ലോകത്തെ മുള്‍മുനയില്‍ നിര്‍ത്തിച്ച ദിവസങ്ങള്‍ക്കൊടുവില്‍, നിലവിലെ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെ മലര്‍ത്തിയടിച്ച് ഡമോക്രാറ്റിക് സ്ഥാനാര്‍ഥി ജോ ബൈഡന്‍ ഇനി യുഎസിന്റെ നായകന്‍. വ്യക്തമായ ഭൂരിപക്ഷത്തോടെ ജോ ബൈഡന്‍ അടുത്ത പ്രസിഡന്റായി എന്ന് അമേരിക്കന്‍ മാധ്യമങ്ങള്‍ വിധി എഴുതിയതോടെ ആഘോഷനിറവില്‍ അമേരിക്ക

ലോകത്തെ മുള്‍മുനയില്‍ നിര്‍ത്തിച്ച ദിവസങ്ങള്‍ക്കൊടുവില്‍, നിലവിലെ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെ മലര്‍ത്തിയടിച്ച് ഡമോക്രാറ്റിക് സ്ഥാനാര്‍ഥി ജോ ബൈഡന്‍ ഇനി യുഎസിന്റെ നായകന്‍. വ്യക്തമായ ഭൂരിപക്ഷത്തോടെ ജോ ബൈഡന്‍ അടുത്ത പ്രസിഡന്റായി എന്ന് അമേരിക്കന്‍ മാധ്യമങ്ങള്‍ വിധി എഴുതിയതോടെ ആഘോഷനിറവില്‍ അമേരിക്ക. യുഎസിലെ പ്രധാന നഗരങ്ങളെല്ലാം ഡമോക്രാറ്റുകള്‍ കീഴടക്കി കഴിഞ്ഞു. യുഎസിന്റെ തലസ്ഥാനമായ വാഷിങ്ടനില്‍ ആഘോഷനൃത്തവുമായി ജനങ്ങള്‍ തെരുവിലിറങ്ങി. നീണ്ട ദിവസത്തെ കാത്തിരിപ്പിനു ശേഷം, ഇഞ്ചോടിഞ്ചു മത്സരങ്ങള്‍ക്കും വാക്പോരുകള്‍ക്കുമൊടുവില്‍ പുറത്തുവന്ന ജനകീയ വിധി ആഘോഷമാക്കുകയാണ് അവര്‍.
ഉച്ചത്തില്‍ കാര്‍ ഹോണുകള്‍ മുഴക്കിയും പടക്കം പൊട്ടിച്ചുമാണ് പലയിടത്തും ആഘോഷം. വൈറ്റ് ഹൗസിനു മുന്നില്‍ സുരക്ഷാ വേലി കെട്ടി തിരിച്ചിരുന്നെങ്കിലും ജനം അതിനു മുന്നിലുമെത്തി ആഹ്ലാദം പങ്കുവച്ചു. ഇതുവരെ കാത്തിരുന്ന ഓരോ മിനിറ്റിനുമുള്ള ഫലമാണിതെന്നായിരുന്നു ഡമോക്രാറ്റുകളുടെ ആഹ്ലാദാരവം. പേടിസ്വപ്നങ്ങളെല്ലാം ഒഴിഞ്ഞു പോയെന്നും ആകാശത്തേക്ക് മുഷ്ടിചുരുട്ടിയെറിഞ്ഞ് ആവേശത്തോടെ പലരും വിളിച്ചു പറയുന്നുണ്ടായിരുന്നു.
ചാഞ്ചാടി നിന്ന പെന്‍സില്‍വേനിയ സ്റ്റേറ്റിലെ 20 ഇലക്ടറല്‍ വോട്ടുകള്‍ കൂടി ലഭിച്ചതോടെയാണ് ഭൂരിപക്ഷത്തിനു വേണ്ട 270 എന്ന 'മാന്ത്രികസംഖ്യ' ബൈഡന്‍ കടന്നത്. 538 അംഗങ്ങളുള്ള യുഎസ് ഇലക്ടറല്‍ കോളജില്‍ ബൈഡന് ഇതുവരെ ലഭിച്ചത് 290 വോട്ടുകളെന്ന് യുഎസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. യുഎസ് സമയം ഉച്ചയ്ക്ക് 11.30ഓടെയാണ് പെന്‍സില്‍വേനിയ ബൈഡനൊപ്പമെന്ന നിര്‍ണായക റിപ്പോര്‍ട്ട് പുറത്തുവന്നത്. അതോടെ ബൈഡന്റെ ഇലക്ടറല്‍ വോട്ടുനില 284. ഉച്ചയ്ക്ക് 12.45ഓടെ നെവാഡയിലും ബൈഡന്‍ വിജയിച്ചതായി വാര്‍ത്താ ഏജന്‍സി എപി പ്രഖ്യാപിച്ചുവോട്ടുനില 290ലേക്ക് ഉയര്‍ന്നു. സ്വിങ് സ്റ്റേറ്റായ ജോര്‍ജിയയിലും നിലവില്‍ ബൈഡനാണ് മുന്നില്‍. ഇതോടെ കഷ്ടിച്ചല്ലാതെ, വ്യക്തമായ ഭൂരിപക്ഷത്തോടെ ജയിച്ച് ബൈഡന്‍ ഇനിയുള്ള നാലു വര്‍ഷക്കാലം യുഎസിന്റെ നായകത്വം വഹിക്കുമെന്ന് ഉറപ്പായി.
