അക്രമം അഴിച്ചു വിട്ട് ട്രംപ് അനുകൂലികള്‍....യുഎസ് പാര്‍ലമെന്റ് കെട്ടിടത്തിലേക്ക് തള്ളിക്കയറിയ സംഭവത്തില്‍ പോലീസ് 13 പേര് അറസ്റ്റില്‍.... അക്രമികളില്‍ നിന്ന് അഞ്ച് തോക്കുകള്‍ പോലീസ് പിടിച്ചെടുത്തു, വാഷിങ്ടണില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചു
യുഎസ് പാര്‍ലമെന്റ് കെട്ടിടത്തിലേക്ക് തള്ളിക്കയറിയ സംഭവത്തില്‍ പോലീസ് 13 പേരെ അറസ്റ്റ് ചെയ്തു. വാഷിംഗ്ടണ്‍ പോലീസ് അക്രമികളില്‍ നിന്ന് അഞ്ച് തോക്കുകള്‍ പിടിച്ചെടുത്തു. വാഷിംഗ്ടണിനു പുറത്തുനിന്നുള്ളവരും അറസ്റ്റിലായവരിലുണ്ടെന്ന് പോലീസ് പറയുന്നു.സംഘര്‍ഷത്തില്‍ നിരവധി പോലീസുകാര്‍ക്ക് പരിക്കേറ്റിരുന്നു. നിലവില്‍ കാപ്പിറ്റോള്‍ പരിസരത്തുനിന്നും പ്രതിഷേധക്കാരെ പോലീസ് നീക്കിയിട്ടുണ്ട്.
പ്രദേശത്ത് കര്‍ഫ്യൂ പ്രഖ്യാപിച്ചിരിക്കുകയാണ്. നിയുക്ത പ്രസിഡന്റ് ജോ ബൈഡന്റെ വിജയം അംഗീകരിക്കാന്‍ യുഎസ് കോണ്‍ഗ്രസിന്റെ ഇരു സഭകളും സമ്മേളിക്കുന്നതിനിടെയാണു അക്രമാസക്തരായ ആയിരക്കണക്കിനു ട്രംപ് അനുകൂലികള്‍ കാപ്പിറ്റോള്‍ മന്ദിരത്തിലെ സുരക്ഷാവലയം ഭേദിച്ച് അകത്തുകടന്നത്.
ഇന്ത്യന്‍ സമയം പുലര്‍ച്ചെ ഒരുമണിയോടെയാണു സംഭവങ്ങള്‍. ഇരുസഭകളും അടിയന്തരമായി നിര്‍ത്തിവയ്ക്കുകയും പാര്‍ലമെന്റ് അംഗങ്ങളെ ഒഴിപ്പിക്കുകയും ചെയ്തു.
"
https://www.facebook.com/Malayalivartha