യുവതിയുടെ പുറം മസാജ് ചെയ്യുന്ന ആന; അമ്പരപ്പിക്കുന്ന രീതിയിലെ മസാജ് വീഡിയോ വൈറൽ

വിവിധ രീതിയിലെ മസാജിങ്ങ് ശൈലികൾ നമ്മൾ കണ്ടിട്ടുണ്ടാകാം. അവയൊക്കെ കൂടുതലും എണ്ണകളോ ക്രീമുകളോ ഉപയോഗിച്ച് ശരീരം മുഴുവനായി മാസാജ് ചെയ്യുന്നതാണ്. കാരണം ശരീരത്തിലൂടെ കൈകളുടെ ഒഴുക്കോടെയുള്ള ചലനത്തിന് എണ്ണയോ ക്രീമോ ആവശ്യമായിട്ട് വരാം. എന്നാൽ ഇതൊന്നുമില്ലാത്ത വ്യത്യസ്തതരം മസാജാണ് സമൂഹമാധ്യമങ്ങളിലൂടെ ഇപ്പോൾ വൈറലാകുന്നത്.
എന്നാൽ, അമ്പരപ്പും ആശങ്കയുമുണ്ടാക്കുന്ന രസകരമായ ഒരു മസാജാണിത്. ആനയാണ് ഇതിലെ താരം. ആന മസാജ് ചെയ്യുന്നു എന്നു കേള്‍ക്കുമ്ബോള്‍ ആര്‍ക്കും കൗതുകം തോന്നി പോകും. ഒരു യുവതിയുടെ പുറം മസാജ് ചെയ്യുകയാണ് ആന. അതിന്റെ തുമ്പിക്കൈയും കാലും ഉപയോഗിച്ചാണ് യുവതിയുടെ പുറത്ത് മസാജ് ചെയ്യുന്നത്. തായ്‌ലന്‍ഡില്‍ പരിശീലനം ലഭിച്ച ആനകളെക്കൊണ്ട് പുറം തിരുമ്മിക്കുന്നത് രസകരമായ പരിപാടിയാണിത്.
https://www.facebook.com/Malayalivartha



























