Widgets Magazine 

20
Oct / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


അയ്യോ ടീച്ചറേ, ഒരു രഹസ്യം പറയാം; ആരോടും പറയരുത്, ഒരു കുഞ്ഞ് പോയി...കുഞ്ഞ് മരണപ്പെട്ട വിവരം അച്ഛൻ ആശാ വർക്കറെ വിളിച്ചറിയിച്ചത് ലാഘവത്തോടെ...


പട്ടിണി മാറ്റാൻ സർക്കാർ നൽകിയ അരി ഹോട്ടലിന് വിറ്റു; കിട്ടിയ പൈസയ്ക്ക് മദ്യം; രണ്ടുവയസ്സുകാരന്റെ മരണത്തിൽ അച്ഛനെതിരെ ഗുരുതര ആരോപണം...


വിധി തോൽപ്പിച്ച ആ അച്ഛനും അമ്മയും! രണ്ട് തലയുള്ള കുഞ്ഞ് ഒടുവിൽ മരണത്തിന് കീഴടങ്ങി; മൃതദേഹം വാങ്ങാൻ ഭയന്ന് മാതാപിതാക്കൾ...


കോക്പിറ്റിലെ നടുക്കുന്ന അനുഭവങ്ങള്‍ പങ്കുവച്ച് ഇന്ത്യന്‍ പൈലറ്റ് സ്മിത്ത് മച്ചാര്‍...മരിക്കാൻ തയ്യാറല്ല..ആദ്യം വിളിച്ചത് രണ്ടുവയസ്സുള്ള മകനെ..നിലവിലെ അവസ്ഥ..


'നിങ്ങൾ മറന്നാലും ഞങ്ങൾ മറക്കില്ല, ഒന്നും മറന്നിട്ടില്ല വിജയാ....' കോട്ടയത്ത് ഉമ്മൻ ചാണ്ടിയുടെ ചിത്രം പതിപ്പിച്ച ഫ്ലെക്‌സ് ബോർഡുകൾ...പിണറായി കുടുംബത്തിന്റെ ഉറക്കം കളയുന്നു..

അമേരിക്കയില്‍ അരങ്ങേറുന്നത് അസാധാരണ സംഭവങ്ങൾ; ചൈനയ്ക്കു പുതുവര്‍ഷം മികച്ചതായിരിക്കുമെന്ന് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍, സാമ്പത്തികരംഗം തിരിച്ചുപിടിച്ച് ഭൂമിശാസ്ത്രപരവും രാഷ്ട്രീയവുമായ ലക്ഷ്യങ്ങള്‍ വെട്ടിപ്പിടിക്കാനുള്ള നീക്കത്തിൽ ചൈനീസ് നേതൃത്വം

09 JANUARY 2021 01:06 PM IST
മലയാളി വാര്‍ത്ത

More Stories...

ലോകത്തെ വലിയ പ്രഖ്യാപനം... എല്ലാ കുട്ടികൾക്കും സ്പേസ് എക്സ് ഓഹരി! ഞെട്ടിക്കുന്ന പ്രഖ്യാപനവുമായി ഇലോൺ മസ്ക്, ' എല്ലാ അമേരിക്കൻ കുട്ടികൾക്കുമുള്ള സമ്മാനം'

യമനിലെ ഹൂതികള്‍ക്കെതിരായ യുദ്ധത്തില്‍ സൗദി അറേബ്യയ്ക്ക് ആശ്വാസം... സഹായത്തിന് ഈജിപ്ഷ്യന്‍ പട്ടാളം എത്തും...ഈജിപ്ഷ്യന്‍ പ്രസിഡന്റ് അബ്ദുല്‍ ഫത്താഹ് അല്‍ സിസി ഇക്കാര്യം അറിയിച്ചു..

