റഡാറില്‍ നിന്ന് അപ്രത്യക്ഷമായ ഇന്തോനേഷ്യന്‍ വിമാനത്തിന്റെതെന്ന് സംശയിക്കുന്ന അവശിഷ്ടം കടലില്‍ നിന്ന് കണ്ടെത്തി

റഡാറില്‍ നിന്ന് അപ്രത്യക്ഷമായ ഇന്തോനേഷ്യന്‍ വിമാനത്തിന്റെതെന്ന് സംശയിക്കുന്ന അവശിഷ്ടം കടലില്‍ നിന്ന് കണ്ടെത്തി. ജക്കാര്‍ത്ത നഗരത്തില്‍ നിന്ന് വടക്കുമാറി കടലില്‍ നിന്നാണ് അവശിഷ്ടം കണ്ടെത്തിയതെന്ന് രക്ഷാപ്രവര്‍ത്തകര്‍ അറിയിച്ചു. ഇത് കാണാതായ ശ്രീവിജയ എയര്‍ ഫ്‌ളൈറ്റ് എസ് ജെ 182ന്റെതാണെന്ന് സ്ഥിരീകരിച്ചിട്ടില്ല. റഡാറില്‍ നിന്ന് അപ്രത്യക്ഷമായ ഇന്തോനേഷ്യന്‍ വിമാനം ഉയര്‍ന്നുപൊങ്ങി നാല് മിനുട്ടിനുള്ളില്‍ താഴേക്ക് കൂപ്പുകുത്തിയതായി ഫ്‌ളൈറ്റ് ട്രാക്കിംഗ് ഡാറ്റ രേഖപ്പെടുത്തിയിട്ടുണ്ട്.
ജക്കാര്‍ത്തയിലെ എയര്‍ ട്രാഫിക് കണ്‍ട്രോളുമായി ബന്ധം നഷ്ടപ്പെട്ട ശ്രീവിജയ എയറിന്റെ ബോയിംഗ് 737 വിമാനം കടലിലേക്ക് തകര്‍ന്നുവീണെന്നാണ് സംശയിക്കുന്നത്.
130 പേരെ വഹിക്കുമെങ്കിലും അപകട സമയം എത്ര യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നുവെന്നത് വ്യക്തമല്ല. ജക്കാര്‍ത്തയിലെ സൊയ്കാര്‍ണോ ഹട്ട വിമാനത്താവളത്തില്‍ നിന്ന് ശനിയാഴ്ച ഉച്ചക്കാണ് വിമാനം പറന്നുപൊങ്ങിയത്.
"
https://www.facebook.com/Malayalivartha



























