡിപ്പാര്‍ട്ടമെന്റ് വെളിപ്പെടുത്തി. അഞ്ചു ചൈനക്കാര്‍ക്കെതികെ കുറ്റംചുമത്തിയിരിക്കുകയാണ്. അവര്‍ വിലയേറിയ സോഫ്റ്റ്‌വെയര്‍ ഡേറ്റയും, ബിസിനസ് തന്ത്രങ്ങളും ചോര്‍ത്തിയെന്നും കുറ്റപത്രത്തില്‍ പറയുന്നുണ്ട് . അഞ്ചു ചൈനീസ് പൗരന്മാര്‍ക്കെതിരെ മൂന്നു കുറ്റപത്രങ്ങളായിരുന്നു തയാറാക്കിയിരിക്കുന്നതെന്നാണ് അമേരിക്കയുടെ ഡെപ്യൂട്ടി അറ്റോര്‍ണി ജനറല്‍ ജെഫ്രി റോസന്‍ പറഞ്ഞത് .

ചൈനീസ് പൗരന്മാരോട് ഹാക്കിങ്ങില്‍ സഹകരിച്ചതിന് രണ്ടു മലേഷ്യക്കാര്‍ക്കെതിരെയും കുറ്റപത്രമുണ്ട്. ഇവരില്‍ മലേഷ്യക്കാര്‍ പിടയിലാകുകയും, അഞ്ചു ചൈനാക്കാരെയും പിടികിട്ടാപ്പുളളികളായി പ്രഖ്യാപിക്കുകയും ചെയ്തുവെന്ന് ജസ്റ്റിസ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ പ്രസ്താവനയില്‍ വ്യക്തമാക്കുന്നു . അതിരൂക്ഷമായ വിമര്‍ശനമായിരുന്നു റോസന്‍ ഉന്നയിച്ചത്. തങ്ങളുടെ കൈയ്യിലുള്ള ടൂളുകള്‍ എല്ലാം ഉപയോഗിച്ചാണ് ചൈനീസ് ഹാക്കര്‍മാര്‍ നടത്തിയ സൈബര്‍ ആക്രമണങ്ങള്‍ തകര്‍ത്തത്. എന്നാൽ ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടി തിരഞ്ഞെടുത്തിരിക്കുന്നത് മറ്റൊരു വഴിയാണ്. ചൈനയില്‍ ആക്രമണം നടത്താത്തിടത്തോളം കാലം അവര്‍ സൈബര്‍ ക്രിമിനലുകള്‍ക്ക് സുരക്ഷിതമായ ഇടം ഒരുക്കുകയാണ് ചെയ്യുന്നത് . അവര്‍ യഥേഷ്ടം ആക്രമണങ്ങള്‍ നടത്തി, അന്യ രാജ്യങ്ങള്‍ക്ക് അവകാശപ്പെട്ട ബൗദ്ധിക ധനം ചൈനയ്ക്ക് ഉപകാരിക്കത്തക്ക രീതിയില്‍ മോഷ്ടിച്ചെടുത്തു നല്‍കുന്നുവെന്നും അദ്ദേഹം ആരോപിച്ചിട്ടുണ്ട്

2019ല്‍ ഈ ഗൂഢാലോചനക്കാര്‍ ഇന്ത്യന്‍ ഗവണ്‍മെന്റ് സംരക്ഷിച്ചിരിക്കുന്ന കംപ്യൂട്ടറുകളില്‍ കോബോള്‍ട്ട് സ്‌ട്രൈക്ക് (Cobalt Strike) മാല്‍വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്തുവെന്നും കുറ്റപത്രത്തിൽ പറയുന്നു . മാത്രമല്ല അമേരിക്കയിലും വിദേശത്തുമുള്ള നൂറിലേറെ കമ്പനികള്‍ക്കെതിരെ ആക്രമണം നടന്നു . സോഫ്റ്റ്‌വെയര്‍ ഡിവലപ്പര്‍മാര്‍, കംപ്യൂട്ടര്‍ ഹാര്‍ഡ്‌വെയര്‍, ടെലികമ്യൂണിക്കേഷന്‍സ്, സോഷ്യല്‍ മീഡിയ, വിഡിയോ ഗെയിം കമ്പനികള്‍, ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന കമ്പനികള്‍, ഉപദേശകരുടെ സംഘങ്ങള്‍, വിദേശ സർക്കാരുകള്‍, ഹോങ്കോങില്‍ ജനാധിപത്യത്തിനായി നിലകൊള്ളുന്ന സംഘടനകള്‍, വ്യക്തികള്‍ തുടങ്ങിയവരെയെല്ലാം ആക്രമിച്ചുവെന്നും കുറ്റപത്രത്തിൽ പറയുന്നു. സുരക്ഷാ ഗവേഷകര്‍ ആക്രമണകാരികളെക്കുറിച്ചുള്ള വിവരങ്ങള്‍ വേര്‍തിരിച്ചിരിക്കുന്നത് എപിറ്റി41, ബാറിയം, വിന്നിറ്റി, വിക്കിഡ് പാണ്‍ഡ, വിക്കിഡ് സ്‌പൈഡര്‍ എന്നിങ്ങനെയാണ്. ഇവരുടെ ആക്രമണങ്ങളില്‍ സോഴ്‌സ് കോഡുകള്‍, സോഫ്റ്റ് വെയര്‍കോഡ് സൈനിങ് സര്‍ട്ടിഫിക്കറ്റുകള്‍, കസ്റ്റമര്‍ അക്കൗണ്ട് ഡേറ്റാ, മറ്റു വിലയേറിയ ബിസിനസ് വിവരങ്ങള്‍ തുടങ്ങിയവ ചോര്‍ത്തിയതായി ഗവേഷകര്‍ വ്യക്തമാക്കി.