ഫ്രാൻസ് കത്തുന്നു... യൂറോപ്പിലാകെ യുവജനപ്രക്ഷോഭം, കുടിയേറ്റത്തെ കുറ്റപ്പെടുത്തി ട്രംപ്; പ്രതിസന്ധിയിൽ യൂറോപ്യൻ ഭരണകൂടങ്ങൾ

ഇമ്രാന്‍ ഖാനെ നാടുകടത്താന്‍ പാകിസ്ഥാന്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ട്

സൗദിയിലേക്കുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങള്‍ റദ്ദാക്കി

അമേരിക്കയില്‍ അരങ്ങേറുന്ന അസാധാരണ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ ചൈനയ്ക്കു പുതുവര്‍ഷം മികച്ചതായിരിക്കുമെന്നാണു രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍. മറ്റു ലോകരാജ്യങ്ങളാകെ കോവിഡ് മഹാമാരിയില്‍നിന്നു കരകയറാന്‍ പെടാപ്പാട് പെടുമ്പോള്‍ സാമ്പത്തികരംഗം തിരിച്ചുപിടിച്ച് ഭൂമിശാസ്ത്രപരവും രാഷ്ട്രീയവുമായ ലക്ഷ്യങ്ങള്‍ വെട്ടിപ്പിടിക്കാനുള്ള നീക്കത്തിലാണു ചൈനീസ് നേതൃത്വം.

ലോകത്തെ രണ്ടാമത്തെ സൂപ്പര്‍ പവര്‍ എന്ന നിലയിലേക്കെത്തിയിരിക്കുന്ന ചൈന, കോവിഡ് അനന്തര ലോകത്തെ പ്രതിസന്ധികളും അമേരിക്കയിലെ രാഷ്ട്രീയ അനിശ്ചിതത്വവും തങ്ങളുടെ മുന്നോട്ടുള്ള കുതിപ്പിന് ഊര്‍ജമാക്കാനുള്ള ഒരുക്കത്തിലാണ്. യുഎസ് വിരുദ്ധ ചേരിയിലുള്ള കൂടുതല്‍ രാജ്യങ്ങളെ ഒപ്പം നിര്‍ത്തി പുതുലോകക്രമത്തിലേക്ക് കാര്യങ്ങള്‍ എത്തിക്കുകയാണ് ചൈനയുടെ ലക്ഷ്യം.  ചൈനയുടെ തന്ത്രപരമായ നീക്കങ്ങള്‍ക്കു ചാലകശക്തിയായി മാറും അമേരിക്കയിലെ അധികാരകൈമാറ്റവുമായി ബന്ധപ്പെട്ടു നടക്കുന്ന കലാപവും പ്രശ്‌നങ്ങളുമെന്നു വിദേശരംഗത്തെ വിദഗ്ധര്‍ വിലയിരുത്തുന്നു. മുമ്പില്ലാത്ത വിധം നാണക്കേടുണ്ടാക്കുന്ന കാര്യങ്ങള്‍ രാജ്യത്തിനുള്ളില്‍ നടക്കുമ്പോള്‍ വാഷിങ്ടനിലുള്ളവര്‍ അതിര്‍ത്തിക്കപ്പുറം നടക്കുന്ന വിഷയങ്ങളെക്കുറിച്ച് അധികം ശ്രദ്ധിക്കാവുന്ന അവസ്ഥയിലല്ല.

അതു മുതലെടുത്തുള്ള നയതന്ത്രനീക്കങ്ങളാണു ചൈനയുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നത്. അടുത്തിടെ യൂറോപ്യന്‍ യൂണിയനുമായി വമ്പന്‍ നിക്ഷേപകരാറിലാണ് ചൈന ഏര്‍പ്പെട്ടിരിക്കുന്നത്. ചൈനയ്‌ക്കെതിരെ അമേരിക്ക നടത്തിക്കൊണ്ടിരിക്കുന്ന നീക്കങ്ങള്‍ക്കു മേല്‍ കരിനിഴല്‍ വീഴ്ത്തുന്നതാണ് യൂറോപ്യന്‍ യൂണിയനുമായുള്ള ചങ്ങാത്തം. ഹോങ്കോങ്ങില്‍ പ്രതിഷേധക്കാര്‍ക്കെതിരെ ചൈന സ്വീകരിക്കുന്ന കടുത്ത നടപടികളെക്കുറിച്ചും ചോദിക്കാന്‍ ആരുമില്ലാത്ത അവസ്ഥയാണുള്ളത്.

