ലോസ് ആഞ്ചലോസില്‍ ചെറു വിമാനം തകര്‍ന്ന് ഒരു മരണം... ഒരാള്‍ക്ക് പരിക്ക്

ലോസ് ആഞ്ചലോസില്‍ ചെറു വിമാനം തകര്‍ന്ന് ഒരു മരണം.ഒരാള്‍ക്ക് പരിക്കേറ്റു . സാന്‍ പെദ്രോയിലെ ലോസ് ആഞ്ചലോസ് തുറമുഖത്താണ് അപകടം നടന്നത്.
ഒറ്റ എഞ്ചിന്‍ മാത്രമുണ്ടായിരുന്ന വിമാനത്തിന്റെ പൈലറ്റാണ് മരിച്ചത്. കൂടെയുണ്ടായിരുന്നയാളുടെ ആരോഗ്യനില ഗുരുതരാവസ്ഥയിലാണ്. അപകടം തുറമുഖ പ്രവര്‍ത്തനങ്ങളെ ബാധിച്ചിട്ടില്ലെന്ന് അധികൃതര്‍ അറിയിച്ചു.
അപകട കാരണത്തെക്കുറിച്ച് അന്വേഷണം തുടരുകയാണ്.
"
https://www.facebook.com/Malayalivartha



























