ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ കോവിഡ് വാക്‌സീന്‍ പരീക്ഷിച്ച ഒരാളില്‍ വിപരീത ഫലം കണ്ടതിനെ തുടര്‍ന്ന് പരീക്ഷണം നിര്‍ത്തി

ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ കോവിഡ് വാക്‌സീന്‍ മൂന്നാംഘട്ട പരീക്ഷണം താല്‍ക്കാലികമായി നിര്‍ത്തിവച്ചു. പരീക്ഷിച്ച ഒരാളില്‍ വിപരീത ഫലം കണ്ടതിനെ തുടര്‍ന്നാണ് നടപടി.
വിപരീത ഫലം എന്തെന്ന് വെളിപ്പെടുത്തിയിട്ടില്ല. കമ്പനി പ്രസ്താവനയില്‍ അറിയിച്ചതാണിത്.
ഇടക്കാല വിശകലനത്തിനായി ലഭ്യമായ ഡേറ്റകളില്‍ 98 ശതമാനം പേരിലും കുത്തിവെയ്‌പ്പെടുത്ത് 29 ദിവസം കഴിഞ്ഞതിനുശേഷം രോഗാണുക്കളില്‍ നിന്ന് കോശങ്ങളെ പ്രതിരോധിക്കുന്ന ആന്റിബോഡികള്‍ ഉളളതായി ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണിന്റെ യൂണിറ്റ് ജാന്‍സ്സെന്‍ ഫാര്‍മസ്യൂട്ടിക്കല്‍സിലെ ഗവേഷകര്‍ നേരത്തേ പറഞ്ഞിരുന്നു.
https://www.facebook.com/Malayalivartha






