നിയുക്ത യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ ചൈനയുടെ ഈ രണ്ടു നീക്കങ്ങളെയും എതിര്‍ത്തെങ്കിലും അദ്ദേഹം അധികാരത്തിലെത്താന്‍ ദിവസങ്ങള്‍ ബാക്കിയുണ്ട്. ഹോങ്കോങ്ങിലെ നടപടികള്‍ക്കെതിരെ വിദേശകാര്യ സെക്രട്ടറി മൈക്ക് പോംപിയോ പ്രസ്താവന ഇറക്കിയെങ്കിലും നിലവിലെ സാഹചര്യത്തില്‍ ചൈന അതു മുഖവിലയ്‌ക്കെടുക്കാന്‍ സാധ്യതയില്ലെന്നും നയതന്ത്ര വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

ആഗോളതലത്തില്‍ ആര്‍ജിച്ചിട്ടുള്ള കരുത്തും സ്വാധീനവും പ്രകടമാക്കാനും അമേരിക്കയില്‍ ഇപ്പോള്‍ നടക്കുന്ന പ്രശ്‌നങ്ങളില്‍നിന്നു മുതലെടുപ്പ് നടത്താനുമുള്ള നീക്കങ്ങളായാണ് ചൈനയുടെ രണ്ടു നടപടികളും വിലയിരുത്തപ്പെടുന്നത്. ചൈനയുമായുള്ള നിക്ഷേപകരാറില്‍ ഏര്‍പ്പെടുന്നത് വൈകിപ്പിക്കാന്‍ ജോ ബൈഡന്റെ മുതിര്‍ന്ന ഉപദേശകര്‍ യൂറോപ്യന്‍ യൂണിയനോട് ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും എത്രത്തോളം പ്രാവര്‍ത്തികമാകുമെന്നു കാത്തിരുന്നു കാണേണ്ടിവരും.

ഡോണള്‍ഡ് ട്രംപിന്റെ ഭരണകാലത്ത് ചൈനയ്‌ക്കെതിരെ ശക്തമായ നീക്കങ്ങള്‍ നടത്തിയെങ്കിലും കൂടുതല്‍ രാജ്യങ്ങളെ ഒപ്പം നിര്‍ത്താന്‍ കഴിഞ്ഞിരുന്നില്ല. ഓസ്‌ട്രേലിയ ഉള്‍പ്പെടെ നാമമാത്രമായ രാജ്യങ്ങള്‍ മാത്രമാണു ശക്തമായി കൂടെനിന്നത്. വ്യാപാരച്ചുങ്കം ഉള്‍പ്പെടെ വര്‍ധിപ്പിച്ച് ചൈന നല്‍കിയ തിരിച്ചടി ഓസ്‌ട്രേലിയയ്ക്ക് താങ്ങാവുന്നതിനും അപ്പുറത്തായിരുന്നു താനും.

കൊറോണ വൈറസ് വ്യാപനം ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ തങ്ങളെ ഇത്രനാളും മുള്‍മുനയില്‍ നിര്‍ത്തിയ അമേരിക്കയില്‍ അരങ്ങേറിയ കാര്യങ്ങള്‍ ആഘോഷമാക്കുകയാണ് ചൈന. ജനാധിപത്യത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും കുമിള പൊട്ടിയിരിക്കന്നുവെന്നാണ് ചില മാധ്യമങ്ങള്‍ വിശേഷിപ്പിച്ചത്. അമേരിക്കന്‍ എംബസികളുടെ അറിവില്ലാതെ ആദ്യമായി അമേരിക്കന്‍ ഉപഭൂഖണ്ഡത്തില്‍ ഒരു രാഷ്ട്രീയ അട്ടിമറി നീക്കം നടന്നിരിക്കുന്നുവെന്നും ചിലര്‍ പരിഹസിച്ചു. ഇതുവരെ ചെയ്തുകൂട്ടിയതിന്റെ പ്രതിഫലമാണ് അമേരിക്ക അനുഭവിക്കുന്നതെന്ന് ചൈനീസ് അികൃതര്‍ പറയുന്നു.