214 വോട്ടുകളാണ് റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി ട്രംപിന് ഇതുവരെ ലഭിച്ചത്. സ്വിങ് സ്റ്റേറ്റുകളായ നോര്‍ത്ത് കാരലൈന (ഇലക്ടറല്‍ വോട്ടുകള്‍ 15), അലാസ്‌ക (3) എന്നിവിടങ്ങളില്‍ മുന്നേറുന്നുണ്ടെങ്കിലും അവ രണ്ടും ട്രംപിനെ രക്ഷിക്കില്ല. ഈ രണ്ടു സ്റ്റേറ്റുകളിലെ മുഴുവന്‍ ഇലക്ടറല്‍ വോട്ടുകള്‍ ലഭിച്ചാലും ട്രംപിന് 232 വോട്ടുകളേ ആവുകയുള്ളൂ. ദിവസങ്ങള്‍ നീണ്ട അനിശ്ചിതത്വത്തിനും ആകാംക്ഷയ്ക്കുമൊടുവില്‍ നേരിയ വോട്ടുകളുടെ വ്യത്യാസത്തില്‍ ബൈഡന്‍ വിജയം സ്വന്തമാക്കിയപ്പോള്‍, വോട്ടെണ്ണലിനെ വെല്ലുവിളിച്ച് സുപ്രീം കോടതിയെ സമീപിക്കാനും പ്രചാരണത്തിനും ഒരുങ്ങുകയാണ് ട്രംപ്.
ബറാക് ഒബാമ പ്രസിഡന്റായിരിക്കെ 2009 മുതല്‍ 2017 വരെ യുഎസ് വൈസ് പ്രസിഡന്റായിരുന്നു ബൈഡന്‍. 1973 മുതല്‍ 2009 വരെ ഡെലവെയറില്‍നിന്നുള്ള സെനറ്റ് അംഗവുമായിരുന്നു. നിയമ ബിരുദധാരിയായ ബൈഡന്‍ യുഎസിന്റെ ചരിത്രത്തിലെ ആറാമത്തെ ഏറ്റവും പ്രായം കുറഞ്ഞ സെനറ്റര്‍ കൂടിയായിരുന്നു. 1972ല്‍ ഡെലവെയറില്‍നിന്ന് ആദ്യമായി സെനറ്റിലേക്കു തിരഞ്ഞെടുക്കപ്പെടുമ്പോള്‍ 28 വയസ്സായിരുന്നു അദ്ദേഹത്തിന്. ജില്‍ ട്രേസി ജേക്കബ്‌സാണു ഭാര്യ. നാലു മക്കളുണ്ട്. ബൈഡന്റെ ജന്മനാടാണ് പെന്‍സില്‍വേനിയയിലെ സ്‌ക്രാന്‍ടന്‍. ലോകം കാത്തിരുന്ന തിരഞ്ഞെടുപ്പ് ഫലത്തിനും അദ്ദേഹത്തിനു തുണയായത് ജന്മനാടിന്റെ വിധിയെഴുത്ത്.
നൂറ്റാണ്ടിലെ ഏറ്റവുംവലിയ തിരഞ്ഞെടുപ്പിനാണ് അമേരിക്ക ഇത്തവണ സാക്ഷിയായത്. തപാല്‍, മുന്‍കൂര്‍ വോട്ടിങ് സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്തിയും പത്തുകോടി ആളുകളാണ് തിരഞ്ഞെടുപ്പിനുമുമ്പേ വോട്ടുചെയ്തത്. തപാല്‍വോട്ടുകള്‍ ഇക്കുറി അധികമായി രേഖപ്പെടുത്തിയത് ബൈഡനുള്ള വിജയസാധ്യതയായി നേരത്തേ വിലയിരുത്തപ്പെട്ടിരുന്നു.അമേരിക്കയുടെ ഏറ്റവും പ്രായംകൂടിയ പ്രസിഡന്റാവും ബൈഡന്‍. കോവിഡിനെ നിസ്സാരമായിക്കണ്ടിരുന്ന ട്രംപിനെതിരേ കോവിഡ് തന്നെയാണ് ബൈഡന്‍ തിരഞ്ഞെടുപ്പില്‍ ആയുധമാക്കിയത്.
https://www.facebook.com/Malayalivartha