കുറ്റം ചുമത്തപ്പെട്ടവര്‍ റാന്‍സംവെയര്‍ ആക്രമണങ്ങള്‍, ക്രിപ്‌റ്റോ-ജാക്കിങ് സ്‌കീമുകള്‍ തുടങ്ങിയവയിലും ഉള്‍പ്പെട്ടിട്ടുണ്ടെന്നും കുറ്റപത്രത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഇന്ത്യയെക്കൂടാതെ വിയറ്റ്‌നാമിന്റെയും, ബ്രിട്ടന്റെയും ഗവണ്‍മെന്റുകള്‍ക്കെതിരെയും ആക്രമണമുണ്ടായി. ആക്രമണകാരികള്‍ക്കുള്ളത് മുൻപുണ്ടായിരുന്നതിനേക്കാള്‍ മൂര്‍ച്ചയുള്ള സൈബര്‍ ആയുധങ്ങളായിരുന്നുവെന്നും പറയുന്നു. ഗെയിമിങ് പ്ലാറ്റ്‌ഫോമുകള്‍ക്കെതിരെയും ആക്രമണമുണ്ടായി. ചൈന ബോധപൂര്‍വ്വം തങ്ങളുടെ പൗരന്മാരെ ഈ പണിക്കു വിട്ടിരിക്കുകയാണെന്ന് റോസന്‍ ആരോപിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നാല് ജില്ലകളില്‍ കൊടും മഴ വരുന്നു..തെക്ക് മാറിമറിഞ്ഞ് കാലാവസ്ഥ..ഉച്ചതിരിഞ്ഞ് മഴ..! മുന്നറിയിപ്പ് ഇങ്ങനെ  (11 minutes ago)

ധനു രാശി (മൂലം, പൂരാടം, ഉത്രാടം ആദ്യ കാൽഭാഗം):  (14 minutes ago)

  കേരള ജംഇയ്യത്തുൽ ഉലമ സംസ്ഥാന പ്രസിഡന്‍റ് കിടങ്ങഴി യു.അബ്ദുറഹീം മുസ്‌ലിയാർ അന്തരിച്ചു.. .  (16 minutes ago)

അനുമോൾ വിവാഹിതയായി ഗുരുവായൂർ ക്ഷേത്ര നടയിൽ വരൻ തമിഴ് നടൻ.. നീ കൈപ്പിടിച്ചോ ഞെട്ടിച്ച് സുരേഷ് ഗോപി  (20 minutes ago)

വീണ്ടും ആശങ്ക... ഉപരോധത്തിന് തടസ്സം നിന്നാൽ ഒമാനെ ബോംബിട്ട് തകർക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്  (25 minutes ago)

എട്ടിടങ്ങളില്‍ ഇ.ഡി. വ്യാപക റെയ്ഡ്;  (28 minutes ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വർദ്ധനവ്... പവന് 160 രൂപയുടെ വർദ്ധനവ്  (34 minutes ago)

ഓഹരി വിപണിയിൽ നഷ്ടം... സെന്‍സെക്‌സ് 300 പോയിന്റ് താഴ്ന്ന നിലയിൽ  (56 minutes ago)

ശബരിമല തീർഥാടനത്തിനെത്തുന്ന അയ്യപ്പഭക്തരെ ‘സ്വാമി’ എന്ന് വിളിക്കണമെന്ന് പോലീസിനോട് തിരുവിതാംകൂർ ദേവസ്വം ബോർഡ്  (1 hour ago)

നിതിൻരാജ് ജീവനൊടുക്കിയ കേസിലെ മുഖ്യപ്രതി ഡോ. എം കെ റാമിന് രക്ഷപ്പെടാൻ സാഹചര്യമൊരുക്കിയ അന്വേഷണ ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്യാത്തത് ആഭ്യന്തരവകുപ്പിന്റെ ഗുരുതരവീഴ്ചയെന്ന് ഹൈക്കോടതി...  (1 hour ago)

മാസപ്പടി കേസിൽ വീണ്ടും പരിശോധനയുമായി എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ്... കോഴിക്കോടടക്കം എട്ടിടങ്ങളിൽ പരിശോധന...  (2 hours ago)

കേരളത്തിൽ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്... നാല് ജില്ലകളിൽ യെല്ലോ അലർട്ട്  (2 hours ago)

മകരം രാശി (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതിഭാഗം):  (2 hours ago)

കള്ളക്കടൽ പ്രതിഭാസം... കേരള തീരത്ത് കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം, മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും ജാ​ഗ്രത  (2 hours ago)

പുരുഷ ഹോക്കി ലോകകപ്പിൽ ഇന്ത്യയ്ക്ക് പരാജയം...  (3 hours ago)

Malayali Vartha Recommends