Widgets Magazine
22
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വീണ വിജയന്‍ വാങ്ങിയ കോഴക്കണക്ക് 20 കോടിയുടേതുമല്ല, 200 കോടിയുടെതുമല്ല... തിരുവോണത്തിനു മുന്‍പ് വീണയെ മാത്രമല്ല റിയാസിനെയും ഇഡി ചോദ്യം ചെയ്യും..


മുൻ മന്ത്രി മുഹമ്മദ് റിയാസ് മുൻകൂർ ജാമ്യത്തിന് ശ്രമം തുടങ്ങി..പ്രതിചേർത്താൽ അറസ്റ്റുണ്ടാകുമെന്ന് ഭയം..അഭിഭാഷകരുമായി കൂടിയാലോചനകൾ നടത്തിയെന്ന് സൂചനകൾ..


വിദേശത്തേക്ക് ഹവാലയായി 85 ലക്ഷം രൂപ കടത്തി...വിദേശനാണ്യ വിനിമയച്ചട്ട (ഫെമ) ലംഘനക്കേസില്‍ കേന്ദ്ര അന്വേഷണ ഏജന്‍സികളുടെ നീക്കം..നിയമപോരാട്ടത്തിനൊരുങ്ങി പിണറായി വിജയന്റെ കുടുംബം..


ദക്ഷിണേന്ത്യൻ സിനിമയിലെ മുതിർന്ന നടി സൗകാർ ജാനകി അന്തരിച്ചു...


72-ാമത് നെഹ്റു ട്രോഫി ജലമേളയ്ക്ക് ഒരുങ്ങി പുന്നമട.... മുഖ്യമന്ത്രി വി ഡി സതീശൻ ഉദ്ഘാടനം ചെയ്യുന്ന ജലമേളയിൽ 22 ചുണ്ടൻ വള്ളങ്ങളടക്കം 71 വള്ളങ്ങളാണ് മാറ്റുരയ്ക്കുക, ആലപ്പുഴ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ ഓഫീസുകൾക്കും ഇന്ന് അവധി

കാപ്പിറ്റോൾ കലാപത്തിന് അനുയായികളോട് ആഹ്വാനം ചെയ്ത യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ട്വിറ്റർ അക്കൗണ്ട് പൂട്ടിച്ചത് ഇന്ത്യൻ വംശജ ;വിജയ ഗഡെ്ഡയെ അറിയാം

11 JANUARY 2021 03:01 PM IST
മലയാളി വാര്‍ത്ത

കാപ്പിറ്റോൾ കലാപത്തിന് അനുയായികളോട് ആഹ്വാനം ചെയ്ത യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ട്വിറ്റർ അക്കൗണ്ട് എന്നന്നേക്കുമായി വിലക്കാനുള്ള തീരുമാനത്തിനു പിന്നിൽ ഇന്ത്യൻ വംശജ. ഇന്ത്യയിൽനിന്ന് യുഎസ്സിലേക്ക് കുടിയേറിയ 45കാരിയായ വിജയ ഗഡെ്ഡയാണ് ഈ തീരുമാനത്തിനു പിന്നിൽ പ്രവർത്തിച്ചത്. ട്വിറ്ററിന്റെ നിയമകാര്യ മേധാവിയാണ് വിജയ ഗഡെ്ഡ. ട്വിറ്ററിന്റെ നയരൂപീകരണ, സുരക്ഷാ വിഷയങ്ങളും കൈകാര്യം ചെയ്യുന്നത് ഗഡെ്ഡയാണ്.യുഎസ് പാർലമെന്റ് മന്ദിരമായ കാപ്പിറ്റോളിൽ ട്രംപ് അനുകൂലികൾ കലാപക്കൊടി പാറിച്ചതിനു പിന്നാലെ വെള്ളിയാഴ്ച രാവിലെയോടെയാണ് ട്വിറ്ററും ഫെയ്സ്ബുക്കും ഉൾപ്പെടെയുള്ള സമൂഹമാധ്യമങ്ങൾ ട്രംപിന് താൽക്കാലിക വിലക്ക് ഏർപ്പെടുത്തിയത്. തുടർന്ന് കൂടുതൽ അക്രമാഹ്വാനങ്ങൾക്കു സാധ്യതയുണ്ടെന്നു കാട്ടിയാണ് ട്രംപിന്റെ ട്വിറ്റർ അക്കൗണ്ട് എന്നന്നേക്കുമായി മരവിപ്പിക്കുകയാണെന്ന് തന്റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലൂടെ ഗഡെ്ഡ അറിയിച്ചത്.

