ആദ്യ ദിനം തന്നെ ട്രംപിനെ തിരുത്തുന്ന 17 ഉത്തരുവുകളിൽ ബൈഡൻ ഒപ്പിട്ടു; പാരിസ് കാലാവസ്ഥാ ഉടമ്പടിയിൽ അമേരിക്ക വീണ്ടും അംഗമാവുക, വിസ നടപടികളിലും അഭയാർത്ഥി പ്രശ്നങ്ങളിലും ഉടൻനടപടിയുണ്ടാകുമെന്നും ബൈഡൻ

സത്യപ്രതിജ്ഞാ ചടങ്ങുകള്‍ക്ക് ശേഷം വൈറ്റ്ഹൗസില്‍ എത്തിയ ബൈഡന്‍ ട്രംപിനെ തിരുത്തുന്ന 17 എക്സിക്യൂട്ടീവ് ഉത്തരുവുകളിൽ ഒപ്പിട്ടു . പൊതുസ്ഥലങ്ങളില്‍ മാസ്‌ക് നിര്‍ബന്ധമാക്കുകയും പാരിസ് കാലാവസ്ഥാ ഉടമ്പടിയിൽ അമേരിക്ക വീണ്ടും അംഗമാവുകയും ചെയ്യുന്ന ഉത്തരവുകളിലാണ് ആദ്യം ഒപ്പിട്ടത്. വിസ നടപടികളിലും അഭയാർത്ഥി പ്രശ്നങ്ങളിലും ഉടൻനടപടിയുണ്ടാകുമെന്നും ബൈഡൻ വ്യക്തമാക്കി .
ജനാധിപത്യത്തിന്റദിനമാണ് തന്റെ സത്യപ്രതിജ്ഞാ ദിനത്തെ ബൈഡൻ വിശേഷിപ്പിച്ചത് .ത്രീവവാദത്തെയും വംശീയതയെയും കോവിടെന്ന മഹാമാരിയെയും ഒന്നിച്ച് ഒറ്റക്കെട്ടായി നിന്ന് പോരാടുമെന്നും ബൈഡൻ വ്യക്തമാക്കി. അതുപോലെ വർണ വിവേചനത്തിനും ആഭ്യന്തരഭീകരതക്കുമെതിരെ പോരാടുമെന്നും പ്രസംഗത്തിൽ പറഞ്ഞു .
ലളിതമായരീതിയിൽ ആഴമേറിയ വാക്കുകളാണ് ബൈഡൻ തന്റെ പ്രസംഗത്തിൽ ഉൾപ്പെടുത്തിയത്. ഐക്യം എന്ന വാക്കാണ് അദ്ദേഹം തന്റെ പ്രസംഗത്തിൽ ഏറ്റവും കൂടുതലായി ഉയപ്പെടുത്തിയത്. പ്രസിഡന്റ് സ്ഥാനമേറ്റെടുത്ത ശേഷം തനിക്ക് ആദ്യമായി രാജ്യത്തോട് ആവശ്യപ്പെടാനുള്ളത് കോവിഡില്‍ ജീവന്‍ പൊലിഞ്ഞ നാല് ലക്ഷത്തോളം അമേരികന്‍ പൗരന്‍മാര്‍ക്കായി ഒരു നിമിഷം മൗനമാചരിക്കുക എന്നതാകും എന്നും ബൈഡന്‍ പറയുകയുണ്ടായി .
https://www.facebook.com/Malayalivartha