ട്രംപ് അധികാരം കൈമാറാന്‍ സജ്ജമാണെന്ന് സൂചിപ്പിക്കുന്ന കത്ത് ബൈഡന് നല്‍കി, ജനുവരി 20-ന് പുതിയ പ്രസിഡന്റ് അധികാരമേല്‍ക്കും

യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഒടുവില്‍ അധികാരമാറ്റത്തിന് സമ്മതം മൂളി. ട്രംപ് ഭരണകൂടം അധികാരമാറ്റ നടപടികള്‍ക്ക് സജ്ജമാണെന്ന് സൂചിപ്പിക്കുന്ന കത്ത് തിങ്കളാഴ്ച് നിയുക്ത പ്രസിഡന്റ് ജോ ബൈഡന് ലഭിച്ചു. നടപടികള്‍ക്കു താന്‍ നിര്‍ദേശം നല്‍കിയതായി ട്രംപ് ട്വീറ്റ് ചെയ്തു.
ട്രംപ് പ്രധാന സംസ്ഥാനങ്ങളിലെ ഫലം ചോദ്യം ചെയ്തു നല്‍കിയ ഹര്‍ജികളിലേറെയും കോടതികള്‍ തള്ളി. നിയുക്ത പ്രസിഡന്റ് ജോണ്‍ ബൈഡന് അധികാരം കൈമാറാന്‍ സന്നദ്ധത പ്രകടിപ്പിച്ചെങ്കിലും തിരഞ്ഞെടുപ്പിലെ തോല്‍വി സമ്മതിക്കാന്‍ ട്രംപ് കൂട്ടാക്കിയില്ല. പോരാട്ടം തുടരുമെന്നാണു പ്രഖ്യാപനം. ജനുവരി 20-നാണ് പുതിയ പ്രസിഡന്റ് അധികാരമേല്‍ക്കുക.
ഉന്നത ഉദ്യോഗസ്ഥരുമായുള്ള ബൈഡന്‍ ടീമിന്റെ കൂടിയാലോചനകള്‍ ഉടന്‍ ആരംഭിക്കും. യുഎസ് ട്രഷറിയുടെ മേധാവിയായി ഫെഡറല്‍ റിസര്‍വ് മുന്‍ മേധാവി ജാനറ്റ് യെല്ലനെ (74) നിയമിക്കും. സെനറ്റ് അംഗീകരിച്ചാല്‍, ഈ പദവിയിലെത്തുന്ന ആദ്യ വനിതയാകും യെല്ലന്‍.
https://www.facebook.com/Malayalivartha