ഇന്ത്യയിൽ ജനിച്ച ഗഡെ്ഡ കുട്ടിയായിരുന്നപ്പോൾ തന്നെ യുഎസ്സിലേക്ക് കുടിയേറിയിരുന്നു. ഗൾഫ് ഓഫ് മെക്സിക്കോയിലെ ഓയിൽ കമ്പനിയിൽ കെമിക്കൽ എൻജിനീയറായിരുന്നു അച്ഛൻ. ന്യൂ ജഴ്സിയിലെ സ്കൂൾ വിദ്യാഭ്യാസത്തിനു ശേഷം കോർണൽ സർവകലാശാലയിൽനിന്ന് ബിരുദവും ന്യൂയോർക് സർവകലാശാലയിൽനിന്ന് നിയമബിരുദവും നേടി. തുടർന്ന് ഒരു ദശാബ്ദത്തോളം ടെക് സ്റ്റാർട്ടപ്പുകളുമായി ബന്ധപ്പെട്ട നിയമകാര്യ കമ്പനിയിൽ ജോലി നോക്കിയശേഷമാണ് 2011ൽ ഗഡെ്ഡ ട്വിറ്ററിൽ എത്തുന്നത്.
കോർപറേറ്റ് അഭിഭാഷക എന്ന നിലയിൽ ട്വിറ്ററിന്റെ പിന്നണിയിൽ പ്രവർത്തിച്ച ഗഡെ്ഡ കമ്പനിയുടെ നയരൂപീകരണത്തിൽ പ്രധാന പങ്കുവഹിച്ചു. രാജ്യാന്തര രാഷ്ട്രീയത്തിൽ ട്വിറ്ററിന്റെ പങ്ക് വർധിച്ചതിൽ ഗഡെ്ഡയുടെ സ്വാധീനം വളരെയേറെയാണെന്നാണ് വിലയിരുത്തൽ. കഴിഞ്ഞ വർഷം ട്വിറ്ററിന്റെ സഹ സ്ഥാപകനും സിഇഒയുമായ ജാക് ഡോർസെ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപുമായും 2018ൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും നടത്തിയ കൂടിക്കാഴ്ചയിൽ ഗഡെ്ഡയുടെ സാന്നിധ്യം ശ്രദ്ധേയമായിരുന്നു. ട്രംപിനെതിരെയുള്ള ധീരമായ തീരുമാനത്തിലൂടെ ലോകശ്രദ്ധ നേടിയിരിക്കുകയാണ് ഗഡെ്ഡ. നിരവധി യുഎസ് മാധ്യമങ്ങളും ഗഡെ്ഡയെ പുകഴ്ത്തി രംഗത്തുവന്നിട്ടുണ്ട്. ‘ഇതുവരെ കേട്ടിട്ടില്ലാത്ത ഏറ്റവും ശക്തയായ സമൂഹമാധ്യമ എക്സിക്യൂട്ടീവ്’ എന്നാണ് ഗഡെ്ഡയെ യുഎസ് മാധ്യമമായ പൊളിറ്റിക്കോ വിശേഷിപ്പിച്ചത്. 2020ൽ ലോകത്തെ മാറ്റിമറിച്ച 50 വനിതകളുടെ പട്ടികയിൽ ഇന്‍സ്റ്റൈല്‍ മാഗസീനും ഗഡെ്ഡയെ ഉള്‍പ്പെടുത്തിയിരുന്നു.രഞ്ഞെടുപ്പുകാലം മുതൽ ട്രംപുമായി നിരന്തര സംഘർഷത്തിലായിരുന്ന ട്വിറ്റർ അദ്ദേഹത്തിന്റെ 8.8 കോടി ഫോളോവേഴ്സ് ഉണ്ടായിരുന്ന അക്കൗണ്ട് എന്നെന്നേക്കുമായി വിലക്കി. ട്രംപിന്റെ ഭാഗത്തു നിന്ന് കൂടുതൽ അക്രമാഹ്വാനങ്ങൾക്കുള്ള സാധ്യത മുന്നിൽക്കണ്ടാണ് നടപടി.കൂടാതെ, യുഎസ് പ്രസിഡന്റിന്റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിൽ ആദ്യ വിലക്ക് നീക്കിയ ശേഷം ട്രംപ് കുറിച്ച ട്വീറ്റ് ഒഴിവാക്കി. ഈ അക്കൗണ്ട് 20ന് ബൈഡനു കൈമാറും. ട്രംപിന്റെ തിരഞ്ഞെടുപ്പ് പ്രചാരണ അക്കൗണ്ടും (@TeamTrump) സസ്പെൻഡ് ചെയ്തു.ട്രംപിന്റെ മുൻസുരക്ഷാ ഉപദേഷ്ടാവ് മൈക്കൽ ഫ്ലിൻ, ട്രംപ് അനുകൂല അറ്റോണി സിഡ്നി പവൽ എന്നിവരുടെ അക്കൗണ്ടുകളും ട്വിറ്റർ വിലക്കി.കൂടാതെ അധികാരമൊഴിയും വരെ ട്രംപിന് ഫെയ്സ്ബുക്കിലും ഇൻസ്റ്റഗ്രാമിലും വിലക്ക്. ട്രംപ് അനുകൂലികളുടെ ‘പാർലർ’ സമൂഹമാധ്യമം പ്ലേസ്റ്റോറിൽ നിന്ന് ഗൂഗിൾ നീക്കി. ആപ്പ് സ്റ്റോറിൽ നിന്നു നീക്കുമെന്ന് ആപ്പിളിന്റെ മുന്നറിയിപ്പ്. സ്നാപ്ചാറ്റ് ട്രംപിന്റെ അക്കൗണ്ട് ലോക്ക് ചെയ്തു. സ്ട്രീമിങ് സേവനമായ ട്വിച് ട്രംപിന്റെ ചാനൽ നിഷ്ക്രിയമാക്കി. സമൂഹമാധ്യമമായ റെഡിറ്റ് ട്രംപിന്റെ പേരിലുള്ള ഗ്രൂപ്പ് നീക്കം ചെയ്തു. ഡിസ്കോഡ് ട്രംപിന്റെ പേരിലുള്ള ചാറ്റ് സെർവർ നീക്കി.ഷോപ്പിഫൈ ഇ–കൊമേഴ്സ് പ്ലാറ്റ്ഫോം ട്രംപുമായി ബന്ധമുള്ള 2 ഓൺലൈൻ സ്റ്റോറുകൾ നീക്കം ചെയ്തു. യുട്യൂബ് ആയിരക്കണക്കിനു ട്രംപ് അനുകൂല വിഡിയോകൾ നീക്കം ചെയ്തു.ടിക്ടോക് ട്രംപ് അനുകൂല വിഡിയോകളും ഹാഷ്ടാഗുകളും നീക്കി.∙ പിന്ററസ്റ്റ് ട്രംപ് അനുകൂല ഹാഷ്ടാഗുകൾക്കു നിയന്ത്രണം ഏർപ്പെടുത്തി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അര്‍ജുന്‍ ആയങ്കിക്ക് സൈബര്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ജാമ്യം  (35 minutes ago)