അമേരിക്കയെ പോലെ മറ്റു രാജ്യങ്ങളുടെ കാര്യങ്ങളില്‍ ഇടപെടുകയെന്നതു തങ്ങളുടെ നിലപാടല്ലെന്നും ഇരുകൂട്ടര്‍ക്കും ഗുണകരമായ സഹകരണമാണു ലക്ഷ്യമിടുന്നതെന്നുമാണ് ചൈനീസ് നേതാക്കള്‍ പറയുന്നത്. എന്നാല്‍ ചൈനയുടെ വാക്കും പ്രവൃത്തിയും രണ്ടാണെന്നു വെളിവാക്കുന്ന സംഭവങ്ങളാണ് ഓസ്‌ട്രേലിയ, തായ്‌വാന്‍ എന്നിവിടങ്ങളിലും മറ്റ് ഏഷ്യന്‍ രാജ്യങ്ങളിലും പ്രകടമാകുന്നത്. അതേസമയം സ്വന്തം വാക്‌സീന്‍ ഉള്‍പ്പെടെ ലഭ്യമാക്കി മേഖലയില്‍ സ്വാധീനം വര്‍ധിപ്പിക്കാനുള്ള നീക്കങ്ങളിലും ചൈന സജീവമാണ്.

രണ്ടാഴ്ചയ്ക്കുള്ളില്‍ ജോ ബൈഡന്‍ അധികാരത്തിലെത്തുന്നതോടെ ചൈനയോടു സ്വീകരിക്കുന്ന നിലപാടറിയാനാണ് ലോകം കാത്തിരിക്കുന്നത്. വര്‍ധിത വീര്യത്തോടെ കുതിക്കുന്ന ചൈനയ്ക്കു കടിഞ്ഞാണിടാന്‍ ബൈഡന്റെ നീക്കങ്ങള്‍ക്കു കഴിയുമോ എന്നും ലോകരാജ്യങ്ങള്‍ ഉറ്റുനോക്കുന്നു. ഇല്ലെങ്കില്‍ യുഎസിനു സ്വാധീനമില്ലാത്ത മറ്റൊരു ലോകക്രമത്തിനാവും അതു വഴിവയ്ക്കുകയെന്നു വിദേശരംഗത്തെ വിദഗ്ധര്‍ മുന്നറിയിപ്പു നല്‍കുന്നു.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

18 വയസ്സ് കഴിയുമ്പോൾ അച്ഛനും അമ്മയും കൂടി 70 ലക്ഷം രൂപയുടെ കാർ വാങ്ങിച്ചു കൊടുക്കുന്നു; എന്തിനാണെന്നറിയാമോ? മകനോടുള്ള സ്നേഹമല്ല; ഞങ്ങൾ പണക്കാർ ആണെന്ന് നാട്ടുക്കാരെ കാണിക്കാൻ; വണ്ടി ഓടിക്കുമ്പോൾ ഒരു നാ  (2 hours ago)

ലോകത്തെ വലിയ പ്രഖ്യാപനം... എല്ലാ കുട്ടികൾക്കും സ്പേസ് എക്സ് ഓഹരി! ഞെട്ടിക്കുന്ന പ്രഖ്യാപനവുമായി ഇലോൺ മസ്ക്, ' എല്ലാ അമേരിക്കൻ കുട്ടികൾക്കുമുള്ള സമ്മാനം'  (4 hours ago)

മാസപ്പടിയും കൈക്കൂലിയും ഹവാലാ ഇടപാടുകളുമടക്കമുള്ള കോടികളുടെ അവിഹിതവും അവിശുദ്ധവും അത്യന്തം ഗുരുതരവുായ സാമ്പത്തിക ഇടപാടുകളുടെ പേരിൽ രാജ്യത്തേയും സംസ്ഥാനത്തേയും സുപ്രധാന കുറ്റാന്വേഷണ ഏജൻസികളുടെ അന്വേഷണവ  (4 hours ago)

