തനിക്കിപ്പോള്‍ വളരെ ഭേദമുണ്ട്... തനിക്ക് വേണ്ടി പ്രാര്‍ഥിച്ച എല്ലാവര്‍ക്കും നന്ദി അറിയിച്ച് അമേരിക്കന്‍ പ്രസിഡന്റ്...

തനിക്കിപ്പോള്‍ വളരെ ഭേദമുണ്ട്... തനിക്ക് വേണ്ടി പ്രാര്‍ഥിച്ച എല്ലാവര്‍ക്കും നന്ദി അറിയിച്ച് അമേരിക്കന്‍ പ്രസിഡന്റ്.... തനിക്കിപ്പോള്‍ വളരെ ഭേദമുണ്ടെന്നും വൈറ്റ് ഹൗസ് ബാല്‍ക്കണിയില്‍ നിന്നു നടത്തിയ അഭിസംബോധന ചടങ്ങില്‍ തന്റെ അനുയായികളെ അറിയിച്ചു.- നവംബര്‍ മൂന്നിന് നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പിന്റെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ ചൂട് പിടിക്കവെയാണ് ട്രംപിന് കോവിഡ് സ്ഥിരീകരിച്ചത്. ഇതിനെ തുടര്‍ന്ന് പ്രസിഡന്റിന്റെ ഇലക്ഷന്‍ പ്രചരണ പ്രവര്‍ത്തനങ്ങള്‍ താത്ക്കാലികമായി നിര്‍ത്തി വച്ചിരിക്കുകയാണ്.
എന്നാല്‍ കഴിഞ്ഞ ദിവസം വൈറ്റ് ഹൗസിന് മുന്നില്‍ നടന്ന ചടങ്ങ് ഒരു പ്രചാരണ പരിപാടിയായി തന്നെയാണ് വിലയിരുത്തുപ്പെടുന്നത്. നൂറുകണക്കിന് ആളുകളാണ് ട്രംപിനെ പിന്തുണച്ച് വൈറ്റ് ഹൗസിന് മുന്നില്‍ തടിച്ചു കൂടിയത്. കോവിഡ് പശ്ചാത്തലത്തില്‍ സാമൂഹിക അകലം പാലിച്ചു കൊണ്ടായിരുന്നു ചടങ്ങ്.
അടുത്ത ദിവസങ്ങളിലായി രണ്ട് തെരഞ്ഞെടുപ്പ് റാലികളും ട്രംപ് ക്യാമ്ബ് പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല്‍ പ്രസിഡന്റിന്റെ രോഗാവസ്ഥ കണക്കിലെടുത്ത് ഇതിനെതിരെ വിമര്‍ശനങ്ങളും ശക്തമാണ്.കോവിഡ് പോസിറ്റീവായ ട്രംപില്‍ നിന്നും രോഗവ്യാപനത്തിന് സാധ്യതയുണ്ടെന്നാണ് മുഖ്യവിമര്‍ശനം.
"
https://www.facebook.com/Malayalivartha






















