ലോകത്തിലെ ഏറ്റവും വലിയ ജലധാരയ്ക്കുള്ള ഗിന്നസ് റെക്കോര്‍ഡുമായി ദുബായിലെ പാം ഫൗണ്ടന്‍

14,000 ചതുരശ്രയടി കടല്‍ വെള്ളത്തില്‍ വ്യാപിച്ചു കിടക്കുന്ന ദുബായിലെ പാം ഫൗണ്ടന്‍ ലോകത്തിലെ ഏറ്റവും വലിയ ജലധാരയ്ക്കുള്ള ഗിന്നസ് റെക്കോര്‍ഡ് സ്വന്തമാക്കി. നക്കീല്‍ മാളിന്റെ ദ് പോയിന്റെയ്ക്ക് സമീപമാണ് വിവിധ നിറത്തിലുള്ള ജലധാര. പരിപാടിയില്‍ വിശിഷ്ടാതിഥികളും താമസക്കാരും വിനോദസഞ്ചാരികളും പങ്കെടുത്തു. നഗരത്തിലെ ഏക ബഹുവര്‍ണ്ണ ജലധാരയുമാണിത്. ഇതിന്റെ സൂപ്പര്‍ ഷൂട്ടര്‍ 105 മീറ്ററോളം ഉയരത്തില്‍ നില്‍ക്കുന്നു. മൂവായിരത്തിലധികം എല്‍ഇഡി ലൈറ്റുകളുണ്ട്.
പൂര്‍ണമായും കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചായിരുന്നു മാന്ത്രിക വെടിക്കെട്ട് പ്രദര്‍ശനം ഉള്‍പ്പെടെയുള്ള തത്സമയ വിനോദങ്ങള്‍ ഉള്‍പ്പെടുത്തിയുള്ള പരിപാടി. മധ്യപൂര്‍വ ദേശത്തെ ഏറെ പ്രിയപ്പെട്ടതും അവാര്‍ഡ് നേടിയതുമായ ഡിസ്‌നി ഗാനങ്ങളില്‍ രണ്ടെണ്ണം - ലെറ്റ് ഇറ്റ് ഗോ ഫ്രോസണ്‍, അലാഡിനില്‍ നിന്നുള്ള എ ഹോള്‍ ന്യൂ വേള്‍ഡ് എന്നിവയും അവതരിപ്പിച്ചു. ജലധാരയുടെ പതിവ് പരിപാടിയുടെ ഭാഗവുമാണിത്.
ഖലീജി, പോപ്പ്, ക്ലാസിക്, ഇന്റര്‍നാഷനല്‍ എന്നിവയുള്‍പ്പെടെയുള്ള ജനപ്രിയ ഗാനങ്ങളുടെ ഒരു നിരയിലേക്ക് അഞ്ച് വ്യത്യസ്ത വ്യതിയാനങ്ങളുള്ള 20-ലധികം ബെസ്പോക്ക് ഷോകള്‍ സന്ദര്‍ശകരെ ആനന്ദിപ്പിക്കും. ഷോകള്‍ മൂന്ന് മിനിറ്റ് നീണ്ടുനില്‍ക്കുകയും ഓരോ 30 മിനിറ്റിലും നടത്തുകയും ചെയ്യും.
വര്‍ഷം മുഴുവനും സൂര്യാസ്തമയം മുതല്‍ അര്‍ധരാത്രി വരെ ഈ ജലധാര പൊതുജനങ്ങള്‍ക്കായി തുറന്നിരിക്കും.
https://www.facebook.com/Malayalivartha