മരുന്നുകളുടെയും ലാബ് പരിശോധനകൾക്ക് ആവശ്യമായ രാസവസ്തുക്കളുടെയും പരിശോധനാ സാമഗ്രികളുടെയും ലഭ്യത ഉറപ്പാക്കണം; സ്റ്റോക്ക് കൃത്യമായി നിരീക്ഷിക്കണം; നിർദേശം നൽകി മന്ത്രി കെ.മുരളീധരൻ  (4 hours ago)

68-ാമത് സംസ്ഥാന സ്കൂൾ കായികമേള; ഒക്ടോബർ 25-ന് മുഖ്യമന്ത്രി വി.ഡി. സതീശൻ തിരിതെളിയിക്കും; നവീകരണ പ്രവർത്തനങ്ങൾക്ക് ശേഷം അന്താരാഷ്ട്ര നിലവാരത്തിൽ ഒരുങ്ങിയ കോഴിക്കോട് എൻ.ഐ.ടി. സിന്തറ്റിക് ട്രാക്കും ഗ്രൗണ  (5 hours ago)

മുഖ്യമന്ത്രി വിഡി സതീശനെതിരെ അടൂർ പ്രകാശിന്റെ പരസ്യ വിമർശനം; കോൺ​ഗ്രസ് നേതാക്കൾ പരസ്യ പ്രസ്താവന നടത്തി തലവേദനയുണ്ടാക്കരുതെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്  (5 hours ago)

കുട്ടികളിലെ അനാരോഗ്യകരമായ ഭക്ഷണശീലങ്ങൾ നിയന്ത്രിക്കും; ജങ്ക് ഫുഡിന്റെ അമിത ഉപയോഗം തടയും; നിയമപരമായ നടപടികൾ ശക്തമാക്കുമെന്ന് മന്ത്രി കെ. മുരളീധരൻ  (5 hours ago)

മാസപ്പടി കേസിലെ ഹൈക്കോടതി ഉത്തരവിനെതിരെ നൽകിയ ഹർജി; പിണറായി വിജയൻ ഉൾപ്പെടെ നൽകിയ ഹർജിയിൽ നാളെ വാദം കേൾക്കും; ഹർജി പരിഗണിക്കാൻ സുപ്രീകോടതി പ്രത്യേക ബെഞ്ച് രൂപീകരിച്ചു  (5 hours ago)

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ അലേർട്ട്; കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ ഇന്നത്തെ മഴ മുന്നറിയിപ്പ്  (5 hours ago)

സ്‌കൂട്ടറില്‍ നിന്നു തെറിച്ചുവീണ് ബസിന്റെ ചക്രങ്ങള്‍ക്ക് അടിയില്‍പെട്ട് യുവാവിന് ദാരുണാന്ത്യം  (12 hours ago)

കാര്‍ത്തികപ്പള്ളിയില്‍ പോഷകാഹാരക്കുറവ് മൂലം കുഞ്ഞ് മരിച്ച സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്  (13 hours ago)

ചീറിപ്പാഞ്ഞുവന്ന ടാങ്കർ പ്രവാസികളുടെ നെഞ്ച് തകർത്ത് 20 കാരിയുടെ മരണം ദേ ഈ മാറ്റം അറിഞ്ഞോ..! "  (13 hours ago)

എസി റോഡില്‍ വാഹനാപകടത്തില്‍ യുവാവിന് ദാരുണാന്ത്യം  (13 hours ago)

റിയാസിനെ അറുക്കാൻ പിടിച്ച് ED,ആദ്യ ഊഴം മരുമോന് ഇനി പിണറായിക്ക് വിവേകേ രക്ഷയുള്ളൂ..'കർമ്മ' കളി തുടങ്ങി  (14 hours ago)

തമിഴ്‌നാട് ഭരിക്കുന്ന വിജയ്‌യുടെ പാര്‍ട്ടിക്ക് വെറും 13 കോടി?  (14 hours ago)

Malayali Vartha Recommends