Veena വീണ വിജയന്‍ വാങ്ങിയ കോഴക്കണക്ക്  (2 hours ago)

പുതിയ നീക്കങ്ങൾ ഇങ്ങനെ ..  (2 hours ago)

‌കൊച്ചി മെട്രോയുടെ പേര് കേരളം മെട്രോ എന്നാക്കുന്നത് സർക്കാരി​ന്റെ പരി​ഗണനയി​ൽ ഇല്ലെന്ന് മുഖ്യമന്ത്രി​ വി​.ഡി​. സതീശൻ...  (2 hours ago)

പുതിയ നീക്കങ്ങൾ ഇങ്ങനെ ..  (3 hours ago)

വിദേശത്തേക്ക് യാത്രചെയ്യുന്ന ഇന്ത്യക്കാർക്ക് സെപ്റ്റംബർ ഒന്നുമുതൽ പേപ്പർ ബോർഡിങ് പാസ് നിർബന്ധമില്ലെന്ന് ബ്യൂറോ ഓഫ് ഇമിഗ്രേഷൻ  (3 hours ago)

ശബരിമല സ്വർണക്കൊള്ളക്കേസിൽ ജുഡിഷ്യൽ കസ്റ്റഡിയിൽ കഴിയുന്ന ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്തിന് ജാമ്യം നിഷേധിച്ച് കോടതി  (3 hours ago)

ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള രണ്ടാം ക്രിക്കറ്റ് ടെസ്റ്റ് നാളെ കൊളംബോയിൽ ആരംഭിക്കും...  (3 hours ago)

സംസ്ഥാനത്ത് സ്വര്‍ണവില കുതിപ്പ് തുടരുന്നു... പവന് 1120 രൂപയുടെ വർദ്ധനവ്  (3 hours ago)

വനിതാ ഹോക്കി ലോകകപ്പിലെ രണ്ടാം റൗണ്ടിൽ ഇന്ത്യക്ക് പരാജയം...  (4 hours ago)

കൊലപാതകക്കേസിലെ പ്രതിയായ 105-കാരനെ, പ്രായം കണക്കിലെടുത്ത് വെറുതേവിട്ട് സുപ്രീംകോടതി  (4 hours ago)

വെള്ളം കോരുന്നതിനിടെ കിണറ്റിൽ വീണ് പാരലൽ കോളേജ് അധ്യാപകന് ദാരുണാന്ത്യം  (4 hours ago)

മുല്ലപ്പൂവിന്റെ വില കുതിച്ചുയർന്നു.... കിലോയ്ക്ക് നാലായിരം മുതൽ ആറായിരം രൂപ വരെ  (5 hours ago)

അമേരിക്കയിലെ അലാസ്കയിൽ കനത്ത മൂടൽമഞ്ഞിനെ തുടർന്ന് ലാൻഡ് ചെയ്യാൻ ശ്രമിക്കുന്നതിനിടെ ചെറുവിമാനം തകർന്നു വീണ് എട്ടു മരണം...  (5 hours ago)

പ്രീമിയർ ലീഗിലെ ആദ്യ മത്സരത്തിൽ ആഴ്സണലിന് തകർപ്പൻ വിജയം  (5 hours ago)

Malayali Vartha Recommends