പ്രതീക്ഷയേകി ഓക്സ്ഫോഡ്- അസ്ട്രസെനെക വാക്സിന്‍; കൊവിഡിനെതിരായ ഓക്സ്ഫോഡ്- അസ്ട്രസെനെക വാക്സിന്‍ പരീക്ഷണങ്ങള്‍ ഇത് വരെ വിജയകരമെന്ന് റിപ്പോർട്ട്

കൊവിഡിനെതിരായ ഓക്സ്ഫോഡ്- അസ്ട്രസെനെക വാക്സിന്‍ പരീക്ഷണങ്ങള്‍ ഇത് വരെ വിജയകരമെന്ന് റിപ്പോർട്ട്. വാക്സിൻ ഉപയോഗിച്ചവരിൽ പാര്‍ശ്വഫലങ്ങള്‍ കണ്ടെത്തിയിട്ടില്ലെന്നും പുതിയ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ചണ്ഡിഗഢിലെ പി.ജി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ എഡ്യൂക്കേഷന്‍ ആന്റ് റിസര്‍ച്ച് സെന്‍റെറില്‍ നടത്തിയ പഠനത്തിലാണ് വാക്സിന്‍ പരീക്ഷണങ്ങള്‍ ഇത് വരെ ഫലപ്രദമെന്ന കണ്ടെത്തൽ.
സന്നദ്ധപ്രവര്‍ത്തകരില്‍ വാക്സിന്‍ കുത്തിവച്ചതിന് പിന്നാലെ കുറച്ചുപേര്‍ക്ക് പനി അല്ലെങ്കില്‍ ശരീരവേദന വന്നുവെന്നത് ഒഴിച്ചാല്‍ വാക്സിന്‍ പൂര്‍ണവിജയമാണെന്നും മറ്റു പാര്‍ശ്വഫലങ്ങള്‍ ഒന്നും കാണിച്ചില്ലെന്നും അധികൃതര്‍ പറയുന്നു. ഇക്കാരണത്താല്‍ തന്നെ വാക്സിന്‍ പരീക്ഷണങ്ങളില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് അധികൃതർ പറയുന്നത്. ഇന്ത്യയില്‍ ഓക്സ്ഫോഡ്- അസ്ട്രസെനെക വാക്സിന്‍ പരീക്ഷണങ്ങള്‍ നടക്കുന്ന 17 കേന്ദ്രങ്ങളില്‍ ഒന്നാണ് പി.ജി.ഐ.എം. ഇവിടെ പരീക്ഷണങ്ങളില്‍ പങ്കെടുത്ത 53 പേരും പാര്‍ശ്വഫലങ്ങളുടെ ലക്ഷണങ്ങള്‍ കാണിക്കാതെ വാക്സിനേഷന്‍ കാലാവധി പൂര്‍ത്തിയാക്കിയതായും അധികൃതര്‍ അറിയിച്ചു. പി.ജി.ഐ.എമ്മില്‍ ഇതുവരെ 97 സന്നദ്ധപ്രവര്‍ത്തകരെ പരിശോധിച്ചു. ഇവരില്‍ 65 പേര്‍ക്ക് ഇതിനകം തന്നെ ഒന്നാം ഘട്ട വാക്സിന്‍ നല്‍കിയതായും അധികൃതര്‍ വ്യക്തമാക്കി. ഇന്ത്യ ഉള്‍പ്പെടെ ലോകത്തെ വിവിധ രാജ്യങ്ങളില്‍ ഓക്സ്ഫോഡ്- അസ്ട്രസെനെക വാക്സിന്‍ പരീക്ഷണങ്ങള്‍ നടന്നുവരികയാണ്. ഈ സാഹചര്യത്തിലാണ് ആശ്വാസം നൽകുന്ന റിപ്പോർട്ടുകൾ പുറത്തുവരുന്നത്.
https://www.facebook.com/Malayalivartha






















